സ്റ്റൈലൻ ചെരുപ്പ്

കൂട്ടുകാരിയുടെ ബർത്ത്‌ഡേ പാർട്ടിയ്ക്ക് പോകാനായി അണിഞ്ഞൊരുങ്ങിയ ജൂലി ഒരുവട്ടം കൂടി കണ്ണാടിയിലേയ്ക്ക് നോക്കി. നോട്ടം താഴോട്ട് എത്തിയതോടെ ജൂലിയുടെ മുഖംവാടി. “ചെഛെ, എന്ത് ബോറാണ് ഈ ചെരുപ്പ്. ഔട്ട്ഡേറ്റഡ്. കുട്ടുകാർ കണ്ടാൽ കളിയാക്കിയതു തന്നെ.”

ഇത് ആർക്കും സംഭവിക്കുന്ന ഒരു കാര്യമാണ്. വസ്ത്രമാണെങ്കിൽ അടിപൊളി, ചെരുപ്പോ? അതിനൊട്ടും യോജിക്കാത്തതും. ഇനി ഇത്തരം വിഷമങ്ങൾക്ക് വിട നല്‌കാം.

പാകമായതും മികച്ച ഗുണനിലവാരം ഉള്ളതുമായ നല്ല പാദരക്ഷകൾ തെരഞ്ഞെടുക്കാൻ ചില വിദ്യകളുണ്ട്. കംഫർട്ടബിളായ പാദരക്ഷകളാണ് ഇണങ്ങുക. തെരഞ്ഞെടുക്കുന്ന പാദരക്ഷകൾ എല്ലാത്തരം വസ്ത്രങ്ങൾക്കും യോജിച്ചതായിരിക്കുകയും വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരിയായ പാദരക്ഷകൾ അണിയാത്തതുകൊണ്ട് ശാരീരികമായി എന്തെല്ലാം പ്രശ്നങ്ങളാണ് ഉണ്ടാവുകയെന്ന് നിങ്ങൾക്കറിയാമോ? സാധാരണ ഒരു വ്യക്‌തി ഒരു ദിവസം ഏകദേശം 9000 അടിയോളമാണ് നടക്കുന്നത്. അതായത് വർഷത്തിൽ 600 കിലോമീറ്ററിലും അധികം സഞ്ചരിക്കുന്നുവെന്നർത്ഥം.

നല്ല ഇറുക്കമുള്ളതോ ഹൈഹീലുള്ളതോ ആയ സാൻഡലുകൾ കാലുകൾക്ക് വേദന ഉണ്ടാക്കുകയോ അതിന്‍റെ അസാധാരണമായ ആകൃതി പാദങ്ങൾക്കും ശരീരത്തിനും അസൗകര്യം ഉണ്ടാക്കുകയോ ചെയ്യും. ചിലപ്പോഴത് ആ വ്യക്‌തിയുടെ ദൈനംദിന ജീവിതത്തെ തന്നെ തകിടം മറിക്കും. അതുകൊണ്ട് ഷോപ്പിംഗ് നടത്തുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • പാദരക്ഷകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരമാണ്. വൈകുന്നേരത്താണ് കാലുകൾക്ക് സാധാരണമായുണ്ടാകുന്ന നീരുമൂലം ശരിയായ വലിപ്പമുണ്ടാകുന്നത്.
  • പ്രായത്തിന്നു അസരിച്ച് കാലുകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. പ്രത്യേകിച്ച് കാലുകളുടെ വീതിയിലാണ് ഈ വ്യത്യാസം കൂടുതൽ പ്രകടമാവുക. അതുകൊണ്ട് നിന്നുകൊണ്ട് വേണം പാദങ്ങളുടെ അളവ് എടുക്കാൻ.
  • കാൽ വിരലുകൾക്ക് പര്യാപ്തമായ സ്ഥലം ലഭിക്കുന്നതായിരിക്കണം പാദരക്ഷകൾ. മാത്രമല്ല കാലുകൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും പരിക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നതാവരുത് പാദരക്ഷകൾ.
  • കാൽപ്പത്തിയും ഉപ്പുറ്റിയും നന്നായി ഫിറ്റായിരിക്കുന്ന പാദരക്ഷകൾ തെരഞ്ഞെടുക്കണം. ഉപ്പുറ്റി ചെരിപ്പിൽനിന്നും പുറത്തേയ്ക്ക് തള്ളിനില്ക്കുകയോ അമിതമായി അകത്തേയ്ക്ക് കയറി ഇരിയ്ക്കുകയോ ചെയ്യരുത്.
  • തെരഞ്ഞെടുത്ത പാദരക്ഷകൾ കടയിൽവെച്ചുതന്നെ അണിഞ്ഞുനോക്കി അല്പനേരം നടന്നുനോക്കാം.
  • ഒരിക്കലും നമ്പറിനനുസരിച്ച് പാദരക്ഷകൾ വാങ്ങരുത്. കാരണം ഏതെങ്കിലും ഒരു കമ്പനിയുടെ 7-ാം നമ്പർ സൈസിലുള്ള പാദരക്ഷകൾ മറ്റൊരു കമ്പനിയ്ക്ക് 6-ാം നമ്പർ സൈസിലുള്ളതായിരിക്കും.
  • പാദങ്ങൾക്ക് ഇറുക്കമുണ്ടാക്കുന്ന പാദരക്ഷകൾ വാങ്ങരുത്. കാരണം അത് കാലുകൾക്ക് വേദനയും മറ്റ് അസ്വസ്‌ഥതകളുമുണ്ടാക്കും. നടക്കാൻ അസൗകര്യവുമായിരിക്കും.
  • എപ്പോഴും ഹീൽ കുറഞ്ഞ പാദരക്ഷകൾ വാങ്ങുന്നതാണ് ഉചിതം. ഹൈ ഹീൽ, പോയിന്‍റഡ് ഹീൽ സാൻഡലുകൾ അണിഞ്ഞാൽ അരക്കെട്ടിനും കാൽപാദങ്ങളിലും സന്ധികളിലും വേദനയുണ്ടാകും. അഥവാ ഹീൽ വേണമെന്നുള്ളവർക്ക് 2 ഇഞ്ചിൽ കൂടുതൽ ഉയരമില്ലാത്ത പാദരക്ഷകൾ വാങ്ങാം.
  • കാലുകൾ അമിതമായി വിയർക്കുന്നവർക്ക് അതിനനുസരിച്ചുള്ള പാദരക്ഷകൾ വേണം തെരഞ്ഞെടുക്കാൻ. പ്ലാസ്റ്റിക്, വിനൈൽ തുടങ്ങിയ മെറ്റീരിയലുകളിൽ നിർമ്മിച്ച പാദരക്ഷകൾ ഒഴിവാക്കുക. ലെതർ, നൈലോൺ എന്നിവയിൽ നിർമ്മിക്കപ്പെട്ട പാദരക്ഷകളിൽ വേണ്ടത്ര വായു സഞ്ചാരമുള്ളതു കൊണ്ട് പാദങ്ങൾക്ക് ശ്വസിക്കാൻ കഴിയും. അതുകൊണ്ട് ഇത്തരം മെറ്റീരിയലുകളിൽ നിർമ്മിച്ച പാദരക്ഷകളാണ് അഭികാമ്യം.
  • ദിനചര്യയ്ക്ക് അനുസൃതമായ പാദരക്ഷകളേ എപ്പോഴും വാങ്ങാവു.
  • പകൽനേരത്ത് ഏറെ നേരം നില്ക്കേണ്ടി വരികയാണെങ്കിൽ കുഷ്യൻ സോളുള്ള ലോ ഹീൽ പാദരക്ഷകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
  • പ്രഭാതസവാരിയ്ക്കും വ്യായാമത്തിനും നല്ല കുഷ്യനുള്ള അത്ലറ്റിക് ഷൂസ് അണിയുന്നതാണ് നല്ലത്.

ഇപ്രകാരം ചില കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന പക്ഷം പാദങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാവും. കാലുകളാണ് നമ്മെ നിവർന്ന് നില്ക്കാൻ സഹായിക്കുന്നത് എന്ന കാര്യം മറക്കരുത്.

പൊക്കം കുറഞ്ഞവർ ശ്രദ്ധിക്കുക

”ബോളിവുഡിലെ താരറാണിയെപ്പോലെ എനിക്കും പൊക്കം വേണം” എന്ന് വാശിപിടിച്ച് ഒറ്റക്കിരുന്ന് കരയുന്ന നാലരയടി പൊക്കക്കാരികളെ എന്തു പറഞ്ഞ് സമാധാനിപ്പിക്കാനാകും? മികച്ച പേഴ്സ‌ണാലിറ്റി എന്നാൽ നല്ല ഉയരവും സൗന്ദര്യവും മാത്രമല്ല എന്ന് ഓർക്കുക.

യോഗയും വ്യായാമവുമൊക്കെ ശരീരത്തിന്‍റെ ആകർഷണീയതയും ആരോഗ്യവും കൂട്ടുമെങ്കിലും പൊക്കം വർദ്ധിപ്പിക്കാൻ അവയൊന്നും സഹായകമാകില്ല. അതുകൊണ്ട്, യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് സ്വന്തം വ്യക്തിത്വത്തെ പരിപോഷിപ്പിച്ച് ജീവിതത്തിൽ മുൻനിരയിൽ എത്താനുള്ള കഠിനപ്രയത്നമാണ് പൊക്കം കുറഞ്ഞവർ അനുശീലിക്കേണ്ടത്. നിരാശരായി ജീവിതത്തിൽ നിന്നും മാറി നിൽക്കേണ്ട കാര്യമൊന്നും ഈ നിസ്സാര സാഹചര്യത്തിൽ ഇല്ലെന്നറിയുക.

കാഴ്ച‌യിൽ സ്‌റ്റൈലിഷായ ഹൈ ഹീൽ ചെരിപ്പുകൾ നിങ്ങളുടെ ലുക്കിന് ചന്തം പകരുമെങ്കിലും അതിലും ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അരക്കെട്ട്, മുതുക്, കാലുകൾ, കാൽവണ്ണ തുടങ്ങിയ ശരീരഭാഗങ്ങളിൽ വേദനയുണ്ടാക്കാൻ ഹൈ ഹീൽ ചെരിപ്പുകൾ കാരണമാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ഉള്ളവർ മറ്റു പോംവഴികളെക്കുറിച്ച് ആലോചിക്കുന്നതാണ് ഉചിതം. വസ്ത്രത്തിന്‍റെ സവിശേഷത, ഫാബ്രിക്, പ്രിന്‍റ് തുടങ്ങിയവ പൊക്കം കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

വസ്ത്രം

സ്ത്രീകൾക്ക് വസ്ത്രങ്ങൾ ഒരിക്കലും മതിയാവില്ല. വാർഡ്രോബിൽ വസ്ത്രങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലെങ്കിലും പുറത്തിറങ്ങുമ്പോൾ ഏത് വസ്ത്രം ധരിക്കണം എന്ന വേവലാതി ആണ്. ഇത് എല്ലാ സ്ത്രീകളിലും പൊതുവെ കാണുന്ന ഒരു സ്വഭാവമാണ്. ശരീരത്തിന് യോജിച്ചതും എന്നാൽ കാഴ്ചയിൽ രസകരവുമായ വസ്ത്രങ്ങളുടെ ഓപ്ഷൻ കണ്ടെത്തുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. നിങ്ങൾക്ക് തികച്ചും മികച്ച വ്യകിത്വം നൽകാൻ ഉപകരിക്കുന്ന ചില ആശയങ്ങളെക്കുറിച്ച് വിശദമായി അറിയാം.

നിങ്ങൾ അണിയുന്ന വസ്ത്രത്തിന്‍റെ ടെക്സ്ചർ നിങ്ങളുടെ ലുക്കിനെ സ്വാധീനിക്കും. കോട്ടനോ തടിച്ച ഫാബ്രിക്കോ ഇടുകയാണെങ്കിൽ ശരീരത്തിന് കൂടുതൽ വണ്ണവും പൊക്കക്കുറവും തോന്നിപ്പിക്കും.

അതിനാൽ ഉയരക്കൂടുതൽ തോന്നിപ്പിക്കുവാനായി നേർത്ത ഫാബ്രിക്ക് ഉപയോഗിക്കുക. സിൽക്ക്, ഷിഫോൺ, സാറ്റിൻ പോലെയുള്ള നേർത്ത ഫാബ്രിക് ആണ് ഏറ്റവും അനുയോജ്യം.

പ്രിന്‍റ്

ഉയരം കുറഞ്ഞവർ വലിയ പൂക്കൾ പ്രിന്‍റ് ചെയ്‌തിട്ടുള്ള വസ്ത്രങ്ങൾ അണിയുന്നത് ഒഴിവാക്കണം. കാരണം ഇത്തരം വസ്ത്രങ്ങൾ പൊക്കക്കുറവിനെ എടുത്തു കാട്ടും. വെർട്ടിക്കൽ ലൈനുകൾ ഉള്ള (താഴോട്ട്) വസ്ത്രങ്ങൾ ഉയരം തോന്നിപ്പിക്കും. പൊക്കം കുറഞ്ഞവർ ഒരിക്കലും ഹൊറിസോണ്ടൽ (കുറുകെ) ലൈനുകൾ ഉള്ള വസ്ത്രം അണിയരുത്.

ഡിസൈൻ ഫിറ്റിംഗ്

അയഞ്ഞ വസ്ത്രം അധിക വണ്ണം തോന്നിപ്പിക്കുന്നതിനാൽ ഫിറ്റായ വസ്ത്രങ്ങൾ അണിയാൻ ശ്രദ്ധിക്കുക. കുറഞ്ഞ ഹൈറ്റുള്ളവർക്ക് കോളർ ഉള്ള വേഷങ്ങളും കുർത്തയും ടോപ്പുമെല്ലാം അനുയോജ്യമായിരിക്കും.

ആക്സസറീസ്

ഉയരം കൂടുതൽ ഉള്ളതായി തോന്നിപ്പിക്കാൻ നീളൻ ടോപ്പിനും കുർത്തയ്ക്കുമൊപ്പം വളരെ സിംപിളായ സ്‌റ്റോൾ അണിയാം. 3 പ്രിന്‍റ് ഉള്ള സ്‌റ്റോൾ അണിയാതിരിക്കുക. ഹാങ്ങിഗ്‌സുള്ളതോ, നീണ്ടതോ ആയ കമ്മലുകൾ അണിയുന്നത് പൊക്കക്കുറവ് പരിഹരിക്കും. സൺ ഗ്ലാസ്, തൊപ്പി, മഫ്ളർ തുടങ്ങിയ ആക്സസസറീസുകൾ അണിഞ്ഞും നിങ്ങളുടെ സ്‌റ്റൈലും സൗന്ദര്യവും കുട്ടാം.

ഫുട്‌ വെയറുകൾ

സ്വന്തം ഡ്രസ്സിന് അനുസരിച്ചുള്ള ഫുട് വെയറുകൾ തെരഞ്ഞെടുക്കാം. സൽവാർ സ്യൂട്ടോ സാരിയോ അണിയുമ്പോൾ ഹൈഹീൽ സാൻഡലോ ചെരിപ്പോ ഉപയോഗിക്കാം. ജീൻസ് ധരിക്കുന്നവരാണ് എങ്കിൽ ബുട്ടോ ഷൂസോ ആകും യോജിക്കുക. സാൻഡലുകളും ഉപയോഗിക്കാം.

ആകർഷണീയ വ്യക്‌തിത്വം നേടാൻ സദാ സന്തുഷ്ടയായിരിക്കുക എന്നതാണ് പ്രധാ നം. എങ്കിലേ മേൽപറഞ്ഞ ടിപ്‌സുകൾ പ്രയോജനപ്പെടു. പിരിമുറുക്കം ഇല്ലാത്തമനസ്സോടെ സന്തോഷപൂർവ്വം ജീവിതം ആസ്വദിക്കുമ്പോൾ നിങ്ങളുടെ വ്യക്തിത്വം കൂടുതൽ സൗന്ദര്യമുള്ളതും മികച്ചതും ആകും.

ആന്‍റി ലുക്കിന് ഗുഡ്ബൈ!

കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണട,  ചിരിക്കുമ്പോൾ അഭംഗിയുണ്ടാക്കുന്ന കമ്പി കെട്ടിയ പല്ലുകൾ, ഷേയ്പ്പ് ചെയ്യാത്ത സാധാരണ ചുരിദാർ, തീരെ മാച്ച് ചെയ്യാത്ത നാലായി മടക്കിയിട്ട ഷോൾ, എണ്ണ തേച്ച് മിനുക്കി മെടഞ്ഞിട്ട മുടി… ഇങ്ങനെ മുന്നിൽ വരുന്ന പെൺകുട്ടിയെ കാണുമ്പോൾ “അയ്യേ, തനി നാട്ടുംപുറത്തുകാരി” എന്ന് ആരെങ്കിലും കമന്‍റ് പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളു. ഇക്കാലത്ത് ആരെങ്കിലും ഇത്തരം വേഷം കെട്ടാൻ മുതിരുമോ?

ഇന്ന് നാട്ടിൻപുറങ്ങളിൽ പോലും കാണാം ഒരു ഫാഷൻ ടച്ച്. നാലാൾ കൂടുന്നിടത്ത് പോകുമ്പോൾ വസ്ത്രധാരണത്തിലും അപ്പിയറൻസിലും അല്പമൊരു ശ്രദ്ധ നല്ലതാണ്.

പ്രസന്‍റബിൾ ആകുക

നിങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയും കഴിവുമൊക്കെയുണ്ട്. അല്‌പം സൗന്ദര്യം കുടിയായാലോ? ലോകം നിങ്ങളെ തിരിച്ചറിയും, വിജയം സുനിശ്ചിതമാകും. ഫസ്‌റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്‌റ്റ് ഇംപ്രഷൻ എന്നല്ലേ ചൊല്ല്. ഒരു വ്യക്തിയുടെ ബാഹ്യമായ രൂപവും വേഷവിതാനങ്ങളുമാണ് ആരും ആദ്യം ശ്രദ്ധിക്കുക. മറ്റുള്ളവർ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കണമെങ്കിൽ നിങ്ങളിലെ വ്യക്‌തിത്വം പ്രസന്‍റബിൾ ആകേണ്ടത് അനിവാര്യം തന്നെ.

ഒരു വ്യക്ത‌ി നമ്മളോട് സംസാരിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ അപ്പിയറൻസും വസ്ത്രവുമായിരിക്കും. അതിന് അനുസരിച്ചാവും അയാൾ നമ്മുടെ വ്യക്തിത്വത്തെ വിലയിരുത്തുന്നത്. നിങ്ങളൊരു യുവതരുണി ആണെങ്കിലും അശ്രദ്ധയോടെയുള്ള വേഷവിതാനം ഒരു ‘ചേച്ചി’, ‘ആന്‍റി’ ലുക്കാവും നിങ്ങൾക്കു നൽകുക.

