സൗഭാഗ്യങ്ങൾ സ്വന്തമാക്കാൻ മനുഷ്യൻ ഏതറ്റം വരെ പോകും? ഉറ്റവരെ ബലികൊടുക്കാൻ പോലും മടിക്കാത്ത അതിക്രൂരമായ മാനസികാവസ്ഥയിലേയ്ക്ക് വഴുതിവീണിരിക്കുന്നു മാനവ സമൂഹം. കുഞ്ഞുങ്ങളെയോ കന്യകകളെയോ ഇഷ്ടദേവതയ്ക്ക് ബലി നൽകിയാൽ അഭിഷ്ടങ്ങളെല്ലാം സാധിക്കും. കഷ്ടപ്പാടുകൾ അവസാനിക്കും എന്നു കരുതുന്ന അന്ധവിശ്വാസികളുടെ എണ്ണം ഇപ്പോൾ നാടെങ്ങും ഏറുകയാണ്.

കുറേ നാൾകൾക്ക് മുമ്പ് ആലപ്പുഴയിൽ കാത്തുകാത്തുണ്ടായ ഓമനക്കുഞ്ഞിനെ അന്ധവിശ്വാസത്തിന്‍റെ പേരിൽ പിതാവ് നിലത്തടിച്ചുകൊന്നത്. പിരക്കുമ്പോൾത്തന്നെ കുട്ടിയിൽ പല്ലുണ്ടായിരുന്നു എന്ന കാര്യം നാട്ടിൽ പാട്ടാൻ അധികനേരം വേണ്ടിവന്നില്ല. ഈ കുഞ്ഞിന്‍റെ ജനനം ഒരശുഭലക്ഷണമാണെന്നും കുഞ്ഞ് ജീവിച്ചിരിക്കുന്നത് പിതാവിന്‍റെ ജീവന് ഭീഷണിയൈകുമെന്നും കാണുന്നവരെയെല്ലാം വിശ്വസിപ്പിച്ചു. പഠിപ്പും വിവരവുമുള്ളവരെ പോലും ഇങ്ങനെ വിശ്വസിപ്പിച്ചപ്പോൾ അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത അയാളുടെ മനസ്സിലും ആ ചിന്ത വേരുറച്ചുപോയി. അന്നയാൾ അൽപം മദ്യപിച്ചാണ് വീട്ടിൽ വന്നത്. തന്‍റെ ജീവനെടുക്കാൻ പിറന്ന കുഞ്ഞിനെ ഒരു ദാക്ഷിണ്യവുമില്ലാതെ വകവരുത്താൻ ആ പിതാവിനെക്കൊണ്ട് തീരുമാനമെടുപ്പിച്ചത് ഒരു സമൂഹത്തിന്‍റെയാകെ അന്ധവിശ്വാസമായിരുന്നില്ലേ?

ജോലി കിട്ടാനും ലോട്ടറിയടിക്കാനും എല്ലാം പൂജ ചെയ്യുന്ന മലയാളി അധ്വാനുക്കാനും വിയർപ്പൊഴുക്കി ജീവിതത്തെ വെട്ടിപ്പിടിക്കാനും മറന്നുപോവുകയാണ് എന്നാണ് സമകാലീന സംഭവങ്ങൾ വ്യക്തമാക്കുന്നത്.

സമ്പന്നരാകാൻ കുബേർ കുഞ്ചി

ഏറ്റവും കൂടുതൽ മലയാളികളെ പറ്റിച്ച് കോടികൾ കടത്തിയ ഭാഗ്യയന്ത്രത്തിന് കുബേർ കുഞ്ചി എന്നാണ് പേര്. ലോക്കറ്റും കുബേരന്‍റെ വിഗ്രഹവുമടങ്ങിയ ഈ ധനാകർഷണ യന്ത്രം ധരിച്ചാൽ ലോട്ടറി കച്ചവടക്കാർ നിങ്ങളെ വീട്ടി. തിരക്കി വന്ന് നാളെ നറുക്കെടുക്കുന്ന ബമ്പർ ലോട്ടറിയുടെ ഒന്നാം സ്ഥാനമടിക്കാൻ പോകുന്ന ടിക്കറ്റ് സജന്യമായി ഏൽപ്പിച്ചിട്ട് പോകുമത്രേ. എത്ര മനോഹരമായ കള്ളത്തരം.

താക്കോൽ ആകൃതിയിലുള്ള കുബേർ കുഞ്ചി വീട്ടിലോ ഓഫീസിലോ സൂക്ഷിച്ചാൽ പെട്ടെന്നു ധനാഢ്യരാകാമെന്ന പരസ്യത്തിലാണ് ആളുകളെല്ലാം ഈയാപാറ്റയെപ്പോലെ വീണ് വഞ്ചിതരായത്. മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമാക്കിയുള്ള ഒരു ടെലിമാർക്കറ്റിംഗ് കമ്പനി ടെലിവിഷൻ ചാനലിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും വൻപരസ്യങ്ങൾ നൽകിയിരുന്നു. പരസ്യം കണ്ടവർ കേട്ടപാതി കേൾക്കാത്തപാതി ടെലിമാർക്കറ്റിംഗ് കമ്പനിയുമായി ബന്ധപ്പെടും. കമ്പനിയുമായി ബന്ധപ്പെടും. കമ്പനി കേരലത്തിലെ ഫ്രാഞ്ചൈസികൾക്ക് ഇവരുടെ ലിസ്റ്റ് നൽകും. തുടർന്ന് ഫ്രാഞ്ചെസിയാണ് ഇത് വിതരണം ചെയ്യുക.

ഇടപാടുകാർ നൽകിയ പരാതിപ്രകാരം എറണാകുളം കടവന്ത്രയിൽ കുബേർ കുഞ്ചിയുടെ വിതരണ സ്ഥാപനം നടത്തിയിരുന്നവരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അറ്സ്റ്റ് ചെയ്തു. കമ്മീഷൻ വ്യവസ്ഥയിലാണ് ഫ്രാഞ്ചൈസിക്കാർ കുബേർ കുഞ്ചി വിറ്റഴിച്ചിരുന്നത്.

ഇത് വാങ്ങി 45 ദിവസത്തിനകം ഫലം ലഭിച്ചില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ 45 അല്ല 90 ദിവസം കഴിഞ്ഞിട്ടും പണിയെടുക്കാതെ ഫലം കിട്ടില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവർ ഫ്രാഞ്ചൈസിയിലെത്തി കുബേർ കുഞ്ചി തിരിച്ചു നൽകി പണം ആവശ്യപ്പെട്ടു. അതോടെ വിതരണക്കാരുടെ മട്ടുംഭാവവും മാറി. പിന്നെ പോലീസിനെയല്ലാതെ ആരെ ആശ്രയിക്കും. അഭ്യസ്തവിദ്യരും വിഡ്ഡികളുമായ നാം?

ഭാഗ്യലോക്കറ്റും വാസ്തു വിളക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...