ഭർത്താവിനെ റൊമാന്‍റികാക്കാൻ മാർഗമുണ്ടോ?

23 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 3 മാസമേ ആയുള്ളൂ. എന്‍റെ ഭർത്താവ് ഒട്ടും റൊമാന്‍റിക്കല്ല എന്നതാണ് പ്രശ്നം. മധുവിധു കാലത്ത് ഭാര്യാഭർത്താക്കന്മാർ കളിയും ചിരിയുമായി നടക്കുമല്ലോ. പക്ഷേ, എന്‍റെ ഭർത്താവ് ഗൗരവം പിടിച്ച് നടക്കുന്നു. അദ്ദേഹത്തിന് വല്ലാത്ത സങ്കോചമാണ്. സെക്സ് പോലും അദ്ദേഹത്തിന് താൽപര്യമില്ല. സ്നേഹപൂർവം തലോടലോ സ്പർശനങ്ങളോ ഒന്നുമില്ല. അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങനെ എന്നോർത്ത് ഞാൻ അത്ഭുതപ്പെടാറുണ്ട്.

എനിക്കൊരു അമ്മയാകാൻ കഴിയുമോ എന്നാണ് ഞാനിപ്പോൾ ആശങ്കപ്പെടുന്നത്. ഭർത്താവിൽ മറ്റ് യാതൊരു ശാരീരികമായ കുറവുകളുമില്ല. ഭർത്താവിനെ ഒരു റൊമാന്‍റിക് ആക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?

ഓരോ വ്യക്തിയും ഓരോ തരത്തിലുള്ളവരാണ്. നിങ്ങളുടെ ഭർത്താവ് അൽപം ഗൗരവക്കാരനാണെന്ന് വേണം അനുമാനിക്കാൻ. മനസ്സിലുള്ള വികാരങ്ങളും ആശയങ്ങളും തുറന്ന് പ്രകടിപ്പിക്കാൻ ഇത്തരക്കാർക്ക് അറിയില്ല. ഇതിൽ നിരാശപ്പെടേണ്ടതില്ല. സെക്സിനോട് ഇന്നും സങ്കോചം പുലർത്തുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. സെക്സിനെ കുറിച്ച് തുറന്ന് സംസാരിക്കാനോ അത് എൻജോയ് ചെയ്യാനോ ഇത്തരക്കാർക്ക് വലിയ മടിയായിരിക്കും. ഇതിനെ ഒരു പോരായ്മയായി കണ്ട് ഭർത്താവിനെ കുറ്റപ്പെടുത്തേണ്ടതില്ല. ഇതൊരു ശാരീരികമായ കുറവല്ല.

ഭർത്താവിന്‍റെ മനസ്സിൽ നിങ്ങളോട് അളവറ്റ സ്നേഹമുണ്ടാകും. സ്നേഹവും മറ്റും തുറന്ന് പ്രകടിപ്പിക്കുന്ന ഭർത്താക്കന്മാരെല്ലാം സ്നേഹനിധികളാണെന്ന് കരുതരുത്. അവരിൽ ചിലരുടെയെങ്കിലും ഭാര്യയോടുള്ള സ്നേഹവും അടുപ്പവും വെറും പ്രകടനങ്ങൾ മാത്രമായിരിക്കും. അതിനാൽ ഇതിനെ ഭർത്താവിന്‍റെ ഒരു സ്വഭാവ സവിശേഷതയായി കരുതിയാൽ മതി. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമല്ലേ ആയുള്ളൂ. ഭാവിയിൽ അമ്മയാകാൻ കഴിയുമോ എന്നതിനെ ചൊല്ലി ആശങ്ക വേണ്ട.

35 വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 10 വർഷമായി. ഭർത്താവിന് മുമ്പ് സെക്സിൽ വളരെ താൽപര്യമായിരുന്നു. പക്ഷേ, ഇപ്പോൾ ഇക്കാര്യത്തിൽ ഉദാസീനതയാണ് പുലർത്തുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾക്കിടയിൽ സെക്സ് ഇല്ലെന്ന് തന്നെ പറയാം. ഇതേപറ്റി അന്വേഷിച്ചപ്പോൾ അദ്ദേഹം ഒരു സഹപ്രവർത്തകയുമായി അടുപ്പത്തിലാണെന്ന് അറിയാൻ കഴിഞ്ഞു. ഞാനത് ചോദ്യം ചെയ്തപ്പോൾ അതിലെന്താണ് തെറ്റ് എന്നാണ് ഭർത്താവ് ചോദിക്കുന്നത്. തന്‍റെ സുഹൃത്തുക്കളെല്ലാവരും ഇങ്ങനെയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഞാനിക്കാര്യം അറിഞ്ഞതോടെ ഏറെ അസ്വസ്ഥയാണ്. ഒറ്റപ്പെടലും അവഗണനയും അനുഭവിക്കുന്നു. കുട്ടികളെയോർത്ത് എല്ലാം സഹിക്കുകയാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്?

വളരെ ഗൗരവമർഹിക്കുന്ന പ്രശ്നമാണ് ഇത്. കേരളത്തിൽ വിവാഹിതരായവർക്ക് ഇടയിൽ അവിഹിത ബന്ധങ്ങൾ വർദ്ധിച്ചു വരുന്നതായാണ് കഴിഞ്ഞ കുറേ വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നിൽ ആധുനിക ജീവിത സാഹചര്യങ്ങളും ദാമ്പത്യജീവിതത്തിലെ അതൃപ്തി തുടങ്ങി പല കാരണങ്ങൾ ചൂണ്ടികാട്ടുന്നുണ്ട്.

ഭർത്താവ് തുറന്ന് സമ്മതിച്ച സ്ഥിതിക്ക് അദ്ദേഹത്തോട് ഇതേപറ്റി തുറന്ന് സംസാരിക്കുകയാണ് വേണ്ടത്. നിങ്ങൾക്ക് ഇക്കാര്യത്തിലുള്ള കടുത്ത എതിർപ്പും വെറുപ്പും പ്രകടിപ്പിക്കുക. ക്ഷണികമായ ഈ സുഖത്തിന് പിന്നാലെ പാഞ്ഞ് സമൂഹത്തിലുള്ള നിലയും വിലയും നഷ്ടപ്പെടുത്തുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് അദ്ദേഹത്തോട് ചോദിക്കാം.

ഒപ്പം വഴിവിട്ട ജീവിതത്തിലൂടെ മാരക രോഗങ്ങൾ ഉണ്ടാകുമെന്നും ഓർമ്മിപ്പിക്കുക. എന്നിട്ടും അദ്ദേഹം കേൾക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ ഇതേപ്പറ്റി വീട്ടിലുള്ളവരെ ധരിപ്പിക്കുക.

മറ്റൊരു പ്രധാന കാര്യം, ഇക്കാര്യം ഓർത്ത് സഹോദരി നിരാശപ്പെടരുത് എന്നാണ് പറയാനുള്ളത്. വിദ്യാസമ്പന്ന ആണെങ്കിൽ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമം തുടരുക. നിങ്ങൾക്കും ഒരു ജീവിതമുണ്ട്, അക്കാര്യം മറക്കാതിരിക്കുക.

ഞാനൊരു മധ്യവർഗകുടുംബാംഗം ആണ്. വിവാഹം കഴിഞ്ഞിട്ട് 19 വർഷമായി. കഴിഞ്ഞ 10 വർഷമായി ഭാര്യ അതി സമ്പന്നനായ ഒരു വ്യക്തിയുമായി അടുപ്പത്തിലാണ്. വിശേഷാവസരങ്ങളിൽ അയാൾ എന്‍റെ ഭാര്യക്ക് വിലയേറിയ സമ്മാനങ്ങൾ നൽകാറുണ്ട്. അയാൾ ചിലപ്പോൾ ഹോട്ടലുകളിൽ വിരുന്ന് സത്കാരങ്ങളും സംഘടിപ്പിക്കാറുണ്ട്. അവൾ അത്തരം പാർട്ടികളിൽ പങ്കെടുക്കാറുണ്ട്. എന്നെ അവൾക്ക് വെറുപ്പാണ്.

ദിവസങ്ങളോളം ബിസിനസ് ടൂറെന്ന് പറഞ്ഞ് അവൾ അയാൾക്കൊപ്പം കഴിയാറുണ്ട്. ചോദ്യം ചെയ്യുമ്പോഴൊക്കെ അയൽക്കാർ കേൾക്കേ പൊട്ടിത്തെറിക്കും. ഞാൻ മക്കളെയോർത്ത് ക്ഷമിക്കുകയാണ്. മക്കൾ മുതിർന്നു വരികയാണ്. അവർ ഇതറിഞ്ഞാൽ എന്താകും സ്ഥിതി എന്നോർത്ത് ഭയപ്പെടുന്നു.

ഈ പ്രശ്നത്തിൽ ഒരു പരിധി വരെ താങ്കളും കുറ്റക്കാരനാണെന്ന് വേണം പറയാൻ. കാരണം ഭാര്യ ഇത്രമാത്രം തെറ്റുകളിലേക്ക് എടുത്ത് ചാടിയിട്ടും താങ്കൾ നിശ്ശബ്ദനായി ഇരിക്കുകയാണ്. താങ്കളുട ദൗർബല്യം മുതലെടുത്ത് അവർ ഈ പുതിയ ബന്ധത്തിലൂടെ ജീവിതം മതിമറന്ന് ആസ്വദിക്കുകയും ചെയ്യുന്നു.

അവരോട് ആദ്യമേ തന്നെ കർശനമായ നയം സ്വീകരിക്കേണ്ടതായിരുന്നു. അവരും ഒത്തുള്ള ജീവിതം ആഗ്രഹിക്കുന്നില്ലെങ്കിൽ എത്രയും വേഗം വിവാഹമോചനത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.

പ്രസവശേഷമുള്ള ലൈംഗിക ജീവിതം

തന്‍റെ ജീവിതം അവസാനിച്ചുവെന്ന് സുമയ്ക്ക് തോന്നിയതിൽ കുറ്റം പറയാൻ കഴിയില്ല. ആരെ വിവാഹം കഴിക്കാൻ ആണോ കുടുംബത്തോട് അവൾ വഴക്കിട്ടത്, ആർക്കുവേണ്ടിയാണോ അവൾ തന്‍റെ മഹത്തായ കരിയർ ഉപേക്ഷിച്ചത് അയാൾ തന്നെ ചതിച്ചിരിക്കുന്നു. മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു!

ഈ വിവരം സുമയെ വളരെ അധികം തകർത്തു. സുഹൃത്തായ മീനുവിനോട് ഫോണിൽ സങ്കടം പറഞ്ഞ് സുമ ഒരുപാട് കരഞ്ഞു. വീട്ടുകാരുടെ എതിർപ്പിന് വിരുദ്ധമായി സുമയും ജഗദീഷും രജിസ്റ്റർ വിവാഹം നടത്തിയപ്പോൾ മീനു സാക്ഷിയായി ഒപ്പം നിന്നു, ആ ജഗദീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സുമ പറഞ്ഞപ്പോൾ പെട്ടെന്ന് വിശ്വസിക്കാനായില്ല.

ഒരു കുട്ടിയുടെ പിതാവായ ശേഷം ജഗദീഷ് എങ്ങനെയാണ് സുമയെ ചതിക്കുന്നത്? അവൻ സുമയെ വളരെയധികം സ്നേഹിക്കുകയും തന്‍റെ കുട്ടിക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു എന്ന് അറിയാവുന്നതുമാണ്.

സുമയിൽ നിന്ന് മുഴുവൻ കാര്യങ്ങളും വിശദമായി അറിയാൻ മീനു ആഗ്രഹിച്ചു, ജഗദീഷിന്‍റെ ഓഫീസ് ബാഗിന്‍റെ പോക്കറ്റിൽ നിന്ന് ഒരു കോണ്ടം പാക്കറ്റ് കണ്ടെത്തിയതായും വിവാഹശേഷം അവർക്കിടയിൽ സെക്സ് ഉണ്ടാവുകയോ കോണ്ടം ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നും സുമ പറഞ്ഞു.

സുമ ഒരു പച്ചക്കറി വിൽപനക്കാരന് പണം കൊടുക്കാൻ ജഗദീഷിന്‍റെ പോക്കറ്റിൽ നിന്ന് ചില്ലറ തപ്പിയപ്പോൾ ആണ് ഒരു കോണ്ടം പാക്കറ്റ് കിട്ടിയത്. അത് കണ്ട് അവൾ ഞെട്ടിപ്പോയി.

സുമ ആ പാക്കറ്റ് ജഗദീഷിന്‍റെ മുന്നിൽ വെച്ചിട്ട് കാരണം ചോദിച്ചപ്പോൾ അയാൾ പരിഭ്രാന്തനായി. കള്ളം പിടിക്കപ്പെട്ടതോടെ ജഗദീഷ് പ്രകോപിതനായി, വീട്ടിൽ നിന്ന് ഇറങ്ങി. രാത്രി ഏറെ വൈകി തിരിച്ചെത്തിയപ്പോൾ സുമ വീണ്ടും വഴക്കിട്ടു. “വീട്ടിൽ ഭക്ഷണമില്ലാതാകുമ്പോൾ മനുഷ്യൻ എവിടെയെങ്കിലും പോയി വിശപ്പടക്കുമെന്ന്” ജഗദീഷും മറുപടി പറഞ്ഞു.

എല്ലാത്തിനുമുപരി, ജഗദീഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സുമയ്ക്ക് പൂർണ്ണമായും വ്യക്തമായി. ഇരുവരുടെയും സംസാരം മുടങ്ങിയിട്ട് ദിവസങ്ങളായി. ബന്ധത്തിൽ വിള്ളൽ സംഭവിച്ചു കഴിഞ്ഞു.

ആരുടെ തെറ്റ്

ഈ സാഹചര്യത്തിൽ മീനുവും ഭർത്താവ് ഹരിയും ജഗദീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചപ്പോൾ സുമയുടെ ഭാഗത്തെ പാളിച്ചകൾ കൂടുതൽ വെളിച്ചത്തു വന്നു. വാസ്തവത്തിൽ, ഗർഭിണിയായത് മുതൽ പ്രസവം വരെ സുമയും ജഗദീഷും തങ്ങളുടെ കുഞ്ഞിനെക്കുറിച്ച് വളരെ സന്തോഷത്തിലും ആവേശത്തിലും ആയിരുന്നു. ഇരുവരും അവനുവേണ്ടി ധാരാളം ഷോപ്പിംഗ് നടത്തിയിരുന്നു. ഗർഭകാലത്തുടനീളം സുമയ്ക്ക് ജഗദീഷ് വളരെയധികം കെയർ നൽകി.

അതേസമയം, ഈ കാലയളവിൽ ഒന്നും ജഗദീഷ് ഒരിക്കലും സുമയോട് സെക്സ് ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ കുട്ടിക്ക് 8 മാസം പ്രായമായിട്ടും സുമ ഭർത്താവിൽ നിന്ന് അകന്നു നിൽക്കുകയാണ്. ക്ഷീണത്തിന്‍റെ പേരിലും ചിലപ്പോൾ കുട്ടിയെ നോക്കുന്നതിന്‍റെ പേരിലും എല്ലാം. ജഗദീഷുമായി അവൾ ശാരീരിക ബന്ധത്തിനും തയ്യാറായില്ല. ഇതിന്‍റെ പേരിൽ ഭാര്യയോട് വഴക്ക് കൂടാൻ അയാൾക്ക് മടിയാണ്. ജഗദീഷ് ആകെ മടുത്തു, അങ്ങനെ അയാൾ ഒരു ലൈംഗികത്തൊഴിലാളിയുടെ വീട്ടിൽ പോകാൻ തുടങ്ങി. അണുബാധയും മറ്റും ഒഴിവാക്കാൻ അദ്ദേഹം കോണ്ടം സൂക്ഷിക്കാൻ തുടങ്ങി.

മീനു സുമയോട് തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ പറഞ്ഞു, ഒരു കുഞ്ഞ് ഉണ്ടായതിന് ശേഷം, സെക്സ് എന്ന് കേൾക്കുമ്പോഴേ വിചിത്രമായ വെറുപ്പ് വരുന്നു. കുട്ടി രാത്രി മുഴുവൻ ഉണരുന്നു. പിന്നെ പകൽ സമയത്ത് വീട്ടുജോലിയും കുട്ടിയുടെ ജോലിയും അവളെ വല്ലാതെ തളർത്തുന്നു, ഇതിനിടയിൽ സെക്സ് വളരെ കഷ്ടത നിറഞ്ഞ കാര്യമായിട്ടാണ് സുമ കാണുന്നത്.

ജഗദീഷിന്‍റെ ആവശ്യം മീനു പറഞ്ഞു സുമയ്ക്ക് മനസ്സിലായപ്പോൾ അത് തന്‍റെയും തെറ്റാണെന്ന് സുമയ്ക്ക് മനസ്സിലായി. ഒന്നര വർഷത്തിലേറെയായി, ഒരേ മുറിയിൽ കിടന്നിട്ടും രണ്ടുപേരും പരസ്പരം എത്രമാത്രം അകന്നു.

