വ്യായാമത്തിലൂടെ ലൈംഗിക ശേഷി കൂട്ടാനാവുമോ? കാമവാസന പ്രബലമാക്കുന്നതിൽ ആധുനിക വ്യായാമങ്ങൾ സഹായകരമാണെന്ന് പഠനങ്ങൾ.
40 മുതൽ 60 വയസ്സു വരെയുള്ള നീന്തൽ പരിശീലിക്കുന്ന സ്ത്രീ പുരുഷന്മാരെ രണ്ട് ഗ്രൂപ്പായി തിരിച്ച് പഠനം നടത്തുകയായിരുന്നു. 40 വയസ്സു കഴിഞ്ഞവർ 25-30 വയസ്സുള്ള (വ്യായാമം ചെയ്യാത്ത) യുവാക്കളെ അപേക്ഷിച്ച് കൂടുതൽ ശക്‌തിയും ആരോഗ്യവും ഉള്ളവരാണെന്ന് കണ്ടെത്താൻ സാധിച്ചു. അതേസമയം നീന്തലിൽ ഏർപ്പെടുന്ന 60 വയസ്സുകാർ 40 വയസ്സുള്ള വ്യായാമം ചെയ്യാത്തവരേക്കാൾ ചുറുചുറുക്കുള്ളവനണെന്നും വ്യക്തമായി. പ്രായം കൂടുന്നതിന് അനുസരിച്ച് സെക്സ‌് പവർ കുറയുമെന്ന് പറയാറുണ്ടെങ്കിലും വ്യായാമം വഴി ആരോഗ്യം മെച്ചമാവുമെന്നു തന്നെയാണ് ഫലങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഒരു ഉദാഹരണം പരിശോധിക്കാം.
- വ്യായാമം ചെയ്യുന്ന 40 വയസ്സുള്ള 97% പേരും 60 വയസ്സുള്ള 92% ആളുകളും 40 വയസ്സും അതിനു മീതെയും പ്രായമുള്ള സാധാരണ ആളുകളെക്കാൾ ആരോഗ്യവും ചുറുചുറുക്കുമുള്ളവരാണ് എന്ന് വ്യക്തമായി.
- നീന്തലിൽ ഏർപ്പെടുന്ന 40 വയസ്സുകാർക്ക് സംഭോഗ ഉദ്ധാരണ ശേഷി 20-30 വയസ്സുകാരെ അപേക്ഷിച്ച് കൂടുതലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.
- സെക്സിനോടുള്ള സമീപനവും താല്പര്യവും ഇവരിൽ കൂടുതലായിരുന്നു.
- വ്യായാമം ചെയ്യുന്ന 80%ത്തോളം പേർ സാധാരണക്കാരെ അപേക്ഷിച്ച് കൂടുതൽ ആകർഷണീയരുമാണ്.
സന്തുലിത വ്യായാമം ചെയ്യാം
വ്യായാമം നല്ലതാണ് എങ്കിലും അധിക സമയം വ്യായാമം ചെയ്യുന്നത് ഉചിതമാണോ? എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്.
ഒരിക്കലുമല്ല, അധിക വ്യായാമം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പകരം ക്ഷയിപ്പിക്കുവാനേ ഇടയാക്കൂ. ആഴ്‌ചയിൽ 18 മണിക്കൂർ വ്യായാമം ചെയ്യുന്ന സ്ത്രീപുരുഷന്മാരിൽ കാമവാസന കുറയുന്നു. വ്യായാമത്തിലൂടെ നല്ലൊരു ശതമാനം ഊർജ്‌ജം നഷ്ടമാവുന്നുണ്ട്. ആഴ്‌ചയിൽ 18- 20 മണിക്കൂറോ അതിൽ അധികമോ വ്യായാമം ചെയ്യുമ്പോൾ ശരീരം ക്ഷീണിക്കുക സ്വാഭാവികം മാത്രം.
സന്തുലിത വ്യായാമത്തോടൊപ്പം തന്നെ പങ്കാളിക്കൊപ്പം കുറച്ചു സമയം ചെലവഴിക്കുന്നതും ആഹ്ളാദകരവും ഊഷ്‌മളവുമായ ദാമ്പത്യത്തിന് അനിവാര്യമാണ്.
നാച്വറൽ ടോണിക്
കാമവാസന ഉണ്ടാവുന്നതിന് വ്യായാമം സഹായകരകും എന്നുണ്ടെങ്കിൽ ഇതിൽ ഹോർമോണുകൾക്ക് കാര്യമായ പങ്കുണ്ടെന്നു തന്നെ പറയാം. എന്നാൽ ഇതിന് ശക്‌തമായ തെളിവുകളില്ല. പക്ഷേ ജൈവപരമായ ഒട്ടനവധി കാരണങ്ങൾ ഉണ്ടാവാം. സന്തുലിത വ്യായാമം സെക്‌സ് പവർ വർദ്ധിപ്പിക്കുന്ന നാച്വറൽ ടോണിക് ആണ്.
ഹൃദയാരോഗ്യം, ദീർഘായുസ്സ്, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, വേദനകളെ കുറയ്ക്കുന്നതിനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ ആഹ്ളാദകരമായ ലൈംഗിക ജീവിതത്തിലൂടെ സാധ്യമാവുന്നുണ്ട്. ഊഷ്‌മളവും ഊർജ്‌ജസ്വലവുമായ ലൈംഗിക വേഴ്‌ച ഒരു ലഘു വ്യായാമം തന്നെയാണ്. ശരീരത്തിന്‍റെയും മനസ്സിന്‍റെയും സ്ട്രെസ്സ് കുറച്ച് സന്തുഷ്ടമായ ദാമ്പത്യസുഖം സാധ്യമാക്കാൻ ഇത് സഹായിക്കുന്നു.
ലൈംഗിക ജീവിതത്തിന് ഉത്തമമായ ആഹാരക്രമം
സ്ത്രീകൾക്ക്: എള്ള്, ഉഴുന്ന്, തൈര്, മത്സ്യം, കുടംപുളി, മുതിര തുടങ്ങിയവ.
പുരുഷന്മാർക്ക്: മുളപ്പിച്ച കടല, പയറുവർഗ്ഗങ്ങൾ, ഗോതമ്പ്, മുരിങ്ങ, മുരിങ്ങയില, മാംസം, മധുര വസ്‌തുക്കൾ തുടങ്ങിയവ.
പഴങ്ങൾ, പ്രത്യേകിച്ച് മുന്തിരി, മാമ്പഴം എന്നിവയും ബദാം, കശുവണ്ടി എന്നിവയും ലൈംഗിക താല്പര്യവും ശേഷിയും കൂട്ടും.