ജീവിതത്തിലുണ്ടാകുന്ന നല്ല മാറ്റങ്ങൾ ഉയർച്ചയിലേക്കുള്ള ചവിട്ടുപടിയാണ്. അത്തരം മാറ്റങ്ങൾ ജീവിത സാഹചര്യങ്ങളിലും ജീവിതശൈലിയിലും ധാരാളം മാറ്റങ്ങൾ ഉണ്ടാക്കുന്നു. അത് ബന്ധങ്ങളേയും ബാധിക്കാം.

ബന്ധങ്ങൾക്ക് പുതിയൊരു സമവാക്യം തീർത്തിരിക്കുകയാണ് സോഷ്യൽ മീഡിയകൾ. ആശയവിനിമയത്തിനുള്ള പുതിയൊരു പ്ലാറ്റ്‌ഫോമാണത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യത്തിൽ പരസ്‌പരം അടുത്തറിയാനും വിശേഷങ്ങൾ പങ്കുവയ്‌ക്കാനും ബന്ധങ്ങൾ വിളക്കി ചേർക്കാനും സോഷ്യൽ മീഡിയകൾ വഹിക്കുന്ന പങ്കു നിർണായകമാണ്.

ഇതൊരു മികച്ച രീതിയാണെന്നതിൽ രണ്ടഭിപ്രായമില്ല. എന്നാൽ പരസ്‌പരം അഭിമുഖമായിരുന്ന് വിശേഷങ്ങൾ കൈ മാറിയും തമാശകൾ പറഞ്ഞും ഒരുമിച്ച് ഭക്ഷണം കഴിച്ചും സമയം ചെലവഴിക്കുമ്പോഴുണ്ടാകുന്ന മാനസികാടുപ്പവും ആഹ്ലാദവും ഊർജ്‌ജവും ഇത്തരം ഓൺലൈൻ ബന്ധങ്ങളിൽ ലഭിക്കാറുണ്ടോ? ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഊഷ്‌മളമാക്കുന്നതിനും പരസ്‌പരമുള്ള ഒത്തു ചേരലുകളും ബന്ധുഗൃഹ സന്ദർശനങ്ങളും അനിവാര്യം തന്നെയാണ്.

വർദ്ധിക്കുന്ന അകലം

ജന്മദിനമോ മറ്റ് വിശേഷദിനങ്ങളോ ആഘോഷവുമൊന്നുമില്ലാതെ കടന്നു പോകുന്നത് എത്ര വിരസമായിരിക്കും. ബന്ധുമിത്രാദികളിൽ നിന്നും ഒരാശംസ പോലും ലഭിച്ചില്ലെങ്കിൽ അത് മനസ്സിൽ ഏകാന്തതയും ഒറ്റപ്പെടലും സൃഷ്‌ടിക്കില്ലേ.

വിവാഹം, വിവാഹ നിശ്ചയം, കുടുംബസംഗമം, ഉത്സവങ്ങൾ, ജന്മദിനങ്ങൾ എല്ലാം തന്നെ ആഘോഷത്തിനുള്ള അവസരങ്ങളാണ്. അത് കുടുംബാംഗങ്ങളുടെയെല്ലാം ഒത്തുചേരലുകൾക്കുള്ള വേദികൾ കൂടിയാണ്. മനസ്സ് തുറന്ന് സന്തോഷിക്കാനുള്ള അവസരങ്ങളാണവ. ഓരോ ആഘോഷവും ബന്ധങ്ങളെ കൂട്ടിയിണക്കുകയാണ്. അത് മനസ്സിൽ അടുപ്പവും സുരക്ഷിതത്വവും സൃഷ്‌ടിക്കും.

ബന്ധങ്ങൾക്കുള്ള മഹത്വം

പണ്ടുമുതലെ കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു മഹത്തായ സംസ്‌കാരമുണ്ട് നമുക്ക്. വളരെ വൈകാരികതയോടെയും തീവ്രതയോടെയുമാണ് ഓരോരുത്തരും ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. എന്നാൽ ഇന്നത്തെ അണുകുടുംബത്തിൽ ഇത്തരം കുടുംബബന്ധങ്ങൾക്ക് ഒരു നിശ്ചിത പരിധി തന്നെ കൽപിച്ചിട്ടുണ്ട്. ഭർത്താവ്, ഭാര്യ, മക്കൾ എന്നതിനപ്പുറമുള്ള ബന്ധങ്ങൾ ക്രമേണ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. എന്നാൽ ബോധപൂർവ്വം ഇത്തരം ബന്ധങ്ങളെ കൂട്ടിയിണക്കുക വഴി പരസ്‌പരമുള്ള ബഹുമാനവും ആദരവും വർദ്ധിക്കുകയാണ് ചെയ്യുക.

അടുപ്പം നിലനിർത്താം

  • സ്വന്തം വീട്ടിൽ ആയാലും അല്ലെങ്കിലും ബന്ധങ്ങളിൽ ഊഷ്‌മളത നിലനിർത്തേണ്ടത് ഭാര്യയുടേയും ഭർത്താവിന്‍റേയും കടമയാണ്. അതിനായി നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളും ഒപ്പം പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളും ശ്രദ്ധിക്കുകയാണ് വേണ്ടത്.
  • 2-3 മാസം കൂടുമ്പോൾ ബന്ധുക്കളെ സന്ദർശിക്കാം. കുട്ടികളേയും ഒപ്പം കൂട്ടുക. പരസ്‌പരമുള്ള കണ്ടുമുട്ടലുകൾ ബന്ധുക്കൾക്കിടയിൽ അടുപ്പം വർദ്ധിക്കും.
  • ജന്മദിനനാളിലോ ആഘോഷ വേളകളിലോ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാൻ മറക്കരുത്. ഇത്തരം പ്രവൃത്തികൾ ബന്ധുക്കളിൽ സന്തോഷവും സ്‌നേഹവും നിറയ്‌ക്കും. അവരുടെ അഭിരുചിക്കിണങ്ങുന്ന രീതിയിലുള്ള സമ്മാനങ്ങൾ നൽകാം.
  • അവരോടുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇഷ്‌ടക്കേടുകളും പ്രകടിപ്പിക്കരുത്. പഴയ കാര്യങ്ങൾ മറന്ന് മുന്നേറുന്നതാണ് എല്ലാവരേയും സംബന്ധിച്ച് നല്ലത്.
  • സുഖമില്ലാതിരിക്കുന്ന ബന്ധുക്കളെ സന്ദർശിക്കാൻ സമയം കണ്ടെത്തുക. ആപത്ത് സമയത്ത് സഹായിക്കുന്ന ബന്ധുവാണ് യഥാർത്ഥ ബന്ധുവെന്ന് ഓർക്കുക.
  • കുട്ടികൾക്ക് അവരുടെ കസിൻസിന്‍റെ ജന്മദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലും കൂടിച്ചേരാനുള്ള അവസരം നൽകുക. അവർക്കിടയിൽ അടുപ്പം വർദ്ധിക്കാനും പരസ്‌പരം അടുത്തറിയാനുമുള്ള അവസരവുമാണിത്.
  • സമയം കിട്ടുമ്പോഴൊക്കെ മാതാപിതാക്കളേയും മുത്തച്‌ഛനേയും മുത്തശ്ശിയേയും ഒപ്പം കൂട്ടി അവരുടെ സഹോദരങ്ങളെ സന്ദർശിക്കാൻ കൊണ്ടു പോകുക. കുട്ടികൾ ഇതെല്ലാം കണ്ടും അറിഞ്ഞുമാണ് വളരുകയെന്ന കാര്യം മറക്കരുത്. അവർക്ക് മുന്നിൽ നല്ല മാതൃകകളാകാൻ ഇത്തരം പ്രവൃത്തികൾ സഹായിക്കും. ബന്ധങ്ങൾ എത്ര അമൂല്യമാണെന്ന വസ്‌തുതയും അതിനുള്ള പ്രാധാന്യവും കുട്ടികൾ മുതിർന്നവരെ കണ്ടാവും പഠിക്കുക. ബന്ധുക്കൾക്കിടയിൽ അടുപ്പവും കൂടും.

ഇങ്ങനെയാവരുത്

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...