നിരവധി കാരണങ്ങളുണ്ട്

പല സ്ത്രീകൾക്കും സുമയുടെ പോലെ ഒരു കഥയുണ്ട്. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം പല സ്ത്രീകൾക്കും സെക്‌സ് ഡ്രൈവ് നഷ്ടപ്പെടുന്നു. സ്ത്രീക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ഗർഭകാലത്ത് പോലും ഡോക്ടർമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കാൻ പറയാറില്ല. സാധാരണ പ്രസവം കഴിഞ്ഞ് 2 മാസത്തിന് ശേഷം, ഒരു സ്ത്രീയുടെ ശരീരം ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുന്നു/ എന്നാൽ പല സ്ത്രീകളും കുട്ടിക്ക് ശേഷം ലൈംഗികതയിൽ നിന്ന് വിട്ടുനിൽക്കുന്നു, അവരുടെ ഭർത്താക്കന്മാർ അവരുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ പുറത്തേക്ക് അലഞ്ഞുനടക്കാൻ തുടങ്ങുന്നു.

ഒരു കുട്ടി ജനിച്ച ശേഷം, എന്തുകൊണ്ടാണ് ഒരു സ്ത്രീ പഴയതുപോലെ ലൈംഗിക ബന്ധത്തിന് തയ്യാറാകാത്തത്? ഇതിന് നിരവധി കാരണങ്ങളുണ്ട്. ഗൈനക്കോളജിസ്റ്റ് ഡോ. നീന ബെഹൽ പറയുന്നു, “പ്രസവത്തിനു ശേഷം ഒരു സ്ത്രീയുടെ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകാറുണ്ട്. സാധാരണ പ്രസവമായാലും സിസേറിയനായാലും അമ്മയുടെ ശരീരത്തിലെ രക്തവും ശക്തിയും വളരെയധികം നഷ്ടപ്പെടുന്നു. അപ്പോൾ ഈ സമയത്ത് സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനം മൂലം വിഷാദം അനുഭവപ്പെടുന്നു. ഇതുമൂലം സെക്‌സ് ഡ്രൈവ് കുറയുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം മിക്ക സ്ത്രീകൾക്കും സെക്‌സിനോടുള്ള ആഗ്രഹം തീരെ ഇല്ലെന്നാണ് പൊതുവെ കാണുന്നത്.”

1-2 കുട്ടികളുള്ളവർ, കുട്ടികളെ വളർത്തൽ, വിദ്യാഭ്യാസം, അവരുടെ ഭക്ഷണം, വസ്ത്രങ്ങൾ മുതലായ കാര്യങ്ങൾക്കായി സ്വന്തം ജീവിതത്തിന്‍റെ മറ്റ് ആവശ്യങ്ങളിൽ കുറവ് വരുത്തുന്നു, കാരണം മിക്ക ഭർത്താക്കന്മാരും ഈ ജോലികളിൽ അവരെ സഹായിക്കുന്നില്ല. ഒരു കുഞ്ഞിനെ പ്രസവിക്കുകയും വളർത്തുകയും ചെയ്യേണ്ടത് ഭാര്യയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് കരുതുന്നു. അത്തരമൊരു ഭർത്താവിന് വേണ്ടി സ്വന്തം സമയം നൽകാൻ ഭാര്യക്ക് കഴിയില്ല.

ശാരീരിക മാറ്റങ്ങളും സമയക്കുറവും കൂടാതെ, സ്ത്രീകളിൽ ലൈംഗികതയോടുള്ള വെറുപ്പിന് കാരണമാകുന്ന നിരവധി കാരണങ്ങളുണ്ട്:

ക്ഷീണം

കുഞ്ഞിനെ പരിചരിക്കുന്നതിനായി പകലും രാത്രിയിലും ആവർത്തിച്ച് ഉണർന്നിരിക്കുന്നതിനാൽ അമ്മമാർ പലപ്പോഴും ശാരീരികമായും മാനസികമായും എല്ലാ സമയത്തും ക്ഷീണിതരായിരിക്കും. പ്രസവശേഷം, സ്ത്രീകൾ അവരുടെ ജീവിതത്തിലെ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല, മാത്രമല്ല എല്ലാ സമയത്തും നവജാതശിശുവിനെ പരിപാലിക്കുന്നതിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതുമൂലം അമ്മമാരുടെ ലൈംഗികാഭിലാഷം കുറയുന്നു. ഭാര്യ മാത്രമല്ല അമ്മയാകുന്നത് ഭർത്താവ് അച്ഛനും ആകുന്നു, അതിനാൽ കുട്ടിയോട് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് ഭർത്താവ് മനസ്സിലാക്കണം. കുറച്ചു നേരം ഭർത്താവും കുഞ്ഞിനെ പരിചരിച്ചാൽ ഭാര്യക്ക് വിശ്രമിക്കാൻ സമയം കിട്ടും.

വിഷാദം

പ്രസവശേഷം പല സ്ത്രീകളും വിഷാദരോഗത്തിന് ഇരകളാകുന്നു. പ്രസവശേഷം, സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവയെല്ലാം സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഇതുമൂലം സ്ത്രീയുടെ ലൈംഗികാഭിലാഷം കുറയുന്നു. പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ഹോർമോണുകൾ, കുഞ്ഞിന്‍റെ ഉത്തരവാദിത്തം, ഭർത്താവുമായുള്ള ബന്ധത്തിലെ ദൂരം എന്നിവ കാരണം മാനസിക പിരിമുറുക്കം കൂടുക മാത്രമല്ല, ചിലപ്പോൾ അത് ആഴത്തിലുള്ള വിഷാദത്തിന്‍റെ രൂപവും എടുക്കുന്നു. ഇത് ലൈംഗിക ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. മനസിന് തെളിമയും ഉത്സാഹവും ശരീരത്തിന് ഊർജ്ജവും ഭർത്താവുമായി പ്രണയത്തിലായിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരു സ്ത്രീ ലൈംഗികത ആഗ്രഹിക്കുന്നുള്ളൂ.

ഹോർമോൺ മാറ്റങ്ങളും മുലയൂട്ടലും

പ്രസവശേഷം ഹോർമോൺ തലത്തിൽ വലിയ മാറ്റമുണ്ട്. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകൾ അതിവേഗം കുറയുന്നു, ഇത് സ്വാഭാവിക ലൂബ്രിക്കേഷൻ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇതുമൂലം സ്ത്രീകളുടെ ലൈംഗികാഭിലാഷം കുറയുന്നു. മുലയൂട്ടുന്ന അമ്മമാരിൽ ലൈംഗികാഭിലാഷം കുറയുന്നത് സാധാരണമാണ്. മുലയൂട്ടൽ ഈസ്ട്രജൻ ഹോർമോണുകളുടെ ഉൽപാദനത്തെ ബാധിക്കുന്നു, ഇത് സ്ത്രീകളിൽ ലൈംഗികതയോടുള്ള വെറുപ്പിന് കാരണമാകുന്നു.

പൊണ്ണത്തടി ആശങ്കകൾ

ഗർഭാവസ്ഥയിൽ, ശരീരഭാരം വർദ്ധിക്കുന്നു. ശരീരത്തിലും രൂപത്തിലും ഈ മാറ്റം കാണുമ്പോൾ സ്ത്രീകൾ പലപ്പോഴും ടെൻഷനിൽ തുടരുന്നു. തടി എത്രയും പെട്ടെന്ന് കുറക്കാനും പഴയ രൂപത്തിലേക്ക് തിരിച്ചുവരാനും എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ഇവർ. ഭാരക്കൂടുതൽ കാരണം, അരക്ഷിതാവസ്ഥയും ശരീര പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്കയും അവരുടെ മനസ്സിനെ കീഴടക്കുന്നു. സെക്‌സിനോടുള്ള ആഗ്രഹം കുറയുന്നു.

സെക്‌സ് ഡ്രൈവ് കുറഞ്ഞാൽ നിങ്ങൾക്ക് ഒരു വിദഗ്ദ്ധന്‍റെയോ സുഹൃത്തിന്‍റെയോ ഉപദേശം സ്വീകരിക്കാം. ഒരു കുഞ്ഞിന് ജന്മം നൽകുന്നത് ഒരു പ്രത്യേക വികാരമാണെന്നും അതിനുശേഷം വരുന്ന മാറ്റങ്ങളിൽ മോശമായ കാര്യമൊന്നുമില്ലെന്നും ഓർക്കുക, അതിനാൽ നിങ്ങളുടെ ഭാരത്തെക്കുറിച്ചോ മറ്റേതെങ്കിലും ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല.

പരസ്പരം മനസ്സിലാക്കുക

സ്ത്രീകൾ സ്വയം അൽപം ശ്രദ്ധിച്ചാൽ പഴയതുപോലെ സെക്‌സ് ജീവിതം വീണ്ടും ആസ്വദിക്കാം. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന വിഷാദരോഗത്തിന് ഡോക്ടറുടെ ഉപദേശപ്രകാരം മരുന്ന് കഴിക്കുന്നതിലൂടെ മാറ്റങ്ങൾ നിയന്ത്രിക്കാനാകും. ഇതുകൂടാതെ, നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുകയും നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് പറയുകയും ചെയ്യുക. കുട്ടിയുടെ സംരക്ഷണത്തിൽ ഭർത്താവിന്‍റെ സഹായം തേടുക. കുഞ്ഞിനെ വളർത്തുക എന്നത് തന്‍റെ ഉത്തരവാദിത്തം കൂടിയാണ് എന്ന് ഭർത്താവിന് ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കുക.

രാത്രിയിൽ കുഞ്ഞ് കരയുമ്പോഴെല്ലാം നിങ്ങൾ ഉണരണമെന്നില്ല. നിങ്ങളുടെ പങ്കാളിക്കും എഴുന്നേറ്റ് കുഞ്ഞിനെ ഉറക്കാൻൻ കഴിയും. ഇതോടെ നിങ്ങളുടെ ക്ഷീണം ഭർത്താവിനും അറിയാനാകും.

ഇത്തരത്തിൽ ഒരുമിച്ചു കുട്ടിയെ പരിപാലിക്കുന്നത് ഇരുവരും തമ്മിലുള്ള അടുപ്പം കൂട്ടും. അങ്ങനെ പരസ്പരം അറിയുകയും ലൈംഗിക ജീവിതം വീണ്ടും ട്രാക്കിലാവുകയും ചെയ്യും.

സെക്കൻഡ് ഹാൻഡ് ഭർത്താവ്?

ചില സ്ത്രീകൾ വിവാഹിതരായ പുരുഷന്മാരുമായി ഡേറ്റിംഗ് നടത്താൻ കൂടുതൽ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന ചോദ്യം സ്വഭാവികമാണ്. ഇപ്പോൾ വിവാഹിതരോ വിവാഹമോചിതരായ പുരുഷന്മാരുമായോ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ എണ്ണവും വർദ്ധിക്കുന്നു.

കാരണം എന്തായാലും, രാഷ്ട്രീയത്തിലും ബിസിനസ്സിലും സെക്കൻഡ് ഹാൻഡ് പ്രണയം അനുദിനം വർദ്ധിക്കുകയും വലിയ തോതിൽ ദൃശ്യമാകുകയും ചെയ്യുന്നുവെന്ന് ഉറപ്പാണ്. ഇപ്പോൾ പത്രങ്ങളിലും മാട്രിമോണിയൽ സൈറ്റുകളിലും ഫേസ്‌ബുക്കിലും രണ്ടാം ഭർത്താവിനോട് എതിർപ്പില്ലാത്ത നൂറുകണക്കിന് സ്ത്രീകളുടെ ബയോഡാറ്റ കാണും.

വിവാഹിതരായ പുരുഷന്മാരുമായി പ്രണയത്തിലായ നിരവധി സ്ത്രീകളുണ്ട്. ഹേമ മാലിനി, ജയപ്രദ, ശ്രീദേവി തുടങ്ങി അത്തരക്കാരെ പ്രണയിക്കുക മാത്രമല്ല വിവാഹം കഴിക്കുകയും ചെയ്‌തതിന് സിനിമാ ലോകത്ത് തന്നെ നിരവധി ഉദാഹരണങ്ങളുണ്ട്. എന്തു കൊണ്ടാണ് ഇങ്ങനെ? നല്ല ബാച്ചിലർമാരുടെ കുറവുണ്ടോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ?

പ്രണയത്തിനും വിവാഹത്തിനും ലൈംഗികതയ്ക്കും സ്ത്രീകൾ വിവാഹിതരായ പുരുഷന്മാരെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്ന ചില കാരണങ്ങൾ ഇതാ.

ഇതൊരു വെല്ലുവിളിയാണ്

വിവാഹിതനായ പുരുഷനെ വിവാഹം കഴിക്കുന്നത് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ കീഴടക്കുന്നത് പോലെയാണ്. അത്തരം പുരുഷന്മാരെ ആകർഷിക്കുന്നത് അവരുടെ അനുഭവവും ആത്മവിശ്വാസവും കഴിവും കൂടുതൽ വർദ്ധിപ്പിക്കുന്നു. ഇത്തരം പുരുഷന്മാരെ തങ്ങളുടേതാക്കുന്നത് ഈ സ്ത്രീകൾക്ക് ഒരു ട്രോഫി ലഭിക്കുന്നത് പോലെയാണ്. അവരെ നേടുന്നത് അസാധ്യമായതിനെ സാധ്യമാക്കുന്നത് പോലെയാണ്.

വിവാഹിതനായ ഒരാൾക്ക് എല്ലാ ഉത്തരങ്ങളും ഉണ്ട്

വിവാഹിതരായ പുരുഷന്മാർക്ക് തങ്ങളുടെ വൈകാരികവും ഭൗതികവുമായ ആവശ്യങ്ങൾ ബാച്ചിലർമാരേക്കാൾ നന്നായി മനസ്സിലാക്കാൻ കഴിയുമെന്ന് പല സ്ത്രീകളും വിശ്വസിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ അവർക്കുണ്ട്, അത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവയെ തരണം ചെയ്യുന്നതിലും അവർ ഇതിനകം തന്നെ അനുഭവ പരിചയമുള്ളവരാണ്.

വിലക്കപ്പെട്ട പഴം

അന്യസ്ത്രീകളുടെ ഭർത്താക്കന്മാരെ തട്ടിയെടുക്കുന്ന സ്ത്രീകളെ സമൂഹം പിന്തുണയ്ക്കുന്നില്ല. വിവാഹിതരായ പുരുഷന്മാരെ നേടാനുള്ള ആഗ്രഹം സാമൂഹിക വീക്ഷണകോണിൽ നിന്ന് തെറ്റായി കണക്കാക്കപ്പെടുന്നു, ഇതാണ് ചില സ്ത്രീകളെ പ്രത്യേകിച്ച് ആകർഷിക്കുന്നത്. മറ്റുള്ളവരുടെ പ്ലേറ്റിലെ ഭക്ഷണം രുചികരമാണെന്ന് കരുതുന്നവരും കുറവല്ല. ഇല്ലാത്തത് ഇഷ്ടപ്പെടുകയും മോഹിക്കുകയും ചെയ്യുക എന്നത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. വിവാഹിതരായ പുരുഷന്മാരുടെ കൂട്ടുകെട്ട് ചില സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ബന്ധമില്ലാത്ത പ്രവണത

വിവാഹിതരായ പുരുഷൻമാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹിക്കാൻ ആഗ്രഹിക്കുന്നില്ല. കരിയർ അധിഷ്ഠിത സ്ത്രീകൾക്ക് ഈ രീതി അനുയോജ്യമാണെന്ന് അവർ കരുതുന്നു. തങ്ങളുടേതാകാൻ കഴിയാത്ത ഒരാളെ ഇഷ്ടപ്പെടുമ്പോൾ, പുരുഷന്മാർക്ക് ഭാര്യമാരുമായോ ആ ബന്ധവുമായോ പോരാടേണ്ടിവരില്ല. ഈ രീതിയിൽ, അത്തരമൊരു ബന്ധത്തിൽ ഇരുവർക്കും അപകടമോ എതിർപ്പോ ഇല്ല.

വിവാഹിതരായ പുരുഷന്മാർ കിടക്കയിൽ നല്ലവരാണ്

ധാരാളം ലൈംഗികാനുഭവങ്ങളുള്ള വിവാഹിതരായ പുരുഷന്മാർ ബാച്ചിലർമാരേക്കാൾ മികച്ചവരാണെന്ന് പല സ്ത്രീകളും വിശ്വസിക്കുന്നു. വിവാഹിതനായ പുരുഷനൊപ്പം ഏറ്റവും മികച്ച സമയം ചെലവഴിക്കാൻ കഴിയുമെന്ന് തോന്നുകയും ചെയ്യുന്നു.

യോഗ്യരായ അവിവാഹിതരായ പുരുഷന്മാരെ കിട്ടുന്നില്ല

യോഗ്യരായ അവിവാഹിതരായ പുരുഷന്മാരെ അപൂർവമായി മാത്രമേ കണ്ടെത്താനാകൂ. ഈ മത്സരം മറികടക്കാൻ, അവർ വിവാഹിതരായ പുരുഷന്മാരെ തിരഞ്ഞെടുക്കുന്നു.

