ബലൂണിൽ പറന്ന് ആകാശത്ത് വിവാഹം കഴിക്കുന്നവർ, സ്വിമ്മിംഗ് പൂളിൽ വിവാഹ മോതിരം കൈമാറുന്നവർ, ഹംലികോപ്റ്ററിൽ തൂങ്ങിയാടി ചുംബിക്കാൻ ഇഷ്ടപ്പെടുന്നവർ... ഇവർക്കൊക്കെ എന്തിന്‍റെ കേടാണെന്ന് പറയുന്നതിനു മുമ്പ് ഒരു കാര്യം. ഇതുപോലെ എന്തെങ്കിലും പുതുമ തേടുന്നവർ ജീവിതം എന്തു വില കൊടുത്തും ആസ്വദിക്കാൻ തയ്യാറുള്ളവരാണ്.
പബ്ലിസിറ്റിക്കു വേണ്ടിയും വിരസതയകറ്റാനും പുതുമ തേടുന്ന ഈ പ്രവണത ഭക്ഷണം, വസ്ത്രം, ജോലി എന്നിങ്ങനെ പല കാര്യങ്ങളിലും പ്രകടിപ്പിച്ചേക്കാം. പക്ഷേ ഇത്തരം വെറൈറ്റികൾ ആഗ്രഹിക്കുന്നവർ പോലും ലൈംഗികതയിൽ ഇക്കാര്യം തുറന്നു പറയാൻ മടി കാട്ടുന്നവരായിരിക്കും. വെറൈറ്റി ഏറ്റവും ആവശ്യമായ സെക്സിൽ പുതുമകൾ കണ്ടെത്തുവാൻ നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ... പക്ഷേ ആ ശ്രമം വളരെ ആലോചിച്ചു വേണമെന്നു മാത്രം.
വാത്സ്യായനന്‍റെ കാമസൂത്ര എന്ന പുസ്തകത്തിൽ 64 സെക്സ് പൊസിഷനുകളെക്കുറിച്ച് പറയുന്നുണ്ട്. കായികമായും മാനസികമായും നല്ല ഇഫക്ടുകൾ നൽകുന്ന പൊസിഷനുകൾ യോഗ അറിയാവുന്നവർക്ക് പ്രയാസകരമാവില്ല. എങ്കിലും ഇതുപോലുള്ള പരീക്ഷണങ്ങൾ പ്രായോഗികമാക്കാൻ അത്ര എളുപ്പവുമല്ല. അതുകൊണ്ടാവാം സെക്സിൽ ആദ്യാവസാനം പുതുമയും ത്രില്ലും നിലിർത്താൻ പുതിയ തലമുറ കുറുക്കു വഴികൾ തേടുന്നത്. എന്നാൽ ഈ കുറുക്കു വഴികളൊന്നും പ്രോത്സാഹിപ്പിക്കത്തക്കതല്ല എന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്.
സ്നേഹം പങ്കുവയ്ക്കുന്നതിനും സെക്സ് പ്രക്രിയയിൽ അവസാനം നേടുന്ന രതിസുഖത്തിനുമപ്പുറം വേഴ്ചയിലുടനീളം ഞരമ്പുകളെ ത്രസിപ്പിക്കുന്ന ഉന്മാദാവസ്ഥ വേണമെന്ന ആഗ്രഹം ചിലരിൽ ശക്തമാണ്. ഇതു സാധ്യമാകണമെങ്കിൽ ഓരോ വേഴ്ചയും പുതുമ നിറഞ്ഞതാവണം. എന്നാൽ നാഡീവ്യൂഹങ്ങളെ പ്രകമ്പനം ചെയ്യിക്കുന്ന ഉത്തേജിതാനുഭവം കുറേ സംഭോഗങ്ങൾക്കുശേഷം ആഗ്രഹിക്കുന്നത്ര തീവ്രതയോടെ ലഭിച്ചെന്നു വരില്ല. അതോടെ ഇത്തരം വേളകൾ ചിലർക്ക് വിരസപൂർണ്ണമാവും. ഈ വിരസത പരിഹരിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടിയെന്നു വരാം.
മടുപ്പ് ഒഴിവാക്കാം
ഐഡന്‍റിറ്റി വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കോളേജ് അധ്യാപികയുടെ അനുഭവം.
എന്‍റെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായി. വിവാഹശേഷം ഒരു വർഷത്തിനകം തന്നെ ഭർത്താവിന് പതിവ് ലൈംഗിക പ്രക്രിയകളിൽ അതൃപ്തി തോന്നിത്തുടങ്ങി. മനസാഗ്രഹിക്കുന്നത്ര ത്രിൽ ബന്ധപ്പെടുമ്പോൾ കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാതി. ഇതേത്തുടർന്ന് അന്ന് ഒരു പരിഹാരം ഞങ്ങൾ കണ്ടെത്തി. മാസത്തിൽ രണ്ടുമൂന്ന് ദിവസമെങ്കിലും നഗരത്തിൽ ഹോട്ടലിൽ മുറിയെടുത്ത് സെക്സ് എൻജോയ് ചെയ്യും. അന്തരീക്ഷം മാറിയപ്പോൾ കുറച്ചുകൂടി ഇന്‍ററസ്റ്റിംഗ് ആയി സെക്സ്.
പക്ഷേ... കാര്യം പിന്നെയും കൈവിട്ടു. കുറേയായിക്കഴിഞ്ഞപ്പോൾ ഈ ചെയ്ഞ്ചും ഭർത്താവിന് മടുത്തു തുടങ്ങി. അശ്ലീലപുസ്തകം വായിക്കലും ക്ലിപ്പുകൾ കാണലുമായി പിന്നെ. ക്ലിപ്പുകൾ കണ്ടുകൊണ്ട് രതിയിലേർപ്പെടുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.
എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഇതിലും താൽപര്യമില്ലാതെയായി. പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ചലേ സെക്സ് ആസ്വദിക്കാൻ കഴിയൂ എന്ന അവസ്ഥ കുറേക്കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിഷമിപ്പിക്കാൻ തുടങ്ങി. സെക്സ് ത്രില്ലിനു വേണ്ടിയുള്ള പരക്കം പാച്ചിൽ ശരിയെ തെറ്റോ എന്ന് തീരുമാനിക്കാൻ കഴിയാതെ മാനസികമായി തകരുന്ന സാഹചര്യമെത്തിയപ്പോൾ ഞങ്ങൾ ഒരു സെക്സോളജിസ്റ്റിനെ കണ്ട് പരിഹാരം തേടി. കുറേ ടിപ്സുകൾ അദ്ദേഹം പറഞ്ഞു തന്നു. കൂടാതെ കുറച്ചു ദിവസങ്ങൾ ശാരീരിക ബന്ധത്തിൽ നിന്ന് അകന്നു നിൽക്കാനായിരുന്നു ഉപദേശം. അതേ സമയം ഭർത്താവ് സെക്സ് ആവശ്യപ്പെട്ടു വന്നാൽ നിരാകരിക്കരുതെന്നും ഡോക്ടർ പറഞ്ഞു.