ചോദ്യം

എന്‍റെ ഭർത്താവിന്‍റെ കൊളസ്‌ട്രോളിന്‍റെ അളവ് വളരെ കൂടുതലാണ്. എന്താണ് ഇതിനുള്ള ചികിത്സ? വീട്ടിൽ തന്നെ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രിക്കാനാകുമോ?

ഉത്തരം

ഇക്കാലത്തു ഏറ്റവും കൂടുതൽ പേരെ മരണത്തിലേക്ക് തള്ളി വിടുന്നത് ഹൃദ്രോഗമാണ്. ഹൃദ്രോഗത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമായി കൊളസ്ട്രോൾ കണക്കാക്കപ്പെടുന്നു. കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ, ജീവിതശൈലിയിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരിക. അതിൽ പ്രധാനം പതിവായി വ്യായാമം ചെയ്യുക എന്നത് തന്നെ ആണ്. ദിവസവും 20 മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമം ശീല\മാക്കുക. നടത്തം ആർക്കും ചെയ്യാവുന്ന ഏറ്റവും സിംപിൾ ആയ വ്യായാമ മാർഗ്ഗമാണ്.

കൊളെസ്ട്രോൾ ഉള്ളവർ അത് വരെ പിന്തുടർന്ന ഭക്ഷണശീലവും മാറ്റിയെടുക്കേണ്ടി വരും. നെയ്യ്, വെണ്ണ തുടങ്ങിയ പൂരിത കൊഴുപ്പ് കുറഞ്ഞ അളവിൽ കഴിക്കുക. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ കൂടുതലുള്ള ലഘുവായതും ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കുക. വറുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഒരേ എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനാൽ പുറത്തു നിന്നുള്ള ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. നിത്യേന ഒരു നേരം സാലഡ് ഭക്ഷണമായി കഴിക്കുക. സാലഡിൽ കുക്കുമ്പർ, തക്കാളി, ക്യാരറ്റ്, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ, അല്പം ഇഞ്ചി, നാരങ്ങ നീര്, സ്വാദിന് അല്പം ഉപ്പ്, ഇതൊക്കെ ചേർത്ത് തയ്യാറാക്കിയാൽ വളരെ ഗുണകരമാണ്. ഇത് രോഗിക്ക് മാത്രമല്ല എല്ലാവർക്കും കഴിക്കാം. വീട്ടിൽ ഒരു രോഗി ഉണ്ടെങ്കിൽ എല്ലാവരും കൊളെസ്ട്രോൾ കുറഞ്ഞ ഭക്ഷണരീതി തുടരുന്നത് രോഗിക്ക് മാത്രമല്ല മറ്റുള്ളവർക്കും ആരോഗ്യം നൽകും.

മൊത്തം കൊളസ്‌ട്രോൾ 200-ൽ കൂടുതലും എൽ.ഡി.എൽ കൊളസ്‌ട്രോൾ 130-ൽ കൂടുതലും പ്രായം 40-ൽ കൂടുതലുമാണെങ്കിൽ മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. മരുന്ന് കഴിച്ചാൽ മാസത്തിനുള്ളിൽ കൊളസ്ട്രോളിന്‍റെ അളവ് 50% കുറയ്ക്കുന്നു.

ചോദ്യം

എന്‍റെ പിതാവിന്‍റെ ഹൃദയം 60% മാത്രമാണ് പ്രവർത്തിക്കുന്നത്. ഹൃദയസ്തംഭനം ഒഴിവാക്കാൻ എന്ത് നടപടികൾ സ്വീകരിക്കാം?

ഉത്തരം

ഹൃദയത്തിന്‍റെ പ്രവർത്തനം 50% ത്തിൽ കൂടുതലാണെങ്കിൽ, അത് സാധാരണമായി കണക്കാക്കപ്പെടുന്നു. ഹൃദയം 40% ൽ താഴെ പ്രവർത്തിക്കുമ്പോൾ, അതിനെ ഹാർട്ട് ഫെലിയർ എന്ന് വിളിക്കുന്നു. ഇതുമൂലം, ശ്വാസതടസ്സം, ക്ഷീണം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, പാദങ്ങളുടെ വീക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. നിങ്ങളുടെ പിതാവിന്‍റെ ഹൃദയം 60% പ്രവർത്തിക്കുന്നുണ്ട് എങ്കിലും  വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ അളവ് നിയന്ത്രിക്കുക. ആവശ്യമായ പരിശോധനകൾ കാലാകാലങ്ങളിൽ ചെയ്തുകൊണ്ടിരിക്കേണ്ടതും അത്യാവശ്യമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...