ആത്മവിശ്വാസം വർദ്ധിക്കും

മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തിൽ കഴിവുകൊണ്ടുമാത്രം ഉന്നതി കൈവരിക്കുക അത്രയെളുപ്പമുള്ള കാര്യമല്ല. ആത്മവിശ്വാസം തുളുമ്പുന്ന മുഖവും മാന്യമായ വേഷവിതാനവും നിങ്ങളിലെ വ്യക്‌തിത്വത്തെ എടുത്തു കാട്ടും. ശ്രദ്ധിക്കപ്പെടണമെന്ന ത്വരമൂലം അനവസരങ്ങളിൽ പളപളാ തിളങ്ങുന്ന വസ്ത്രങ്ങളും വാരിവലിച്ചു പുശിയ മേക്കപ്പുമായി ഇറങ്ങിയാൽ പരിഹാസപാത്രമാവുകയേയുള്ളൂ!

ഓരോ അവസരങ്ങൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രധാരണമാകാം. തിളക്കമുള്ള അടിപൊളി വസ്ത്രങ്ങൾ ഓഫീസ് അന്തരീക്ഷത്തിന് ചേരില്ല. പെൻസിൽ ഹീൽ സാൻഡൽസും ഡാർക്ക് മേക്കപ്പും ഓഫീസിൽ ഒഴിവാക്കണം. ജീൻസ്, ടീഷർട്ട്, ഷോർട്ട് ടോപ്പ്, സിംപിൾ ഷൂസ് ഇവയെല്ലാം നിങ്ങൾക്ക് മോഡേൺ ലുക്ക് നൽകും.

ഇനി ഇന്ത്യൻ ഔട്ട്ഫിറ്റ് ധരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ കോട്ടൺ കുർത്ത, ചുരിദാർ എന്നിവയ്ക്കൊപ്പം കോലാപുരി ചപ്പൽ ധരിച്ചു നോക്കൂ… സിംപിൾ ലുക്ക് കിട്ടും. ലൈറ്റ് മേക്കപ്പും മുഖത്തിന് അനുയോജ്യമായ ഹെയർ സ്റ്റൈലും വ്യക്‌തിത്വത്തെ കൂടുതൽ ഉജ്ജ്ജ്വലമാക്കും. സാരി ഉടുക്കുവാനാണ് ഇഷ്ടമെങ്കിൽ കോട്ടൺ സാരികൾക്ക് തന്നെപ്രാധാന്യം നൽകാം.

കാഷ്വൽ ഡേയിൽ ഭൂരിഭാഗം സ്ത്രീകളും ചുരിദാർ ധരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. യാത്രാ സൗകര്യവും ഫ്രീഡം ഫീലിഗും ലഭിക്കാൻ ജീൻസ് ധരിക്കുന്നതാണ് സൗകര്യപ്രദമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കാഷ്വൽ എന്നതുകൊണ്ട് കീറിപ്പറിഞ്ഞ ജീൻസോ വൃത്തിയായി തേയ്ക്കാത്ത സാരിയോ എന്നല്ല അർത്ഥമാക്കേണ്ടത്. ഫോർമൽ അല്ല, കാഷ്വൽ ഡ്രസ്സുകൾക്കാണിന്നേറെ പ്രിയം. ഏറെ പ്രസന്‍റബിളായ കാഷ്വൽ ഡ്രസ്സായാൽ ഉത്തമം.

ചേച്ചി / ആന്‍റി ലുക്ക്

  • ആവശ്യത്തിലധികം എണ്ണ പുരട്ടി മുടി വലിച്ചു കെട്ടുക/ മെടഞ്ഞിടുക.
  • കട്ടിയുള്ള കണ്ണട, മുഖത്തിനിണങ്ങാത്ത ഫ്രെയിം.
  • ഒറ്റനോട്ടത്തിൽ ഒരുങ്ങിയിട്ടില്ലെന്ന് തോന്നുക. അയ്യോ, പാവം! മുഖഭാവം.
  • നാലായി മടക്കി ഒതുക്കിയണിഞ്ഞ ദുപ്പട്ട/ ഷോൾ, ആവശ്യത്തിലധികം നീളമുള്ള ചുരിദാർ ടോപ്പ്.
  • ഷേയ്പ്പ് ചെയ്യാത്ത അയഞ്ഞ ചുരിദാർ. അതിനൊട്ടും മാച്ച് ചെയ്യാത്ത ദുപ്പട്ട.
  • ഹെയർ റിമൂവ് ചെയ്യാതെ ഹാഫ് സ്ലീവ് ഡ്രസ്സ് ധരിക്കുക. ഷേയ്പ്പ് ചെയ്യാത്ത കട്ടിയുള്ള പുരികക്കൊടികൾ.
  • തേഞ്ഞുനിറം മങ്ങിയ ചെരിപ്പുകൾ.

മോഡേൺ ലുക്ക്

  • മുഖത്തിനിണങ്ങുന്ന പോണി ടെയിൽ/ ലേറ്റസ്‌റ്റ് ഹെയർ സ്‌റ്റൈൽ.
  • ലെൻസ്/ ഫാഷനബിൾ സ്പെക്ടകിൾസ്
  • ലൈറ്റ് മേക്കപ്പ്, ആത്മവിശ്വാസം തുടിക്കുന്ന മുഖഭാവം.
  • സ്റ്റൈലിഷ് ടോപ്പ്/ ടീഷർട്ട്. ടീഷർട്ടിനിണങ്ങുന്ന സ്കാർഫ്.
  • ജീൻസ്, കാപ്രി, ഷോർട്ട് ടോപ്പ്, സ്കർട്ട്, സാഹചര്യത്തിനിണങ്ങുന്ന വസ്ത്രങ്ങൾ.
  • അനാവശ്യരോമങ്ങൾ നീക്കം ചെയ്ത് ഭംഗിവരുത്തിയ ശരീരഭാഗങ്ങൾ.
  • 4ട്രെൻഡി ഹൈ ഹീൽ സാൻഡൽ.

ശരീരത്തിൽ ചിത്രം വരയ്ക്കാം

പച്ചകുത്തിയ ശരീരത്തിന്‍റെ വശ്യത, കഥകളിലൂടെയും കവിതകളിലൂടെയുമൊക്കെയാണ് നാം അറിഞ്ഞിരുന്നത്. പക്ഷേ, ഇന്ന് അതല്ല അവസ്‌ഥ. തീവ്ര പ്രണയവും തീവ്ര ഭക്തിയും പ്രകടിപ്പിക്കാൻ കമിതാവിന്‍റെ പേരോ, മത ചിഹ്നങ്ങളോ ശരീരത്തിൽ പച്ചകുത്തുന്ന രീതി ഇക്കാലത്ത് സാധാരണമായിരിക്കുന്നു. വിവിധതരം ഡിസൈനുകളാണ് ഇപ്പോൾ ന്യൂ ജനറേഷനുപ്രിയം. തേളും ഡ്രാഗണും ലവ് ചിഹ്നവുമൊക്കെയായി ‘യുവത്വം’ ശരീരത്തിൻമേൽ വരച്ച് ആഘോഷിക്കുന്നവർക്ക് വെറൈറ്റിക്കു വേണ്ടി അല്പ‌ം വേദന അനുഭവിക്കാനും മടിയില്ല. അതുകൊണ്ടല്ലേ പ്രിയതമനു വേണ്ടി ചോരപൊടിയുന്ന പൂവ് സ്വന്തം ശരീരത്തിൽ സ്‌ഥിരമായി മുദ്ര ചെയ്യാൻ അവൾ തയ്യാറാകുന്നത്. അതേ, ഇത് ടാറ്റൂവിന്‍റെ കാലമാണ്. താല്ക്കാലിക ടാറ്റു വേണോ, സ്ഥിരം ടാറ്റു വേണോ, നിങ്ങൾ തീരുമാനിച്ചാൽ മതി.

ബോഡി ടാറ്റു ഭ്രമം കൂടുതൽ കണ്ടുവരുന്നത് കോളേജ് വിദ്യാർത്ഥികൾ, കമിതാക്കൾ, ആർട്ടിസ്‌റ്റുകൾ തുടങ്ങിയവർക്കിടയിലാണ്. കൊച്ചുകുട്ടികളും ആർട്ടിസ്‌റ്റുകളും താല്ക്കാലിക ടാറ്റുകൾ ഇഷ്ടപ്പെടുമ്പോൾ കമിതാക്കൾക്കിടയിലെ ഫാഷൻ പെർമനന്‍റ് ടാറ്റുവാണ്. പക്ഷേ ഒരു കാര്യം! പെർമനന്‍റ് ടാറ്റുവാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ അല്പം വേദന സഹിക്കാൻ തയ്യാറായിക്കോ. കാരണം ചർമ്മത്തിൽ ചെറു സൂചി കൊണ്ടാണ് വിവിധ ഡിസൈനുകൾ വരയ്ക്കുന്നത്.

ഒരു ചെറിയ ടാറ്റു വരയ്ക്കാൻ കുറഞ്ഞത് മൂന്നുനാലു മണിക്കൂറെങ്കിലും വേണം. വലിയ ടാറ്റു വേണമെങ്കിൽ ഒരു ദിവസം മുഴുവൻ ഇരുന്നു കൊടുക്കേണ്ടി വന്നേക്കാം. ഡിസൈൻ അല്‌പം കടുപ്പമാണെങ്കിൽ പിന്നേയും സമയം എടുക്കും. പക്ഷേ ഒരു കാര്യം മറക്കല്ലേ. ടാറ്റു ചെയ്യുന്നത് പരിചയസമ്പന്നരായിരിക്കണം. പ്രൊഫഷണലുകളാണെങ്കിൽ വളരെ നല്ലത്. അല്പം അശ്രദ്ധയോ അജ്‌ഞതയോ മതി, ജീവിതകാലം മുഴുവൻ വേദന അനുഭവിക്കേണ്ട സാഹചര്യമുണ്ടാക്കാൻ.

ആരൊക്കെയാണ് ‘ടാറ്റു’ പ്രിയക്കാർ? ഡൽഹി അശോക് വിഹാറിലെ ആഷ്‌മിൻ ടാറ്റു പാർലർ നടത്തുന്ന ആഷ്‌മിൻ പറയുന്നു: “ക്രിയേറ്റിവ് നേച്ചർ ഉള്ളവരാണ് ബോഡി ടാറ്റുവിനു വേണ്ടി തയ്യാറാകുന്നത്. ഫാഷൻ ഡിസൈനർമാർ, കലാകാരന്മാർ, മേക്കപ്പ്മെൻ, ഗ്ലാമർ രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിങ്ങനെയുള്ളവരാണ് പലപ്പോഴും ടാറ്റു ഭ്രമം പ്രദർശിപ്പിക്കുന്നത്.”

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ടാറ്റു ഡിസൈൻ തെരഞ്ഞെടുക്കുന്നത് അതീവ ശ്രദ്ധയോടെ വേണം. കാരണം നിങ്ങൾക്കിഷ്ടപ്പെട്ട ടാറ്റുവാണെങ്കിലും അത് കാണുന്നത് മറ്റുള്ളവരാണല്ലോ.

ബോഡി ടാറ്റു വരയ്ക്കുന്നതിനു മുമ്പ് ശരീരത്തിൽ ജിലോ കേൻ എന്ന മരുന്നു പുരട്ടി താല്‌കാലികമായി മരവിപ്പിക്കാറുണ്ട്. വരയ്ക്കു ന്ന സമയത്ത് വേദന അറിയില്ല. പക്ഷേ, പിറ്റേദിവസം ആ ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം.

ടാറ്റു പലതരം

ഡിസൈനുകളിൽ പരീക്ഷണത്തിന്‍റെ കാലമല്ലേ ഇത്. പൂക്കൾ, ഡ്രാഗൺ, പിസ്‌റ്റൾ, പക്ഷി, സുര്യൻ, ലവ് ചിഹ്നം, സർപ്പം, അമ്പും വില്ലും, തേൾ, മയിൽ, തുടങ്ങി എന്തെല്ലാം ഡിസൈനുകൾ…!

ടാറ്റു എവിടെയെല്ലാം

ശരീരത്തെ ആകർഷകമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടല്ലോ ടാറ്റുവിന്. അതുകൊണ്ട് പുറം, അരക്കെട്ട്, നെഞ്ചിനു മുകളിൽ, തോൾ എന്നിവിടങ്ങളിലാണ് സ്ത്രീകൾ ടാറ്റു അണിഞ്ഞു കാണുന്നത്. അമേരിക്കയിൽ നിന്നെത്തുന്ന ബോയ്ഫ്രണ്ടിനു സർപ്രൈസ് നൽകാൻ സജി എന്ന 21കാരി കണ്ടെത്തിയ മാർഗ്ഗം ടാറ്റു കുത്തലാണ്. അരക്കെട്ടിൽ വലിയൊരു ലവ് ചിഹ്നം വരച്ച് അതിൽ കാമുകന്‍റെ പേരും കുറിച്ചു. ആ ടാറ്റു കണ്ടപ്പോൾ കാമുകനും തോന്നി ഒരു ടാറ്റു അവൾക്കു വേണ്ടിയും വരയ്ക്കണമെന്ന്. “കാല്‌പാദങ്ങളിലും കഴുത്തിലും ടാറ്റു വരയ്ക്കുന്നതാണ് പെൺകുട്ടികളുടെ ഇടയിലെ പുതിയ ട്രെൻഡ്” ആഷ്‌മിൻ പറയുന്നു.

മുത്തുമാലയുടെ രൂപത്തിൽ കഴുത്തി ലും പാദസരത്തിന്‍റെ ആകൃതിയിൽ കാലിലും ഡിസൈൻ വരച്ചാൽ ചെലവു ചുരുക്കാമല്ലോ: പക്ഷേ ഇത് പെർമനന്‍റ് ടാറ്റു ആക്കല്ലേ. പുതിയ ഡിസൈൻ വരയ്ക്കണമെന്നു തോന്നിയാൽ പണി പാളും.

ആൺകുട്ടികളാകട്ടെ നെഞ്ച്, കഴുത്ത്, പുറം, നെറ്റി എന്നിവിടങ്ങളി ലാണ് ടാറ്റു വരക്കാനിഷ്ടപ്പെടുന്നത്. സങ്കീർണ്ണമായ ഡിസൈനുകളോടാണ് അവർക്ക് താല്‌പര്യം. പക്ഷേ തേൾ, ഡ്രാഗൺ, അമ്പ് തുടങ്ങിയ ഡെയ്‌ഞ്ചർ ഡിസൈനുകൾ അവരുടെ കുത്തകയാണെന്നു ധരിക്കല്ലേ… ചില പെൺപുലികളേയും കാണാം പുറത്ത് തേളും ഡ്രാഗണുമൊക്കെയായി.

പ്രേമനൈരാശ്യം മൂത്തും ചിലർ ടാറ്റു വരയ്ക്കാറുണ്ടെന്നാണ് ടാറ്റു പാർലറുകാരുടെ അനുഭവം. കാലുമാറിയ പെൺകുട്ടിയുടെ പേരോ, ചിത്രമോ ഒരു റിവഞ്ചു പോലെ നെഞ്ചത്ത് എഴുതി പ്രദർശിപ്പിച്ചു നടക്കും ഈ വിരുതന്മാർ. ഇനി ചിലരാകട്ടെ ഫാഷൻ ഭ്രമം കൊണ്ടല്ല ടാറ്റു വരയ്ക്കുന്നത്. ചില്ലറ അന്ധവിശ്വാസം തന്നെയാണ് കാരണം.

എവിടെ വേണ്ട

ശരീരത്തിലെ അതിമൃദുല ഭാഗങ്ങളിൽ ടാറ്റു ഒഴിവാക്കുക. ഞരമ്പുകൾ പ്രകടമാകുന്നയിടം, കവിൾ, ചുണ്ട്, കൈവിരൽ തുടങ്ങിയ സ്‌ഥലങ്ങളിലൊക്കെ ടാറ്റു വരയ്ക്കാതിരിക്കുകയാണ് ബുദ്ധി.

സൂക്ഷിക്കുക

ടാറ്റു വരയ്ക്കുമ്പോൾ പുതിയ സൂചി മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കുക. ഒരേ സുചി പലരും ഉപയോഗിച്ചാൽ അറിയാമല്ലോ, രോഗാണുബാധയ്ക്ക് സാധ്യതയുണ്ട്.

പ്രായം

ഒരാഴ്ചയും രണ്ടാഴ്ചയുമൊക്കെ മാത്രം നിലനിൽക്കുന്ന താല്ക്കാലിക ടാറ്റുവാണ് കുട്ടികൾക്ക് നല്ലത്. ശരീരത്തിൽ പെർമനന്‍റ് ടാറ്റു വരയ്ക്കാൻ നല്ല പ്രായം മുപ്പത് മുതലാണ്. താല്പ്‌പര്യങ്ങൾ മാറി മറിയുന്ന പ്രായത്തിൽ പെർമനന്‍റ് ടാറ്റു വരച്ചാൽ പ്രയാസമാകും.

പെർമനന്‍റ് ടാറ്റു

  • പെർമനന്‍റ് ടാറ്റു ഒരു തരം ആഭരണമാണ്, ഒരിക്കൽ അണിഞ്ഞാൽ ജീവിതകാലം മുഴുവൻ ധരിക്കേണ്ടിവരും.
  • ബ്രിട്ടണിൽ നിന്നാണ് ടാറ്റുവിന്‍റെ ഉത്ഭവം.
  • ലോകത്തിലെ നമ്പർവൺ ധൂർത്തന്മാർ തായ്ലന്‍റുകാരാണെന്നാണ് വയ്‌പ്. ഏറ്റവും കൂടുതൽ ബോഡി ടാറ്റു ഉപയോഗിക്കുന്നത് ഈ രാജ്യക്കാരാണ്.
  • പെർമനന്‍റ് ടാറ്റു വരച്ചാൽ അത് ഒഴിവാക്കാൻ പ്രയാസമാണ് എന്ന വസ്‌തുത മനസ്സിലാക്കി വേണം ഡിസൈനുകൾ തെരഞ്ഞെടുക്കാൻ.

പേപ്പർ ജ്വല്ലറി

സംഗതി കടലാസാണെങ്കിലും ഇതിന് കടലാസു വില മാത്രമാണെന്ന് വിചാരിക്കരുത്. പേപ്പർ ആഭരണങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പുതു തലമുറക്കാർക്ക് പ്രിയങ്കരമാണ് പേപ്പർ ജ്വല്ലറി. കല്ലും മുത്തും ബീഡ്സും വിവിധ മെറ്റീരിയലുകളിൽ തയ്യാറാക്കി ആഭരണങ്ങൾ അണിയാൻ ഏവർക്കും ഇഷ്ടമാണ്. മെറ്റലിലോ സ്വർണ്ണത്തിലോ ഉള്ള ഭാരിച്ച ആഭരണങ്ങൾ അണിഞ്ഞ് കാത് തൂങ്ങി പോകും എന്നതുപോലെയുള്ള പ്രശ്‌നങ്ങൾ പേപ്പർ ജ്വല്ലറിക്ക്  ഇല്ല. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് ഇവ അണിഞ്ഞ് കൂടുതൽ ഫാഷനബിളാകാം. കൂൾ മോഡേൺ ലുക്ക് നൽകാൻ പേപ്പർ ആഭരണങ്ങൾ സഹായിക്കും കൂടാതെ സ്വന്തം കലാഭിരുചി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. ഒറ്റ നോട്ടത്തിൽ തന്നെ ബ്യൂട്ടിഫുൾ എന്ന് പ്രശംസ പിടിച്ചു പറ്റുന്ന ഈ സ്റ്റൈലൻ ആഭരണങ്ങൾക്ക് ആരാധകർ ഏറെയാണ്.

