ചോദ്യം

എന്‍റെ മകന്‍റെ പ്രായം 2 വയസ്സ്. പ്രമേഹം കുടുംബത്തിലെ ഒരു പ്രശ്നമാണ്. എന്‍റെ കുട്ടിക്കും ഈ പ്രശ്നം ഉണ്ടാകുമോ? കുട്ടിയിൽ പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?

ഉത്തരം

കുട്ടികളിലെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിന് വ്യത്യസ്ത കാരണങ്ങളും ഫലങ്ങളും ഉണ്ടാകാം. കുട്ടിയുടെ ശരീരത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം 'ജുവനൈൽ ഡയബറ്റിസ്' അല്ലെങ്കിൽ 'ഇൻസുലിൻ ഡിപൻഡന്‍റ് ഡയബറ്റിസ് മെലിറ്റസ്' എന്നും അറിയപ്പെടുന്നു. ഇതൊരു 'ഓട്ടോ ഇമ്മ്യൂൺ ക്രോണിക് അവസ്ഥ' ആണ്.

ടൈപ്പ് വൺ പ്രമേഹം പൊതുവെ കുട്ടികളിൽ ആദ്യമായി പ്രകടമാവുന്നത് 4 വയസിനും 7 വയസിനും ഇടയിലാണ്. അത് കഴിഞ്ഞാൽ പിന്നെ 10 വയസിനും 14 വയസിനും ഇടയിലാണ് കണ്ടെത്തുക.

കുട്ടികളിലെ ടൈപ്പ് 2 പ്രമേഹം കുട്ടിയുടെ ജീവിതശൈലിയും പ്രമേഹത്തിന്‍റെ കുടുംബചരിത്രവും (അമ്മയ്‌ക്കോ പിതാവിനോ പ്രമേഹമുള്ളവർ) കാരണമാകാം.

ഇൻസുലിൻ അളവ് ക്രമീകരിച്ചും ശരിയായ ജീവിത ശൈലി കൃത്യമായി പാലിച്ചും കുട്ടിയെ അപകട അവസ്ഥയിൽ നിന്നു രക്ഷിക്കാൻ കഴിയും.

ചോദ്യം

 എന്‍റെ മകന്‍റെ കണ്ണുകളിൽ ഇടയ്ക്കിടെ ഓരോ പ്രശ്നം ഉണ്ടാകുന്നു. വൈദ്യ പരിശോധനയിൽ കണ്ണിനെ ബാധിക്കുന്ന പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി. അപ്പോൾ പ്രമേഹത്തിന് സമാനമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? ഉണ്ടെങ്കിൽ ചികിത്സ എന്താണ്?

ഉത്തരം

നിങ്ങളുടെ കുട്ടിക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെങ്കിൽ, നേത്ര പ്രശ്നങ്ങൾ (അന്ധത ഉൾപ്പെടെ) ഒരു ലക്ഷണമാകാം. എന്നാൽ ടൈപ്പ് 2 പ്രമേഹത്തിന് ഉയർന്ന കൊളസ്ട്രോൾ, നാഡി ക്ഷതം എന്നിങ്ങനെയുള്ള മറ്റ് പ്രശ്നങ്ങളും ഉണ്ട്. വൃക്കരോഗം, സ്ട്രോക്ക്, ഹൃദയം രക്തക്കുഴലുകളുടെ കേടുപാടുകൾ മുതലായവയും ഉണ്ടാകാം.. അതിനാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തേണ്ടത് ആവശ്യമാണ്.

ചോദ്യം

ഞാൻ ഏഴു മാസം പ്രെഗ്നന്റ് ആണ്. ഈ ഘട്ടത്തിൽ ഗർഭകാല പ്രമേഹം വരാനുള്ള സാധ്യത ഏറെയാണെന്ന് കേട്ടിട്ടുണ്ട്.

ഉത്തരം

ഇതിനെ ജസ്റ്റേഷണൽ ഡയബേറ്റിക്സ് എന്നാണ് പറയുക. എന്നാൽ പ്രമേഹത്തിന്‍റെ വിവിധ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കാണാവുന്നതാണ്. ഇക്കാരണത്താൽ, പ്രമേഹം ഉണ്ടാകുമ്പോൾ വ്യത്യസ്തമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഗർഭ കാലത്ത് ഷുഗർ നില പരിശോധിക്കുകയും ആവശ്യമെങ്കിൽ മരുന്ന് നിർദേശിക്കുകയും ചെയ്യാറുണ്ട്. അമിതമായ ദാഹം പ്രമേഹത്തിന്‍റെ ഒരു ലക്ഷണം ആകാം. ഇനി കുട്ടികളിലെ ടൈപ്പ് 2 പ്രമേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ കാഴ്ച മങ്ങൽ, അമിതമായ വിശപ്പ്, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ക്ഷീണം, ചർമ്മം കറുക്കുക, പെട്ടെന്നുള്ള ശരീരഭാരം കുറയൽ തുടങ്ങിയ ചില സാധാരണ ലക്ഷണങ്ങളും കണ്ടു വരാറുണ്ട്.

ഡോ. നവനീത് അഗർവാൾ

ചീഫ് ക്ലിനിക്കൽ ഓഫീസർ, ബി.ടി.ഒ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...