ലോകം മൊത്തം കോവിഡ് പ്രതിസന്ധിയിൽ ഉഴറി നിൽക്കെ, കേരളം (ഇന്ത്യയും) രണ്ടു മാസത്തോളം ലോക്ക്ഡൗണിൽ ആയിരിക്കെ, കഴിഞ്ഞ മെയ് 2020 മുതൽ ആണ് ഗൃഹശോഭയിൽ ഞാൻ ആനന്ദം എഴുതിത്തുടങ്ങിയത്. ഇത് പതിമൂന്നാമത്തെ ലേഖനമാണ്. (പതിമൂന്നു ഒരു അശുഭ സംഖ്യയാണത്രെ! ആപ്പിൾ ഐ ഫോൺ 12 കഴിഞ്ഞു അടുത്ത മോഡലിന് എന്ത് പേരിടും എന്ന ആലോചനയിലാണ്) കഴിഞ്ഞ 12 ലക്കങ്ങളിലും മുടങ്ങാതെ എഴുതിയ 12 ലേഖനങ്ങൾക്കും അകമഴിഞ്ഞ പിന്തുണ നൽകുകയും കത്തുകൾ എഴുതിയും സന്ദേശമയച്ചും കൂടെ നിന്ന എല്ലാ വായനക്കാർക്കും നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.

എന്താണ് ആനന്ദം? എന്തിനാണ് ആനന്ദം?

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്‍റെ ഒരു ലേഖനം പഠിക്കാനുണ്ടായിരുന്നു. പേരിപ്പോൾ ഓർക്കുന്നില്ല. എന്നാൽ അതിൽ അദ്ദേഹം ചർച്ച ചെയ്‌തത് നെഗറ്റിവിറ്റിയോടുള്ള നമ്മുടെ ഭ്രമത്തെക്കുറിച്ചാണ്. കുറ്റം പറയാൻ വ്യഗ്രത കാണിക്കുന്ന നമ്മൾ ആ താൽപര്യം നല്ലത് പറയാൻ കാണിക്കുന്നില്ല എന്നദ്ദേഹം പരിഭവിച്ചു. പാശ്ചാത്യ മാധ്യമങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ നമ്മുടെ മാധ്യമങ്ങൾ ദുരന്ത വാർത്തകൾ ആദ്യ പേജിൽ കൊടുക്കുകയും പ്രശംസനീയമായ വാർത്തകൾ ഉൾപ്പേജിൽ ഒതുക്കുകയും ചെയ്യുന്നു. ഇത് മാറണം എന്നും അദ്ദേഹം എഴുതി. അത് കുറേനാൾ ഇങ്ങനെ മനസ്സിൽ കിടന്നു.

വർഷങ്ങൾ കടന്നു പോയി. മഹാരാജാസ് കോളേജിൽ പഠിക്കവേ ഫിലിം ക്ലബ് ഒരു ഷോർട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. അന്നത്തെ വിധികർത്താക്കളിലൊരാൾ “ഇപ്പോൾ ഇറങ്ങുന്ന ഹ്രസ്വ ചിത്രങ്ങളൊക്കെ മനം മടുപ്പിക്കുന്നതാണെന്നും, പോസിറ്റീവ് ആയൊരു തീം എന്ത് കൊണ്ടാണ് ആരും ചെയ്യാൻ ധൈര്യപ്പെടാത്തതെന്നും” ചോദിച്ചു. മയക്കുമരുന്ന്, കൊട്ടേഷൻ, ഗുണ്ടായിസം, പീഡനം, പൈങ്കിളി പ്രേമം- പ്രേമനൈരാശ്യം, ആത്മഹത്യ എന്നിങ്ങനെയുള്ള പ്രമേയങ്ങൾക്ക് ചുറ്റും വട്ടം കറങ്ങുന്ന ഒരു കാലമായിരുന്നു അത്. (സുഹൃത്തു കൂടിയായ) ശ്രാവൺ രാജ് ഏതാനും വർഷങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് മൈൻഡ് എന്ന ചിത്രം അത്തരത്തിൽ നോക്കിയാൽ ഒരു പോസിറ്റീവ് ചിത്രമാണ്.

ജന്മനാ വിക്കനായ ഒരാൾ, അയാൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, ഒടുവിൽ ഒരു ഇന്‍റർവ്യൂവർ അയാളോട് സ്വീകരിക്കുന്ന തുറന്ന സമീപനം, അത് അയാളിൽ വരുത്തുന്ന മാറ്റം. ക്ലൈമാക്സ് രംഗത്തെ ഉണ്ണി ശിവപാലിന്‍റെ ഒരൊറ്റ ചിരിയിൽ ശ്രാവൺ ആ പടത്തിന്‍റെ പോസിറ്റിവിറ്റി വെളിവാക്കുന്നു. “തിരിച്ചു നല്കാനാവാത്ത ഒരു സഹായം സഹജീവിക്ക് നിങ്ങൾ ഈ ദിവസം ചെയ്‌തിട്ടില്ലെങ്കിൽ നിങ്ങൾ ഈ ദിവസം ജീവിച്ചിട്ടില്ല.” എന്ന് ശ്രാവൺ കുറിച്ചിടുന്നു. ആ സഹായം കേവലം സാമ്പത്തികമല്ല, പലപ്പോഴും സഹജീവിയെ മനസിലാക്കുന്നതും മാന്യമായി പെരുമാറുന്നതും പോലും സഹായം തന്നെയാണ്.)

പിന്നീട് അധ്യാപകനായപ്പോഴും പലപ്പോഴും തോന്നിയിട്ടുണ്ട് “ആരും ഒന്നിലും സന്തുഷ്ടരല്ല” എന്ന്. മിക്ക ഡിപ്പാർട്മെന്‍റിലും മൂന്ന് ഗ്രൂപ്പുകൾ കാണും. വകുപ്പ് മേധാവിയെ ചുറ്റിപറ്റി ഒരു ഉപജാപക സംഘം, അതിൽ അരിശവും (കുശുമ്പും) ഉള്ള ഒരു എതിർ സംഘം, ഇതിലൊന്നും പെടാനാവാതെ ചെകുത്താനും കടലിനും നടുവിൽ നിൽക്കുന്ന രണ്ടോ മൂന്നോ ചെറുപ്പക്കാരും. (അതുമല്ലെങ്കിൽ ഇടതെന്നും വലതെന്നും അരാഷ്ട്രീയരെന്നും ആവാം.) ഇതിനു പുറമെ ഡിപ്പാർട്മെന്‍റുകൾ തമ്മിലുള്ള വഴക്കുകൾ... അങ്ങനെയങ്ങനെ സംഭവ ബഹുലമാണ് എല്ലായിടത്തും. എന്നാൽ മിക്ക വഴക്കുകൾക്കും വലിയ കാര്യമൊന്നും ഉണ്ടാവില്ല താനും. ഈഗോ, തെറ്റിദ്ധാരണകൾ (സ്വയമുള്ളതും കൂടെയുള്ളവർ ഉണ്ടാക്കുന്നതും), എടുത്തു ചാട്ടം, ക്ഷിപ്ര കോപം, പിടിവാശി എന്നിങ്ങനെ പലപല കാരണങ്ങൾ ഇവയെ പരിപോഷിപ്പിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...