പ്രണയവും ആയിരിക്കാം

പ്രണയം ആർക്കും സംഭവിക്കാം. പ്രണയം അന്ധമാണെന്നും ഒരാൾ പ്രണയത്തിലായിരിക്കുമ്പോൾ അവൻ വിവാഹിതനാണോ അവിവാഹിതനാണോ എന്നത് പ്രശ്നമല്ല..

സെക്സ് അഡിക്റ്റ്

ഇത്തരം ബന്ധം തേടുന്ന ചില സ്ത്രീകൾ സെക്സ് അഡിക്ട് ആയിരിക്കാം. അവർ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു. ആ വ്യക്തി വിവാഹിതനാണോ എന്നത് അവർക്ക് പ്രശ്നമല്ല, അവർ തങ്ങളിൽ കമ്മിറ്റെഡ് ആകണം എന്നുമില്ല.

പ്രമേഹം ലൈംഗികജീവിതത്തെ ബാധിക്കുമോ?

സുഖമാണോ… സുഹൃത്തുക്കൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ ആദ്യം ചോദിക്കുന്നത് ഇങ്ങനെയായിരിക്കും. സുഖാന്വേഷണത്തിനിടയിലെ രണ്ടാമത്തെ ചോദ്യം “പ്രമേഹം ഉണ്ടോ?” എന്നാവും. കാരണം, ഭൂരിഭാഗം പേരെയും ബാധിക്കുന്ന ജീവിതശൈലി രോഗമാണിന്ന് പ്രമേഹം. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ഒരേപോലം ബാധിക്കുന്നു. ലൈംഗികജീവിത്തെ പോലും പ്രമേഹം തകരാറിലാക്കുന്നു.

പല പ്രമേഹ രോഗികളും സങ്കോചം കാരണം ഇത്തരം പ്രശ്നങ്ങൾ പുറത്ത് പറയാറില്ല. മറ്റു ചിലരാകട്ടെ ലൈംഗികശേഷിക്കുറവ് പ്രായക്കൂടുതലിന്‍റെ ലക്ഷണമായും കരുതിന്നു. ഇന്ത്യയിൽ ഏതാണ് 20 കോടിയിലധികം ആളുകളെ സെക്സ് സംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിൽ 50 ലക്ഷത്തിലധികം പേർ 40നു മേലെ പ്രായമുള്ളവരാണ്. 10 ലക്ഷത്തോളം പേർ സംതൃപ്തമായ ലൈംഗികജീവിതം നയിക്കാൻ പറ്റാത്തവരാണ്. പ്രമേഹരോഗികൾക്ക് ലൈംഗികജീവിതത്തിൽ താൽപര്യക്കുറവുണ്ടാകുക സ്വാഭാവികം മാത്രം. എന്നാൽ ചിട്ടയായ ജീവിതചര്യയും ഡോക്ടറുടെ ഉപദേശവും കൈക്കൊണ്ടാൽ സെക്സ് ലൈഫ് ആഹ്ലാദകരമാക്കി മാറ്റാൻ കഴിയും.

പ്രമേഹരോഗികളിൽ ലൈംഗിക ശേഷി കുറയുന്നതെന്തുകൊണ്ട്

പ്രമേഹരോഗികളുടെ ശരീരത്തിലെ രക്തക്കുഴലുകളിൽ കാത്സ്യവും കൊഴുപ്പും നിരന്തരം അടിഞ്ഞുകൂടാറുണ്ട്. കൊഴുപ്പ് അധികം അടിഞ്ഞുകൂടുന്നത് മൂലം രക്തക്കുഴലുകൾ സങ്കോചിക്കുകയും ലിംഗത്തിലേക്ക് ശുദ്ധരക്തം എത്തുന്നത് തടസ്സപ്പെടു കയും ചെയ്യുനനു. ഉദ്ധാരണ പ്രശ്നങ്ങൾ, സിംഗത്തിന്‍റെ ദൃഢത ഇല്ലാതാകുക തുടങ്ങിയവയ്ക്ക് ഇത് വഴിവയ്ക്കുന്നു.

ഇടയ്ക്കിടെ ഉണ്ടാകുന്ന നടുവേദന പ്രമേഹരോഗികളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്. അരക്കെട്ടിനോട് ചേർന്നുള്ള അവയവങ്ങളിൽ രക്തമെത്തിക്കുന്ന നളികകളിൽ തടസ്സവും സങ്കോചവുമുണ്ടാകുന്നത്. ലൈംഗികശേഷിക്കുറവ്, നടുവേദന പോലുള്ള പ്രശ്നങ്ങൾ ഇത്തരക്കാരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. വൈദ്യശാസ്ത്രത്തിൽ ഈ അവസ്ഥയെ ’ലെറിക് സിൻഡ്രോം’ എന്നാണ് വിശേഷിപ്പിക്കുന്നത്.

സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങൾ

ലൈംഗികശേഷിക്കുറവ്, താൽപര്യമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ പ്രമേഹരോഗമുള്ള പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ബാധിക്കാറുണ്ട്. പ്രമേഹം മുലമുണ്ടാകുന്ന പ്രശ്നങ്ങൾ സ്ത്രീകളുടെ സെക്സ് ലൈഫിനെ പ്രധാനമായും മൂന്നു തരത്തിലാണ് ബാധിക്കുന്നത്. അവയവത്തിലെ നനവ് നഷ്ടപ്പെടുക, ഉത്തേജനത്തിന്‍റെ അഭാവം മൂലം ലൈഗിക വികാരം ഇല്ലാതാകുക, രതിമൂർച്ചയിലെത്താൻ സാധിക്കാതിരിക്കുക തുടങ്ങിയ പ്രശാനങ്ങളാണ് സ്ത്രീകളെ പ്രധാനമായും ബാധിക്കുന്നത്.

ഡോക്ടറെ സമീപിക്കേണ്ടത് എപ്പോൾ

തിരക്കുള്ള ജീവിതശൈലി, അധിക ഉത്തരവാദിത്തങ്ങൾ, വിപരീത സാഹചര്യങ്ങളുടെ സമ്മർദ്ദം ഇവയെല്ലാം സെക്സ് ലൈഫിനെ ദോഷകരമായി ബാധിക്കാറുണ്ട്. രോഗത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കാതെ ശരീരത്തിലെ മറ്റു ബലഹീനതയാണ് ലൈഗികജീവിതം പരാജയമാക്കുന്നത് എന്നാണ് പലരും കരുതുന്നത്. ഇതവരിൽ സങ്കോചവും അപകർഷതാബോധവും വളർത്തുന്നു. ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദമ്പതികൾ പരസ്പരം തുറന്ന് പറയുക. ഇരുവരും ചേർന്ന് ഡോക്ടറെ സമീപിച്ചാൽ സങ്കീർണ്ണതകളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാം. ഇതിന് ആദ്യം വാസ്കുലാർ സർജനെ സമീപിക്കുക.

ലൈംഗിക പ്രശ്നങ്ങൾ പ്രമേഹരോഗമുള്ള പുരുഷനെ പ്രധാനമായും രണ്ടുതരത്തിലാണ് ബാധിക്കുന്നത്. ഒന്നാമതായി രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്നു. രണ്ടാമതായി ലിംഗത്തിലെ മാംസപേശികൾ ഡയബറ്റിക് ന്യൂറോപതി മൂലം ശിഥിലമാകുന്നു. ഇത്തരം പ്രശ്നങ്ങൾ അലട്ടുന്നുവെങ്കിൽ വിശദമായ പരിശോധന വേണ്ടി വരും.

ഡോവ്ളർ സ്റ്റഡി പരിശോധനയിലൂടെ രോഗിയുടെ പിബിഐ (പിനായിൽ ബാക്കിയൽ ഇന്‍റക്സ്) നില മനസ്സിലാക്കുന്നു. പിബിഐ 0.6 ലും കുരവാണെങ്കിൽ രക്തപ്രവാഹം കുറവാണെന്നർത്ഥം. ഈ അവസ്ഥയിൽ രക്തത്തിലെ പ്രോലാക്റ്റിൻ, പിഎസ്ഐ അളവ് അറിയേണ്ടത് അനിവാര്യമാണ്. പിജിഇ- 1 എന്ന ഇൻജക്ഷൻ നൽകുന്നത് വഴി രക്തപ്രവാഹം സുഗമമാക്കുന്നു. ലിംഗത്തിന് ദൃഢത കൈവരികയും മാംസപേശികളുടെ പ്രവർത്തനം സുഗമമാകുകയും ചെയ്യുന്നു.

ചികിത്സാരീതികൾ

90ശതമാനം പ്രമേഹരോഗികകൾക്കും സെക്സ് സംബന്ധമായ ിത്തരം പ്രശ്നം പരിഹരിക്കുന്നതിന് ഓപ്പറേഷൻ ആവശ്യമായി വരാറില്ല. ചിട്ടയായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റം, മദ്യം, ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കുക, കൃത്യമായ വ്യായാമം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലൈംഗികശേഷി വീണ്ടെടുക്കാനാകും. സിൽഡെനഫിൽ, വയാഗ്ര, വർഡെനാഫിൽ തുടങ്ങിയ മരുന്നുകൾ നൽകാറുണ്ട്. ഡോക്ടറുടെ നിർദ്ദേശനുസരണം മാത്രം മരുന്നുകൾ ഉപയോഗിക്കുക ഇല്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാം.

പ്രത്യേക സാഹചര്യങ്ങളിൽ ഇൻജെക്ഷൻ നൽകേണ്ടിയും വരാം. മൂത്രനാളി വഴി എൽപ്രോസ്റ്റെടിൽ പോലുള്ള മരുന്നുകളും നൽകേണ്ടി വരും.

സാബിട്രേറ്റ്,  നൈട്രേറ്റ് പോലുള്ള മരുന്ന് ഉപയോഗിക്കുന്നവർ വയാഗ്ര പോലുള്ളവ തീർത്തും ഒഴിവാക്കണം. സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് വന്നവരും ഇത് ഒഴിവാക്കണം.

ചികിത്സയേക്കാൾ ഭേദം രോഗം വരാതെ നോക്കുകയെന്നതാണ്. പ്രമേഹം ഫലവത്തായി നിയന്ത്രിക്കാൻ കഴിയുന്നവർക്ക് സംതർപ്തമായ ലൈംഗികജീവിതവും നയിക്കാനാകും.

ശ്രദ്ധിക്കുക

  • ദിവസവും കുറഞ്ഞത് 5- 6 കിലോമീറ്റർ ദൂരം നടക്കുക
  • അരക്കെട്ടിന്‍റെയും ഉദരഭാഗത്തെയും മാംസപേശികളെ ദൃഢപ്പെടുത്തുന്നതിനായി പ്രാണായാമമോ മറ്റ് വ്യായാമമോ പതിവായി ചെയ്യുക.
  • സൈക്കളിംഗ്, നീന്തൽ പോലുള്ള വ്യായാമങ്ങളും ലൈംഗികശേഷി കൂട്ടും.
  • രക്തത്തിൽ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പതിവായി ഷുഗർ ലെവൽ പരിശോധിക്കുക.
  • കൊളസ്ട്രോൾ അളവ് രക്തത്തിൽ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. രക്തത്തിലെ ഷുഗർ, കൊളസ്ട്രോൾ നില അനിയന്ത്രിതമായി കൂടുന്നത് ലൈംഗികശേഷിയെ ദോഷകരമായി ബാധിക്കും.
  • പച്ചക്കറികൾ, സാലഡ്, മധുരം കുറഞ്ഞ പഴങ്ങൾ പതിവായി കഴിക്കുക. 7- 8 ബദാം, ഈന്തപ്പഴം, വാൽനട്ട് കഴിക്കുക.
  • റെഡ്മീറ്റ് (മട്ടൻ, ബീഫ്) പൂർണ്ണമായും ഒഴിവാക്കുക.
  • മാനസിക സമ്മർദ്ദം, ഉത്കണ്ഠ ഒഴിവാക്കുക. റൊമാൻസിനുംം സമയം കണ്ടെത്തുക.
  • ദിനചര്യയിലും ഭക്ഷണക്രമത്തിലും കൃത്യത പാലിക്കുക.
  • ശരീരഭാരം കൂടാതിരിക്കാൻ ശ്രദ്ധിക്കുക.

കെട്ടുന്നേന് മുമ്പ്? ചില സാമാന്യ ചിന്തകൾ

മംഗല്യ സ്വപ്നങ്ങളും മധുരാഭിലാഷങ്ങളുമായി ഒരുമിച്ചൊരു ജീവിതം സ്വപ്നം കാണുന്ന ഏതൊരു യുവാവിനും യുവതിയ്ക്കും വരാനിരിക്കുന്ന നാളുകൾ പതഞ്ഞു പൊന്തുന്ന സുന്ദരനിമിഷങ്ങളുടെ ദ്രാക്ഷ ചഷകമായേ തോന്നൂ. (കുറഞ്ഞ പക്ഷം ആദ്യരാത്രി ഇരുട്ടി വെളുക്കുന്നതു വരെയെങ്കിലും!), സാഹിത്യം അവിടെ നില്ക്കട്ടെ നമുക്ക് പച്ചയായ കുറച്ച് യാഥാർത്ഥ്യങ്ങൾ പങ്കിടാം. ഔപചാരികതയുടെ തേച്ചുമിനുക്കലുകളില്ലാത്ത വസ്തുതകളിലേക്ക് സ്വാഗതം.

കെട്ടാൻ കാരണം വേണോ?

യേസ്! പ്രാർത്ഥിക്കാൻ മാത്രമല്ല കല്യാണം കഴിക്കാനും ഓരോ പെണ്ണും ചെറുക്കനും കാരണങ്ങൾ മനസ്സിലുറപ്പിച്ചാൽ ബെസ്റ്റ്! അങ്ങനെയെങ്കീ വിജയകരമായ വിവാഹജീവിതത്തിന്‍റെ അടിത്തറ നിങ്ങളുടെ കാര്യത്തിൽ ഓകെയാണ്.

യുവകോമളാ, ഇവരിൽ ഒരാൾ നിങ്ങളാണോ?

ആലോചിച്ചു നോക്കൂ, താഴെ പറയുന്ന ഏതെങ്കിലുമൊക്കെയാണോ നിങ്ങളെ കതിർമണ്ഡപത്തിലെത്താൻ പ്രേരിപ്പിക്കുന്ന പ്രചോദനങ്ങൾ? അഥവാ താഴെ നമ്പറിട്ട 7 ൽ എവിടെയെങ്കിലും നിങ്ങളുണ്ടോ?

