കുറച്ചു മാസങ്ങൾക്ക് മുൻപാണ് സോയ സിസ്റ്റർ ലൂസിയെ ഈ നേരിട്ട് കാണാൻ ഇടയായത്. അതിനുശേഷം മാസങ്ങൾ വീണ്ടും കടന്നു പോയി.ഇപ്പോഴും സിസ്റ്റർ ലൂസി നേരിടുന്ന പ്രയാസങ്ങൾക്ക്, അവഗണനയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അത്രയേറെ പുരുഷാധിപത്യ സ്വഭാവത്തോടെ ആണ് ഇപ്പോഴും സഭ പ്രവർത്തിക്കുന്നത് എന്ന് ഇതിൽ നിന്നു വ്യക്തമാണ്..
സന്യാസിനി സമൂഹത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ക്രൈസ്തവ സഭയുടെ പീഡനങ്ങൾ നേരിടേണ്ടിവന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പറയാനുള്ളത് ഇതൊക്കെയാണ്...
സഹനത്തിന്‍റെ മാലാഖ
മാനന്തവാടി കാരയ്ക്കാമല കോൺവെന്‍റിലോ ദ്വാരക സ്ക്കൂളിലോ ചെന്നാൽ സിസ്റ്റർ ലൂസിയെ നിങ്ങൾക്ക് കാണാൻ പറ്റും. ഇത്രയേറെ പ്രതിസന്ധി നേരിടുന്ന സന്യാസിനി ആയിട്ടും വളരെ വിനയാന്വിതയായി നിറഞ്ഞ പുഞ്ചിരിയോടെ മാത്രമേ അവർ നമ്മളെ സ്വീകരിക്കുകയുള്ളൂ... കേരളം മുഴുവൻ വാർത്തകളിൽ നിറഞ്ഞ് നിന്ന ആ കന്യാസ്ത്രീ ആണോ ഇവർ എന്ന് സംശയം തോന്നിപ്പോകും. അവരുടെ മുഖത്തോ സംസാരത്തിലോ അൽപം പോലും ഭാവഭേദമില്ല. ഒട്ടും ആത്മീയവിശ്വാസം കെടാത്ത സംസാരം. സിസ്റ്റർ ആരെയും കുറ്റപ്പെടുത്താറില്ല. എല്ലാം യേശുവിൽ അർപ്പിക്കുകയാണ് അവർ, അത് അവർ പറയുകയും ചെയുന്നു. ആ മുഖത്തെ പുഞ്ചിരി കാണുമ്പോൾ ഇവരാണോ ഇത്രയും വലിയ പ്രശ്നങ്ങളിലൂടെ കടന്ന് പോയത് എന്ന് ചിന്തിച്ചു പോകും.
കന്യാസ്ത്രീ സമരം കഴിഞ്ഞ് തിരിച്ച് കാരയ്ക്കാമല കോൺവെന്‍റിലെത്തിയ സിസ്റ്ററെ മഠത്തിൽ കയറ്റാതിരിക്കുകയും കാരയ്ക്കാമലയിലെ വിശ്വാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് മഠത്തിൽ കയറ്റുകയും ചെയ്ത വാർത്ത മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതിനെ തുടർന്നാണ് ഞാൻ സിസ്റ്ററെ കാണാൻ ദ്വാരകയിലെത്തിയത്. അന്ന് ഞങ്ങൾ കുറേ സംസാരിച്ച് പിരിഞ്ഞു. പിന്നീട് ഇടയ്ക്ക് വിളിക്കുമ്പോൾ പ്രത്യേകിച്ചൊന്നുമില്ല ജീവിതം അങ്ങനെയൊക്കെ പോകുന്നു. എന്നാലും ചില സങ്കടങ്ങൾ ഉണ്ട്. മഠത്തിൽ ചിലപ്പോൾ അച്ചൻമാർ വരും. ബാക്കി എല്ലാ സിസ്റ്റേഴ്സിനോടും സംസാരിക്കും എന്നോട് മാത്രം മിണ്ടില്ല എന്ന് സിസ്റ്റർ തെല്ലൊരു ദു:ഖത്തോടെ പറഞ്ഞു. സാരമില്ല പോട്ടെ എന്ന് ഞാനും പറഞ്ഞു. “അതല്ല ഇവരൊക്കെ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നവരാണല്ലോ എന്നോർക്കുമ്പോൾ...” സിസ്റ്റർ ഇങ്ങനെ പറഞ്ഞപ്പോൾ അവരുടെ ഉള്ളിലെ വേദന ശക്തമാണ് എന്ന് തോന്നിപ്പോയി.
എന്നെ പിന്നീട് എഫ്സിസിയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള കത്ത് എനിക്ക് കിട്ടിയിരുന്നു... അതോടെ ആ വേദന ഇരട്ടിയായി. ഇതിന് പിറ്റേദിവസം സിസ്റ്ററെ മഠത്തിൽ പൂട്ടിയിടുകയും ചെയ്തു. അതിനെപ്പറ്റി നോബിൾ തോമസ് പാറയ്ക്കൽ എന്ന വൈദികന്‍റെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ കണ്ടപ്പോൾ ഞാൻ പലതവണ ഫോണിൽ സിസ്റ്ററെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷെ കിട്ടിയില്ല. പിന്നെ മറ്റൊന്നും നോക്കിയില്ല, ഞാൻ നേരെ ദ്വാരക സ്ക്കൂളിലെത്തി സിസ്റ്ററെ അന്വേഷിച്ചു. അപ്പോൾ സിസ്റ്റർ കോൺവെന്‍റിലേക്ക് പോയി എന്നറിഞ്ഞു. വീണ്ടും വിളിച്ചപ്പോൾ സിസ്റ്ററെ ഫോണിൽ കിട്ടി. അങ്ങനെ കാരയ്ക്കാമല കോൺവെന്‍റിലെത്തി ഞാൻ കോളിംഗ് ബെല്ലമർത്തി കാത്തു നിന്നു. അൽപം കഴിഞ്ഞപ്പോൾ പാതി തുറന്ന ജനലിലൂടെ മുഖം പുറത്തേക്ക് കാണിച്ച് ഒരു സിസ്റ്റർ ചോദിച്ചു. “എന്തു വേണം” “സിസ്റ്റർ ലൂസിയെ കാണാൻ”