രാജേഷിന്‍റെയും നീനയുടേയും വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. കുറച്ചുനാളുകളായി ഭർത്താവ് ഏറെ അസ്വസ്ഥനായിരുന്നു. അതിന്‍റെ കാരണമെന്താണെന്ന് അയാൾ ആരോടും പറഞ്ഞിരുന്നില്ല. ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ കുറച്ചുനാളുകളായി തുടരുന്ന ആശയവിനിമയമില്ലായ്മ കുടുംബാന്തരീക്ഷത്തെ മൊത്തത്തിൽ ബാധിച്ചിരുന്നു. ഒടുവിൽ അവർ പരിഹാരം തേടി ഒരു ഡോക്ടറെ സമീപിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.
നീനയ്ക്ക് ഒന്നിലും താൽപര്യമില്ലാത്തതായിരുന്നു രാജേഷിന്‍റെ അസ്വസ്ഥതയ്ക്ക് കാരണം. ശാരീരികമായ അസ്വസ്ഥതയായിരുന്നു നീനയുടെ തളർച്ചയ്ക്ക് കാരണമായത്. ശരീരമാസകലമുള്ള വേദന. അതിനവർ മുടങ്ങാതെ മരുന്നു കഴിച്ചിരുന്നു. രാത്രിയിൽ കിടക്ക കാണുമ്പോഴെ ഉറക്കം വരും. ഭർത്താവ് സെക്സിനു വേണ്ടി താൽപര്യം പ്രകടിപ്പിച്ചാലും അവർ ഒഴിഞ്ഞുമാറും. ഇതാവർത്തിച്ചതോടെ ഭർത്താവിന് മനോവിഷമത്തിന് കാരണമായി. ശാരീരികാരോഗ്യമില്ലെങ്കിൽ സെക്സിനോട് താൽപര്യമുണ്ടാകുന്നതെങ്ങനെ?
ഏത് പ്രായത്തിലും സെക്സിനോടുള്ള താൽപര്യവും ഭാവനകളും മനസ്സിലുണരാം. ഈ താൽപര്യം എത്രത്തോളമുണ്ടോ അത്രയും സെക്സ് ആസ്വാദ്യകരമാവും. സെക്സ് ഒരു സ്വാഭാവിക പ്രക്രിയയാണ്. ഇതിന് ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ ആവശ്യമാണെന്നു മാത്രം.
ഒട്ടുമിക്ക ലൈംഗിക പ്രശ്നങ്ങളും ശരീരവുമായിട്ടല്ല മനസ്സുമായിട്ടാണ് ബന്ധപ്പെട്ട് കിടക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. മനസ്സിൽ താൽപര്യമില്ലെങ്കിൽ ശരീരം ഒരിക്കലും അതിന് തയ്യാറാവുകയില്ല. ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടെങ്കിൽ അത് ലൈംഗിക ജീവിതത്തെ സ്വാധീനിക്കും.
വ്യായാമം ഒഴിവാക്കരുത്
പതിവായുള്ള വ്യായാമത്തിലൂടെ കാർഡിയോ വാസ്കുലൻ സംബന്ധ പ്രശ്നങ്ങൾ വെയിറ്റ് ലോസ്, ക്യാൻസർ, ബ്ലഡ്പ്രഷർ, ഡയബറ്റീസ് തുടങ്ങിയ പ്രശ്നങ്ങളെ നിയന്ത്രണ വിധേയരാക്കാം
ലൈംഗിക ജീവിതത്തെ ആനന്ദകരമാക്കുന്നതിനും വ്യായാമം ഫലവത്താണ്. ഏതു തരത്തിലുള്ള ഫിസിക്കൽ ആക്റ്റിവിറ്റിയും ശരീരത്തിലെ വിഭിന്ന ഭാഗങ്ങളിലെ രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തും. പ്രത്യേകിച്ചും പുരുഷ ലൈംഗികാവയവത്തിൽ ഒരളവുവരെ ഇൻഫക്ഷനിനുള്ള സാദ്ധ്യത അത് കുറയ്ക്കും.