  1. “ഓ പഠിത്തം കംപ്ലീറ്റ് ഒഴപ്പി! ഗൾഫീ പോയാപ്പോലും കൂലിപ്പണിയേ കിട്ടൂ! എങ്കീ എന്തുകൊണ്ട് ഒരു ബ്രോക്കറെ വളച്ച് എന്തേലുമൊക്കെ നുണ പറഞ്ഞ് എനിയ്ക്കൊരു ഗൾഫ് നേഴ്സിനെ കെട്ടിക്കൂടാ. അഥവാ ഒരു നേഴ്സിനെ കെട്ടി ഗൾഫിലയിച്ചൂ കൂടാ? ആദ്യമിച്ചിരി നമ്മൾ കഷ്ടപ്പെട്ടാലും പിന്നൊടുക്കത്തെ ആദായമല്ലേ!”
  2. “പെട്ടെന്ന് കാശൊണ്ടാക്കാൻ കൊറേ ബിസ്സിനസ്സു ചെയ്തതാ! ദൈവത്തിന്‍റെ സ്വന്തം നാടല്ലേ, യൂണിയൻ പ്രശ്നോം നോക്കൂകൂലീം വയ്യാവേലികളും! തെണ്ടികുത്തുപാളയെടുത്തൂ! ലോണും ലോണിന്‍റെ പലിശേം ജപ്തി നോട്ടീസും പൊല്ലാപ്പും. എന്തുതരികിട കാട്ടീട്ടായാലും എങ്ങനേലും കാശൊള്ള വീട്ടീന്നൊരു പെണ്ണിനെ കനത്ത സ്ത്രീധനം വാങ്ങിച്ചു കെട്ടണം. ചുമ്മാതെ വേണ്ട, അവൾക്കൊരു ജീവിതം ഫ്രീയായ് കൊടുക്കാമെന്നേയ്.”
  3. “പ്രായം ബോർഡർ ലൈൻ കടന്നു! ഇനിയേലും കെട്ടിയില്ലേൽ നാട്ടുകാര് വേറെ വല്ല പേരും വിളിക്കും. സംഗതി എനിക്ക് വല്യ താത്പല്യമൊന്നുമില്ലേലും വിവാഹം കാലഘട്ടത്തിന്‍റെ ആവശ്യമല്ലേ ചങ്ങാതീ.”
  4. “ഒള്ളത് പറയാല്ലോ ഈ സെക്സ്സെന്ന് പറേന്ന സംഭവം നമ്മക്കൊരു വീക്നെസ്സാ! തടിമിടുക്കൊള്ള ഏതു പെണ്ണിനെ കണ്ടാലും അപ്പോ ചെയ്യണമെന്നു തോന്നും. പക്ഷേല് എങ്ങനെ കേറിപ്പിടിക്കും? ഹെന്‍റമ്മോ പീഡനമല്ലേ പീഡനം! അപ്പോപ്പിന്നെ ഒറ്റവഴിയേയുള്ളൂ നിയമാനുസൃതമായ പീഡനം. മനസ്സിലായില്ലേ? കല്യാണം!”
  5. “നാട്ടുകാർ പറേന്നത് എനിക്ക് ഒരു അഞ്ചുപൈസേടെ കൊറവുണ്ടെന്നാ! വീട്ടുകാര് എന്നെ കൊറേ വർഷങ്ങളായ് കാണിച്ചോണ്ടിരിക്കുന്ന വട്ടിന്‍റെ ഡോക്ടറെടെ കുറിപ്പിടി ഞാനിന്നലെ ഇംഗ്ലീഷ് മലയാളം ഡിക്ഷണറി വച്ച് വായിച്ചു പഠിച്ചു. നമ്മടെ രോഗം സ്കീസോ ഫ്രേനിയ ആണത്രേ! നല്ലൊന്നാന്തരം മനോരോഗം! പക്ഷേ കല്യാണം കഴിപ്പിച്ചാ മാറുമെന്നാ എന്‍റപ്പന്‍റേം അമ്മേടേം വിശ്വാസം.!”
  6. “ഈ മാര്യേജെന്നു പറേന്നത് ഒരു മഹത്തായ സംഭവമൊന്നുമല്ല. ഒരു വേലക്കാരിയെ കിട്ടാനിപ്പോ എന്താപാട്! ആരോഗ്യമൊള്ളൊരുത്തിയെ കെട്ടിക്കോണ്ടുവന്നാ ഇക്കണ്ട ടെൻഷൻ വല്ലതുമൊണ്ടോ? സകല പണീം ചെയ്യും. പത്തു പൈസയൊട്ട് കൊടുക്കുകേം വേണ്ട! കല്യാണാലോചനേടെ സമയത്ത് ലേശം ജാഡയൊക്കെയിട്ടു നിന്നാ ചോദിക്കണ കാശും കിട്ടും. സ്ത്രീധനേയ്…”
  7. “ദേയ് ഒള്ളതു പറയാല്ലോ ഭായീ… ഞാൻ മറ്റേ ടൈപ്പാ സ്വവർഗ്ഗൻ! വല്ല കട്ടി മീശയൊള്ള സുന്ദരന്മാരായ ചേട്ടന്മാരെയാ എനിക്കിഷ്ടം! ഈ പെമ്പിള്ളേരെന്നു പറേണ വർഗ്ഗത്തെ എനിയ്ക്ക് കണ്ണെടുത്താ കണ്ടുകൂടാ… പക്ഷേ വീട്ടുകാര് കേക്കണ്ടെ? അവരെന്നെ ഒടനേ കെട്ടിക്കും!”

പ്രിയപ്പെട്ട മലയാളി ചെറുപ്പക്കാരാ മുകളിലത്തെ 7ൽ എവിടെയെങ്കിലും നീയുണ്ടോ? എങ്കീ നിന്‍റെ കാര്യം കട്ടപ്പൊകയാണ്!

ലേഡീസ് ഒൺലി

ആകാംക്ഷഭരിതരായ വിവാഹാർത്ഥിനികളേ നിങ്ങൾക്കൊള്ള വക താഴെ…

  1. “പറയാൻ ചമ്മലാ പക്ഷേ സത്യാ… പ്രേമം എന്നും എനിക്കൊരു ദൗർബല്യമാ…! ഒരേ സമയം മൂന്നും നാലും പേരേ വരെ വളരെ ശാസ്ത്രീയമായി ലൈനടിക്കാൻ എനിക്കറിയാം. ടു ബി ഫ്രാങ്ക് ചിലതൊക്കെ വീട്ടുകാര് അയലത്തെ ചെല വേലേംകൂലിമില്ലാത്ത ജാഗ്രത സമതിക്കാരെടെ സഹായത്തോടെ പിടിച്ചിട്ടുമൊണ്ട്. ഒള്ളത് പറയാല്ലോ, ഇനീം പ്രേമിച്ച് കൊതിതീർന്നിട്ടില്ല കുട്ടാ! വീട്ടുകാരിപ്പോ എന്നെ ഏതോ ഒരു പ്രേമരഹിതന് കെട്ടിച്ചു കൊടുക്കാനൊള്ള പൊറപ്പാടാ!”
  2. “കല്യാണം കഴിക്കാനെന്തിനാണപ്പാ ഇപ്പോ പ്രത്യേകിച്ചൊരു കാരണം? പ്ലസ് ടു തോറ്റു ഒന്നല്ല മൂന്നുതവണ! അപ്പോപ്പിനെ കല്യാണമല്ലാതെ പിന്നെന്താ.”
  3. “ഞങ്ങടെ സമുദായത്തിൽ 17-18 വയസ്സിനപ്പുറം പെമ്പിള്ളേര് പോയാല് മൂത്ത് നരച്ച് നിന്ന് പോകത്തേയുള്ളൂ! സംഗതി പത്താം ക്ലാസ്സിൽ എല്ലാത്തിനും എപ്ലസ് ആയിരുന്നു. പക്ഷ വീട്ടുകാർ പറേന്നത് പെമ്പിള്ളേര് ബിരിയാണിയൊണ്ടാക്കാനും പ്രസവിക്കാനും മാത്രം പഠിച്ചാ മതീന്നാ.”
  4. “പൊറത്തെറക്കാണ്ട് വീട്ടീ അടച്ചു പൂട്ടീയാ എന്നെ അച്ഛനമമ്മേം വളർത്തിയേ. വെറുപ്പാ എനിക്ക് രണ്ടിനേം. അവര് തമ്മീ അടിയാ 24മണിക്കൂറും. കല്യാണം കഴിച്ചോ കഴിക്കാതെയോ എനിക്കീ വീട്ടിനൊന്ന് പോയിക്കിട്ടിയാ മതി.
  5. “കടോം ബാങ്കീന്ന് ലോണുമൊക്കെയെടുത്താ വീട്ടുകാരെന്നെ നേഴ്സിംഗിന് പഠിപ്പിച്ചേ. ഇവിടൊക്കെ ജോലി ചെയ്‌തിട്ടെന്തു കിട്ടാനാ? ഏജന്‍റിന് കാശുകൊടുത്ത് ഗൾഫീ പോകാനൊട്ട് നിവൃത്തിയില്ല. അപ്പോപ്പിന്നെ ഗൾഫിലൊള്ളൊരു കോന്തനെ കെട്ടുകല്ലോതെന്തുവഴി? പഠിത്തോം ഗ്ലാമറുമൊന്നും നോക്കീട്ടൊരു കാര്യവുമില്ലെന്നേയ്.”
  6. “ഷോപ്പിംഗ് എനിക്ക് ഭയങ്കരിഷ്ടാ… മാര്യേജ് കഴിഞ്ഞ ഫ്രണ്ട്സ് പറയാറുണ്ട് അല്പം പാവത്താനായ ഒരാളെ കെട്ടുകാണെങ്കീ ഡെയ്ലി ഷോപ്പിംഗ് മാളിലും മൾട്ടിപ്ലക്സിലുമൊക്കെ കറങ്ങി നടന്ന് എൻജോയ് ചെയ്യാമെന്ന്.”
  7. “ഞങ്ങള് രണ്ട് പെമ്പിള്ളേരാ ഞാനാ എളേത്, ഇട്ടുമുടാനൊള്ള കാശൊണ്ട് വീട്ടില്. നല്ല സ്വാതന്ത്യ്രത്തിലാ ഞാൻ വളർന്നത്. എന്നെയാരും കൺട്രോൾ ചെയ്യുന്നതെനിക്കിഷ്ടമല്ല. വീട്ടിൽ ദത്തു നില്ക്കാൻ തയ്യാറൊള്ള ഒരു നിഷ്കളങ്കന്‍റെ തോളേൽ തൂങ്ങണം അത്രതന്നെ.”

ചോദിയ്ക്കട്ടെ മേല്പറഞ്ഞ 7ൽ എവിടെയെങ്കിലുമൊക്കെ നിങ്ങളിലെ പെണ്ണ് ഒളിഞ്ഞു കിടപ്പുണ്ടോ?

എങ്കീ കരുതിയിരുന്നോളൂ, നിങ്ങൾ വലതുകാലുവച്ച് കേറുന്നത് അല്പം കോംപ്ലിക്കേറ്റഡായ ദാമ്പത്യത്തിലേക്കായിരിക്കും.

പ്രണയിച്ചുള്ളതോ ആലോചിച്ചുറപ്പിച്ചതോ ബെറ്റർ?

കുത്തിക്കൊല്ലുന്നതാണോ വെടിവച്ചു കൊല്ലുന്നതാണോ തല്ലിക്കൊല്ലുന്നതാണോ കൂടുതൽ സന്തോഷകരം എന്ന് ഇരയോട് ചോദിക്കുന്ന പോലെയുള്ളൂ വൈവാഹിക ക്വസ്റ്റ്യനും!

സുഹൃത്തേ, കല്യാണം അനുരാഗിച്ചോ അല്ലാതെയോ ആകാം. രണ്ടായാലും വിധികർത്താക്കളും അനുഭവിക്കാൻ പോകുന്നവരും നമ്മൾ തന്നെയാണെന്ന കാര്യം മറക്കണ്ട!

പ്രണയത്തിൽ നിറയെ പ്രതീക്ഷകളല്ലേ? അപ്പോ പ്രേമകല്യാണത്തിലും സംഗതി അങ്ങനൊക്കെത്തന്നെയാവാനല്ലേ തരമുള്ളൂ. സ്വപ്നം കണ്ടതു പോലൊന്നുമല്ല കാര്യങ്ങളുടെ കിടപ്പെന്നു തിരിച്ചറിയുമ്പോ നിരാശപ്പെട്ടു പോയാൽ ആരെ കുറ്റപ്പെടുത്താനാണ്.

ആദ്യരാത്രി- അപകടമേഖല മെല്ലെ പോവുക

വഴിയിൽ നമ്മൾ കാണുന്ന സൈൻ ബോർഡാണ് ആദ്യരാത്രിയെ സംബന്ധിച്ച് ഈ വാക്കുകൾ ഏറ്റവും അർത്ഥവത്താണ്. കാരണം ഓവർ സ്പീഡും അമിതാവേശവും അനാവശ്യ ഉത്ക്കണ്ഠയുമൊക്കെ അതിനെ താറുമാറാക്കും.

കേവലം ഒരു രാത്രിയിലേക്കല്ല, ഒരു പുതുജീവിതത്തിലേക്കാണ് കാലെടുത്തു വയ്ക്കുന്നതെന്ന ചിന്തയാണ് പുതുമണവാളന്‍റേം മണവാട്ടീടെയും മനസ്സിൽ ഉണ്ടാവേണ്ടത്.

എന്തൊക്കെ Don’t to Do

പൊങ്ങച്ചം വേണ്ട

ഇല്ലാത്ത കാര്യങ്ങൾ സൃഷ്ടിച്ചെടുത്ത് നവവധുവിന്‍റെ മനസ്സിൽ സൂപ്പർസ്റ്റാറിന്‍റെ പൊള്ളയായ ബ്രഹ്മാണ്ഡ ഇമേജ് ഉണ്ടാക്കാനുള്ള വ്യാമോഹം (അതോ മണ്ടത്തരമോ) നിങ്ങൾക്കുണ്ടോ? ഇപ്പൊഴത്തെ പെണ്ണിന് ബുദ്ധി ലേശം കൂടുതലാണെന്നത് മറക്കാതിരിക്കുക. ഉറപ്പായും നാളെകളിൽ അവൾ നിങ്ങളുടെ കള്ളത്തരമെല്ലാം പൊളിച്ചടുക്കും.

പൊങ്ങച്ചം പലവിധം

ഭൂതകാല വീരകൃത്യപ്പൊങ്ങച്ചം

നേരെചൊവ്വേ ആരോടും എണീറ്റു നിന്നൊരു വാക്കുപോലും പറയാൻ ത്രാണിയില്ലാത്ത നമ്മുടെ കഥാനായകൻ പുതുമോടിയുടെ ലഹരിയിൽ അടിച്ചുവിടുന്ന ബഡായികൾ ആദ്യരാത്രിയുടെ രസം മാത്രമല്ല തന്നോട് നവവധുവിനുള്ള താല്പര്യം പോലും ഇല്ലാതാക്കും.

പ്രണയപ്പൊങ്ങച്ചങ്ങൾ

ചൊടിയും ചുണയുമുള്ള കൂട്ടുകാരൻ ഊർജ്ജിതമായി പ്രേമിക്കുന്നതു കണ്ട് അസൂയ മൂത്ത നമ്മുടെ ടിയാൻ ഊമക്കത്തെഴുതി ആ ലൈൻ പൊട്ടിച്ചതു മാത്രമാണ് ജീവിതത്തിലിന്നേവരെയുള്ള പ്രണയാനുഭവം! പക്ഷേ ഈ നാറുന്ന അധ്യായം മാത്രം നമ്മുടെ വീരൻ മറച്ചു വെയ്ക്കും. പകരം ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത പ്രേമാനുഭവങ്ങൾ ഇടക്ക് ഡ്യൂവറ്റും സിനിമാറ്റിക് തമാശകളുമൊക്കെ ചേർത്ത് ഇക്കൂട്ടർ ആദ്യരാത്രി തന്നെ വിളമ്പും. പക്ഷെ വിഡ്ഢി ചിരിചിരിച്ച് ആസ്വദിക്കുന്നത് നമ്മുടെ ഈ ന്യൂഹസ്ബന്‍റ് മാത്രമാവും. പറയാതെ വയ്യ. നമ്മുടെ പല വേന്ദ്രന്മാരും ഈ നുണക്കഥകൾ അഴിച്ചു വിടുന്നത് എങ്ങനെയും തന്‍റെ പ്രിയതമയുടെ ഉള്ളിൽ നിന്നും പൂർവ്വകാല രഹസ്യങ്ങൾ വല്ലതുമുണ്ടെങ്കിൽ ചോർത്തിയെടുക്കാനാണ്.

മനശാസ്ത്രപരമായ മുന്നറിയിപ്പ്

പ്രിയ നവവധുക്കളേ, പണ്ട് മനസ്സിൽ പ്രേമിക്കാനാഗ്രഹിച്ചതും സഹപാഠിയായ ആൺകുട്ടിയെ ഓർത്ത് ഉറങ്ങാതെ കിടന്നതുമൊന്നും അറിയാതെ പോലും കണവനോട് വിളമ്പരുത്. സ്വന്തം കുരിശ് സ്വയം പണിയുകയാവും നിങ്ങൾ. കേട്ട കഥയുടെ ബാക്കി കൈയ്യീന്നിട്ട് ചെലപ്പോ പൈങ്കിളി മാത്രമല്ല അഡൽറ്റ്സ് ഒൺലി കൂടി ഭർത്താവ് രചിച്ചെന്നിരിക്കും. ദാമ്പത്യം പൊളിഞ്ഞ് നാശകോടാലിയാവാൻ വേറെന്തങ്കിലും വേണോ?

ആക്രാന്തം വേണ്ട, ഗോ സ്ലോ

ഇത് യുവ കേസരികൾക്കുള്ള വാണിംഗാണ്. പറഞ്ഞു കേട്ടറിവും പൊലിപ്പിച്ചെഴുതിയതുമൊക്കെ മനസ്സിൽ വച്ചിട്ട് ആദ്യരാത്രിൽ ആക്രമണം നടത്താൻ തുനിയുന്നവർ എല്ലാക്കാലത്തുമുണ്ട്. പെണ്മനസ്സും ശരീരവും പൂ പോലെയാണ്. ചൈനാ മെയ്ഡ് പ്ലാസ്റ്റിക് പൂവല്ല നല്ലൊന്നാന്തരം ഒറിജിനൽ. പിന്നെ എത്രത്തോളം സൂക്ഷ്മത ഇക്കാര്യത്തീ വേണമെന്നത് ആലോചിച്ചു നോക്കൂ.

ലേഡീസ് ഒൺലി

ആണുങ്ങളെ എങ്ങനെ ഡീൽ ചെയ്യണം?

സൗഹാർദ്ദപരമായ ഒരന്തരീക്ഷം മണിയറയിൽ സൃഷ്ടിച്ചെടുക്കാൻ നിങ്ങളുടെ പുരുഷനൊപ്പം കൂടിയാ മാത്രം മതി, മുൻകൈ എടുക്കണ്ട, മലയാളിയല്ലേ, വേണ്ടാത്തതേ ചിന്തിക്കൂ.

സെക്സ്

യുവതികൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. കേരളീയ യുവാക്കളുടെ ശരാശരി സ്വഭാവം വച്ചു നോക്കുമ്പോൾ നവവധു ആദ്യരാത്രിയിൽ അടങ്ങിയിരിക്കുന്നതാണ് ഭാവിയ്ക്ക് നല്ലത്, അല്ലേൽ വരന്‍റെ കുബുദ്ധിയിൽ ഉദിക്കുന്ന മുനവച്ച പല ചോദ്യങ്ങൾക്കും നിങ്ങൾ മറുപടി പറഞ്ഞ് മുടിയും.

പിന്നെ, ആർത്തവ ദിനങ്ങളെക്കുറിച്ചും ഗർഭസാദ്ധ്യതയുള്ള നാളുകളെപ്പറ്റിയുമുള്ള കാര്യങ്ങൾ ഭർത്താവിനോട് പങ്കുവയ്ക്കുക തന്നെ വേണം. അതുവേറെ കാര്യം.

ആദ്യരാത്രിയിലെ (ആദ്യ ദിവസങ്ങളിലെ) ചില സാമാന്യ ലൈംഗിക പ്രശ്നങ്ങൾ.

ശീഘ്രസ്ഖലനം

ആദ്യരാത്രിയിൽ തന്നെ പുരുഷത്വം തെളിയിക്കാൻ പോരാടുന്ന പുതുവരന്‍റെ നെഞ്ചിൽ ഇടിത്തീ കോരിയിടുന്ന അണുബോംബ് പോലെയുള്ള ഒരു പ്രശ്നമാണിത്. ഒരുവശത്ത് അത്യാഗ്രഹം മറുവശത്ത് കുറ്റബോധം നിറഞ്ഞ ഉൾഭയം. ന്യായമായ സമയത്തിനു മുൻപേയുള്ള ശുക്ലസഖ്ലനത്തിന് ഇത്രയൊക്കെ ധാരാളം മതി.

ചികിത്സ: പക്വതയാർജ്ജിക്കുന്ന പ്രായത്തിനു മുമ്പുള്ള ലിംഗാനുബന്ധ സ്പർശന അനുഭവങ്ങളുടെ സ്വാധീനമാണ് ശീഘ്രസ്ഖലനത്തിനു കാരണമായി ആധുനിക ലൈംഗികശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സ്വാധീനങ്ങൾ അത്യാധുനിക മനശാസ്ത്രത്തിലൂടെ ഈ പ്രശ്നം പൂർണ്ണമായും മാറ്റപ്പെടുന്നതാണ്.

ഉദ്ധാരണക്കുറവ്

ആശകൾ മനസ്സിൽ പൂവിട്ടുവിരിയുമ്പോഴും പ്രാവൃത്തികമാക്കാനുള്ള ശേഷി ഇല്ലെങ്കില്ലോ? തകർന്നു വീഴുന്നത് പുരുഷന്‍റെ ആത്മവിശ്വാസത്തിന്‍റെ ഗോപുരം കൂടിയാണ്.

കാരണം, ചികിത്സ: ഭൂരിഭാഗം പുരുഷന്മാരിലെയും ഈ പ്രശ്നത്തിന്‍റെ കാരണം തികച്ചും മാനസികമാണ്. ലൈംഗികതയുമായി അടിസ്‌ഥാനപ്പെട്ടു നില്ക്കുന്ന ഭൂതകാലത്തിലെ സംഭവങ്ങളാണ് പലപ്പോഴും ഇത്തരം ക്രമഭംഗങ്ങളിലേയ്ക്ക് നയിക്കുന്നത്. അവയുടെ സ്വാധീനം മനശാസ്ത്ര ചികിത്സകളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ.

പെട്ടെന്നുള്ള ഉദ്ധാരണ നഷ്ടം

ഉദ്ധാരണമുണ്ട്, പക്ഷേ ശാരീരിക വേഴ്ചയ്ക്ക് ശ്രമിക്കുമ്പോൾ അഥവാ ലിംഗം യോനിയിൽ സ്പർശിക്കുമ്പോൾ പൊടുന്നനെ ബലം നഷ്ടമാകുന്ന പ്രതിഭാസമാണിത്.

കാരണം- ചികിത്സ: വലതു മസ്തിഷ്ക പ്രധാനമായ ഈ ക്രമഭംഗം കുട്ടി പ്രായത്തിൽ അറിഞ്ഞോ അറിയാതെയോ വന്നുഭവിച്ച ലൈംഗിക സ്പർശനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുന്ന ഒന്നാണ്. അരുത് എന്ന് ഉപബോധമനസ്സ് വിലക്കുന്നവരുമായി ശാരീരിക ഇടപെടലുകൾ നടത്തേണ്ടി വന്നവരിൽ ഈ പ്രശ്നം പിൽക്കാലത്ത് പൊന്തിവരാറുണ്ട്. അതേപോലെ തന്നെ മുതിർന്നതിനു ശേഷവും സ്വവർഗ്ഗ രതിശീലം തുടരുന്ന മിക്കവരിലും ഈ അവിചാരിത ഉദ്ധാരണക്കുറവ് ഉണ്ടാവാറുണ്ട്.

ലൈംഗികവും ലൈംഗികേതരവുമായ അനുഭവങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനം ഉപബോധതലത്തിൽ നിന്നും ഡികോഡ് ചെയ്തു മാറ്റുന്ന ആധുനിക മനശാസ്ത്ര സംവിധാനങ്ങൾ ഇക്കാര്യത്തിൽ വളരെയധികം ഫലപ്രദമാണ്.

താല്പര്യക്കുറവ്

മേൽ സൂചിപ്പിച്ചതൊക്കെ പുരുഷന്മാരുടെ മാത്രം പ്രശ്നമാണെങ്കിൽ ലൈംഗികതയിലുള്ള താല്പര്യക്കുറവ് എന്ന പ്രശ്നം യുവതികളെയും വിവാഹത്തിന്‍റെ ആദ്യ നാളുകളിൽ ബാധിക്കാറുണ്ട്.

കാരണം, ചികിത്സ

ഒരു പരിധി വരെ മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളാവാം ഈ വിരക്തിക്കു കാരണം. ചില മാനസികരോഗങ്ങളുടെ പരിണിത ഫലമായും ഇതുണ്ടാകാം. വളരെ ചുരുക്കം പേരിൽ ഹോർമോണുകളുടെ വ്യതിയാനഫലമായും സംഭവിക്കാറുണ്ട്. ചികിത്സകളിലൂടെ താത്പര്യക്കുറവെന്ന പ്രശ്നം പൂർണ്ണമായി സുഖപ്പെടുത്താനാവും.

യോനീ സങ്കോചം

ചില യുവതികളിൽ വിവാഹത്തിന്‍റെ ആദ്യനാളുകളിൽ പ്രത്യക്ഷപ്പെടാറുള്ള താല്ക്കാലിക പ്രശ്നമാണിത്.

കാരണം, ചികിത്സ: ഈ പ്രത്യേക ലൈംഗിക ക്രമഭംഗം അധികനാൾ നീണ്ടു നിൽക്കുന്ന ഒന്നല്ല. വേദനാപൂർവ്വമായ ശാരീരിക വേഴ്ചയെക്കുറിച്ച് മുമ്പ് കേൾക്കാനിടയായി അനുഭവങ്ങൾ ഉത്കണ്ഠയും കുറ്റബോധവും ഉപബോധ മനസ്സിൽ നിറയ്ക്കുന്നതാണിന്‍റെ കാരണം.

ഇന്ദ്രിയാനുഭവപരമായ നെഗറ്റീവ് സ്വാധീനം മനശാസ്ത്രപരമായ രീതികളിലൂടെ കുറയ്ക്കുമ്പോൾ യോനീ സങ്കോചം പൂർണ്ണമായി ഭേദപ്പെടുന്നതാണ്.

യോനീവരൾച്ച

ആദ്യരാത്രിയിലും മധുവിധുനാളുകളിലുമൊക്കെ ചുരുക്കം ചില നവവധുക്കളിൽ ഈ പ്രശ്നം കാണാറുണ്ട്.

കാരണം, ചികിത്സ: ഭയവും കുറ്റബോധവും കൂടിക്കലർന്ന സമ്മിശ്രവികാരത്തിൽ ഉടലെടുക്കുന്ന ഒരു പ്രശ്നമായാണ് മിക്ക ലൈംഗിക ശാസ്ത്രജ്ഞരും ഇതിനെ വിലയിരുത്തുന്നത്. ശാരീരിക തലത്തിൽ മാത്രം ഇതിനെ വിലയിരുത്തുന്ന ചികിത്സകൾ. കെ വൈ ജെല്ലി പോലുള്ളവ നിർദ്ദേശിക്കാറുണ്ട്.

ഓർത്തിരിക്കാൻ

ഇരുദിശകളിൽ നിന്നായി ഒഴുകിയെത്തുന്ന രണ്ട് അരുവികൾ ഒരുമിച്ചു ചേർന്നൊഴുകുന്ന സ്വാഭാവിക പ്രതിഭാസമാണ് വിവാഹജീവിതം.

രണ്ടുപേർ ഒന്നിക്കുന്ന നിയമാനുസൃതമായ സൗഹൃദബന്ധമായും ദാമ്പത്യത്തെ വിശേഷിപ്പിക്കാം.

വ്യക്‌തിത്വത്തിന്‍റെ പ്രത്യേകതകൾ കണക്കിലെടുക്കുമ്പോൾ എല്ലാവരും വൈവാഹിക ജീവിതത്തിനുവേണ്ടി പിറന്നവരല്ലെന്ന് ചില മനശാസ്ത്രജ്ഞർ അഭിപ്രായപ്പെടാറുണ്ട്. പക്ഷേ ഏതൊരാൾക്കും ആത്മാർത്ഥ ശ്രമത്തിലൂടെ നിഷ്ക്കളങ്കമായ കൂട്ടായ്മയുടെ മാനസിക ഐക്യത്തിലേക്ക് എത്തിപ്പെടാവുന്നതേയുള്ളൂ. അതിഭാവുകത്വം നിറഞ്ഞ കിനാവുകളേക്കാൾ പ്രായോഗികതയിലൂന്നിയ ചിന്തകളാണ് ദാമ്പത്യത്തെ ഊട്ടിയുറപ്പിക്കുന്നത്.

മനസ്സു തുറന്നുള്ള സംസാര ശൈലിയേക്കാൾ പങ്കാളിയുടെ മനസ്സറിഞ്ഞുള്ള പെരുമാറ്റ രീതിയാണ് പലപ്പോഴും ആഹ്ലാദഭരിതമായ ദാമ്പത്യത്തിന്‍റെ അടിത്തറയെന്നത് ഓരോ നവവരനും വധുവും തിരിച്ചറിഞ്ഞ് ജീവിതം ആരംഭിക്കുമ്പോൾ സ്വപ്നസുരഭിലമായ കുടുംബജീവിതത്തിന്‍റെ വാതായനങ്ങൾ തുറക്കപ്പെടുകയായ്.

കാമുകനെ എങ്ങനെ നിയന്ത്രിക്കും?

ചോദ്യം

എന്‍റെ കാമുകൻ വിവാഹത്തിന് മുൻപ് സെക്സ് ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നില്ല. എന്നാൽ അവനെ നിരസിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഈ സാഹചര്യത്തിൽ എന്തു ചെയ്യും?

ഉത്തരം

കാമുകന് ഒരിക്കലും സെക്സിന് അവസരം നൽകരുത്. ആ നിലപാടിൽ ഉറച്ചു നിൽക്കുക. വിവാഹശേഷം മാത്രമേ കിടക്ക പങ്കിടാൻ കഴിയു എന്ന് ഉറപ്പിച്ചു പറയാം ചെയ്യുക.

പ്രണയത്തിന് ലൈംഗികത വേണ്ട

സ്നേഹം ആഴമേറിയതും മനോഹരവുമായ ഒരു വികാരമാണ്. നമ്മൾ ഒരാളുമായി പ്രണയത്തിലാകുമ്പോൾ, തുടക്കത്തിൽ അവനിൽ പലപ്പോഴും പോസിറ്റീവ് കാര്യങ്ങൾ മാത്രമേ കാണൂ. ആ സമയത്ത് നമുക്ക് നല്ലതും ചീത്തയും മനസ്സിലാകില്ല, കാമുകന്‍റെ എല്ലാ ന്യായമായ ആവശ്യങ്ങളും അവന്‍റെ സ്നേഹത്തിന് പകരമായി നിറവേറ്റാൻ തുടങ്ങുമ്പോൾ ഇതാണ് സൗന്ദര്യം എന്ന് തോന്നും. എന്നാൽ കുറച്ച് കഴിഞ്ഞ് പ്രണയത്തിന് പകരമായി നിങ്ങളുടെ ശരീരം കാമുകന് കൈമാറേണ്ടി വരുന്നത് ശരിയല്ലാത്തതിനാൽ വളരെ ശ്രദ്ധിക്കുക. ഇത് പ്രണയിക്കാൻ മാത്രമുള്ള സമയമാണ്, വിവാഹം കഴിഞ്ഞാലും സെക്‌സ് ചെയ്യാം. എന്തിനാണ് ഇത്ര തിടുക്കം?

സ്നേഹം സ്നേഹമായിരിക്കട്ടെ

സ്നേഹം മനോഹരമായ ഒരു വികാരമാണ്, അത് ഹൃദയം കൊണ്ട് അനുഭവിക്കുക, ശരീരം കൊണ്ടല്ല. പരസ്പരം സമയം ചിലവഴിക്കുക, പരസ്പരം മനസ്സിലാക്കുക, സ്‌നേഹത്തോടെ സംസാരിക്കുക, ഭാവിയെക്കുറിച്ച് സ്വപ്നം കാണുക, പരസ്പരം കരുതുക, പങ്കാളിയുടെ മനസ്സിൽ ഒരു വ്യക്തിത്വബോധം സൃഷ്ടിക്കുക, നിങ്ങൾ അവനു പറ്റിയ ജീവിതപങ്കാളിയാണെന്ന് തെളിയിക്കുമെന്ന് അവനെ വിശ്വസിപ്പിക്കുക. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സന്തോഷവാനായിരിക്കുക, നിങ്ങളുടെ പങ്കാളിയെയും സന്തോഷത്തോടെ നിലനിർത്തുക. വിവാഹശേഷമുള്ള സ്നേഹം സംരക്ഷിക്കാൻ ഇതൊക്കെ ചെയ്യേണ്ട സമയമാണിത്.

ആകർഷണം പ്രണയത്തിൽ നിലനിൽക്കും

നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്താൽ, ലൈംഗികതയോടുള്ള ആഗ്രഹവും പങ്കാളിയോടുള്ള ആകർഷണവും കാരണം പങ്കാളിയോട് എപ്പോഴും ഒരു ആകർഷണം ഉണ്ടാകും, എന്നാൽ നിങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, നിങ്ങൾക്കുള്ള പുതുമയും ആകർഷണവും ഉണ്ടാകില്ല.

കുറ്റബോധം തോന്നില്ല

ഒരിക്കൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് മാറ്റാൻ കഴിയില്ല. കാമുകൻ നിങ്ങൾക്ക് അനുയോജ്യനല്ലെന്ന് പിന്നീട് പലപ്പോഴും തോന്നിയേക്കാം. നിങ്ങൾക്ക് പൂർണ്ണമായും ബോധ്യപ്പെടുന്നതുവരെ ഒരു ബന്ധം ഉണ്ടാക്കാതിരിക്കേണ്ടത് പ്രധാനമാണ്.

കൗതുകകരമായിരിക്കും

ഏത് ജോലിയും കൃത്യസമയത്ത് ചെയ്യുമ്പോൾ അതിന്‍റെ സുഖം വേറെയാണ്. എന്നാൽ വിവാഹത്തിന് മുമ്പ് സെക്‌സ് ചെയ്യുമ്പോൾ അതിൽ കൗതുകം ഉണ്ടാവില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തത് നിങ്ങൾക്ക് ജിജ്ഞാസ ഉണർത്തുന്നുവെങ്കിൽ, വിവാഹം വരെ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ലൈംഗികമായി പകരുന്ന രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കുക

ലൈംഗികതയോടുള്ള അശ്രദ്ധ ലൈംഗികമായി പകരുന്ന രോഗങ്ങൾ വരാനുള്ള സാധ്യത ഒരു പരിധി വരെ വർദ്ധിപ്പിക്കുന്നു. ആ സമയത്ത് നിങ്ങളുടെ മുൻഗണനകൾ ശാരീരിക അഭിലാഷങ്ങൾ നിറവേറ്റുക എന്നതാണ്, എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എന്ത് മുൻകരുതലുകൾ എടുക്കണം, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കാതെ ഗുരുതരമായ രോഗങ്ങളിൽ അകപ്പെടും.

യഥാർത്ഥ പ്രണയത്തിൽ ലൈംഗികത അർത്ഥമാക്കുന്നില്ല

യഥാർത്ഥ സ്നേഹം ചുമ്മാ കാണുമ്പോൾ ഉണ്ടാകുന്നതല്ല, പരസ്പരം അറിഞ്ഞതിനും മനസ്സിലാക്കിയതിനുശേഷമാണ് അത് സംഭവിക്കുന്നത്. യഥാർത്ഥ പ്രണയത്തിന് തിടുക്കമില്ല, അതിൽ സ്തംഭനാവസ്ഥയുണ്ട്, പരസ്പര ധാരണയുണ്ട്, പരസ്പര വിശ്വാസമുണ്ട്, പരസ്പര ബഹുമാനമുണ്ട്. യഥാർത്ഥ സ്നേഹം ശാശ്വതമാണ്. ഇതിൽ പ്രണയികൾ ഹൃദയത്തിന്‍റെ ആഴങ്ങളിൽ നിന്ന് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പരസ്പരമുള്ള കടമകൾ മനസ്സിലാക്കി, വിവാഹത്തിന് ശേഷമേ സെക്‌സിനുള്ള ശരിയായ സമയം എന്ന് അവർക്കറിയാം. അങ്ങനെ ചെയ്യാൻ അവർ പരസ്പരം നിർബന്ധിക്കുക പോലും ചെയ്യുന്നില്ല. കാരണം അതിനായി കാത്തിരിക്കുന്നത് അവരുടെ യഥാർത്ഥ പ്രണയം കൂടിയാണ്.

കാമുകനെ തിരിച്ചറിയാൻ പറ്റിയ സമയം

നിങ്ങളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കാമുകൻ ആവർത്തിച്ച് നിർബന്ധിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങളേക്കാൾ കൂടുതൽ സെക്സfനെ ഇഷ്ടപ്പെടുന്നു എന്നാണ്. നിങ്ങളുടെ വികാരങ്ങൾ ശ്രദ്ധിക്കുക, വിവാഹം വരെ അവൻ ഈ കാര്യത്തിന് ക്ഷമയോടെ കാത്തിരിക്കണം, പക്ഷേ അവന് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഒന്നുകിൽ അവന്‍റെ ഉദ്ദേശ്യം തെറ്റാണ് അല്ലെങ്കിൽ നിങ്ങളെ പിന്തുണയ്ക്കാൻ അവന് കഴിയില്ല.

ലൈംഗികതയുടെ ദോഷങ്ങൾ

ബോറടിക്കും: ചിലർക്ക് സെക്‌സാണ് എല്ലാം, അത് സഫലമാകുമ്പോൾ അവരുടെ എല്ലാ ആഗ്രഹങ്ങളും കഴിയും പിന്നെ കാമുകിയോട് താൽപ്പര്യമില്ല. പിന്നീട് സമയം ചെലവഴിക്കുന്നതും ചുറ്റിക്കറങ്ങുന്നതും തമാശ പറയുന്നതും അവർക്ക് ബോറടിയായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, ദീർഘകാലത്തേക്ക് ബന്ധം നീട്ടുന്നത് ബുദ്ധിമുട്ടാണ്.

ഗർഭിണിയാകാൻ: പല തരത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ചിലപ്പോൾ അവ പൂർണമായി ഫലപ്രദമാകണമെന്നില്ല. ചിലപ്പോൾ നിങ്ങൾ ഗർഭിണിയാണെന്ന് പോലും നിങ്ങൾ അറിയുന്നില്ല, കണ്ടെത്തുമ്പോഴേക്കും വളരെ വൈകിയിരിക്കുന്നു. ഇതിനുശേഷം, മാനസിക പ്രശ്‌നങ്ങളുടെ ഒരു കാലഘട്ടം ആരംഭിക്കുന്നു, അത് നിങ്ങളെ തകർക്കുന്നു.

വിവാഹം കഴിച്ചില്ലെങ്കിൽ പ്രശ്നം: എല്ലാ സാഹചര്യങ്ങളും നിങ്ങൾക്ക് അനുകൂലമാണ്. കാമുകനെ തന്നെ നിങ്ങൾ വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു പക്ഷേ സമയം മാറാൻ അധിക നേരം എടുക്കുന്നില്ല. ഒരുപക്ഷേ നാളെ സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ചില കാരണങ്ങളാൽ നിങ്ങൾ രണ്ടുപേർക്കും വിവാഹം കഴിക്കാൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങൾ എന്ത് ചെയ്യും?

തുടർന്ന് നിങ്ങൾ മറ്റൊരു വിവാഹം കഴിക്കുമ്പോൾ ആ വ്യക്തി നിങ്ങളുടെ വിവാഹത്തിന് മുമ്പുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞാൽ വിവാഹശേഷമുള്ള മനോഹരമായ നിമിഷങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയില്ല.

ഒരു ബന്ധത്തിൽ നിന്ന് പുറത്തുവരാൻ പ്രയാസമാണ്: നിങ്ങളുടെ കാമുകനുമായി ശാരീരിക ബന്ധവുമില്ലാതെ നിങ്ങൾ ഡേറ്റിംഗ് നടത്തുകയും ഈ ബന്ധം വേണ്ട എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്യുന്നുവെങ്കിൽ, ബന്ധം അവസാനിപ്പിക്കുന്നത് വളരെ എളുപ്പമാണ്. എന്നാൽ ഒരു ശാരീരിക ബന്ധം രൂപപ്പെട്ടുകഴിഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടാണ്.

ക്ഷമിക്കരുത്: നിങ്ങൾ ഒരു ബന്ധം കെട്ടിപ്പടുക്കുന്ന വ്യക്തി നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കണം. ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രം ബന്ധങ്ങൾ സ്ഥാപിക്കുന്നത് ശരിയല്ല.

ബ്ലാക്ക്‌മെയിലിംഗിന് ഇരയാകരുത്: നമ്മൾ ഏറ്റവുമധികം വിശ്വസിക്കുന്നവൻ നമ്മുടെ വിശ്വാസം തകർക്കുന്നത് പലപ്പോഴും കാണാറുണ്ട്. പ്രണയിച്ച ശേഷം സെക്‌സ് ചെയ്തു പിന്നെ ചതിച്ചു എന്ന തലക്കെട്ടുകളാണ് ദിനപത്രങ്ങളിൽ നിറയുന്നത്. കാമുകൻ ഒരു ചതിയനായി മാറുകയും അവൻ നിങ്ങളുടെ വീഡിയോ ഉണ്ടാക്കുകയും തുടർന്ന് ഇത് വഴി ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങിയാൽ പിന്നെ എന്ത് സംഭവിക്കും? ഇനി കാമുകൻ അങ്ങനെ ചെയ്തില്ലെങ്കിൽ പോലും സുഹൃത്തിനോ അറിയാത്ത വ്യക്തിക്കോ പോലും ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയും. അപ്പോൾ നിങ്ങൾ എന്ത് ചെയ്യും? അതിനാൽ, എല്ലാ കാര്യങ്ങളും കണക്കിലെടുത്ത് മാത്രം മുന്നോട്ട് പോകുക അല്ലാത്തപക്ഷം ജീവിതകാലം മുഴുവൻ അതിന്‍റെ ഭാരം നിങ്ങൾ വഹിക്കേണ്ടിവരും.

കിടപ്പുമുറി രഹസ്യങ്ങൾ പങ്കിടരുത്

റോമി അടുത്തിടെ ആണ് വിവാഹിതയായത്. ഇതുവരെ തനിക്ക് അജ്ഞാതമായിരുന്ന സെക്‌സ് അവൾക്ക് ആവേശം ഉണ്ടാക്കി.വിവാഹശേഷമുള്ള തന്‍റെ ജീവിതത്തിലെ ഈ മാറ്റങ്ങൾ ആരോടെങ്കിലും പങ്കുവയ്ക്കാൻ റോമി ആഗ്രഹിച്ചു. തനിക്ക് തോന്നുന്നത് പോലെ എല്ലാവർക്കും തോന്നുന്നുണ്ടോ എന്നറിയാൻ അവൾ ആഗ്രഹിച്ചു.

സന്തോഷവും ആവേശവും കാരണം റോമി തന്‍റെ എല്ലാ കിടപ്പുമുറി രഹസ്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവെച്ചു. റോമിയും ഭർത്താവ് ജിനുവും സുഹൃത്ത് ശ്വേതയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി. ശ്വേത ജിനുവിന്‍റെ മുന്നിൽ വെച്ച് ഓപ്പൺ ആയി ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അതോടെ തങ്ങൾക്കിടയിലെ വളരെ സ്വകാര്യമായ കാര്യങ്ങൾ റോമി പരസ്യമാക്കിയെന്ന് ജിനു മനസ്സിലാക്കി. റോമിയോട് ക്ഷമിക്കാൻ ജിനുവിന് പിന്നെ കഴിഞ്ഞിട്ടില്ല. മറുവശത്ത്, ശ്വേതയ്ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം റോമിയുടെ ബെഡ് റൂം രഹസ്യം ചോദിക്കുകയും ചാറ്റ് ചെയ്യുകയും ഗ്രൂപ്പിൽ മുഴുവൻ പറയുകയും ചെയ്യുമായിരുന്നു.

ഭൂമിക വിവാഹിതയായപ്പോൾ നേരത്തെ വിവാഹിതയായ സുഹൃത്ത് ഏകത അവളുടെ ലൈംഗിക ഗുരുവായി. നിഷ്കളങ്കതയിൽ അവൾ എല്ലാ ചെറിയ കാര്യങ്ങളും ഏകതയോട് പറയുമായിരുന്നു. ഭർത്താവിൽ തൃപ്തനല്ലാത്ത ഏകത ഭൂമികയുടെ കിടപ്പുമുറി രഹസ്യം കേട്ട് അവരുടെ ഭർത്താവിൽ ആകൃഷ്ടയായി. അവസരം ലഭിച്ചയുടൻ ഭൂമികയുടെ ഭർത്താവിനെ ഏകത തന്നിലേക്ക് വലിച്ചിഴക്കുകയായിരുന്നു. തന്‍റെ കിടപ്പുമുറി ജീവിതം ഏകതയുമായി പങ്കിടാൻ തുടങ്ങിയ ദിവസത്തെ ഭൂമിക ഇപ്പോൾ ശപിക്കുന്നു.

വിവാഹം കഴിഞ്ഞ് പുതിയ ലോകത്തേക്ക് ചുവടുവെക്കുമ്പോൾ തങ്ങളുടെ കാര്യങ്ങൾ എത്ര പങ്കു വെയ്ക്കാമെന്ന് പലർക്കും അറിയില്ല ലൈംഗിക ജീവിതത്തിൽ അജ്ഞാതമായ ഒരുപാട് ഭയങ്ങളുണ്ട്. ഈ രഹസ്യങ്ങൾ, പിന്നെ ആരോട് പങ്കുവെക്കണമെന്ന് പലർക്കും ആവലാതി ആണ്… അത്തരമൊരു സാഹചര്യത്തിൽ സുഹൃത്തുക്കളല്ലാതെ മറ്റാരെയും ആശ്രയിക്കാനും കഴിയില്ല. സുഹൃത്തുക്കളുമായി കിടപ്പുമുറി രഹസ്യങ്ങൾ പങ്കിടുന്നത് ചിലപ്പോൾ നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. എന്നാൽ ഇതിന് എപ്പോഴും ഒരു പരിധി വെയ്ക്കേണ്ടതുണ്ട്

മോഹിനിക്ക് തന്‍റെ സെക്സ് പെർഫോമൻസിനെ കുറിച്ച് വളരെ ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഒരു ദിവസം അവൾ തന്‍റെ സുഹൃത്തായ വർഷയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ താൻ അനാവശ്യമായി ആശങ്കപ്പെടുന്നതാണെന്നു മോഹിനി മനസ്സിലാക്കി.

വിവാഹശേഷം പെൺകുട്ടികൾ സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിൽ സംതൃപ്തരാണ്. എന്നാൽ നിങ്ങളുടെ കിടപ്പുമുറി രഹസ്യം നിങ്ങളുടെ സുഹൃത്തുക്കളുമായി എത്രത്തോളം പങ്കുവെക്കണം എന്ന് തീരുമാനിക്കേണ്ടതുണ്ട്. നിങ്ങളുടെ കിടപ്പുമുറി രഹസ്യം പങ്കിടുന്നതിന് മുമ്പ് ഈ കാര്യം മനസ്സിൽ വയ്ക്കുക. നിങ്ങളുടെ പങ്കാളിയും തന്‍റെ കിടപ്പുമുറി ജീവിതം സുഹൃത്തുക്കളുമായി പങ്കിട്ടാൽ നിങ്ങൾക്ക് എന്ത് തോന്നും?

നിങ്ങളുടെ പങ്കാളിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാത്തതോ അവരെ പരിഹാസപാത്രമാക്കാത്തതോ ആയ കാര്യങ്ങൾ പങ്കിടാൻ ശ്രമിക്കുക.

ഈ കാര്യങ്ങൾ ഷെയർ ചെയ്യരുത്

ലൈംഗിക ഫാന്‍റസി: നിങ്ങളുടെ പങ്കാളിക്ക് ചില വന്യമായ ലൈംഗിക ഫാന്‍റസി ഉണ്ടായിരിക്കാം. നിങ്ങളെ വിശ്വസിച്ച് കൊണ്ട് മാത്രമാണ് പങ്കാളി ആ ഫാന്‍റസി നിങ്ങളുമായി പങ്കിടുന്നത് എന്നാൽ ഈ കാര്യങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുകയും പങ്കാളി അറിയുകയും ചെയ്താൽ… അവർക്ക് ഒരിക്കലും നിങ്ങളുടെ മുന്നിൽ ഓപ്പൺ ആകാൻ കഴിയില്ല. എല്ലാവരുടെയും മുമ്പിൽ എപ്പോഴാണ് നിങ്ങൾ അവരെ തുറന്നുകാട്ടുന്നത് എന്ന ഭയം എപ്പോഴും ഉണ്ടായിരിക്കും.

വലിപ്പ ചർച്ച: നിങ്ങളുടെ പങ്കാളിയുടെ അവയവങ്ങളുടെ വലിപ്പം ചർച്ച ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്. ചിന്തിച്ച് നോക്കൂ, സ്തനത്തിന്‍റെ വലിപ്പത്തെക്കുറിച്ചോ മറ്റേതെങ്കിലും അവയവത്തെക്കുറിച്ചോ പങ്കാളി നിങ്ങളുടെ സുഹൃത്തുക്കളുടെ മുന്നിൽ പറഞ്ഞാൽ നിങ്ങൾക്ക് എങ്ങനെ തോന്നും? പങ്കാളിയെ കുറിച്ചുള്ള ഇത്തരം ചർച്ചകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ അവനെ നിരാശനാക്കും. പിന്നീട് എന്തെങ്കിലും സംഭവിച്ചാൽ അത് പൂർണ്ണമായും നിങ്ങളുടെ ഉത്തരവാദിത്തമാണ്.

ഉദ്ധാരണ പ്രശ്നം: പങ്കാളിയുടെ ഉദ്ധാരണ പ്രശ്നം തുറന്നുകാട്ടുന്നത് വളരെ സെൻസിറ്റീവായ വിഷയമാണ്. നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സുഹൃത്തിന് പകരം ഒരു ഡോക്ടറുടെ സഹായം സ്വീകരിക്കുക. എല്ലാ സുഹൃത്തുക്കളുമായും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ല. നിങ്ങളുടെ സുഹൃത്തുക്കൾക്കും നിങ്ങളുടെ കിടപ്പുമുറി ജീവിതം പരസ്യമാക്കാൻ കഴിയും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് നല്ലതല്ലാത്ത ഇത്തരം കാര്യങ്ങളിൽ ചിലർ തെറ്റായ മുതലെടുപ്പ് നടത്താം.

ലൈംഗിക പദാവലി വളരെ വ്യക്തിഗതമാണ്: പങ്കാളിയുടെ ലൈംഗിക പദാവലി സുഹൃത്തുക്കളുമായി പങ്കിടുന്നതും മോശമായ ആശയമാണ്. ഓർക്കുക നിങ്ങളുടെ കിടപ്പുമുറി ജീവിതം നിങ്ങൾക്കും പങ്കാളിക്കും വളരെ സ്വകാര്യമായ നിമിഷമാണ്. നിങ്ങൾക്ക് അവ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായും പങ്കിടാൻ കഴിയില്ല. നിങ്ങളുടെ കിടപ്പുമുറിയുടെ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് മുന്നിൽ ഒരു ചിത്രം വരയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എന്നാൽ കിടപ്പുമുറി രഹസ്യങ്ങൾ ചിന്തനീയമായും വിശ്വസ്തരായ സുഹൃത്തുക്കളുമായി പങ്കിടുകയാണെങ്കിൽ, അതിന് ഇനിപ്പറയുന്ന ഗുണങ്ങളും ഉണ്ട്:

ബെഡ് റൂം ലൈഫ് മികച്ചതാക്കാൻ സഹായിക്കുന്നു

പലപ്പോഴും സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ നിങ്ങളുടെ കിടപ്പുമുറി സ്‌പൈസി ആക്കാൻ കഴിയുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് അവരിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഏത് തരത്തിലുള്ള അടിവസ്ത്രമാണ് പങ്കാളിയെ ആകർഷിക്കുന്നത് അല്ലെങ്കിൽ ഏത് തരത്തിലുള്ള പെർഫ്യൂം കിടപ്പുമുറി ജീവിതത്തെ കൂടുതൽ ആവേശഭരിതമാക്കുന്നു. ഇതെല്ലാം നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി സുഖമായി ചർച്ച ചെയ്യാം.

ഫോർപ്ലേയുടെ പുതിയ വഴികൾ

ഫോർപ്ലേ സെക്‌സ് ഡ്രൈവ് മെച്ചപ്പെടുത്തുന്നു. ഇതിന് ഒരു നിശ്ചിത രീതിയില്ല. ഓരോരുത്തരുടെയും ഫോർപ്ലേ രീതി വ്യത്യസ്തമാണ്. നിങ്ങൾക്ക് ഈ വിവരങ്ങൾ പരസ്പരം പങ്കിടാം. എന്നാൽ വിവരങ്ങൾ വളരെ പൊതുവായ രീതിയിൽ പങ്കിടണമെന്ന് ഓർമ്മിക്കുക.

രതിമൂർച്ഛയുടെ ആമുഖം

പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഈ മൗലികാവകാശമുണ്ട്. ഭൂരിഭാഗം സ്ത്രീകളും ഓർഗാസം അറിയാതെ ജീവിതം തുടരുന്നു. നിങ്ങളുടെ സുഹൃത്ത് അവൾക്ക് രതിമൂർച്ഛ ലഭിക്കുന്ന ഒരു പ്രത്യേക സ്ഥാനത്തെക്കുറിച്ച് പറഞ്ഞാൽ അടുത്ത തവണ നിങ്ങൾക്കും ആ സ്ഥാനം സ്വീകരിക്കാം.

ആശയക്കുഴപ്പം ഒഴിവാക്കാം

വിവാഹ ജീവിതത്തിൽ നിരവധി രഹസ്യങ്ങളുണ്ട്. ഒപ്പം വളരെ സാധാരണമായ നിരവധി കാര്യങ്ങളുണ്ട്. ഒരു പുതിയ വിവാഹത്തിൽ അവ വളരെ വിചിത്രമായി കാണപ്പെടുന്നു. വ്യക്തി ശുചിത്വം മുതൽ സെക്‌സ് ടോയ്‌സ് വരെ പരസ്പരം സംസാരിച്ച് പരിഹരിക്കാവുന്ന നിരവധി ആശയക്കുഴപ്പങ്ങളുണ്ട്.

ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള മികച്ച ധാരണ

ലൈംഗിക ജീവിതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ നിങ്ങൾക്ക് സുഹൃത്തുക്കളുമായി പലതവണ തുറന്ന് സംസാരിക്കാം. എന്നാൽ എപ്പോഴും 2 കാര്യങ്ങൾ മനസ്സിൽ വയ്ക്കുക ആദ്യം ഏതെങ്കിലും ഒത്തുചേരലുകളിൽ ഇരുന്നുകൊണ്ട് നിങ്ങളുടെ ലൈംഗിക സങ്കൽപ്പചർച്ച നടത്തരുത്. രണ്ടാമത്തേത് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കിടുമ്പോൾ നിങ്ങളുടെ പങ്കാളിയുടെ വളരെ പേഴ്സണൽ ആയ കാര്യങ്ങൾ പരാമർശിക്കരുത്.

ഫോർപ്ലേ ഫൗൾ പ്ലേ വേണ്ട

 

ദാമ്പത്യജീവിതത്തിലെ കേവലമായ ആനന്ദം മാത്രമല്ല സെക്സ്. ശരീരത്തിന്‍റേയും മനസ്സിന്‍റേയും വൈകാരികമായ ആവശ്യങ്ങളെ അത് തൃപ്തിപ്പെടുത്തുന്നു. ഈ പരമമായ ആനന്ദത്തെയാണ് ഓർഗാസം എന്ന് മെഡിക്കൽ സയൻസ് വിശേഷിപ്പിക്കുന്നത്. ഓർഗാസം വരെയെത്താൻ ഫോർപ്ലേ കൂടിയേ തീരൂ.

പ്രണയനിർഭരമായ വാക്കുകൾ, പരസ്പരമുള്ള കുസൃതികാട്ടലുകൾ, സ്പർശനം, ചുംബനം, ആലിംഗനം തുടങ്ങി ശരീരത്തിന്‍റെ ഓരോ അണുവിലും പ്രണയത്തുടിപ്പുകൾ നിറയ്ക്കുന്ന പ്രക്രിയയാണ് ഫോർപ്ലേ (ലൈംഗികപൂർവ്വകേളികൾ).

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ഇത് ആവശ്യമാണെന്ന് സെക്സ് എക്സ്പെർട്ടുകൾ അഭിപ്രായപ്പെടുന്നു. സെക്സിൽ ഫോർപ്ലേയ്ക്കുള്ള സ്ഥാനമെന്താണെന്നും അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

താൽപര്യക്കുറവ്

സ്ത്രീരോഗ വിദഗ്ദ്ധ ഡോ. സുഹാസിനി പറയുന്നു, ലോകമെമ്പാടുമുള്ള യുവാക്കളിൽ സെക്സിനോടുള്ള താൽപര്യക്കുറവ് വർദ്ധിച്ചിരിക്കുകയാണ്. വളരെ ഗൗരവമായാണ് സോഷ്യോളജിസ്റ്റുകൾ ഈ സ്ഥിതിവിശേഷത്തെ കാണുന്നത്. വർദ്ധിച്ചു വരുന്ന ആകാംഷ, പണം സമ്പാദിക്കാനുള്ള വ്യഗ്രത, ജോലിയോടുള്ള അമിത ആഭിമുഖ്യം എന്നിവയൊക്കെയാണ് ഈ താൽപര്യക്കുറവിനുള്ള പ്രധാന കാരണങ്ങൾ. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ സ്വസ്ഥമായ ദാമ്പത്യം അവർക്ക് നഷ്ടപ്പെടുകയാണ്. ജോലി കഴിഞ്ഞ് തളർന്നെത്തുന്ന അവർ കിടന്നയുടനെ ഉറങ്ങിപ്പോവുകയോ എത്രയും പെട്ടെന്ന് ഒരു ചടങ്ങുപോലെ ലൈംഗിക പ്രക്രിയ അവസാനിപ്പിച്ച് ഉറങ്ങുകയോ ചെയ്യുന്നു. ഇവിടെ ഫോർപ്ലേക്കുള്ള സാധ്യതയേയില്ല. അതുകൊണ്ട് മാനസികവും ശാരീരികവുമായ അടുപ്പവും സ്നേഹവുമൊന്നും ഭാര്യയ്ക്കും ഭർത്താവിനുമിടയിൽ സൃഷ്ടിക്കപ്പെടുന്നില്ല.

ഉത്തേജനം

ആലിംഗനം, ചുംബനം എന്നിവ ശരീരത്തിൽ ഒരു സ്രവം ഉൽപ്പാദിപ്പിക്കുന്നു. ലൈംഗികാവയവങ്ങൾ ആർദ്രമാക്കാനും ലൈംഗിക പ്രക്രിയ വേദനരഹിതവും ആനന്ദപ്രദവുമാക്കാനും അത് സഹായിക്കും. ഫോർപ്ലേയൊന്നുമില്ലാതെ സെക്സിൽ ഏർപ്പെടുകയാണെങ്കിൽ ലൈംഗികാവയവങ്ങൾ ശുഷ്കമായിരിക്കും. അപ്പോൾ സെക്സ് ദുഷ്കരവും വിരസവുമായി തോന്നും.

“സ്ത്രീയോട് പ്രണയാസക്തനായി സംസാരിക്കുമ്പോഴൊക്കെ പുരുഷഹോർമോണുകൾക്ക് ഉലച്ചിലുണ്ടാവുന്നു. ഹോർമോണുകളിലുണ്ടാവുന്ന ഈ ഉലച്ചിലാണ് മസ്തിഷ്കത്തിൽ സെക്സിനോടുള്ള താൽപര്യം ഉണർത്തുന്നത്. ഇതൊരു അനാട്ടമിക് റിയാക്ഷനാണ്.”

തിരക്ക് വേണ്ടേ വേണ്ടേ

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബയോളജി വിഭാഗം തലവൻ ഡോ. വില്യം ഒബോന രചിച്ച ഫോർപ്ലേ ദി വാമിംഗ് പ്രോസസിൽ വളരെ വിശദമായി ഫോർപ്ലേയെക്കുറിച്ച് പറയുന്നുണ്ട്. ഇതിൽ സെക്സിനെ മൂന്നു പ്രധാന ഭാഗങ്ങളായി വേർതിരിക്കുന്നു. അതിൽ ആദ്യത്തേത് ഫോർപ്ലേയാണ്. രണ്ടാമതായി വരുന്നത് ലൈംഗിക ബന്ധപ്പെടലാണ്. മൂന്നമതായാണ് ഓർഗാസം അഥവാ രതിമൂർച്ഛ ഉണ്ടാകുന്നത്. എത്രമാത്രം വിശാലമായി ഫോർപ്ലേയിൽ ഏർപ്പെടുന്നോ അത്രയും കൂടുതൽ ലൈംഗികാനുഭൂതി ഡോ. ഒബോന പറയുന്നു.

മനശാസ്ത്രജ്ഞനായ ഡോ. നരേന്ദ്രൻ തന്‍റെ കേസ് ഡയറിയിലെ ഒരനുഭവകഥ വിവരിക്കുന്നു. “ലൈംഗിക സംതൃപ്തിയില്ലെന്ന പരാതിയുമായി ഒരു ഭാര്യയും ഭർത്താവും എത്തി. ഇരുവരും നല്ല ആരോഗ്യമുള്ളവർ. വിശദമായി സംസാരിച്ചപ്പോൾ കാരണം വ്യക്തമായി. ഉദ്യോഗസ്ഥരായ ഇരുവരും ജോലി കഴിഞ്ഞ് തളർന്ന് ഏറെ രാത്രിയായാണ് വീട്ടിലെത്തിയിരുന്നത്. രാവിലെ നേരത്തേ എഴുന്നേൽക്കണം, ഓഫീസിലെ തിരക്കിനും വീട്ടിലെ ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ സെക്സും ധൃതി പിടിച്ച കാര്യമായി. ഫോർപ്ലേയോ സെക്സ് എൻജോയ്മെന്‍റോ നടക്കുന്നില്ല. ഇത് അഭിപ്രായഭിന്നതയ്ക്കുള്ള കാരണമായി.

പ്രതിവിധിയായി, കുറച്ചു ദിവസം അവധിയെടുത്ത് ഏതെങ്കിലും പിക്നിക് സ്പോട്ടിൽ പോകാനാണ് ഞാനവരോട് ആവശ്യപ്പെട്ടത്. അതോടെ അവരുടെ പ്രശ്നം പരിഹരിക്കപ്പെട്ടു.”

ശരിയായ ആശയവിനിമയമില്ലാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. ലൈംഗിക കാര്യങ്ങളിൽ ഇഷ്ടങ്ങളും താൽപര്യങ്ങളും പരസ്പരം പങ്കു വയ്ക്കാനുള്ള സങ്കോചവും പ്രധാന കാരണമാണ്.

16-ാം നൂറ്റാണ്ടിൽ അക്ബർ എഴുതിയ ആത്മകഥയിൽ ഫോർപ്ലയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടത്രേ. അക്ബർ ജോധാബായിക്കൊപ്പം അന്തപുരത്തിൽ ശയിക്കാൻ പോകുമ്പോൾ സിത്താർ, സന്തൂർ തുടങ്ങിയവയുടെ സംഗീതം മുറിക്ക് പുറത്ത് പ്രത്യേകം ഏർപ്പാടാക്കിയിരുന്നുവത്രേ. പണ്ട് ലൈംഗിക വിദ്യാഭ്യാസം നൽകാനായി രാജകൊട്ടാരങ്ങളിൽ പ്രത്യേകം ആളുകളെയും നിയോഗിച്ചിരുന്നു.

ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുന്നവർക്ക് ലൈംഗിക കാര്യങ്ങളിൽ ശാസ്ത്രീയമായ അറിവു ലഭ്യമാക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. അപക്വമായ സെക്സ് ധാരണകൾ ദാമ്പത്യത്തെ സംഘർഷഭരിതമാക്കും. ഇത്തരം കാര്യങ്ങൾ വിവാഹമോചനത്തിനു തന്നെ കാരണമാകാം.

ഗർഭധാരണത്തെ സഹായിക്കും

ഫോർപ്ലേയിലൂടെ സുഖകരമായ സെക്സിന് ലൈംഗികാവയവങ്ങൾ പാകപ്പെടുകയാണ് ചെയ്യുന്നത്. യുറേത്ര, വജൈന, യൂറോജനിറ്റൽ സിസ്റ്റം എന്നിവ ഈ ഘട്ടത്തിൽ വികസിക്കുന്നു. പുരുഷാവയവങ്ങളിലും സമാന്തരമായ മാറ്റങ്ങളുണ്ടാവുകയും അതോടൊപ്പം ബീജങ്ങളുടെ മൂവ്മെന്‍റ് കൂടുകയും ചെയ്യുന്നു. ഇത് ഗർഭധാരണത്തിന് സഹായകരമാണ്.

നല്ല ആരോഗ്യത്തിനും ഫോർപ്ലേ സഹായകമാണ്. സ്നേഹവും വിശ്വസവും പോലെ തന്നെ വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കാൻ ആഹ്ലാദകരമായ ലൈംഗികതയും അനിവാര്യമാണ്.

സെക്സ് ത്രിൽ

ബലൂണിൽ പറന്ന് ആകാശത്ത് വിവാഹം കഴിക്കുന്നവർ, സ്വിമ്മിംഗ് പൂളിൽ വിവാഹ മോതിരം കൈമാറുന്നവർ, ഹംലികോപ്റ്ററിൽ തൂങ്ങിയാടി ചുംബിക്കാൻ ഇഷ്ടപ്പെടുന്നവർ… ഇവർക്കൊക്കെ എന്തിന്‍റെ കേടാണെന്ന് പറയുന്നതിനു മുമ്പ് ഒരു കാര്യം. ഇതുപോലെ എന്തെങ്കിലും പുതുമ തേടുന്നവർ ജീവിതം എന്തു വില കൊടുത്തും ആസ്വദിക്കാൻ തയ്യാറുള്ളവരാണ്.

പബ്ലിസിറ്റിക്കു വേണ്ടിയും വിരസതയകറ്റാനും പുതുമ തേടുന്ന ഈ പ്രവണത ഭക്ഷണം, വസ്ത്രം, ജോലി എന്നിങ്ങനെ പല കാര്യങ്ങളിലും പ്രകടിപ്പിച്ചേക്കാം. പക്ഷേ ഇത്തരം വെറൈറ്റികൾ ആഗ്രഹിക്കുന്നവർ പോലും ലൈംഗികതയിൽ ഇക്കാര്യം തുറന്നു പറയാൻ മടി കാട്ടുന്നവരായിരിക്കും. വെറൈറ്റി ഏറ്റവും ആവശ്യമായ സെക്സിൽ പുതുമകൾ കണ്ടെത്തുവാൻ നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ… പക്ഷേ ആ ശ്രമം വളരെ ആലോചിച്ചു വേണമെന്നു മാത്രം.

വാത്സ്യായനന്‍റെ കാമസൂത്ര എന്ന പുസ്തകത്തിൽ 64 സെക്സ് പൊസിഷനുകളെക്കുറിച്ച് പറയുന്നുണ്ട്. കായികമായും മാനസികമായും നല്ല ഇഫക്ടുകൾ നൽകുന്ന പൊസിഷനുകൾ യോഗ അറിയാവുന്നവർക്ക് പ്രയാസകരമാവില്ല. എങ്കിലും ഇതുപോലുള്ള പരീക്ഷണങ്ങൾ പ്രായോഗികമാക്കാൻ അത്ര എളുപ്പവുമല്ല. അതുകൊണ്ടാവാം സെക്സിൽ ആദ്യാവസാനം പുതുമയും ത്രില്ലും നിലിർത്താൻ പുതിയ തലമുറ കുറുക്കു വഴികൾ തേടുന്നത്. എന്നാൽ ഈ കുറുക്കു വഴികളൊന്നും പ്രോത്സാഹിപ്പിക്കത്തക്കതല്ല എന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്.

സ്നേഹം പങ്കുവയ്ക്കുന്നതിനും സെക്സ് പ്രക്രിയയിൽ അവസാനം നേടുന്ന രതിസുഖത്തിനുമപ്പുറം വേഴ്ചയിലുടനീളം ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഉന്മാദാവസ്ഥ വേണമെന്ന ആഗ്രഹം ചിലരിൽ ശക്തമാണ്. ഇതു സാധ്യമാകണമെങ്കിൽ ഓരോ വേഴ്ചയും പുതുമ നിറഞ്ഞതാവണം. എന്നാൽ നാഡീവ്യൂഹങ്ങളെ പ്രകമ്പനം ചെയ്യിക്കുന്ന ഉത്തേജിതാനുഭവം കുറേ സംഭോഗങ്ങൾക്കുശേഷം ആഗ്രഹിക്കുന്നത്ര തീവ്രതയോടെ ലഭിച്ചെന്നു വരില്ല. അതോടെ ഇത്തരം വേളകൾ ചിലർക്ക് വിരസപൂർണ്ണമാവും. ഈ വിരസത പരിഹരിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടിയെന്നു വരാം.

മടുപ്പ് ഒഴിവാക്കാം

ഐഡന്‍റിറ്റി വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കോളേജ് അധ്യാപികയുടെ അനുഭവം.

എന്‍റെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. വിവാഹശേഷം ഒരു വർഷത്തിനകം തന്നെ ഭർത്താവിന് പതിവ് ലൈംഗിക പ്രക്രിയകളിൽ അതൃപ്തി തോന്നിത്തുടങ്ങി. മനസാഗ്രഹിക്കുന്നത്ര ത്രിൽ ബന്ധപ്പെടുമ്പോൾ കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാതി. ഇതേത്തുടർന്ന് അന്ന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തി. മാസത്തിൽ രണ്ടുമൂന്ന് ദിവസമെങ്കിലും നഗരത്തിൽ ഹോട്ടലിൽ മുറിയെടുത്ത് സെക്സ് എൻജോയ് ചെയ്യും. അന്തരീക്ഷം മാറിയപ്പോൾ കുറച്ചുകൂടി ഇന്‍ററസ്റ്റിംഗ് ആയി സെക്സ്.

പക്ഷേ… കാര്യം പിന്നെയും കൈവിട്ടു. കുറേയായിക്കഴിഞ്ഞപ്പോൾ ഈ ചെയ്ഞ്ചും ഭർത്താവിന് മടുത്തു തുടങ്ങി. അശ്ലീലപുസ്തകം വായിക്കലും ക്ലിപ്പുകൾ കാണലുമായി പിന്നെ. ക്ലിപ്പുകൾ കണ്ടുകൊണ്ട് രതിയിലേർപ്പെടുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇതിലും താൽപര്യമില്ലാതെയായി. പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ചലേ സെക്സ് ആസ്വദിക്കാൻ കഴിയൂ എന്ന അവസ്ഥ കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിഷമിപ്പിക്കാൻ തുടങ്ങി. സെക്സ് ത്രില്ലിനു വേണ്ടിയുള്ള പരക്കം പാച്ചിൽ ശരിയെ തെറ്റോ എന്ന് തീരുമാനിക്കാൻ കഴിയാതെ മാനസികമായി തകരുന്ന സാഹചര്യമെത്തിയപ്പോൾ ഞങ്ങൾ ഒരു സെക്സോളജിസ്റ്റിനെ കണ്ട് പരിഹാരം തേടി. കുറേ ടിപ്സുകൾ അദ്ദേഹം പറഞ്ഞു തന്നു. കൂടാതെ കുറച്ചു ദിവസങ്ങൾ ശാരീരിക ബന്ധത്തിൽ നിന്ന് അകന്നു നിൽക്കാനായിരുന്നു ഉപദേശം. അതേ സമയം ഭർത്താവ് സെക്സ് ആവശ്യപ്പെട്ടു വന്നാൽ നിരാകരിക്കരുതെന്നും ഡോക്ടർ പറഞ്ഞു.

ഈ പരിഹാരം ശരിക്കും ഫലപ്രദമായി. പുതുമയ്ക്കായുള്ള അന്വേഷണങ്ങൾ അദ്ദേഹം നിർത്തി. ഇപ്പോൾ ഓരോ ശാരീരിക ബന്ധവും ആസ്വദിക്കാൻ കഴിയുന്നു.

ശരീരം ആകെ പ്രകമ്പനം ചെയ്യിക്കുന്ന ലൈംഗിക വികാരം എല്ലാ സംഭോഗങ്ങളിലും ലഭിക്കണമെന്നില്ല. ഈ അവസ്ഥയ്ക്കു വേണ്ടി മനസ്സ് ആഗ്രഹിക്കുമ്പോൾ ശരിയായ സെക്സ് പ്രക്രിയയ്ക്ക് തടസ്സം വരാനിടയുണ്ട്. ആവർത്തന വിരസത തോന്നിയാൽ സെക്സ് കുറച്ച് ദിവസത്തേക്ക് ഒഴിവാക്കുകയാണ് യോജിച്ച പരിഹാരം (മറ്റ് ലൈംഗിക പ്രശ്നങ്ങളെന്നുമില്ലെങ്കിൽ). സെക്സോളജിസ്റ്റ് ഡോ. രൂപേഷ് നിർദ്ദേശിക്കുന്നു.

സമ്പൂർണ്ണ ആനന്ദം

ശാരീരികമായ ആനന്ദം തന്നെയാണ് സെകസിന്‍റെ അടിസ്ഥാനം. ഈ ആനന്ദം അനുഭവിപ്പിക്കൻ ശരീരത്തിനൊപ്പം മനസ്സും തയ്യാറായാലേ പൂർണ്ണസുഖം ലഭിക്കൂ.

മനസ്സിൽ വിരസത തോന്നിത്തുടങ്ങുമ്പോഴാണ് ആളുകൾ ത്രില്ലുകൾ തേടി പരക്കം പായുന്നത്. ചിലർ സ്ഥലങ്ങളും സാഹചര്യങ്ങളും ചിലപ്പോൾ വ്യക്തികൾ പോലും മാറുന്നതു പോലെ, മറ്റു ചിലർ മദ്യത്തേയും ലഹരിയേയും ഉത്തേജക മരുന്നുകളേയും ആശ്രയിക്കാറുണ്ട്. ഇതൊക്കെ താൽക്കാലിക പരിഹാരം മാത്രമാണ്. ഹൈക്ലാസ് സൊസൈറ്റികളിലെ ഭാര്യാഭർത്താക്കന്മാർ പരസ്പരം വച്ചു മാറുന്ന കഥകൾ കേട്ടിട്ടില്ലേ. ഇതിനു പിന്നിലെ മനശാസ്ത്രം പരിശോധിച്ചാൽ അതും പുതുമ തേടലിന്‍റെ ഒരു രീതി തന്നെയാണ്.

വിവാഹേതര ബന്ധങ്ങൾ കൂടുന്നതിന്‍റെ കാരണവും മറ്റൊന്നല്ല എന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. സ്നേഹത്തിനും സെക്സിനു അപ്പുറം ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മനസ്സ് ആഗ്രഹിക്കുന്ന ഉന്മാദാവസ്ഥ ലഭിക്കാതെ വരുമ്പോൾ ശരിയായ സെക്സിൽ മനസ്സിരുത്താൻ കഴിയാതെ വരാം. പങ്കാളിയെ വേണ്ടത്ര ശ്രദ്ധിക്കാനും കഴിയാതെ വരാം.

ലൈംഗികബന്ധം യാന്ത്രികവും വിരസവുമാകാതിരിക്കാൻ മേൽ പറഞ്ഞ ത്രിൽ ആവശ്യമാണെങ്കിൽ കൂടി അമിതമായാൽ അമിതമായാൽ അമൃതും വിഷം എന്ന പോലെയാവും സ്ഥിതി. ലൈംഗിക തൃഷ്ണ നമ്മുടെ ശരീരത്തിൽ അനേകം ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ പ്രധാനം ടെസ്റ്റസ്റ്ററോണും ഈസ്ട്രജനുമാണ്. ഈ രണ്ടു ഹോർമോണുകളാണ് ശരീരത്തിലെ നാഡീവ്യൂഹത്തെ പ്രകമ്പനം ചെയ്യിക്കുന്നത്. ഈ കമ്പനം മസ്തിഷ്കത്തിലെത്തുകയും ലൈംഗികാവയവങ്ങൾ ഉത്തേജിക്കപ്പെടുയും ചെയ്യുമ്പോൾ കൂടുതൽ ഹോർമോണുകൾ വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടും. ലൈംഗിക പ്രക്രിയയുടെ തുടക്കം മുതൽ ഒടുക്കം വരെ സുഖം നിലനിൽക്കാൻ സഹായിക്കുന്നത് ഈ ഹോർമോണുകളുടെ സഞ്ചാരമാണ്. എന്നാൽ സെക്സിനിടയിൽ ത്രില്ലിനു വേണ്ടി മനസ്സ് ആഗ്രഹിച്ചാൽ ലൈംഗികചിന്തകൾ അതിൽ മാത്രം കേന്ദ്രീകരിക്കപ്പെടുകയും മറ്റ് സാഹചര്യങ്ങളോട് പോരുത്തപ്പെടാൻ കഴിയാതെ വരും.

ത്രില്ലിനു വേണ്ടി അമിതമായി ശരീരം പ്രയത്നിക്കുന്നത് ചിലപ്പോൾ വേദനാജനകമായി മാറാം. ഉദ്ദേശിച്ച സുഖം ലഭിക്കുമെന്ന പ്രതീക്ഷയിൽ കാർ, ബൈക്ക്, ട്രെയിൻ, ലിഫ്റ്റ് എന്നുവേണ്ട വിമാനത്തിലെ വാഷ്റൂമിൽ വരെ ഒരു ചെയ്ഞ്ചിനു വേണ്ടി സെക്സ് പരീക്ഷിച്ച് പുത്തൻ അനുഭവത്തിന് ശ്രമിക്കുന്നവരുണ്ട്. തികച്ചും സുരക്ഷിതമായ സ്ഥലവും സാഹചര്യവുമല്ലെങ്കിൽ പുതുമ തേടൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കാരണം ലൈംഗിക ഹോർമോണുകളുടെ സുഗമമായ ഉൽപാദനമാണ് ലൈംഗികാവയവങ്ങളുടെ ആരോഗ്യം നിലനിർത്തുന്നത്. ഹോർമോൺ ഉൽപാദനം തടസ്സപ്പെടുന്ന ലൈംഗിക പ്രക്രിയകൾ പരമാവധി ഒഴിവാക്കുക എന്നർത്ഥം.

മദ്ധ്യവയസ്സിലും ജീവിതം മധുരതരമാക്കാം

സെക്സ് വെറും ഒരു ലൈംഗിക ക്രിയ മാത്രമല്ല. ലൈംഗിക ബന്ധത്തിനു പുറമേ ലൈംഗിക ക്രീഡകളിലൂടെയും പരിപൂർണ്ണമായ സുഖം നേടാം. ഓരോ ദിവസവും ഉണ്ടാകുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ, കളിതമാശകൾ, സ്പർശം, ആലിംഗനം, ചുംബനം തുടങ്ങിയവ സെക്സിന്‍റെ സുഖം ലഭിക്കാനുള്ള പ്രേരക ഘടകങ്ങളാണ്. ഇത്തരം ക്രീഡകൾ ഭാര്യയേയും ഭർത്താവിനേയും ആജീവനാന്തം കൂട്ടി യോജിപ്പിക്കുന്നു. അവരിൽ പരസ്പരാശ്രയ മനോഭാവവും സ്നേഹവും വളർത്തിയെടുക്കാൻ സഹായിക്കും. തങ്ങളെപ്പറ്റി ചിന്തിക്കാനും സ്നേഹിക്കാനും ഒരാളുണ്ട് എന്ന മനോഭാവം വളരുന്നു.

ശാരീരിക ബന്ധം നിലനിർത്തൂ

നാല്പത് വയസ്സിനോട് അടുക്കുന്നതോടെ ഭൂരിഭാഗം ദമ്പതികൾക്കും ലൈംഗിക കാര്യങ്ങളിൽ താൽപര്യം കുറയുന്നുവെന്നത് ഗുരുതരമായ പ്രശ്നമാണ്. ഇവരിൽ ലൈംഗിക ബന്ധത്തിന്‍റെ ഇടവേള വർദ്ധിക്കുന്നു. പരസ്പരം ആവശ്യമുണ്ടെന്നുള്ള ചിന്ത പാടെ നഷ്ടപ്പെടാൻ ഇതിടയാക്കും. കിടക്കയിൽ പോലും പരസ്പരം ഒന്നും തന്നെ സംസാരിക്കാതെയാകുന്നത് ശൂന്യമായ ഒരു ലോകം അവർക്ക് ഇടയിൽ രൂപം കൊള്ളുവാൻ ഇടയാക്കുന്നു.

നിങ്ങൾ പ്രായത്തിന്‍റെ പടവുകൾ ചവിട്ടി തുടങ്ങിയിട്ടുണ്ടെങ്കിൽ, ലൈംഗിക ജീവിതം വിരസമാണെങ്കിൽ തീർച്ചയായും ആനന്ദപ്രദമാക്കാൻ ശ്രമിക്കുക. സെക്സിനോടുള്ള കാഴ്ചപ്പാട് മാറ്റുക എന്നതാണ് ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത്.

ലൈംഗികത എന്നത് കേവലം കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ മാത്രമുള്ള ഒരു പ്രക്രിയയല്ല. ജീവിതത്തോടുള്ള ആസക്തി വർദ്ധിപ്പിക്കാൻ സ്വസ്ഥമായതും സന്തുഷ്ടമായതുമായ ലൈംഗിക ജീവിതം അത്യാന്താപേക്ഷിതമാണ്. അത് ദിവസം മുഴുവനും ചുറുചുറുക്കുള്ളതാക്കുന്നു.

ഒരേ രീതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ജീവിതം വിരസമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. അതിന് ചില പുതുമകൾ വരുത്തുന്നതോടെ ജീവിതത്തോടും സെക്സിനോടുമുള്ള നിങ്ങളുടെ കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടാകും. ശാരീരികമായ അകൽച്ച മാനസിക പിരിമുറുക്കം സൃഷ്ടിക്കാൻ ഇടയാക്കുന്നു. നാല്പത് വയസ്സിനോട് അടുക്കുന്ന ഭൂരിഭാഗം സ്ത്രീകളും പിരിമുറുക്കത്തിനും മറ്റ് മാനസിക വൈകല്യത്തിനും ഇരയാകുന്നു. ലൈംഗിക ജീവിതത്തിന്‍റെ ആവശ്യകത മനസ്സിലാക്കി അവ നിറവേറ്റാൻ ശ്രമിക്കണം.

സെക്സിനെ സംബന്ധിച്ച് മനസ്സിൽ മുൻധാരണകൾ വച്ചു പുലർത്താതിരിക്കുക. ദോഷരഹിതമായ പ്രത്യേക രീതിയിലുള്ള ലൈംഗിക ക്രിയ ദമ്പതികൾക്ക് സുഖകരമായ അവസ്‌ഥ സൃഷ്ടിക്കുന്നുവാൻ കഴിയുന്നുവെങ്കിൽ അതൊരിക്കലും തെറ്റല്ല. പുതിയ പുതിയ രീതികളും സെക്സ് മുദ്രകളും പരീക്ഷിക്കാം. ക്രമമായ ലൈംഗിക ജീവിതം നയിക്കുന്ന ദമ്പതികൾ ദൃഢനിശ്ചയമുള്ളവരും ഉത്സാഹികളും ആത്മവിശ്വാസം ഉള്ളവരുമായിട്ടാണ് ഒരു സർവ്വേ കണ്ടെത്തിയത്.

കാമമെന്നത് അന്തർലീനവും ആട്ടോമാറ്റിക്കുമായ ആഗ്രഹമല്ല. അത് നിലനിർത്തിപ്പോരുന്നതിന് പരിശ്രമിക്കണം. ലൈംഗികതയിലുള്ള താൽപര്യം കുറയുന്നതോടെ കാമേച്ഛയും കുറയുന്നു. അതുകൊണ്ട് കാമേച്ഛ നിലനിർത്തുന്നതിന് ക്രമമായ സെക്സ് ആവശ്യമാണ്.

സെക്സിന്‍റെ മായാലോകം

ശാരീരിക സൗന്ദര്യത്തിനും മാനസിക ആരോഗ്യത്തിനും സെക്സ് ഒരു ഔഷധമാണ്. ലൈംഗിക ബന്ധത്തിനിടയിൽ ശരീരത്തിൽ പലതരത്തിലുള്ള ഹോർമോണുകളുണ്ടാകുന്നു. ഈ ഹോർമോണുകൾ ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. നവദമ്പതികളുടെ തിളങ്ങുന്ന സൗന്ദര്യവും തുടിക്കുന്ന മുഖവും ഇതിന് ഉദാഹരണമാണ്. പല തരത്തിലുള്ള സ്ത്രീ രോഗങ്ങൾക്കും ഈസ്ട്രജൻ ഹോർമോൺ ഒരു ഔഷധമാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും സെക്സിനുള്ള പ്രാധാന്യം പോലെയാണ് ശരീരത്തിലുള്ള കലോറി എരിച്ചു കളയുന്നത്. അത് അമിതവണ്ണം കുറയ്ക്കാനിട വരുത്തുന്നു. തുടകളുടെ മാംസപേശികൾക്കും വ്യായാമം ലഭിക്കുന്നു. ഹൃദ് രോഗികൾക്ക് ലൈംഗികബന്ധം ഒരു ഔഷധമാണ്. ഇത് ഹൃദയഗതിയിലും രക്തസമ്മർദ്ദത്തിലും വർദ്ധനവ് ഉണ്ടാക്കുന്നുണ്ടെങ്കിലും ക്രമേണ അവ പൂർവ്വസ്‌ഥിതിയിലാകുകയും ചെയ്യുന്നു.

സെക്സ് ജീവിതത്തിന്‍റെ അനിവാര്യമായ ഘടകമാണ്. സെക്സ് രഹിതമായ ജീവിതം വിരസമാണ്. അതുകൊണ്ട് സെക്സിന്‍റെ പ്രാധാന്യം വിസ്മരിക്കാതിരിക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें