ജൈവ കൃഷി രംഗത്തെ സൂപ്പർ സ്റ്റാറാണ് വയനാട് പുൽപ്പള്ളി ചെറ്റപ്പാലം. തുപ്രയിലെ വാഴവിള രമണി ചാരു. ഒരു ഏക്കർ കൃഷി ഭൂമിയിൽ ജൈവ കൃഷിയിലൂടെ അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ഈ വനിത. വീട്ടുമുറ്റത്തിനരികിലായി അണിനിരന്നു നിൽക്കുന്ന വിവിധതരം പഴങ്ങളും മഞ്ഞളും. കൃഷിത്തോട്ടത്തിലാകട്ടെ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും കാപ്പിയും മറ്റ് പച്ചക്കറി കൃഷികളും. പച്ചിലവളങ്ങളും മറ്റും മാത്രം ഉപയോഗിച്ചുള്ള കൃഷിയിലൂടെ വിജയഗാഥ രചിക്കുന്ന രമണിയ്ക്ക് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ആസ്ഥാനമായ സരോജനി ഫൗണ്ടേഷന്‍റെ 2020ലെ മികച്ച ജൈവ കർഷകയ്ക്കുള്ള പ്രോത്സാഹന സമ്മാനം അതിലൊന്നാണ്. 2 വർഷക്കാലം മലേഷ്യയിൽ കെയർ ടേക്കറായി ജോലി ചെയ്തശേഷം മടങ്ങിയെത്തിയ രമണി ചാരു തന്‍റെ ഒരു ഏക്കർ കൃഷിയിടത്തിൽ ഫുൾടൈം കർഷകയായി ഇറങ്ങുകയായിരുന്നു. 70 ഇനം വാഴകൾ, തെങ്ങ്, കവുങ്ങ്, കുരുമുളക്, കരിമഞ്ഞൾ തുടങ്ങി 7 ഇനം മഞ്ഞൾ, ഔഷധ സസ്യങ്ങൾ, വഴുതന, പാവൽ, വെണ്ട, പാഷൻ ഫ്രൂട്ട്, തുടങ്ങി വിവിധതരം കാർഷിക വിളകൾ രമണിയുടെ കൃഷിയിടത്തിലുണ്ട്. കൂട്ടത്തിൽ കോഴികളെയും താറാവുകളെയും വളർത്തി മുട്ട വിൽക്കുന്നുമുണ്ട്. അറിയാം വയനാട്ടിലെ ഈ ജൈവ കർഷകയെ...

ജൈവകൃഷിയിലെ പ്രത്യേകതകൾ

ശുദ്ധ ഓർഗാനിക് കർഷകയാണ് ഇന്ത്യാ ഗവൺമെന്‍റിന്‍റെ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 452 കർഷകരുടെ കൂട്ടായ്മയാണ് ഞങ്ങളുടേത്. സാധാരണയായുള്ള ജൈവ കർഷകരല്ല ഗവൺമെന്‍റിന്‍റെ സർട്ടിഫിക്കേഷനിന് കീഴിൽ വരുന്ന കർഷകരാണ് ഞങ്ങൾ. അതിനാൽ ഞങ്ങൾക്ക് ഒരുപാട് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഞങ്ങളുടെ പ്രൊഡക്ടുകൾ വിദേശ വിപണിയെ ലക്ഷ്യമാക്കികൊണ്ട് ഉത്പാദിപ്പിക്കുന്നവയാണ്. ലാബ് പരിശോധനയിൽ ഉത്പന്നങ്ങളിൽ ഹ്യുമിഡിറ്റിയടക്കം കീടനാശിനികളും രാസവളങ്ങളുമൊന്നും ഉപയോഗിച്ചിട്ടില്ലായെന്നത് ഉറപ്പ് വരുത്തും. ഇതെല്ലാം കണക്കിലെടുത്തുവേണം ഓരോ പ്രൊഡക്ടുകളും വിദേശത്തേക്ക് കയറ്റിയയക്കാൻ.

ജൈവവളം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന കാർഷികോൽപ്പന്നങ്ങൾ സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നുമുണ്ട്. ഈ 452 കർഷകരും ഒരേ പാറ്റേണിലല്ല കൃഷി ചെയ്യുന്നത്. ചിലർ നെൽകൃഷിയായിരിക്കും ചെയ്യുക. 32 ഇനങ്ങളിലുള്ള നെൽ കൃഷി ചെയ്യുന്ന വയനാട് മാനന്തവാടിയിൽ ജോൺസൺ എന്ന കർഷനുണ്ട് ഈ വിഭാഗത്തിൽ. അദ്ദേഹം ഡിസൈൻ ചെയ്താണ് വയലിൽ ഞാറ് നടുന്നത്. അതായത് ഹൈറ്റും കളറുമൊക്കെ ശ്രദ്ധിച്ചു കൊണ്ടാണ് അദ്ദേഹത്തിന്‍റെ കൃഷി രീതി. മറ്റ് ചിലരാകട്ടെ പറങ്കി മാവുകളാണ് കൃഷി ചെയ്യുന്നത്. തേയില, കാപ്പി, കുരുമുളക് കൃഷി ചെയ്യുന്ന ഒട്ടനവധിപേരുമുണ്ട് സംഘത്തിൽ. അങ്ങനെ നാണ്യവിളകളും ഭക്ഷ്യവിളകളും സുഗന്ധദ്രവ്യങ്ങളും ഉൾപ്പെടുത്തിയുള്ള കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. അതുപോലെ സ്വന്തം ഉപയോഗത്തിന് ആവശ്യമായ പച്ചക്കറി കൃഷികളും ഞങ്ങൾ ചെയ്യാറുണ്ട്.

അതിന്‍റെ കൂടെ തന്നെ നടാനായി ചെടികൾ, വിത്തുകൾ, കിഴങ്ങുകൾ മറ്റ് നടീൽ വസ്തുക്കൾ എന്നിവയുടെ വിപണനവും ഞാൻ ചെയ്യുന്നുണ്ട്. ഇവയെല്ലാം ഓൺലൈനായി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കാറുമുണ്ട്. ഇതെല്ലാം ഞാൻ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ചെയ്യുന്നത്. വളരെ പെട്ടെന്നാണ് ഈ പ്ലാറ്റ്ഫോമിലേക്ക് കടന്നു വന്നത് തന്നെ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...