നിത്യവും വ്യായാമം ചെയ്യുന്നവരിൽ ഉണർവും ഉത്സാഹവും ഏറെയായിരിക്കും. അവരുടെ കോൺഫിഡൻസ് ലെവലും കൂടുതലായിരിക്കും. ശാരീരികമായി ആകർഷകത്വമുള്ളവരായിരിക്കുമെന്നതാണ് പ്ലസ് പോയിന്‍റ്. വ്യായാമം ചെയ്യാത്തവരെ അപേക്ഷിച്ച് ഇത്തരക്കാർക്ക് സെക്സ് ഏറെ ആസ്വാദ്യകരമായിരിക്കും.
സെക്സ് നമ്മുടെ ശരീരത്തിൽ ഗുരുതരമായ പല അസുഖങ്ങളേയും ചെറുക്കാൻ സഹായകരമായ രാസവസ്തു പുറപ്പെടുവിക്കുന്നുണ്ട്. ഫിസിക്കൽ എക്സർസൈസിലൂടെ പിരിമുറുക്കത്തിൽ നിന്നും മനസ്സിനേയും ശരീരത്തേയും മോചിപ്പിക്കാം. അതുവഴി തളർച്ചയും ക്ഷീണവുമകലും. അതോടൊപ്പം സെക്സിനോടുള്ള താൽപര്യവും വർദ്ധിക്കും. എല്ലാത്തരം വ്യായാമങ്ങളും ഫലവത്താണെങ്കിലും എയ്റോബിക്ക് വ്യായാമം ഹോർമോൺ നിലയെ സന്തുലിതമാകും. ആരോഗ്യകരമായ സെക്സ‌് ലൈഫ് ഒരാളുടെ കോൺഫിഡൻസ് ലെവലും എനർജ്ജിയും ഉയർത്തും.”ഫിസിഷ്യൻ ഡോ.അജയ് പറയുന്നു.
ഹെൽത്തി ഡയറ്റ്
സന്തുലിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുക. സാച്ചുറേറ്റഡ് ഫാറ്റുള്ള ഭക്ഷ്യവസ്തുക്കൾ ഡയറ്റിൽ നിന്നും ഒഴിവാക്കിയേക്കു. ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാദ്ധ്യത അത് ക്ഷണിച്ചുവരുത്തും.
സീസണൽ പഴങ്ങളും പച്ചക്കറികളും ജ്യൂസും കഴിക്കുക. എണ്ണയിൽ വറുത്തുപൊരിച്ച ഭക്ഷ്യവസ്തുക്കളും ജങ്ക് ഫുഡും ഒഴിവാക്കാം. ഇത്തരം ഭക്ഷ്യവസ്‌തുക്കൾ കഴിക്കുന്നത് ജോലി ചെയ്യാനുള്ള താൽപര്യം കുറയ്ക്കും. സംസാരിക്കുവാനോ സ്നേഹിക്കുവാനോ ഉള്ള മാനസികാവസ്ഥ ഉണ്ടാവുകയില്ല. അതിനാൽ നിറയെ ഫൈബർ ഉള്ള ഭക്ഷ്യ വസ്തുക്കൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഫിറ്റ്നസ് നിലനിർത്തുന്നതിന് ഉപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. ദിവസവും 8-10 ഗ്ലാസ് വെള്ളവും കുടിക്കു ക. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ, മിനറൽ, പ്രോട്ടീൻ ഗുളികകൾ കഴിക്കുന്നതിന് പകരം ഫ്രഷ് പഴങ്ങൾ കഴിക്കുക.
അമിതവണ്ണം: സുഖകരമായ ലൈംഗിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കും… അമിതവണ്ണമുള്ളവർ എളുപ്പത്തിൽ തളർന്നുപോകും. സെക്സ് സുഖം അവർക്ക് വേണ്ടരീതിയിൽ ആസ്വദിക്കാനുമാവില്ല. ശ്വാസം മുട്ടൽ, വിയർക്കൽ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവാം. ശരീരാകൃതിയെച്ചൊല്ലി ഇത്തരക്കാർ അപകർഷതാബോധം പുലർത്തുന്നവരായിരിക്കും. അതിനാൽ സെക്സിനോട് താൽപര്യം തീരെ ഉണ്ടാവണമെന്നില്ല.
പുറം വേദന: ഇതൊരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ തെറ്റായ ശരീരിക നില (പോസ്ചർ) അവലംബിക്കുക വഴി ഈ വേദന കൂടാം. എന്നു വിചാരിച്ച് സെക്സ് സുഖം നേടുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുള്ള കാരണമായി ഇതിനെ കാണാതിരിക്കുക. പൊസിഷനുകളിൽ മാറ്റം വരുത്തി സെക്സ് ആസ്വാദ്യകരമാക്കുക.
ഡയബറ്റീസ്: ലൈംഗിക താൽപര്യത്തെയും സുഖത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു അസുഖമാണിത്. ഡയബറ്റീസ് രോഗം മൂലം രോഗിയുടെ ശരീരം ദുർബലമാവും. ഇൻസുലിൻ എടുക്കുന്ന രോഗികളാവട്ടെ സെക്സ് വേളയിൽ ഉത്തേജിതരാവുന്നതു മൂലം പൊഗ്ലേസെമിയ്ക്ക് ഇരയാവാം. സെക്സിലേർപ്പെടുന്ന വേളയിൽ തലകറക്കവും വിറയലും അനുഭവപ്പെടും. ഒപ്പം ഹൃദയമിടിപ്പ് ശക്തവുമാവും.
പ്രയോജനങ്ങൾ
ഒരു ശാരീരിക വ്യായാമമാണ് സെക്സ്. സെക്സിലേർപ്പെടുക വഴി കലോറി എരിച്ചു കളയപ്പെടും. കൊളസ്ട്രോൾ നില മെച്ചപ്പെടും. ഒപ്പം രക്‌തയോട്ടം വർദ്ധിക്കും. ഒരോ തവണയും സെക്സിലേർപ്പെടുന്നതുവഴി 85 കലോറിയാണ് എരിച്ചു കളയപ്പെടുന്നത്. ഒരാഴ്‌ച നടക്കുമ്പോൾ എരിച്ചു കളയപ്പെടുന്ന കലോറിക്ക് തുല്യമാണ് ആഴ്ച്ചയിൽ 3 തവണ സെക്സിലേർപ്പെടുക വഴി നഷ്‌ടപ്പെടുന്ന കലോറി. തലവേദന, സന്ധിവേദന എന്നിവർക്കും ഫലവത്താണ് സെക്‌സ് എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൈക്രോൺ, ആർത്രൈറ്റീസ് വേദന തുടങ്ങിയവയ്ക്കും ഫലവത്താണ്.
സെക്സിലേർപ്പെടുന്ന വേളയിൽ ഹോർമോൺ സ്രവിക്കുന്നതിനാൽ മനസ്സ് ശാന്തവും ശരീരം ഊർജ്‌ജസ്വലവുമാകും. യൗവ്വനം നിലനിർത്തുന്നതിനും സെക്സ് ഗുണപ്രദമാണത്രേ. ഈ സമയത്ത് ഹോർമോൺ നിലയിലുണ്ടാകുന്ന വ്യതിയാനം രക്തപ്രവാഹം ത്വരിതപ്പെടുത്തുന്നു. ഇത് ശാരീരിക സൗന്ദര്യം മെച്ചപ്പെടുത്തും. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്‍റെ നില ഉയരുന്നതിനാൽ മുടിയുടെ തിളക്കം വർദ്ധിക്കും. അതോടൊപ്പം മുഖകാന്തിയും.
ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ സെക്സ് സമർപ്പണ മനോഭാവമാണ് വളർത്തുക. വിവാഹ ജീവിതത്തിലത് സന്തുഷ്‌ടിപകരും. ആരോഗ്യപരമായ ലൈംഗിക ജീവിതം നയിക്കുന്നവരുടെ സ്വകാര്യജീവിതവും പ്രൊഫഷണൽ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും.