ബാക്ക് ലെസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാബുലസ് ഹോട്ട്ലുക്ക് വേണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ചില വേഷങ്ങൾ ട്രൈ ചെയ്തു നോക്കാം. ഒട്ടും വൾഗറാകാതെ ശരീരത്തിന് പൂർണ്ണമായ സൗന്ദര്യം പകരുന്ന വേഷങ്ങളിപ്പോൾ ട്രെന്‍റാണ്. ഹോട്ട് ലുക്കിന് ഏറ്റവും യോജിച്ച വേഷമാണ്  ബാക്ക് ലെസ് ഡ്രസ്സുകൾ.

ബ്യൂട്ടിഫുൾ ബാക്ക്

ബാക്ക് ലെസ് വേഷം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പുറം മനോഹരമായിരിക്കണം. പുറകുവശത്ത് പാടുകളോ കുരുക്കളോ ഉണ്ടെങ്കിൽ  ബാക്ക് ലെസ് വേഷമണിയാതിരിക്കുന്നതാണ് നല്ലത്. എപ്പോഴും എസ്പിഎഫ് 300 ഗ്രേഡിലുള്ള സൺ സ്ക്രീൻ പുരട്ടാം.  ബാക്ക് ലെസ് അണിയുമ്പോൾ വെയിലേറ്റ് പുറം ഭാഗം ഇരുണ്ടുപോവുകയില്ല. കുളി കഴിഞ്ഞ ശേഷം മോയിസ്ചറൈസർ പുരട്ടുക. ചർമ്മം വരണ്ടു പോവുകയില്ല.

ഫിഗറിന് അനുസരിച്ച്

ഫിഗറിന് അനുസരിച്ചുള്ള ഡ്രസ്സുകൾ ധരിക്കാം. വലിയ സ്തനങ്ങളുള്ളവർ ബാക്ക് ഡിസൈൻ അധികം തുറന്നത് തെരഞ്ഞെടുക്കരുത്. പകരം ഫ്രണ്ട് ലൈൻ മനോഹരമായി ഡിസൈൻ ചെയ്യാം. ഡീപ്പ് ബാക്ക് ഗൗൺ, ബ്ലൗസ്, ചോളി, അനാർക്കലി ഡ്രസ്സുകളിൽ ഇത്തരം ഡിസൈനുകൾ ഒരുക്കുന്നത് അനുയോജ്യമായിരിക്കും. ഡീപ്  ബാക്ക് ലെസ്സ് ഡ്രസ്സ് ധരിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ വേഷം വൾഗറാകാതെ നോക്കണം. അൽപം ഫാഷനബിളാകണമെന്നുള്ളവർക്ക്  ബാക്ക് ലെസ്സ് ഡ്രസ്സിൽ ലോംഗ് സ്ലീവ്സ്, ഫ്രണ്ട് ഹൈ നെക്ക്, ഡീപ്  ബാക്ക് ലെസ് പോലുള്ള ഓപ്ഷനുകൾ ട്രൈ ചെയ്യാം.

 ബാക്ക് ലെസ്സ് ഡ്രസ്സിനൊപ്പം ബ്രാ

സ്ട്രാപ്പ് ബ്രേസിയർ കംഫർട്ടബിൾ അല്ലെന്നു തോന്നുകയാണെങ്കിൽ അതിന് പകരമായി ലോ ബാക്ക് കൺവെർട്ടർ ധരിക്കാം. ഈ ഇന്നർവിയറിന്‍റെ ഹുക്ക് സ്ട്രാപ്പ്സ് വളരെ നേർത്തതും താഴെയായിട്ടുമായിരിക്കും. അതിനാൽ ശരീരത്തിന് പൂർണ്ണമായ സപ്പോർട്ടും നൽകും. കപ്പ് സൈസ് വളരെ ചെറുതാണെങ്കിൽ പാഡഡ് ബ്രാ, കജൽ ബ്രാ, എയർ ബ്രാ തുടങ്ങിയവ  ബാക്ക് ലെസ് ഡ്രസ്സിനൊപ്പം ധരിക്കാം.

മാച്ചിംഗ് ജ്വല്ലറി

ആഭരണങ്ങൾ അണിയുന്നത് ഇന്ന് അലങ്കാരത്തിനു മാത്രമല്ല. അവ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റിന്‍റെ ഭാഗമാണ്. ഡ്രസ്സിനു ഇണങ്ങുന്ന മിതമായ ആഭരണങ്ങൾ അണിയുന്നതാണ് അഭികാമ്യം. ദിനം പ്രതിയെന്നോണം ജ്വല്ലറി ട്രെന്‍റും മാറി മറിയുകയാണ്. ഡ്രസ്സിനു മാച്ച് ചെയ്യുന്ന ആഭരണങ്ങൾ അണിഞ്ഞ് അപ്ഡേറ്റാവാം…

