ഗുജറാത്ത് കച്ചിലെ ചെറിയൊരു ടൗണായ കുക്ക്റസാറിൽ 1984 ൽ ജനിച്ച പാബിബെൻ റാബറിയുടെ 10-ാം വയസിലായിരുന്നു പിതാവിന്‍റെ മരണം. ആ സമയത്ത് അമ്മ ഗർഭിണിയായിരുന്നു. ഒപ്പം രണ്ട് സഹോദരങ്ങളും. ആടുമാടുകളെ മേയിച്ച് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്നവരായിരുന്നു അവർ.

കുടുംബത്തെ സംരക്ഷിക്കാൻ അമ്മയ്ക്ക് കൂലിവേല ചെയ്യേണ്ടി വന്നു. സമ്പന്ന വീടുകളിലേക്ക് വെള്ളം ശേഖരിച്ച് നൽകി പാബിബെനും വീട്ടുചെലവ് കണ്ടെത്തിയിരുന്നു.

അമ്മ പകർന്ന പാഠം

“രാത്രികളിലാണ് ഞാൻ അമ്മയിൽ നിന്ന് എംബ്രോയ്ഡറി ചെയ്യാൻ പഠിച്ചിരുന്നത്. ക്രമേണ ഞാനത് പഠിച്ചെടുത്തു. വിവിധ സ്‌ഥാപനങ്ങൾക്കു വേണ്ടി ജോലി ചെയ്‌തു തുടങ്ങി. ഞാൻ ഉൾപ്പെട്ട റബാരി സമുദായത്തിലെ പെൺകുട്ടികൾ ഹാൻഡ് എംബ്രോയ്ഡറി ജോലി ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. വിവാഹ സമയത്ത് പെൺകുട്ടികൾ വരന് സ്ത്രീധനമായി എംബ്രോയ്ഡറി ചെയ്ത വസ്തുക്കളും നൽകുമായിരുന്നു. എംബ്രോയ്ഡറി പരിശീലിച്ചും തയ്യാറാക്കിയും പെൺകുട്ടിയുടെ വിവാഹപ്രായം കടന്നു പോകുന്ന സാഹചര്യത്തിൽ ഈ രീതി പിന്നീട് നിർത്തലാക്കി.

“ഒരു തരത്തിൽ ഈ നിരോധനം സമുദായത്തിലെ സ്ത്രീകളുടെ ക്രിയേറ്റിവിറ്റിയെ പൂർണ്ണമായും ഇല്ലാതാക്കുന്നതായിരുന്നു. അങ്ങനെയാണ് ഞാൻ പുതിയൊരു ക്രാഫ്റ്റിന് രൂപം നൽകുന്നത്. മാർക്കറ്റിൽ നിന്നും ലേസും റിബണും വാങ്ങി ഒരു ബാഗ് തയ്യാറാക്കി. തുടർന്ന് സമുദായത്തിലുള്ള മറ്റ് സ്ത്രീകൾ ബ്ലൗസ്, ചോളി എന്നിവയിൽ ഈ കല ഉപയോഗപ്പെടുത്താൻ തുടങ്ങി. ഇത് എല്ലാവർക്കും ഇഷ്ടമായി.”

പുതിയ ചിന്ത പുതിയ വഴി

“16 വയസുള്ളപ്പോഴായിരുന്നു എന്‍റെ വിവാഹം. ആടുമാടുകളെ മേയ്ക്കലായിരുന്നു ഞങ്ങളുടെ ജോലി. ഇക്കാരണം കൊണ്ട് എനിക്ക് വീണ്ടും ഛത്തിസ്ഗഡ് കാടുകളിൽ പോകേണ്ടി വന്നു. എംബ്രോയ്ഡറി പോലെയുള്ള കലാരൂപം ഉപയോഗപ്പെടുത്തണമെന്ന ചിന്ത എനിക്കപ്പോൾ തോന്നി തുടങ്ങി. ഭർത്താവിനെ കാര്യം പറഞ്ഞ് ധരിപ്പിച്ച ശേഷം ഞാൻ കച്ചിൽ മടങ്ങിവന്നു. അങ്ങനെ ഞാൻ പല സംഘടനകൾക്കായി ജോലി ചെയ്യാൻ തുടങ്ങി. പക്ഷെ അതൊന്നും ഫലവത്തായില്ല.”

ഈ സമയത്താണ് പാബിബെൻ ഹാൻഡി ക്രാഫ്റ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഡോക്ടർ നീലേഷ് പ്രിയദർശിയെ പരിചയപ്പെടുന്നത്. ഏത് ബിസിനസ്‌ ചെയ്യുന്നതിനും വിദ്യാഭ്യാസവും പണവും മാർക്കറ്റിംഗ് സ്കില്ലും ഏറ്റവും ആവശ്യമാണെന്നക്കാര്യം പാബിബെൻ മനസിലാക്കി. സ്വന്തം ക്രിയേറ്റിവിറ്റി പ്രകടമാക്കുന്ന രീതിയിൽ വസ്തുക്കൾ രൂപ കല്പന ചെയ്യാൻ നിലേഷ് പാബിബെന്നിനെ ഉപദേശിച്ചു.

വെബ്സൈറ്റ്

പാബിബെൻ ഡോട്ട് കോം എന്ന പേരിൽ ഒരു ബിസിനസ് സംരംഭത്തിന് പാബിബെൻ തുടക്കമിട്ടു. സ്വന്തം ഉത്പന്നങ്ങളിൽ വ്യത്യസ്തങ്ങളായ ഡിസൈൻ ഒരുക്കി വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചു. ക്ലച്ചസ്, പേഴ്സ്, ഷോപ്പിംഗ് ബാഗുകൾ, ട്ടാട്ട് ബാഗുകൾ എന്നിവ ഈ രീതിയിൽ തയ്യാറാക്കി. വിപണിയിൽ ഇവയ്ക്ക് നല്ല പ്രതികരണമുണ്ടായി. അവർ രൂപകൽപന ചെയ്ത ബാഗുകളിലൊന്ന് പാബിബെൻ ബാഗ് എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചു. ഈ ബാഗ് ഹോളിവുഡ് ചിത്രമായ ദി അദർ എൻഡ് ഓഫ് ദി ലൈൻ എന്ന ചിത്രത്തിലടക്കം പല ബോളിവുഡ് സിനിമകളിലും പ്രദർശിപ്പിക്കുകയുണ്ടായി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...