അഗാധവും നിസ്വാർത്ഥവുമായ സ്നേഹം... ഭാവിയെക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങൾ... ഏതൊരു ദാമ്പത്യത്തിന്‍റേയും തുടക്കം ഇങ്ങനെ ഒക്കെയായിരിക്കും. പിന്നീട് ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പലരും മറക്കുന്നു. മറ്റു ചിലർ സ്നേഹം ഉള്ളിലുണ്ടെങ്കിലും പുറത്തു പ്രകടിപ്പിക്കാൻ ശ്രമിക്കാറുമില്ല. സ്നേഹത്തിന്‍റെ കയ്യൊപ്പ് പതിയാത്ത ദാമ്പത്യങ്ങൾ വിവാഹമോചനത്തിലും വൻ പരാജയത്തിലും ആണ് കലാശിക്കുന്നത്.

പിരിഞ്ഞിരിക്കാൻ വയ്യ

ഒരു സംഭവം പറയാം. വിവാഹം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് സതീഷിന് ഒരു മകൾ ജനിച്ചത്. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ആളായിരുന്നു. ഇതു കാരണം സുഹൃത്തുക്കളും അദ്ദേഹത്തെ പലപ്പോഴും കളിയാക്കാറുണ്ട്. പക്ഷേ, കൂടുതൽ സമയം ഭാര്യയ്ക്കും മകൾക്കുമൊപ്പം ചെലവഴിക്കാനാണ് സതീഷിന് ഇഷ്ടം. അങ്ങനെ നിനച്ചിരിക്കാത്ത നേരത്ത് ഗൾഫിൽ നിന്നും ഒരു നല്ല ജോലി ഓഫർ വന്നു. ഭാര്യവീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സതീഷ് ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചു. എന്നും മകളെ കഥ പറഞ്ഞ് ഉറക്കാറുള്ള സതീഷിന് ഗൾഫിലെത്തിയതും ഉറക്കം നഷ്ടപ്പെട്ടു. എപ്പോഴും വീട്ടിലെ ചിന്തയാണ് കക്ഷിക്ക്. ഒടുക്കം ഭാര്യയേയും മകളേയും പിരിഞ്ഞിരിക്കാനാവില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കി കക്ഷി രണ്ടു മാസത്തിനു ശേഷം രാജിവെച്ച് നാട്ടിലേക്ക് പോന്നു.

“എനിക്ക് ജോലി രാജിവെച്ചതിൽ യാതൊരു കുറ്റബോധവുമില്ല. കുടുംബത്തോടൊപ്പം കഴിയുന്നതിൽ പരം സന്തോഷം വേറെ എന്താണുള്ളത്?” സതീഷ് പറയുന്നു.

ഇത്തരം സ്വഭാവ സവിശേഷതകളുള്ള ആളുകൾ പക്ഷേ, കുറവാണ്. ഭൂരിഭാഗം പേരും പ്രാക്ടിക്കലാണ്. വിജയത്തിന്‍റെ പടവുകൾ കയറുമ്പോൾ സ്നേഹത്തിന്‍റെ പടവുകൾ ഇറങ്ങുന്നവർ. ഇത്തരമാളുകളുടെ ദാമ്പത്യജീവിതമാണ് അലോസരപ്പെടുന്നത്. വിവാഹത്തിന്‍റെ ആദ്യനാളുകളിലെ സ്നേഹം തുടർന്നുകൊണ്ടു പോകാൻ കഴിയാത്തവരാണിവർ.

സമയം കണ്ടെത്തുക

നഗരമധ്യത്തിൽ രണ്ടോ മൂന്നോ വസ്ത്രശാലകൾ, ഹോട്ടൽ, കെട്ടിട സമുച്ചയങ്ങൾ എന്നിങ്ങനെ ധാരാളം ബിസിനസ് സംരഭങ്ങളുടെ ഉടമയാണ് രാജീവ്. വിദേശയാത്രകൾ, മീറ്റിംഗുകൾ, ഓഫീസ് തിരക്കുകൾ... നിന്നു തിരിയാൻ നേരമില്ല. കുടുംബാംഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ട്. പക്ഷേ, അവർക്കൊപ്പം ചെലവഴിക്കാൻ സമയം തീരെയില്ലെന്നതാണ് സത്യം. എന്തൊക്കെയായാലും ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും ഭാര്യയ്ക്ക് വിലപിടിപ്പുള്ള സാരിയും ആഭരണങ്ങളും സമ്മാനിക്കാൻ രാജീവ് മറക്കാറുമില്ല. വിവാഹത്തിന്‍റെ 12ാം വാർഷികവേളയിൽ വളരെ സന്തുഷ്ടമായ കുടുംബജീവിതമാണ് തന്‍റേതെന്ന് രാജീവ് അഭിമാനത്തോടെയാണ് പറഞ്ഞത്. “വലിയ ആഘോഷമാക്കി മാറ്റാൻ മാത്രം വലിയ സംഭവമല്ല എന്‍റെ വിവാഹ ജീവിതം. വിവാഹശേഷം ഒന്നിച്ചൊരു ആഘോഷത്തിൽ പങ്കെടുക്കാനോ ഷോപ്പിംഗിനു പോകാനോ തരപ്പെട്ടിട്ടില്ല. എന്തിന് സ്നേഹത്തോടെ രണ്ടുവാക്ക് പോലും എന്നോട് സംസാരിച്ചിട്ടില്ല. കുറേ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി തന്നുവെന്നതല്ലാതെ...” ഭാര്യയുടെ പരിഭവം കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി രാജീവ്.

ആഘോഷങ്ങളിലും പാർട്ടികളിലും മാത്രം സന്തോഷം കണ്ടെത്തുന്ന ഇത്തരം തിരക്കുള്ള മനുഷ്യർക്ക് ഭാര്യയുടെ മനസ് കാണാൻ കഴിയാതെ പോകുന്നു. സാമ്പത്തിക സുരക്ഷിതത്വം നൽകിയാൽ ദാമ്പത്യജീവിതത്തിൽ എല്ലാമായി എന്നാവും ഇക്കൂട്ടരുടെ ചിന്ത.

വിവാഹശേഷം രണ്ടോ മൂന്നോ വർഷങ്ങൾ പിന്നിടുന്നതോടെ ദാമ്പത്യം വിരസമാകുന്നുണ്ടെന്ന് ദമ്പതികളിൽ നടത്തിയ ഒരു സർവേ പറയുന്നു. ഭാര്യ കുറച്ചു ദിവസം മാറി നിന്നാൽ സ്വാതന്ത്ര്യം ആഘോഷിക്കുന്ന സന്തോഷമാകും ചിലർക്ക്. എന്നാൽ അതേ സമയം സ്വാതന്ത്ര്യ ദിനങ്ങൾ നീണ്ടുപോയാൽ ഭാര്യയെ ആശ്രയിക്കുന്ന ഭർത്താക്കന്മാർ കുഴയും. വീട്ടുജോലികൾ ഓരോന്നായി ചെയ്യേണ്ടി വരുമ്പോൾ അവളിങ്ങ് വന്നാൽ മതിയായിരുന്നെന്നും കരുതും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...