ഫാഷൻ ട്രെന്‍റ്

  • സിംപിൾ ആന്‍റ് സോബർ ലുക്ക് നൽകുന്നതാണ് ജ്യോമട്രിക്ക് ആഭരണങ്ങൾ. എലെഗന്‍റ് ആഭരണങ്ങൾ അണിയാൻ ഇഷ്ടപ്പെടുന്നവർക്കാണ് ഇത്തരം ആഭരണങ്ങൾ ഏറെ അനുയോജ്യമാവുക. ഇവ സ്ക്വയർ, റെക്ടാങ്കുലർ, സർക്കിൾ ആകൃതിയോടു കൂടിയവയായിരിക്കും.
  • എന്നും ഫാഷൻ രംഗത്ത് ഹിറ്റ് ആണ് പീകോക്ക് ഡിസൈൻ. ഈ എവർ ഗ്രീൻ ഡിസൈൻസ് ആണ് ഇപ്പോൾ ഫാഷൻ രംഗത്തെ ലേറ്റസ്റ്റ് ട്രെന്‍റ്.
  • പൂക്കൾ ആർക്കാണ് ഇഷ്ടമല്ലാത്തത്? ഈ സീസണിൽ ഫ്ളോറൽ ഡിസൈനുകൾ കൂടുതൽ പോപ്പുലറാണ്. കമ്മൽ, മോതിരം, കാപ്പുവള എന്നിവയിലൊക്കെ പൂക്കളുടെ ഫാഷൻ നിറയുകയാണ്.
  • ഓൾഡ് ഈസ് ഗോൾഡ് എന്നു കേട്ടിട്ടില്ലേ? ചില ഡിസൈനുകളൊക്കെ പഴയതെന്നു പറഞ്ഞു തഴഞ്ഞു കളയല്ലേ? നെറ്റിച്ചുട്ടി, തൊങ്ങലോടു കൂടിയ വലിയ കമ്മലുകൾ, മിഞ്ചി പോലുള്ള ട്രെഡീഷണൽ ആഭരണങ്ങൾക്ക് ഇന്ന് പ്രചാരമേറുകയാണ്.
  • കുന്ദൻ, പേൾ, മീനാ ഡിസൈനോടുകൂടിയ ആഭരണങ്ങൾക്കും പ്രിയമേറുകയാണ്. സ്വർണാഭരണങ്ങൾക്കൊപ്പം ഈ ഡിസൈനുകൾ ട്രെഡീഷണൽ, അന്‍റിക് ലുക്ക് പകരും.

മിക്സ്മാച്ച് ജ്വല്ലറി

  • ഫോർമൽ ഡ്രസ്സിനൊപ്പം സിംപിൾ ഡിസൈൻ ജ്വല്ലറി അണിയുന്നതാണ് അഭികാമ്യം.
  • റെക്ടാങ്കുലർ സിൽവർ ഇയറിംഗ്സ് ഫ്ളോറൽ ലെയ്സ് ഡ്രസ്സിനു ഒട്ടും ചേരില്ല.
  • ട്രയാംഗിൾ ഷെയ്പ്പ് ഇയറിംഗ്സ് ഷർട്ടിനോ ഫോർമൽ ഡ്രസ്സിനോ ഒപ്പം അണിയാം. ടീഷർട്ടിനൊപ്പം ചേരില്ല.
  • ഇന്തോ വെസ്റ്റേൺ ഡ്രസ്സിന് ജ്യോമട്രിക്കൽ ഡിസൈൻ ജ്വല്ലറി ഇണങ്ങും.
  • പ്രിന്‍റഡ് വസ്ത്രങ്ങൾക്കൊപ്പം മൾട്ടി കളർ സ്റ്റോൺ ആഭരണങ്ങൾ അണിയുന്നത് ഒഴിവാക്കാം.
  • ഈവനിംഗ് ഗൗണിനൊപ്പം ബോൾഡ് റിംഗ് ബ്രേസ്‍ലെറ്റ് ട്രൈ ചെയ്യാം. ചെറിയ തോതിൽ കോൺട്രാസ്റ്റിംഗ് ആവാം.
  • സ്ലീവ് ലെസ്സ് ഷർട്ടാണ് വേഷമെങ്കിൽ ആഭരണങ്ങൾ അണിയണമെന്നില്ല. ഈയൊരു മിക്സ്മാച്ച് സ്റ്റൈൽ അട്രാക്ടീവാകുന്നതിനു പകരം ഡൾ ലുക്കാവും നൽകുക.
  • റൂബി, ടർകോയിസ്, ബ്രൈറ്റ് കളേർഡ് ബീഡ്സ് ഉള്ള ജ്വല്ലറി, ബ്ലാക്ക് ഔട്ട് ഫിറ്റിനിണങ്ങും.

മുഖം നോക്കി ആഭരണം വാങ്ങാം

മുഖാകൃതിയ്ക്ക് ചേരുന്ന ആഭരണങ്ങൾ അണിയുക. ഇത് അഴകും അട്രാക്ടീവ് ലുക്കും നൽകും. വട്ടമുഖക്കാർക്ക് നീളൻ കമ്മൽ ചേരും. മുഖത്തിനു നീളം തോന്നിക്കും. ചെറിയ ടോപ്പ്സും സ്ക്വയർ സ്റ്റൈൽ നെക്പീസ് ഡ്രസ്സും റൗണ്ട് ഫെയ്സിനിണങ്ങില്ല. നീളൻ കമ്മലിനു പകരം ഇയർ സ്റ്റഡ്സാണ് നീണ്ട മുഖക്കാർക്ക് ഇണങ്ങുക.

ആൻക്‌ലെറ്റ് പുതിയ ട്രെൻഡ്

ആൻക്‌ലെറ്റ് ചെയിൻ പാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് കുറച്ച് കാലമായി ട്രെൻഡിലാണ്. പ്രത്യേകിച്ച് ബ്ലാക്ക് ബീഡ്സ് ആൻക്‌ലെറ്റ്. കാരണം ഇത് എല്ലാ വസ്ത്രങ്ങളുമായി ചേരുകയും റോയൽ ലുക്ക്‌ നൽകുകയും ചെയ്യുന്നു. അതുകൊണ്ടാണ്, ഇത് പെൺകുട്ടികളും സ്ത്രീകളും എല്ലാവരും ധരിച്ച് സ്റ്റൈലിഷ് ആകാൻ ആഗ്രഹിക്കുന്നത്… ഇപ്പോൾ, ഒരു കാലിൽ ആൻക്‌ലെറ്റ് ധരിക്കുന്ന പ്രവണത രണ്ട് കാലിലും ധരിക്കുന്നതിനേക്കാൾ കൂടുതലാണ്. മാർക്കറ്റിൽ, വ്യത്യസ്ത രൂപത്തിലും ശൈലിയിലും ആൻക്‌ലെറ്റ് ലഭ്യമാണ്, അത് നിങ്ങൾക്ക് ഇഷ്ടാനുസരണം വാങ്ങാം.

  1. ബ്ലാക്ക് ബീഡ്സ് ആൻക്‌ലെറ്റ്

കറുത്ത മുത്തുകളുള്ള മംഗലസൂത്രമായാലും ആൻക്‌ലെറ്റ് ആയാലും എല്ലായ്പ്പോഴും ട്രെൻഡിയാണ്. നിങ്ങൾക്ക് ഇത് ഡെയ്‍ലി ധരിക്കാം. പാശ്ചാത്യ വസ്ത്രങ്ങൾക്കൊപ്പം ഹോട്ട് ലുക്ക്‌ നൽകുന്നു. കറുത്ത ബീഡ്സിനൊപ്പം, ഒരു ചെറിയ പെൻഡന്‍റും ഘടിപ്പിച്ചിട്ടുണ്ടാവും… ഇത് കണങ്കാലിന് ഒരു പരമ്പരാഗത ലുക്ക്‌ നൽകുന്നു. നിങ്ങൾക്ക് സിംപിൾ ലുക്ക്‌ വേണമെങ്കിൽ, കറുത്ത മുത്തുകൾ ഉപയോഗിച്ച ആൻക്‌ലെറ്റ് ഒരു കണങ്കാലിൽ ബന്ധിക്കാം.

  1. ത്രെഡ് ആൻക്‌ലെറ്റ്

കറുത്ത ത്രെഡ് ഉപയോഗിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ത്രെഡിന്‍റെ ഇടയിൽ, സ്റ്റൈൽ നൽകാൻ, ചെറിയ വെള്ളി മുത്തുകൾ പിടിപ്പിച്ചിരിക്കുന്നു, ഇത് കാലുകൾക്ക് കൂടുതൽ മനോഹരമായ രൂപം നൽകും. ഇത് കാപ്രി, കണങ്കാൽ നീളമുള്ള വസ്ത്രങ്ങൾ എന്നിവയ്ക്ക് അനുയോജ്യമാണ്.

  1. വെൽവെറ്റ് ആൻക്‌ലെറ്റ്

വെൽവെറ്റിന്‍റെ നേർത്ത സ്ട്രിപ്പ് ഉപയോഗിച്ചാണ് ഇത്തരം ആൻക്‌ലെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിൽ ചെറിയ സ്റ്റഡുകൾ പിടിപ്പിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രധാരണത്തിന്‍റെ ഭാഗമായി ദിവസേന ഇത് ധരിക്കാൻ കഴിയും. കറുത്ത നിറത്തിൽ മാത്രമല്ല എല്ലാ നിറത്തിലും അവ രൂപകൽപ്പന ചെയ്തിട്ടുണ്ട്. എന്നാൽ കറുപ്പിന്‍റെ കണക്ഷൻ രാജകീയമാണ്.

  1. ഹാർട്ട് ഡിസൈൻ ആൻക്‌ലെറ്റ്

കട്ടിയുള്ള കറുത്ത നൂലിൽ ഹൃദയത്തിന്‍റെ ആകൃതിയുള്ള ലോക്കറ്റ് ഉപയോഗിക്കുന്നു. ഡേറ്റിംഗ് പോലുള്ള അവസരങ്ങളിൽ ഇത് ധരിക്കാൻ ബെസ്റ്റ് ആണ്. സ്വന്തം ഹൃദയത്തിന്‍റെ അവസ്ഥ അവരോട് കാലുകളിലൂടെ പറയാനും കഴിയും.

  1. ഫ്ലോറൽ ആൻക്‌ലെറ്റ്

ഫ്ലോറൽ ആൻക്‌ലെറ്റ് മിക്ക പെൺകുട്ടികളുടെയും സ്ത്രീകളുടെയും പ്രിയപ്പെട്ട ഓപ്ഷൻ ആണ്. ഫ്ലോറൽ പ്രിന്‍റ് ടോപ്പുകൾക്ക് ചേരുന്ന, കറുത്ത ഫ്ലോറൽ ഡിസൈൻ ആൻക്‌ലെറ്റ് ഇപ്പോൾ വിപണിയിൽ വരാൻ തുടങ്ങി. വെൽവെറ്റ്, എംബ്രോയിഡറി കല്ലുകൾ കൊണ്ട് അലങ്കരിച്ചതുമാണ്

  1. ക്രിസ്റ്റൽ ആൻക്‌ലെറ്റ്

ഇത് കണങ്കാലിന് അല്പം ലളിതമായ രൂപം നൽകാം, പക്ഷേ നിങ്ങൾ അത് ധരിക്കുമ്പോൾ കണ്ണുകൾ കാലിൽ നിന്ന് മാറുന്നില്ല. ചെറിയ കറുത്ത, വെള്ളി വൃത്താകൃതിയിലുള്ള ലോക്കുകൾ അതിന്‍റെ കോണുകളിൽ പ്രയോഗിച്ച് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. എല്ലാവരുടെയും മനം മയക്കുന്ന ആൻക്‌ലെറ്റ് രൂപകൽപ്പനയാണിത്.

  1. ഷെൽ സ്റ്റൈൽ അങ്കലറ്റ്

ഇതിൽ, ഷെല്ലുകൾ ത്രെഡിൽ ഒരു ചെറിയ ഭാഗത്തായി പിടിപ്പിക്കുന്നു, ഇത് ഡ്രോപ്പ് ഇഫക്റ്റ് നൽകുകയും മനോഹരമായ ലുക്ക് നൽകുകയും ചെയ്യുന്നു. പരമ്പരാഗത വസ്ത്രധാരണത്തിനും ഇത് അനുയോജ്യമാണ്, വ്യത്യസ്ത വർണ്ണ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. വളരെ വില കുറഞ്ഞതുമാണ്.

  1. ഫങ്കി സ്റ്റൈൽ ആൻക്‌ലെറ്റ്

നിങ്ങൾ‌ക്ക് കുറച്ചു ഫണ്ണി സ്റ്റൈൽ ഇഷ്ടം ആണെങ്കിൽ ഫങ്കി ആൻക്‌ലെറ്റിന് ധാരാളം ഓപ്ഷനുകൾ‌ ഉണ്ട്.പാർട്ടികൾക്കു പോകുന്നുണ്ടെങ്കിൽ ഒരു ഫങ്കി ഫാബ്രിക് ഉപയോഗിച്ച് നിർമ്മിച്ച ഒരു കറുത്ത ആൻക്‌ലെറ്റ് കണങ്കാലിൽ ബന്ധിപ്പിക്കാം.. ഓക്സിഡൈസ്ഡ് ഫൺ പെൻഡന്‍റുകൾ അറ്റാച്ച് ചെയ്യാം… പാർട്ടിയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.

ഫാഷനിൽ ഓരോ വ്യക്‌തിയും യുണീക്ക്

എന്‍റമ്മേടെ ജിമിക്കി കമ്മൽ… ഈ പാട്ട് ഇറങ്ങിയ ശേഷം ആഭരണക്കടകളിലൊക്കെ പൂർവാധികം ശക്‌തമായി ജിമിക്കി കമ്മൽ പ്രേമം പൊടിപൊടിക്കുകയാണ്. ഇത് ഒരു ട്രെന്‍റാണ്. കാലത്തിനനുസരിച്ച് അതിവേഗം മാറുന്ന ഫാഷൻ ട്രെന്‍റിൽ പെട്ട ഒരു കാര്യം. വസ്‌ത്രങ്ങളായാലും ആക്സസറീസ് ആയാലും ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. ശരീരത്തിനിണങ്ങുന്ന നല്ലൊരു വസ്ത്രം ധരിക്കുന്നതാണോ ഏറ്റവും മികച്ച ഫാഷൻ? മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ലുക്ക് വേണമെന്നാഗ്രഹിക്കുന്നവർ ഫോളോ ചെയ്യേണ്ട വാക്കാണ് ഫാഷൻ.

ശരീരത്തിനിണങ്ങുന്ന വസ്ത്രം ധരിക്കുന്നതിൽ മുതൽ വിരലിലണിയുന്ന മോതിരത്തിൽ വരെ ഫാഷൻ ക്രിയേറ്റ് ചെയ്യുകയോ ഫോളോ ചെയ്യുകയോ ആവാം. പക്ഷേ അത് ഫാഷൻ ആയി ഫീൽ ചെയ്യണമെങ്കിൽ അതു ശരിക്കും ഇണങ്ങുന്ന ആൾ തന്നെ ഉപയോഗിക്കണമെന്നു മാത്രം.

ഫാഷൻ സ്റ്റൈൽ എന്നു പറയുമ്പോൾ ഏറ്റവും ലളിതമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇതേക്കുറിച്ച് ഫാഷൻ സ്റ്റൈലിസ്റ്റ് ആയ റിനി പ്രദീപ് പറയുന്നത് ഇങ്ങനെയാണ്. “ഫാഷനിൽ ഓരോ വ്യക്‌തിയും യൂണീക്ക് ആണ്.” ഫാഷൻ ഡിസൈനിംഗും ഗാർമെന്‍റ് ടെക്നോളജിയും പഠിച്ച ശേഷം വനിതാ മാഗസിനുകൾക്കു വേണ്ടി ഫ്രീലാൻസ് ഫാഷൻ ഫോട്ടോഷൂട്ട് ചെയ്യാറുള്ള റിനിയുടെ ആദ്യത്തെ വർക്ക് ബേൺ മൈ ബോഡി എന്ന ലഘുചിത്രമാണ്. പ്രദീപ് ജോർജ് ആണ് ജീവിതപങ്കാളി. റിനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഫാഷൻ ഐക്കൺ സോനം കപൂർ ആണ്. “സോനത്തിന്‍റെ ഫാഷൻ സ്റ്റൈൽസും സെൻസും അമേസിംഗ് ആണ്.”

“ഒരു വ്യക്‌തിക്കും അനുകരണീയമല്ല മറ്റൊരാളുടെ ഫാഷൻ. കാരണം ഒരേ വസ്ത്രം തന്നെ ധരിച്ചാലും രണ്ട് പേർക്ക് രണ്ട് ലുക്ക് ആയിരിക്കും. മറ്റൊരാൾ ധരിച്ച ഡ്രസ്സ് കണ്ട് ആ സ്റ്റൈൽ തനിക്കും വേണം എന്നാഗ്രഹിച്ച് ഫോളോ ചെയ്‌തിട്ട് കാര്യമില്ല. തനിക്കിണങ്ങുന്ന ഫാഷനും സ്റ്റൈലും സ്വയം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഫാഷൻ സ്റ്റൈലിസ്റ്റിന്‍റെ സഹായം തേടാവുന്നതാണ്. ഫാഷനിൽ ഓരോ വ്യക്‌തിയും യൂണീക്ക് ആയതിനാൽ രൂപമോ, പ്രായമോ ബാധകമല്ല.

40 വയസ്സു കഴിഞ്ഞാൽ മിനിസ്കർട്ടോ ഛെ! 50 കഴിഞ്ഞാൽ സ്ലീവ്ലസ് ഡ്രസ് മോശം! ഇങ്ങനെയൊക്കെ ചിന്തിക്കാൻ വരട്ടെ. പ്രായവും ഫാഷനും തമ്മിൽ ബന്ധമുണ്ട് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. പ്രത്യേകിച്ചും സ്ത്രീകൾ. പക്ഷേ 9 വയസ്സു മുതൽ 90 വയസ്സു വരെയുള്ളവർ ജീൻസ് ധരിക്കുന്ന നാട്ടിൽ ഏതു വസ്ത്രമാണ് പ്രായത്തിന് ചേരാത്തത് എന്ന് ചിന്തിച്ച് മാറ്റി വയ്ക്കേണ്ടത്? 50 കളിൽ പോലും നല്ല ഷേപ്പ് ഉള്ളവർക്ക് ഏതു ഡ്രസ്സും അണിയാം.

rini pradeep

ഫാഷൻ എന്നുപറഞ്ഞാൽ ആഡംബരമെന്നോ, ആധുനികമെന്നോ ചിന്തിക്കുന്നവരോട് പറയാൻ ഒരു കാര്യമേയുള്ളൂ. ഒരു വ്യക്‌തിക്ക് ഇണങ്ങുന്നതെന്തും ഫാഷൻ ആക്കാം. 30 വയസ്സുള്ള ഒരു സ്ത്രീക്ക് ചേരാത്ത മാക്‌സി ഡ്രസ്സ് ചിലപ്പോൾ പെർഫെക്‌ട് ഷേപ്പുള്ള 50 കാരിക്കും ചേർന്നേക്കാം. അത്രേയുള്ളൂ ഫാഷൻ സ്റ്റൈൽ. ഉദ്യോഗസ്‌ഥർക്ക് ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് കൂടുതൽ ഇണങ്ങുക. ഇളം നിറങ്ങൾ എപ്പോഴും ക്ലാസി ലുക്ക് നൽകും. ജ്വല്ലറിയും വാച്ചും പരമാവധി സിംപിൾ ആകുമ്പോൾ എലഗൻസ് കൂടും.