ഇഷ്ടമുള്ള രൂപത്തിലും നിറത്തിലും വലിപ്പത്തിലും സ്വയം തയ്യാറാക്കാനും കഴിയും എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. പേപ്പർ റോൾ ചെയ്തും ക്വിലിംഗ് ടെക്നിക് ഉപയോഗിച്ചും അൽപം സർഗ്ഗാത്മകത ഉപയോഗിച്ച് ഇഷ്ടമുള്ള ആഭരണങ്ങൾ ഇഷ്ടമുള്ള ഡിസൈനിൽ നിർമ്മിക്കാം. വ്യത്യസ്‌ത തരം വർണ്ണക്കടലാസുകൾ, നേർത്ത കമ്പി, നൂൽ, ഇയർ ലൂപ്‌സ്, പഴയ ഇയർ ടോപസ് എന്നിവ മാത്രം മതി മനോഹരമായ പേപ്പർ ആഭരണങ്ങൾ തയ്യാറാക്കാൻ. ഉപയോഗ ശൂന്യമായ പഴയ ഇയർ ടോപ്‌സിന് മുകളിൽ ഒട്ടിച്ചും ഫാഷൻ ട്രെൻറ് സൃഷ്ടിക്കാം.

  • ഇഷ്ടനിറത്തിലുള്ള പേപ്പർ നീണ്ട ത്രികോണാകൃതിയിൽ മടക്കി 2 സെ.മീ. വീതി, 9 സെ.മീ. നീളം, 1 സെ.മീ. വീതി, 10 സെ.മീ. നീളം എന്നീ അളവുകളിലായി വെട്ടിയെടുക്കുക.
  • തുന്നൽ സൂചിയുടെ തടിച്ച അഗ്രം കൊണ്ട് പേപ്പർ കഷണം റോൾ ചെയ്തശേഷം രണ്ട് അറ്റവും പശ തേച്ച് ഒട്ടിക്കുക. ഇപ്രകാരം പേപ്പർ കഷണങ്ങൾ ഉപയോഗിച്ച് മുത്തുകൾ തയ്യാറാക്കാം.
  • ഇനി നൂലെടുത്ത് ഒരറ്റത്ത് കെട്ടിട്ട ശേഷം മറ്റേ അറ്റത്തുകൂടി ഒരു വലിയ മുത്ത്, ഒരു ചെറിയ മുത്ത് എന്ന ക്രമത്തിൽ ഓരോന്നായി കോർക്കുക. ഇഷ്ട‌മനുസരിച്ച് മാലയുടെ നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
  • ഇപ്രകാരം നിങ്ങൾക്ക് ബ്രേസ്‌ലെറ്റ് തയ്യാറാക്കാം.
  • ഡാംഗ്ളർ തയ്യാറാക്കണം എന്നുണ്ടെങ്കിൽ ഒരു വലിയ മുത്ത് നേർത്ത കമ്പിയിൽ കോർത്ത് ഇയർ ലൂപ്പിൽ കെട്ടിയിട്ട് ഡാംഗ്ളർ തയ്യാറാക്കാം.

പെൻഡന്‍റും ഡാംഗ്‌ളറും

പേപ്പർ ക്വിലിംഗ് ഉപയോഗിച്ച് പെൻഡൻറും ഡാംഗ്ളറും തയ്യാറാക്കാം. അതിനായി അര സെ.മീ. വീതിയിലും 12 സെ.മീ. നീളത്തിലുമായി പേപ്പർ മുറിച്ചെടുക്കണം. മുറിച്ചെടുത്ത പേപ്പർ കഷണത്തിന്‍റെ ഒരറ്റം ചുരുട്ടി അല്‌പം ലൂസാക്കിയശേഷം അറ്റത്ത് പശ തേച്ച് ഒട്ടിക്കാം. ഇപ്രകാരം കിൽഡ് ബീഡ്‌സ് തയ്യാറാക്കുക. ഇനി പേപ്പർ റോൾ ചെയ്ത് ബീഡ് തയ്യാറാക്കണം. അതിനു ശേഷം ഒരു കമ്പിയിൽ കിൽഡ് ബീഡ്, ചെറിയ ബീഡ്, വലിയ പേപ്പർ റോൾ എന്നീ ക്രമത്തിൽ കോർത്ത് മനോഹരമായ ഡാംഗ്ളർ തയ്യാറാക്കാം. ഇതുപോലെ തന്നെ ഇഷ്ടമുള്ള ആകൃതിയിലും ഡിസൈനിലും പെൻഡന്‍റ് തയ്യാറാക്കാം.

ഇത്തരം പേപ്പർ ബീഡ്‌സ് കൊണ്ട് ആഭരണങ്ങൾ മാത്രമല്ല, ഇഷ്‌ടമുള്ള കലാ രൂപങ്ങളും തയ്യാറാക്കാം. കലാഭിരുചി ഉള്ളവർക്ക് ഗ്രീറ്റിംഗ് കാർഡുകൾ, ഡെക്കറേറ്റീവ് പാനൽ, ഫോട്ടോ ഫ്രെയിമിന്‍റെ ബോർഡർ, അലങ്കാര തൂക്കങ്ങൾ, കർട്ടൻ ഹുക്കുകൾ എന്നിവ പേപ്പർ ക്വിലിംഗ് ഉപയോഗിച്ച് സുന്ദരമാക്കാം. സ്വർണ്ണം കൊണ്ടുള്ള ആഭരണങ്ങൾക്ക് വില കൂടിയിരിക്കുന്ന സാഹചര്യത്തിൽ പേപ്പർ ആഭരണങ്ങൾ ധരിച്ച് ഫാഷനബിളാകാം…

ലിംഗറീസ് തെരഞ്ഞെടുക്കുമ്പോൾ

ഔട്ട് ഫിറ്റിംഗ് മികച്ചതാവണമെങ്കിൽ ശരിയായ അളവിലുള്ള ലിംഗറീസ് തന്നെ ധരിക്കണം. തെറ്റായ അളവിലുള്ള ലിംഗറീസ് അണിയുന്നത് ആരോഗ്യത്തി നും ദോഷകരമാണ്. ഇന്ന് ലിംഗറീസിൽ തന്നെ ധാരാളം വെറൈറ്റികളുണ്ട്. അവയിൽ നിന്നും അനുയോജ്യമായവ തെരഞ്ഞെടുക്കാൻ അറിഞ്ഞിരിക്കണം. അതിന് വേണ്ട ചില നിർദ്ദേശങ്ങൾ…

ടീഷർട്ട് ബ്രാ

മോഡേൺ സ്ത്രങ്ങൾ അണിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ടീഷർട്ട് ബ്രാ. പ്രത്യേകിച്ചും ഫ്രോക്ക് സ്റ്റൈലിലുള്ള വേഷങ്ങൾ അണിയുമ്പോൾ ടീഷർട്ട് ബ്രായോ സ്ട്രാപ്ലെസ്സ് ബ്രായോ ആവും യോജിക്കുക. ബ്രായുടെ ഷേപ്പ് പുറത്തേക്കറിയാത്തതും വേണ്ടത് സപ്പോർട്ടിന് അണ്ടർവോയറുമുള്ളവയാണ് ഇവ.

ഹാഫ് കപ്പ് ബ്രാ

വലിയ കഴുത്തുള്ള വസ്ത്രങ്ങൾക്ക് ബാൽകോ നെറ്റ് പെർഫെക്റ്റ് ചോയിസാണ്. ഹാഫ് കപ്പ് ബ്രായാണിത്. ഇതിന്‍റെ സ്ട്രാപ്‌സ് ഏറ്റവും സൈഡിലുമായിരിക്കും. അതോടൊപ്പം സപ്പോർട്ട് നൽകുന്ന അണ്ടർവോയറുമുണ്ടായിരിക്കും. ഈ ലിംഗറി ബ്രസ്റ്റിന് ശരിയായ സപ്പോർട്ട് നൽകും.

മിനിമൈസർ ബ്രാ

വലിയ സ്‌തനങ്ങളുള്ളവർക്ക് അനുഗ്രഹമാണ് മിനിമൈസർ ബ്രാ. സ്‌തനങ്ങളുടെ വലിപ്പം കുറച്ചു കാട്ടുന്നതോടൊപ്പം അത് സ്ത‌നങ്ങൾക്ക് ശരിയായ ഷെയ്‌പും പകരുന്നു.

സ്ട്രാപ്ലെസ്സ് ബ്രാ

സാധാരണ ബ്രസ്‌റ്റ് സൈസ് ഉള്ളവർക്ക് ഷോൾഡർലെസ്സ് ഡ്രസ്സിനൊപ്പം സ്ട്രാപ്‌പ്ലെസ്സ് ബ്രാ ധരിക്കാം. ബ്രസ്‌റ്റ് സൈസ് തീരെ കുറഞ്ഞവർക്ക് സ്ട്രാപ്ലെസ് ബ്രായ്ക്കൊപ്പം സിലിക്കോൺ പാഡ്‌സ് ഉപയോഗിക്കാം. ഇത് ശരീരത്തിന് ആകർഷകത്വം നൽകും.

സ്പോട്‌സ് ബ്രാ

ശരീരത്തിന് കൂടുതൽ സപ്പോർട്ട് നൽ കാൻ സ്പോട്സ് ബ്രാ അനുയോജ്യമാണ്. സ്പോട്സ് ബ്രായുടെ സ്ട്രാപ്‌സിന്‍റെ മുൻ ഭാഗത്ത് അഡ്‌ജസ്‌റ്റേഴ്‌സുണ്ട്. ബ്രസ്‌റ്റ് സൈസിനും കപ്പ് സൈസിനും അനുസരിച്ച് ഇത് അഡ്‌ജസ്‌റ്റ് ചെയ്യാം. അതുകൊണ്ട് വർക്ക് ഔട്ട് ചെയ്യുമ്പോഴോ മറ്റു വല്ല ആക്റ്റിവിറ്റിയിൽ ഏർപ്പെടുമ്പോഴോ ശരീരത്തിന് യാതൊരു വിധത്തിലുള്ള സമ്മർദ്ദമോ അസ്വസ്‌ഥതയോ തോന്നുകയില്ല.

നഴ്സിംഗ് ബ്രാ

മുലയൂട്ടുന്ന അമ്മമാർക്കുള്ള ബ്രായാണിത്. സാധാരണ രീതിയിലുള്ള ബ്രാ കുഞ്ഞിന് മുലയൂട്ടുന്നതിന് തടസ്സമാകാറുണ്ട്. മുലയൂട്ടലിന് സൗകര്യപ്രദമായ രീതിയിലാണ് നേഴ്‌സിംഗ് ബ്രാ ഡിസൈൻ ചെയ്തിരിക്കുന്നത്.

സിപ്പ് കപ്പ് ബ്രാ

കപ്പിന് സമീപത്തായി ഒരു സിപ്പുള്ള ബ്രായാണിത്. കുഞ്ഞിനെ ഫീഡ് ചെയ്യാനൊരുങ്ങുമ്പോൾ ഈ സിപ്പ് തുറന്നാൽ മതി. കുഞ്ഞിനെ കൈയിൽ എടുത്തു പിടിച്ചിരിക്കുമ്പോൾ ബ്രാ അനായാസം തുറക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ മെച്ചം.

പാഡഡ് ബ്രാ

ഇരു സ്ത‌നങ്ങൾ തമ്മിൽ വലിപ്പവ്യത്യാസം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാൽ ചിലരിൽ ഈ വ്യത്യാസം പ്രകടമായ നിലയിലായിരിക്കും. ഇത്തരക്കാരെ സംബന്ധിച്ച് സർജറി മാത്രമാണ് ഒരു പോംവഴി. എന്നാൽ അതിന് താല്‌പര്യമില്ലാത്തവർക്ക് പാഡഡ് അണ്ടർവോയർ ബ്രാ ധരിച്ച് പ്രശനം പരിഹരിക്കാം.

മെറ്റേണിറ്റി ബ്രാ

തെറ്റായ അളവിലുള്ള ബ്രാ ധരിക്കുന്നത് സ്‌തനങ്ങളിലെ രക്തസഞ്ചാരം തടസ്സപ്പെടുത്തും നട്ടെല്ലിനും അത് ദോഷകരമാണ്. കഴുത്ത്, അരക്കെട്ടിന് മുകളിലുള്ള ഭാഗം, ചുമലുകൾ, കൈകൾ എന്നിവിടങ്ങളിൽ വേദനയുണ്ടാവാം. അതുകൊണ്ട് സ്ത്രീകളെ സംബന്ധിച്ച് ശരിയായ അളവിലുള്ള ബ്രാ ധരിക്കുക പ്രധാനമാണ്. പ്രത്യേകിച്ച് ഗർഭിണികൾ ഗർഭകാലത്ത് സ്‌തനങ്ങളുടെ വലിപ്പം വർദ്ധിക്കുന്നതിനാലാണത്. അതുകൊണ്ട് ഈ സമയത്ത് മെറ്റേണിറ്റി ബ്രാ ധരിക്കുന്നതാവും കൂടുതൽ സുഖപ്രദം.

മാസക്ടമി ബ്രാ

സ്‌തനാർബുദം ബാധിച്ചവർക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ബ്രായാണിത്. ഇതിന് അണ്ടർവോയറുണ്ട്. നാച്ചുറൽ ലുക്ക് നൽകുന്ന ഡിസൈനാണ്. ഒപ്പം ഏറെ കംഫർട്ടബിളുമാണ്.

ബ്രാ വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

  • 2 വർഷത്തിലധികം ഒരു ബ്രാ ഉപയോഗിക്കാൻ പാടില്ല.
  • ബ്രായുടെ സ്ട്രാപ്പും തുണിയും ലൂസായാൽ മാറിടത്തിന് ശരിയായ സപ്പോർട്ട് കിട്ടുകയില്ല. അക്കാര്യം ശ്രദ്ധിക്കുക.
  • ചില സമയത്ത് നിപ്പിളിൽ മാത്രമായി ചൊറിച്ചിലുണ്ടാവാം. നിപ്പിളിലെ ചർമ്മത്തിന് സംവേദനക്ഷമത ഏറെയായതിനാൽ സിന്തറ്റിക് ഫാബ്രിക്കിലുള്ള ബ്രാ ധരിക്കുന്നത് ദോഷകരമാണ്. കോട്ടൺ ബ്രാ ആണെങ്കിൽ ചർമ്മത്തിന് ശരിയാം വണ്ണം ശ്വസിക്കാനാവും. ചൊറിച്ചിൽ പോലുള്ള പ്രശ്ന‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും.
  • ലെയ്‌സ്, അണ്ടർവോയർ ഉള്ള ബ്രാ വാഷിംഗ് മെഷീനിൽ വാഷ് ചെയ്യരുത്.
  • ഓരോ ബ്രായുടെ ഫിറ്റിംഗും ഓരോ തരത്തിലുള്ളതാവും. അതുകൊണ്ട് നിങ്ങൾ ധരിക്കുന്ന അതേ പാറ്റേണിലും ഫിറ്റിംഗിലുമുള്ള ബ്രാ വീണ്ടും കിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ശരീരത്തിനിണങ്ങുന്നതും സുഖപ്രദവുമായ ബ്രാ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
  • ആർത്തവനാളുകളിൽ ബ്രാ അല്പം ലൂസായി ധരിക്കുന്നതാണ് നല്ലത്. കാരണം ഈ സമയത്ത് സ്‌തനങ്ങളുടെ ആകാരം വർദ്ധിക്കും. അതുകൊണ്ട് ഈ ദിവസങ്ങളിൽ അൽപം വലിയ സൈസിലുള്ള ബ്രാ ധരിക്കാം.

ബ്രാ വാങ്ങാൻ ബ്രെയിൻ വേണം

പണ്ടുകാലങ്ങളിൽ സ്ത്രീകൾ  ഉപയോഗിച്ചിരുന്ന മലക്കച്ചയുടെ ആധുനിക രൂപമാണ് ‘ബ്രാ.’ സ്ത്രീയുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ ഈ അടിവസ്ത്രം ഇന്ന് വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്.

ബ്രായുടെ ഡിസൈനിംഗിലും നിറത്തിലുമാണ് ഏറ്റവും കൂടുതൽ മാറ്റം പ്രകടമായത്. സ്‌തനത്തിന്‍റെ വലിപ്പത്തിനും ആകാരത്തിനും യോജിച്ചവ വിപണിയിൽ സുലഭം. വിവിധ പ്രായക്കാരായ സ്ത്രീകളുടെ ശാരീരിക പ്രത്യേകതകളും സൗന്ദര്യവും കണക്കിലെടുത്ത് ആകർഷകങ്ങളായ ബ്രാകൾ വിപണിയിലെത്തിക്കുന്നതിന് വൻകിട കമ്പനികൾക്കിടയിൽ കടുത്ത മത്സരം തന്നെയുണ്ട്. കോടികളുടെ ബിസിനസ്സാണ് ഈ വിപണി കയ്യടക്കിയിരിക്കുന്നത്.

സ്ത്രീകളുടെ സ്തനസൗന്ദര്യത്തിനും വ്യക്‌തിത്വത്തിനും സ്വകാര്യമായ പിന്തുണ നല്‌കുന്ന ബ്രേസിയർ വിപണിയിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലധികമായിരിക്കുന്നു.

ശരീരത്തിന്‍റെ ലാവണ്യവും ഭംഗിയും എടുത്തുകാട്ടുന്ന ഈ അടിവസ്ത്രമിന്ന് സ്ത്രീയുടെ സ്വകാര്യമായ അഭിമാനം കൂടിയാണ്. സ്‌തനഭംഗി സംരക്ഷിക്കുകയെന്നതാണ് ബ്രായുടെ ധർമ്മം. സ്തനാരോഗ്യം നിലനിർത്തുന്നതിലും ബ്രായ്ക്ക് പങ്കുണ്ട്.

ഭാരിച്ച സ്തനം: വീതിയേറിയ ബെൽറ്റുള്ള സപ്പോർട്ടിംഗ് ബ്രായാണ് ഇതിന് അനുയോജ്യം. സുഖപ്രദമായിരിക്കുന്നതിനൊപ്പം സ്തനങ്ങൾ ഇടിഞ്ഞ് താഴുന്നത് തടയുന്നു. വലിപ്പം കുറച്ചുകാട്ടാൻ സഹായിക്കുന്ന മിനിമൈസ് ബ്രാകളുമുണ്ട്. എ. ബി, സി, ഡി, ഇ എന്നിങ്ങനെ 5 കുപ്പ് സൈസുകളിൽ ഇത് ലഭിക്കുന്നു.

അയഞ്ഞുതൂങ്ങിയ സ്തനം: വയറുള്ള ബ്രാ ധരിക്കുന്നതാണ് ഇത്തരം സ്‌നങ്ങൾക്ക് ഉത്തമം. ഇതിൽത്തന്നെ രണ്ടു തരത്തിലുള്ള ബ്രാ ലഭ്യമാണ്. അണ്ടർ വയർ ബ്രാ, സൈഡ് വയർ ബ്രാ എന്നിവയാണവ. ഇതിലുള്ള വയറാണ് സപ്പോർട്ടറായി പ്രവർത്തിക്കുന്നത്. ശരീരത്തിൽ ഫിറ്റായി കിടക്കുകയും ചെയ്യും. 150 മുതൽ 550 രൂപവരെ വിലയുള്ളവയാണ് ഇത്തരം അടിവസ്ത്രങ്ങൾ.

ഫീഡിംഗ് ബ്രാ: മുലയൂട്ടുന്ന അമ്മമാർക്കുള്ള സ്പെഷ്യൽ ബ്രായാണിത്. ഇതിന്‍റെ കപ്പുകളിൽ അടപ്പുപോലെ ഒരു പാളി ഉണ്ടായിരിക്കും. മുലയൂട്ടുന്നതിന് സൗകര്യപ്രദമായി ഈ പാളി തുറക്കാം.

മോഡേൺ വേഷങ്ങൾ

മോഡേൺ വേഷങ്ങൾക്ക് ഇണങ്ങുന്ന ബ്രാകളുണ്ട്. ഷോൾഡർ ലെസ്സായിട്ടുള്ള വേഷങ്ങൾക്ക്, താഴെ സപ്പോർട്ടുള്ള ബ്രായാണ് യോജിക്കുക. ഡീപനെക്ക് വേഷങ്ങൾക്ക് ഹാൾട്ടർ നെക്ക് ബ്രായാണ് നല്ലത്. വലിയ കഴുത്തുള്ള ബ്ലൗസിനടിയിൽ ഹാൾട്ടർനെക്ക് ബ്രാ അണിയാം. ഇവയിൽ സ്ട്രാപ്പില്ലാത്തതോ ട്രാൻസ്‌പരന്‍റ് സ്ട്രാപ‌് ഉള്ളതോ ലഭ്യമാണ്.

പല നിറത്തിലും തരത്തിലും

ഹോസറി, ലിക്ര സ്‌റ്റഫിലുള്ള ബ്രാകളാണ് ഡെയ്‌ലി വിയറിന് നല്ലത്. ടൈറ്റ് സ്ട്രച്ചബിൾ ടീ ഷർട്ടുകൾക്കു ള്ളിൽ ഇതണിഞ്ഞാൽ മനോഹരമായിരിക്കും. ഈ ബ്രാകളുടെ സ്ട്രാപ്പ് വളരെ നേർത്തതായിരിക്കും. ഹാൾട്ടർനെക്ക് ബ്രായ്ക്ക് രണ്ട് വെറൈറ്റികളുണ്ട്. ഒന്ന് ട്രാൻസ്‌പരന്‍റായിട്ടുള്ള ഇൻവിസിബിൾ നെക്കും മറ്റൊന്ന് വിസിബിളായിട്ടുള്ള സ്ട്രാപ്പും.

ഡിസൈനർ ബ്രായാണ് ഇന്ന് മാർക്കറ്റിൽ ഏറ്റവും പ്രചാരത്തിലുള്ളത്. ഇതിൽ പ്രിന്‍റഡ്, എംബ്രോയ്‌ഡറി, സീക്വൻ‌സുകളുള്ളത്, ലേസുകൊണ്ട് അലങ്കരിച്ച ചിക്കൻ വർക്കുള്ള ബ്രാ, ട്രാൻസ്‌പരന്‍റ് നെക്ക്, വിത്തൗട്ട് സ്ട്രാ പസ്, പുഷ് അപ്പ്, സീംലെസ്സ്, വയർ ബ്രാ, സ്പോർട്‌സ് ബ്രാ എന്നിങ്ങനെ വൈവിധ്യമാർന്ന റേഞ്ചുകളുമുണ്ട്. വിവാഹദിനത്തിൽ അണിയാൻ പൊതുവെ വെള്ളനിറത്തിലുള്ളവയാണ് തെരഞ്ഞെടുക്കുന്നത്. ഇവയ്ക്ക് 300 മുതൽ 500 വരെ വിലവരും.

ശരിയായ ആകൃതി

എത്ര നല്ല വസ്ത്രമണിഞ്ഞാലും അതിന് യോജിച്ച ബ്രാ ധരിക്കുമ്പോഴാണ് ആ വസ്ത്രത്തിന്‍റെ ഭംഗി വെളിപ്പെടുക. മാർക്കറ്റിൽ മൂന്നു കപ്പ് സൈസുകളിലുള്ള ബ്രാ ലഭ്യമാണ്. എ, ബി, സി എന്നിവയാണ് കപ്പ് അളവുകൾ.

ശരിയായ ഷെയ്പ്പിലുള്ള ബ്രാ തെരഞ്ഞെടുക്കാൻ അളവ് കൃത്യമായി അറിഞ്ഞിരിക്കണം. നിലക്കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് തനത്തിന് താഴെയായി (റിബ്) ടേപ് ഉപയോഗിച്ച് അളവെടുക്കുക. പിന്നീട് സ്ത‌നത്തിന് മുകളിലൂടെ അളവെടുക്കുക. ശരീരത്തിൽ തൊട്ടിരിക്കുന്ന വിധത്തിലാവണം അളവെടുക്കേണ്ടത്. ഈ അളവുകൾ പ്രകാരം ശരിയായ ബ്രാ തെരഞ്ഞെടുക്കാം.

കപ്പ് സൈസ്

അളവുകൾ തമ്മിൽ കുറച്ചുകിട്ടുന്ന സംഖ്യ അടിസ്ഥ‌ാനമാക്കിയാണ് കപ്പ് സൈസ് നിർണ്ണയിക്കുന്നത്. കുറച്ചു കിട്ടുന്ന സംഖ്യ 1 ആണെങ്കിൽ കപ്പ് സൈസ് എ, 2 ആണെങ്കിൽ ബി, 3 ആണെങ്കിൽ സി ആയിരിക്കും. അതു പോലെ സ്‌തനങ്ങൾക്ക് തൊട്ടുതാഴെയുള്ള അളവ് ടേപ്പുകൊണ്ട് എടുക്കുക. അളവ് എടുക്കുമ്പോൾ കൂടുതൽ ഇറക്കുകയോ ലൂസാവുകയോ അരുത് കിട്ടിയ  അളവിനൊപ്പം 5 കൂട്ടുക. കൂട്ടിക്കിട്ടുന്നത് ഒറ്റസംഖ്യ ആണെങ്കിൽ അതിനടുത്ത ഇരട്ട സംഖ്യയായിരിക്കും നിങ്ങളുടെ സൈസ്.

ടീനേജുകാർക്ക്

അനുയോജ്യമായതും നല്ല കമ്പനിയുടേതുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കപ്പിന്‍റെയും ബെൽറ്റി എന്‍റെയും അളവ് ശരീരത്തിന് സുഖപ്രദമായിരിക്കുകയും വേണം. ശരീരത്തിൽ ഇറുകിയിരിക്കുന്നതോ അയഞ്ഞതോ ആവരുത്. പൊതുവെ അണ്ടർ വയേർഡ് ബ്രേസിയറുകളോടാണ് കൗമാരക്കാർക്ക് പ്രിയം. പാഡ്‌ വെച്ചതും ഇല്ലാത്തതുമായി വിവിധ നിറത്തിൽ ലഭ്യമാണ്. കൗമാര പ്രായക്കാർക്ക് ബിഗിനേഴ്‌സ് ബ്രായുമുണ്ട്. ടീ ഷർട്ടിനോടൊപ്പം അണിയാൻ സീംലെസ്സ് ബ്രാകൾ കൗമാരക്കാരികൾ ക്ക് ഏറെ യോജിക്കും. ഇവയ്ക്ക് 80 മുതൽ 500 വരെയാണ് വില.

ഒറ്റനോട്ടത്തിൽ കണ്ടിഷ്‌ടപ്പെട്ട് ഫാൻസി ബ്രാ വാങ്ങരുത്. അതിലുള്ള ലേസുകളും തയ്യലുകളും ശരീരത്തിൽ അസ്വസ്‌ഥതയുണ്ടാക്കാം. ടീഷർട്ട് ബ്രായാണ് കൗമാരക്കാരികൾ ഇഷ്‌ടപ്പെടുന്ന മറ്റൊരിനം. കോട്ടൺ ഫാബ്രിക്കുകൊണ്ടുള്ള ടീഷർട്ട് ശരീരത്തിൽ ഫിറ്റായി കിടക്കും. ചർമ്മത്തിനത് പൂർണ്ണ സുരക്ഷിതത്വവും നല്‌കും. ഓടുമ്പോഴും ചാടുമ്പോഴും അതിന്‍റെ സ്ട്രാപ്സ‌് ചുമലിൽ നിന്നും തെന്നിമാറുകയുമില്ല.

വൈഡ് ഓപ്പണായിട്ടുള്ള വസ്ത്രങ്ങളോ ടോപ്പുകളോ അണിയുകയാണെങ്കിൽ സ്ട്രാപ്ലെസ്സ് ബ്രാ ധരിക്കാം. കൂടെക്കൂടെ സ്ട്രാസ് പിടിച്ചിടുന്നത് ഒഴിവാക്കാം. ബായിക്ക് ഉപയോഗിക്കുന്ന സിന്തറ്റിക് ഫാബ്രിക് അലർജിയുണ്ടാക്കുന്നതാണോ എന്നും പരിശോധിക്കണം.

കൗമാരം, വിവാഹകാലം, ഗർഭകാലം, മുലയൂട്ടുന്ന കാലം തുടങ്ങിയ ഘട്ടങ്ങളിലൊക്കെ സ്തനാകൃതിയിൽ മാറ്റമുണ്ടാവാം. ഇത്തരം മാറ്റങ്ങൾക്കനുസരിച്ച് ശരിയായ അളവിലുള്ള ബ്രാ തെരഞ്ഞെടുക്കണം. ടൈറ്റായി തോന്നുകയാണെങ്കിൽ വലിയ കപ്പ് സൈസിലുള്ളവ തെരഞ്ഞെടുക്കാം. ഇറുകിയവ സ്ത‌നവികാസം തടയും. സ്ട്രാപ്പുകൾ ലൂസായെന്ന് തോന്നുകയാണെങ്കിൽ അതൊഴിവാക്കാം. ശരീരത്തിന് ശരിയായ ഫിറ്റിംഗ് കിട്ടുകയുമില്ല. അമിതമായി ഇറുകിയ ബ്രേസിയറുകൾ ധരിക്കുന്നവർക്ക് നടുവേദന, ചുമൽവേദന തുടങ്ങിയ ശാരീരികാസ്വസ്‌ഥതകൾ ഉണ്ടാവാം. അതുകൊണ്ട് ക്യത്യമായ അളവിലുള്ള ബ്രേസിയർ വാങ്ങാൻ ശ്രദ്ധിക്കണം.

ഡേറ്റിംഗിനും ആഘോഷങ്ങൾക്കും 20 സ്റ്റൈലിഷ് ലുക്കുകൾ

പാർട്ടി, ജന്മദിനാഘോഷങ്ങൾ, സൗഹൃദ കൂട്ടായ്മകൾ, ഉത്സവങ്ങൾ, ഡേറ്റിംഗ്… ഇങ്ങനെ സവിശേഷമായ എത്രയോ മുഹൂർത്തങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരാം. ആ ഒരു ദിവസം മനസ്സ് നിറഞ്ഞു ആഘോഷിക്കാൻ നമ്മൾ പൂർണമായും സജ്ജരാകേണ്ടതുണ്ട്. ഉദാഹരണത്തിന് ഡേറ്റിംഗിനായി കണ്ടുമുട്ടേണ്ട സ്ഥലം തീരുമാനിക്കപ്പെടുന്നതുപോലെ തന്നെ ആ സ്പെഷ്യൽ ദിനത്തിൽ അണിയേണ്ട വസ്ത്രത്തെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമൊക്കെ മനസ്സിൽ ഏകദേശ പ്ലാനിംഗുമൊക്കെ ഉണ്ടാകുമല്ലോ. ഏറ്റവും കോൺഫിഡൻസ് പകരുന്ന ഒരു ലുക്ക് തെരഞ്ഞെടുക്കാനാവും ഭൂരിഭാഗം പേരും തയ്യാറാകുക. ഏതു വിശേഷാവസരവും ആഘോഷിക്കാൻ ഇതേ മാനസികാവസ്ഥ തന്നെയാകാ൦ എല്ലാവർക്കുമുണ്ടാകുക. പരമാവധി സന്തോഷവും ആത്മസംതൃപ്തിയും നൽകുന്ന ഒരു സ്റ്റൈൽ സ്വീകരിക്കുക.

സ്വന്തം നിറത്തിനും നിലവിലുള്ള ഫാഷനും അടിസ്ഥാനപ്പെടുത്തി ഒരു ഡ്രസ് തെരഞ്ഞെടുക്കാം. അത്തരം ഒരു വസ്ത്രം ധരിക്കുക, അത് കൂടുതൽ ആത്മസംതൃപ്തിയും സന്തോഷവും നൽകും. ഒപ്പം ആ ദിവസത്തെ ഏറ്റവും മനോഹരവുമാക്കും

ബോഡികോൺ ഡ്രസ്

ബോഡികോൺ വസ്ത്രത്തിൽ നിങ്ങൾ വളരെ മെലിഞ്ഞതും സെക്‌സിയുമായി കാണപ്പെടും. വേണമെങ്കിൽ ഷൈനിംഗ് ബ്ലാക്ക് ഡ്രസ്സ് ഓപ്ഷനും തിരഞ്ഞെടുക്കാം. ഇത്തരം വസ്ത്രം ഒരു കംപ്ലീറ്റ് പാർട്ടി ഡ്രസ്സായി മാറും. ഒപ്പം മുടിക്ക് വേവി ലുക്ക് (തിരമാലകൾ പോലെ) നൽകാം അല്ലെങ്കിൽ സ്ലീക്ക് സ്‌ട്രെയ്‌റ്റ് ഹെയർസ്റ്റൈൽ പരീക്ഷിക്കാം. ഹൈ ഹീൽസ് അല്ലെങ്കിൽ സ്റ്റെലെറ്റോകൾ ഇതിനൊപ്പം ധരിക്കാം. ലൈറ്റ് മേക്കപ്പ് അല്ലെങ്കിൽ ബോൾഡ് ലിപ്സ്റ്റിക്ക് ധരിക്കുന്നത് ഈയൊരു സ്റ്റൈലിംഗിന് മികവ് പകരും.

ഓഫ്‌ഷോൾഡർ വസ്ത്രം

ഡേറ്റിംഗിന് ചുവപ്പ് അല്ലെങ്കിൽ വെള്ള നിറത്തിലുള്ള മനോഹരമായ ഓഫ് ഷോൾഡർ വസ്ത്രം ധരിക്കാം. ലഞ്ച്- ഡിന്നർ പാർട്ടികൾക്ക് ഈ വസ്ത്രം ഏറ്റവും അനുയോജ്യമാണെന്നതാണ് ഇതിന്‍റെ പ്രത്യേകത. വൈറ്റ് കളർ പരീക്ഷിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ, അതിനൊപ്പം ചുവന്ന നിറമുള്ള ഹൈഹീൽ സാൻഡിൽസ് അല്ലെങ്കിൽ ബൂട്ട്സ് തെരഞ്ഞെടുക്കാം. വൈറ്റ്- റെഡ് കോമ്പിനേഷൻ എപ്പോഴും ഹോട്ട് ആൻഡ് ക്യൂട്ട് ലുക്ക് നൽകുന്നു.

റെഡ് മിനി സ്‌കർട്ട്

സുഹൃത്ത് ഒരു ലഞ്ചിനായി ക്ഷണിക്കുകയാണെങ്കിൽ നിങ്ങൾക്ക് മനോഹരമായ പ്രിന്‍റഡ് മിനി സ്കർട്ട് ധരിക്കാം. ഈ വസ്ത്രധാരണം സിംപിൾ ലഞ്ച് ഡേറ്റിന് അനുയോജ്യമാണ്. ഇതിനൊപ്പം ചുവന്ന വെഡ്ജ് ഹീൽസ് ധരിക്കാം. വേണമെങ്കിൽ, ഈ വസ്ത്രത്തിനൊപ്പം ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് ഷൂസും ധരിക്കാം. ബ്ലാക്ക് ഹീൽസും മികച്ചയൊരു ഓപ്ഷൻ ആണ്. ഈ വസ്ത്രത്തിനൊപ്പം ഹൈ പോണിടെയിൽ ഹെയർസ്റ്റൈൽ മികച്ച ലുക്ക് നൽകും. മുടിയിൽ ഇളം വേവി ടച്ച് നൽകാം.

സൈഡ് സ്ലിറ്റഡ് മാക്സി ഡ്രസ്സ്

ഒരു സായാഹ്ന പാർട്ടിക്കോ ഡേറ്റിംഗിനോ ലഞ്ച് പാർട്ടിക്കോ ആണ് പോകുന്നതെങ്കിൽ, ബോൾഡ് പ്രിന്‍റുകളും നിറങ്ങളുമുള്ള സൈഡ് സ്ലിറ്റഡ് മാക്സി ഡ്രസ് തിരഞ്ഞെടുക്കാം. ഫങ്കി ആഭരണങ്ങളും ഇതിനൊപ്പം അണിയുന്നത് ക്യൂട്ട് ലുക്ക് നൽകും. സ്മോക്കി ഐ മേക്കപ്പ് ഇട്ട് ചുണ്ടുകളിൽ ന്യൂഡ് ലിപ്സ്റ്റിക്ക് ഷേഡ് ഫിൽ ചെയ്യാം. ഒപ്പം ഹൈ ഹീൽ ചെരുപ്പും ധരിക്കാം. വേണമെങ്കിൽ ഡെനിം ജാക്കറ്റും കൂടി ആയാൽ ലുക്ക് ഗംഭീരം.

സാരി

സാരി ഓപ്ഷനും തിരഞ്ഞെടുക്കാം. ആദ്യത്തെ ഡേറ്റിംഗ് ആണെങ്കിൽ സാരി ധരിക്കുന്നത് നല്ലൊരു ഓപ്ഷനായിരിക്കും. ഈ ദിവസത്തിനായി കളർഫുള്ളായ സാരി തിരഞ്ഞെടുക്കാം. സാരി നിങ്ങളെ മനോഹരമാക്കുക മാത്രമല്ല നിങ്ങളെ വ്യത്യസ്തയാക്കുകയും ചെയ്യും. സാരിയോടൊപ്പം വ്യത്യസ്തമായ ബ്ലൗസ് തിരