നിങ്ങളുടെ ദാമ്പത്യജീവിതത്തിനിടയിലേക്ക് പ്രലോഭനങ്ങളുടെ പൂക്കൂടയുമായി മൂന്നാമതൊരാൾ കടന്നുവരുന്നുവെങ്കിൽ ഓർക്കുക, ആ വഴിത്താരയിലെങ്ങും അയാൾക്ക് അല്ലെങ്കിൽ അവൾക്ക് മുമ്പിൽ പച്ച സിഗ്നൽ തെളിച്ചത് നിങ്ങൾ തന്നെയാണ്! ഇത്തരം അപകടങ്ങൾ വൈകിയ വേളയിൽ ഒഴിവാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് ഇതിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ സ്വന്തം ദാമ്പത്യജീവിതത്തിൽ നിന്നും അകറ്റി നിർത്തുന്നതാണ്... ഊഷ്‌മളമായ ദാമ്പത്യത്തിനുതകുന്ന ചില കാര്യങ്ങൾ...
സെക്‌സ് അപ്രതീക്ഷിതം
മുന്നൊരുക്കങ്ങളോടെയുള്ള ലൈംഗികബന്ധം പലപ്പോഴും പ്രീ പ്ലാൻ ചെയ്യപ്പെട്ട ഒരു നാടകം പോലെയായിപ്പോകുന്നു. ഇനി ഇതിനൊരു മാറ്റമാവട്ടെ. ഇന്ന് സംഭവം ഉണ്ടാവില്ല എന്നുള്ള മുൻധാരണകൾ ഞൊടിയിടയിൽ മാറ്റിമറിച്ച് നിങ്ങൾ അതിനു മുതിരുമ്പോൾ അപ്രതീക്ഷിതമായ ഒരു പിറന്നാൾ സമ്മാനം കിട്ടിയ അദ്‌ഭുതമായിരിയ്ക്കും നിങ്ങളുടെ ഇണയുടെ മുഖത്തും മനസ്സിലും.
റൊമാന്‍റിക് മൂഡ്
ബെഡ്‌റൂമിലെ മണത്തിലും വെളിച്ചത്തിനുമെല്ലാം നിങ്ങളുടെ ലൈംഗികതയെ ഉത്തേജിപ്പിയ്‌ക്കാനും നിലനിർത്താനുമുള്ള സ്വാധീനമുണ്ടെന്നോർക്കുക. കൃത്രിമ മണം സൃഷ്‌ടിക്കുന്നതിനേക്കാൾ ബെഡ്‌റൂമിൽ ഫ്രഷായ പൂക്കൾ സൂക്ഷിച്ചു നോക്കൂ! പ്രത്യേകിച്ചും മുല്ല, റോസ് തുടങ്ങിയവയ്‌ക്ക് സവിശേഷമായ ഒരു മൂഡ് തന്നെ സൃഷ്‌ടിയ്‌ക്കാനുള്ള ശേഷിയുണ്ടെന്ന് ഗവേഷണ ഫലങ്ങൾ പറയുന്നു. ഇതൊന്നും പെട്ടെന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുൻസൂചിപ്പിച്ച പുഷ്‌പങ്ങളുടെ പെർഫ്യൂമുകളും ആവാം.
മുറി മാറാം
ഒരേ മുറിയിൽത്തന്നെ വർഷങ്ങളായി സെക്‌സ് ചെയ്യുന്ന ദമ്പതികൾക്കിടയിൽ മടുപ്പ് വരുന്നതായി ലൈംഗിക ശാസ്‌ത്രജ്‌ഞർ കണ്ടെത്തിയിട്ടുണ്ട്. ആവർത്തിത സാഹചര്യങ്ങൾ തലച്ചോറിലെ പാരിറ്റൽ ലോബിൽ അസെറ്റൈൽ കൊളൈൻ എന്ന മസ്‌തിഷ്‌ക രാസവസ്‌തുവിലുണ്ടാക്കുന്ന വ്യതിയാനമാണത്രേ ഇതിനു കാരണം. പുതുമയുടെ ഉണർവ്വ് സെക്‌സിനെ ഊർജ്‌ജസ്വലമാക്കുമെങ്കിൽ ഇടയ്‌ക്കിടയ്‌ക്ക് ബെഡ്‌റൂം നിങ്ങൾക്കൊന്നു മാറ്റിക്കൂടെ?
വേഷത്തിലറിയാം വിശേഷം
എന്നും മുഷിഞ്ഞുനാറിയ നൈറ്റി തന്നെയാണോ ബെഡ്‌റൂമിലെ നിങ്ങളുടെ യൂണിഫോം? എങ്കിൽ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്! ഇനി നൈറ്റി അലക്കിത്തേച്ചേക്കാം എന്നു തീരുമാനിച്ചാലും രക്ഷയില്ല! നൈറ്റിയേ വേണ്ടെന്ന് പ്രതിജ്‌ഞയെടുക്കൂ. ഞെട്ടണ്ട. ഉദ്ദേശിച്ചത്, വേഷത്തിൽ ഇടയ്‌ക്കിടെ വ്യത്യസ്‌തതയാവാം. എന്ന് ബെഡ്‌റൂമിൽ അല്‌പസ്വല്‌പം സെക്‌സിയായി വേഷം ധരിക്കുന്നതിൽ കൗതുകം കണ്ടെത്തൂ. പുരുഷൻ സ്‌ത്രീയുടെ വസ്‌ത്രമല്ല, വസ്‌ത്രമില്ലാത്ത ഭാഗങ്ങളാണ് ശ്രദ്ധിക്കുന്നതെന്ന് ഫാഷൻ ഡിസൈനേഴ്‌സ് പണ്ടേ മനസ്സിലാക്കിയ പുരുഷ മനഃശാസ്‌ത്രമാണ്! അതുകൊണ്ടുണ്ടാകുന്ന അപകടം ദാമ്പത്യജീവിതത്തിൽ എന്നുമോർക്കാവുന്ന സുഖകരമായ അനുഭൂതിയായി നിങ്ങളുടെ മനസ്സിൽ എന്നും നിലനിൽക്കും.
ഇഷ്‌ടം നോക്കൂ കാര്യം നേടാം
ജീവിതത്തിൽ ഭാര്യയ്‌ക്ക് പുല്ലുവില കല്‌പിക്കുന്ന പുരുഷകേസരികൾ പോലും ബെഡ്‌റൂമിൽ ആട്ടിൻകുട്ടിയാണ്! പക്ഷേ അതുകൊണ്ടുമാത്രം ആയില്ലല്ലോ. ഇണയുടെ ഇഷ്‌ടം നോക്കുന്ന പങ്കാളിയുടെ പ്രകടനം ഏറ്റവും അധികം വെളിപ്പെടേണ്ടത് കിടപ്പറയിലാണ്. സെക്‌സിലെ രീതികൾ തൊട്ട് സംസാരശൈലി വരെ പങ്കാളിയ്‌ക്ക് ഇഷ്‌ടപ്പെടുന്ന രീതിയിലായാലേ ബന്ധം ഊഷ്‌മളമാവൂ.
ഭാര്യവീട്ടുകാരുടെ കുറ്റവും അമ്മായിയമ്മയുടെ കൊനുഷ്‌ടുസ്വഭാവവങ്ങളും കിടപ്പറയിൽ ചർച്ചാവിഷയമാക്കാതിരുന്നാൽ കാര്യം നേടാം.
ആവേശം അവയവങ്ങളിൽ
സംഗതി സത്യമാണ്! സ്‌നേഹം, പ്രേമം, മാങ്ങ, തേങ്ങ, മലപ്പുറം കത്തി എന്നൊക്കെ വീമ്പിളക്കുമെങ്കിലും പുരുഷന്‍റെ മൽപ്പിടിത്തം നിങ്ങളുടെ അവയവങ്ങളുമായാണ്. അതുകൊണ്ട് 34-32-34 അളവൊന്നുമല്ലെങ്കിലും ആരെക്കൊണ്ടും കുറ്റംപറയിപ്പിക്കാത്ത ഫിഗർ കാത്തുസൂക്ഷിയ്‌ക്കൂ, അപ്പുറത്തു നിന്നും അർഹിയ്‌ക്കുന്നതിലേറെ പരിഗണന കിട്ടും!