കോളേജിലൊക്കെ പോകുന്ന ടീനേജ് പ്രായത്തിലാണ് എന്തു ധരിക്കണമെന്ന കാര്യത്തിൽ കൂടുതൽ ടെൻഷൻ ഉണ്ടാകുന്നത്. പണം ഒത്തിരി ചെവലഴിക്കാതെ പരമാവധി സ്റ്റൈലിഷാകാനാണ് അവർക്ക് ആഗ്രഹം. ഇങ്ങനെയുള്ളപ്പോൾ ഏറ്റവും നല്ല വഴി സ്വയം ഒരു ഡിസൈനറാകാൻ ശ്രമിക്കുക എന്നതാണ്. മെറ്റീരിയൽ വാങ്ങിയ ശേഷം ഇഷ്ടം തോന്നുന്ന ഡിസൈനുകൾ സ്വയം വരച്ചു നോക്കുക. തയ്യൽക്കടയിൽ ചെന്നിട്ട് ഈ സ്കെച്ച് കൊടുത്താൽ തരക്കേടില്ലാതെ സ്വന്തം ശരീരത്തിന് ഭംഗിയായി സ്യൂട്ട് ചെയ്യുന്ന വസ്ത്രങ്ങൾ സൃഷ്ടിക്കാം. മാർക്കറ്റിൽ കിട്ടുന്നതിലും കുറഞ്ഞ വിലയിൽ ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാൻ ഇതാണ് പോംവഴി.

ഓരോന്നും മാച്ച് ആവുക എന്ന കൺസെപ്റ്റ് ഇപ്പോൾ മാറി വന്നിട്ടുണ്ട്. മിക്സ് മാച്ച് ആണ് ഇപ്പോഴത്തെ ട്രെന്‍റ്. കയ്യിലുള്ള ഏതു ഡ്രസ്സും മിക്സ് മാച്ച് ചെയ്യാം. സ്വയം ഇണങ്ങുന്നതാണെന്ന ബോധ്യം ഉണ്ടെങ്കിൽ അതും കിടിലൻ ഫാഷനാക്കാം.

മെൻസ് ഫാഷൻ പൂർണ്ണമായും കണ്ടംപററി സ്റ്റൈൽ ആയി എന്നു പറയാം. നെഹ്റു ജാക്കറ്റിനും കുർത്തയ്ക്കുമൊക്കെ ഇപ്പോൾ നല്ല പ്രിയമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ഈ ട്രെന്‍റിന് ഡിമാൻഡ് കൂടി വരികയാണ്. നിറങ്ങളെ കുറിച്ച് പറയുമ്പോൾ മോണോ കളറുകൾക്കാണ് താൽപര്യം. ബ്ലാക്ക്, വൈറ്റ്, ഗ്രെ, കോൾ തുടങ്ങിയ നിറങ്ങളാണ് മെൻ ഫാഷൻ ഇപ്പോഴും സ്റ്റൈലിഷ് ആക്കുന്ന നിറങ്ങൾ. ബോയ്സ് ആക്സസറീസും ഒരുപാട് മാറ്റം കൊണ്ടു വന്നിട്ടുണ്ട്. ബേസിക് മെറ്റൽ റിംഗ്, ബീഡ്സ് മാല, കമ്മൽ, റിസ്റ്റ് ബാന്‍റ് ഇതൊക്കെ കൂൾ ലുക്ക് തരുന്ന നോർമൽ ആക്സസറീസായിക്കഴിഞ്ഞു.

കൗമാരക്കാർക്കിടയിൽ മാത്രമല്ല പ്രായഭേദമെന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന പോപ്പുലർ ഡിസൈനാണ് അസിമെട്രിക്കൽ പാറ്റേൺസ്. പോംപോം, ടസൽസ്, ട്രഡീഷണൽ മോട്ടിഫ്സ് എല്ലാം ഇപ്പോൾ ട്രെൻഡി ആണ്. വില കൂടിയ ഡ്രസ്സുകൾ വാങ്ങേണ്ടി വരുമ്പോൾ ട്രെന്‍റ് ഔട്ട് ആകാത്ത സ്റ്റൈലുകളും നിറങ്ങളും തെരഞ്ഞെടുക്കാം. വെള്ള ടീഷർട്ട് കുർത്തയുമൊക്കെ ഡെനിം, സ്കാർവ്സ്, ഷ്രഗ്സ് ഇവയുടെ ഒപ്പം ധരിക്കാവുന്നതാണ്.

എവർഗ്രീൻ ഫാഷൻ

മാക്‌സി ഡ്രസ്സുകൾ ഫിള്പ്ഡ് നിറ്റ്ടോപ്പ്, ഷർട്ട് ഡ്രസ്സ്, ലോംഗ് സ്ലീവ്ഡ് ബ്ലൗസ് ഇതൊക്കെ 80-90 ഫാഷനിൽ നിന്ന് കളം മാറി വന്നതു തന്നെ. 70കളിൽ തരംഗമായിരുന്ന ലൂസ് പാന്‍റിന്‍റെ പുത്തൻ വേർഷനാണ് പലാസോ. ഈ വസ്‌ത്രം ഏത് അവസരത്തിനും ഉപയോഗിക്കാം. “പലാസോയിൽ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ചോയിസ് പോൾക്കാ ഡോട്ട്സ് ആണ്. അത് എല്ലാ ടോപ്പുകളുമായി മാച്ച് ചെയ്യും. അതിനൊരു ഡ്രമാറ്റിക് ലുക്ക് നൽകാനും കഴിയും.”

ഇന്ത്യൻ വസ്ത്രങ്ങൾക്ക് തന്നെയാണ് വിവാഹാവസരങ്ങളിൽ ഡിമാന്‍റ്. എന്നാൽ ട്രഡീഷണൽ കളറുകളിൽ നിന്ന് ന്യൂജനറേഷൻ മാറിച്ചിന്തിക്കുന്നു. പേസ്റ്റൽ, മിന്‍റി ഗ്രീൻ, സെസ്റ്റി ഓറഞ്ച് തുടങ്ങിയ നിറങ്ങൾ ഓവറോൾ ലുക്കിന് തിളക്കം നൽകുന്നു. മിനിമം വർക്കുള്ള, കംഫർട്ട് ഡ്രസ്സിംഗിലേക്ക് വിവാഹ വസ്ത്രവും മാറിക്കഴിഞ്ഞു.

ഫാഷൻ ലോകത്തെ ഫ്യൂഷൻ ഡ്രസ് കുലോട്ട്സ്

ക്രോപ്പ് ടോപ്പിനു ശേഷം ഇപ്പോൾ ഫാഷൻ ലോകത്ത് ക്രോപ്പ് പാന്‍റ്സിന്‍റെ വസന്തകാലമാണ്. ഇത്തരം ക്രോപ്പ് പാന്‍റ്സിന് ഒരു ഓമനപ്പേരുണ്ട് കുലോട്ട്സ്.

ഫാഷന്‍റെ ഈ പുത്തൻ ട്രെൻഡ് ചെറുപ്പക്കാർക്കിടയിൽ ഹോട്ട് താരമായിരിക്കുകയാണ്. ഏത് ബോഡി സ്റ്റൈലിനും നന്നായി ഇണങ്ങുമെന്നതാണ് കുലോട്ട്സിനെ പോപ്പുലറാക്കുന്നത്. പൊക്കം കൂടിയവർക്കും കുറഞ്ഞവർക്കും മെലിഞ്ഞവർക്കും തടിയുള്ളവർക്കുമെല്ലാം കുലോട്ട്സ് പെർഫക്‌റ്റ് വേഷമാണ്. ആദ്യമായി അണിയുമ്പോഴുള്ള സങ്കോചം ഒഴിവാക്കാൻ പ്രിൻഡ് കുലോട്ട്സ് വാങ്ങുന്നതിന് പകരം സിംഗിൾ ഡാർക്ക് കളർ കുലോട്ട്സ് വാങ്ങാം. ഉദാ: ബ്ലാക്ക്, നീല, ചാരനിറം

കുലോട്ട്സ് എന്തിനൊപ്പം അണിയാം

കുലോട്ട്സ് ഏതുതരം ടോപ്പിനൊപ്പവും ധരിക്കാം. സ്വന്തമിഷ്ടം ഈ കാര്യത്തിൽ പരിഗണിക്കാം. ഏത് ലുക്കിലാണ് വേണ്ടതെന്നതിനെ ആശ്രയിച്ചിരിക്കുമത്. ഹൈ വെസ്‌റ്റ് കുലോട്ട്സ് ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇതിനെ സ്റ്റൈലിഷ് ക്രോപ്പ് ടോപ്പിന് ഒപ്പം ധരിക്കാം. ഇതിന് പുറമെ നിങ്ങൾ ലോ വേസ്റ്റ് ആങ്കിൾ ലെംഗ്ത് കുലോട്ട്സ് ആ് തെരഞ്ഞെടുത്തിരിക്കുന്നതെങ്കിൽ നീ ലെംഗ്ത് കുർത്ത അണിയാം. കുർത്ത സ്റ്റൈൽ നിങ്ങൾക്ക് വെസ്റ്റേൺ എത്ത്നിക്ക് ഫ്യൂഷൻ ലുക്ക് നൽകും.

എ ലൈൻ സ്കർട്ടോടു കൂടിയ കുലോട്ട്സും ഇപ്പോൾ ഫാഷൻ ട്രെൻഡിലുണ്ട്. ഫോർമൽ അല്ലെങ്കിൽ സ്റ്റൈലിഷ് ഷർട്ടിനൊപ്പം ഇത് ധരിക്കാം. ഫാഷൻ ട്രെന്‍റുകളിൽ എല്ലാവരുടെയും ഫസ്റ്റ് ചോയിസായി മാറിയ ജ്വല്ലേഡ് ടോപ്പും കുലോട്ട്സിനൊപ്പം അണിയുന്നത് സ്റ്റൈലിഷ് ലുക്ക് പകരും.

എപ്പോൾ എവിടെ അണിയാം

പല ലെംഗ്ത്, സ്റ്റൈൽ, പാറ്റേൺ എന്നിവയിലുള്ള കുലോട്ട്സ് സ്റ്റൈലിഷ് ആണെന്ന് മാത്രമല്ല അണിയാനും കംഫർട്ടിബിളാണ്. ഏത് സ്‌ഥലത്തും അനായാസം കാരി ചെയ്യാം. പ്രത്യേകിച്ചും വേനൽക്കാലത്ത് ഇതേറ്റവും സുഖപ്രദമായ വസ്‌ത്രമാണ്. ഡേ പാർട്ടി, നൈറ്റ് ഔട്ടിംഗ് തുടങ്ങി ഓഫീസിൽ വരെ അണിഞ്ഞു പോകാവുന്ന കംഫർട്ടിബിൾ ഡ്രസ്സാണിത്.

ഓഫീസിൽ കുലോട്ട്സ് അണിഞ്ഞു പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫോർമൽ ലുക്കിലുള്ള കുലോട്ട്സ് തെരഞ്ഞെടുക്കാം. ഫോർമൽ ഷർട്ടിനൊപ്പമോ ടോപ്പിനൊപ്പമോ ഇത് അണിഞ്ഞാൽ സ്റ്റൈലിഷ് ഇമേജാവും കിട്ടുക. ഫോർമൽ ലുക്കിനായി നിങ്ങൾ മോണോക്രൊമാറ്റിക് കളറിലുള്ള കുലോട്ട്സും ട്രൈ ചെയ്യാം. ഇതിനൊപ്പം ബ്ലേസറും ധരിക്കാം. ബ്ലേസറും കുലോട്ട്സും ചേർന്ന കോമ്പിനേഷൻ കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ മികച്ച സ്റ്റൈലിഷ് പ്രൊഫഷണൽ ലുക്കാവും ലഭിക്കുക.

ബോളിവുഡ്‌ഡിലെ കുലോട്ട്സ് മാജിക്ക്

പികു എന്ന സിനിമയിൽ ആദ്യ കുറേ സീനുകളിൽ ദീപിക പദുക്കോൺ കുലോട്ട്സ് അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. നീ ലെംഗ്ത് കുർത്തികൾക്കൊപ്പം അണിയുന്നതായിരുന്നു അപ്പോഴത്തെ ട്രെൻഡ്. ദീപികയെ കൂടാതെ ആലിയാ ഭട്ട് ഷാൻദാർ എന്ന ചിത്രത്തിന്‍റെ പ്രോമോയ്ക്കായി ഫോർമൽ ലുക്ക് കുലോട്ട്സിലാണ് പ്രത്യക്ഷപ്പെട്ടത്.

സ്റ്റൈലിഷ് പാന്‍റായ കുലോട്ട്സ് ഇപ്പോൾ ബോളിവുഡ് താരങ്ങളുടെ പ്രിയ വേഷമായി മാറിയിരിക്കുകയാണ്.

ഫാഷൻ ഡിസൈനർമാരിൽ പലരും കുലോട്ട്സിനെ പുതിയൊരു വേഷമായി അംഗീകരിക്കുന്നില്ലെന്നതാണ് വാസ്തവം. കുലോട്ട്സ് ഫാഷൻ 70 കളിൽ പ്രചാരത്തിലുണ്ടായിരുന്നുവത്രേ. ഇപ്പോഴത് ഒന്ന് മിനുങ്ങി പുത്തൻ സ്റ്റൈലിൽ മടങ്ങിയെത്തിയിരിക്കുന്നുവെന്ന് മാത്രം.

കുലോട്ട്സിന്‍റെ ചരിത്രം

സ്കർട്ടിന്‍റെ ഇമേജുള്ള കുലോട്ട്സ് യഥാർത്ഥത്തിൽ ഒരു ഷോർട്ട് പാന്‍റുപോലെയാണ്. ഫ്രാൻസിലെ ഹെൻറി മൂന്നാമന്‍റെ ഭരണകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഒരു വേഷമായിരുന്നുവത്രേ ഇത്. അതിനു ശേഷം വിക്ടോറിയൻ കാലഘട്ടത്തിൽ പാന്‍റിടാനുള്ള സ്വാതന്ത്യ്രത്തിനായി സ്ത്രീകൾ ആവശ്യപ്പെടുകയുണ്ടായി. ആ സമയത്ത് സ്കർട്ട് ഇമേജുള്ള കുലോട്ട്സ് ഏറെ ജനപ്രിയമായി മാറി. അന്നു മുതൽ ഇന്നു വരെ ഈ വേഷത്തിന്‍റെ ഫാഷനിലും സ്റ്റൈലിലും പാറ്റേണിലുമെല്ലാം ധാരാളം മാറ്റങ്ങൾ വന്നു. കുലോട്ട്സ് ഫാഷൻ കഴിഞ്ഞ വർഷം മുതൽ ഫാഷനിസ്‌റ്റുകളുടെ ലിസ്‌റ്റിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്.

ശ്രദ്ധിക്കുക

  • പൊക്കം കുറഞ്ഞ പെൺകുട്ടിക്കാണ് കുലോട്ട്സ് ധരിക്കേണ്ടതെ ങ്കിൽ ആങ്കിൾ ലെംഗ്ത് തെരഞ്ഞെടുക്കാം. ഹൈഹീൽസീനൊപ്പമോ ഫ്ളാക്‌സിനൊപ്പമോ ഇതണിയാം. സ്റ്റൈലിഷ് ലുക്ക് ലഭിക്കും.
  • പൊക്കം കൂടിയവർക്കാകട്ടെ ബോട്ടം ഫ്ളയർ ലുക്കുള്ള കുലോട്ട്സ് ആവും കൂടുതൽ ഇണങ്ങുക. മെലിഞ്ഞവർക്ക് മിഡ് ലെംഗ്ത് കുലോട്ട്സ് സ്റ്റൈലിഷ് ലുക്ക് പകരും. ടീ സ്ട്രാപ്പ് ഷൂസ് അല്ലെങ്കിൽ പീപ്പ് ടോപ്പോ ധരിക്കുക.
  • നിങ്ങളുടെ കയ്യിൽ ബ്ലാക്ക് കുലോട്ട്സ് ആണെങ്കിൽ വൈറ്റ് ടാങ്ക് ടോപ്പ് അല്ലെങ്കിൽ വൈറ്റ് ജമ്പറിനൊപ്പമോ ധരിക്കുക. വളരെ ട്രെൻഡിയാണ് ഈ കോമ്പിനേഷൻ.

ഡിസൈനർ ക്യൂട്ടി ബ്രോച്ച്

പാർട്ടിഡ്രസിൽ ഒരു കുഞ്ഞ് ബ്രോച്ച് കൂടി അറ്റാച്ച് ചെയ്തുനോക്കൂ. ഇപ്പോൾ ആരുടെയും മനംകവരുന്ന ഒരു പാർട്ടി ഗേളായില്ലേ? സൂപ്പർ എലഗന്‍റ്… ലുക്ക്… പാർട്ടി ക്വീൻ ആകാൻ ഒരു കിടിലൻ ബോച്ച് കൂടി സ്വന്തം ക്യൂട്ട് ഡ്രസിൽ അണിയാം.

ഓരോ പാർട്ടിയിലും ഹിറ്റ് ബ്രോച്ച്

ബ്രോച്ച് ഫാഷൻ പുതിയ ട്രെൻറല്ല. സാരി പല്ലുവിൽ പണ്ടുതുടങ്ങി ബ്രോച്ച് ഉപയോഗിച്ചിരുന്നു. സാരി പല്ലു അടുക്ക് തെറ്റി പോകുന്നത് തടയാനാണ് ക്യൂട്ട് ബോച്ചുകൾ കൊണ്ട് സെറ്റ് ചെയ്തിരുന്നത്. ഫാഷൻ മാറുന്നതനുസരിച്ച് ബ്രോച്ചിന്‍റെ പ്രയോഗമിപ്പോൾ സൽവാർ കമ്മീസിൽ വരെ എത്തി നിൽക്കുന്നു. സൽവാർ സ്യൂട്ടിനൊപ്പം ധരിക്കുന്ന ദുപ്പട്ടയെ മനോഹരമായി ക്യാരി ചെയ്യുന്നതിന് ഒരു ക്യൂട്ട് ബ്രോച്ച് എന്നതിപ്പോൾ ഫാഷനായിരിക്കുന്നു. ബ്രോച്ച് അറ്റാച്ച് ചെയ്യുന്നതോടെ സൽവാർ സ്യൂട്ടിന് ഒരു ട്രെന്‍റി ലുക്ക് കൈ വരുന്നു. ഇപ്പോൾ വെസ്റ്റേൺ ഡ്രസിനൊപ്പം ബ്രോച്ച് അണിയുന്നത് ട്രെന്‍റായിരിക്കുകയാണ്.

മുമ്പ് ബ്രോച്ചിന്‍റെ ഡിസൈൻ അത്ര വേറിട്ടതായിരുന്നില്ല. ഫാഷനുകളുടെ കടന്നുവരവോടെ ഇതിന്‍റെ ഡിസൈനുകളും വ്യത്യസ്തമായിക്കൊണ്ടിരുന്നു. ഈ മാറ്റമാണ് ബ്രോച്ചിനെ തിരികെ ഫാഷൻ ട്രെൻഡിൽ എത്തിച്ചത്. സിമ്പിൾ ഫാഷനെപ്പോലും ട്രെൻഡിയാക്കാൻ ബ്രോച്ചിന് കഴിയുമെന്നാണ് ജ്വല്ലറി ഡിസൈനർ നേഹ ദീപ്തി പറയുന്നത്. ഇതണിയുന്നവരുടെ വ്യക്‌തിത്വത്തിന് ഒരു വേറിട്ട ലുക്ക് കൈവരുന്നു.

ഭൂരിഭാഗം സ്ത്രീകൾ ബ്രോച്ചിനെ ഒരു ജ്വല്ലറി പീസായി കാണാറുണ്ട്. സ്വർണം, സിൽവർ, ഡയമണ്ട് എന്നിവയിൽ തയ്യാറാക്കാൻ അവർ ആഗ്രഹിക്കാറുണ്ട്. പക്ഷേ ഇതൽപം ചെലവേറിയതായിരിക്കുമെന്ന് മാത്രം. എന്നാൽ ഇതിൽ താൽപര്യമില്ലാത്തവർ അലുമിനിയം, ചെമ്പ് കോപ്പർ, സ്റ്റീൽ എന്നീ മെറ്റീരിയലിലും ബ്രോച്ച് ഉപയോഗിക്കാറുണ്ട്.

ഡിഫറന്‍റ് ബ്രോച്ച്

 മാറുന്ന ഫാഷൻ ലോകത്ത് ഇടം നേടിയതിനുശേഷം ബ്രോച്ചിന്‍റെ സ്റ്റൈലിലും കിടിലൻ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് എത്ര തരത്തിലുള്ള ബ്രോച്ചുകളാണ് വിപണിയിലുള്ളത്. ബട്ടർഫ്ളൈ, ഫ്ളവർ ഷെയ്പ് ഡിസൈനുകളിലുള്ള ബ്രോച്ചുകളോടാണ് കൂടുതൽ പേർക്കും താൽപര്യം. ഇക്കാര്യത്തിൽ കടത്തിവെട്ടി അനിമൽ ഷെയ്പ് ഇഷ്ടപ്പെട്ടവരും ഉണ്ട്. ചിലരാകട്ടെ സ്വന്തം പേരിന്‍റെ ആദ്യാക്ഷരത്തിലുള്ള ബ്രോച്ച് തന്നെ തെരഞ്ഞെടുക്കുന്നു.

ഹാഗിംഗ് ബ്രോച്ചിനുമുണ്ട് ആരാധകർ, ഡ്രസിന് മാച്ച് ചെയ്യുന്ന തരത്തിൽ ഫാബ്രിക്ക് കൊണ്ട് തയ്യാറാക്കിയ ബ്രോച്ച് അണിയാൻ ഇഷ്ടപ്പെടുന്ന കൂട്ടരുമുണ്ട്. ഡ്രസുമായി മാച്ച് ചെയ്യുന്നുവെന്നതാണ് അതിന്‍റെ സവിശേഷത. ആന്‍റിക് ലുക്ക് ഫാഷൻ പ്രേമികൾ ആന്‍റിക് ബ്രോച്ചിനാണ് മുൻ തൂക്കം നൽകുക. അവയെ അലങ്കരിക്കാൻ സ്റ്റോണുകൾ ഉണ്ടാകും. ഇത് വളരെ കളർഫുളായിരിക്കും. കളർഫുൾ സ്റ്റോണുകളായതിനാൽ വ്യത്യസ്തങ്ങളായി വേഷങ്ങൾക്കൊപ്പം ഇത് ക്യൂട്ടായി അണിയാം.

ഇതിനുപുറമേ തടി, പ്ലാസ്റ്റിക്, മുത്തുകൾ എന്നിവ കൊണ്ട് തയ്യാറാക്കിയ സുന്ദരി ബ്രോച്ചുകളുമുണ്ട് വസ്ത്രത്തിൽ ഉടക്കുന്ന തരം ബ്രോച്ച് തെരഞ്ഞെടുക്കരുതെന്ന് മാത്രം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें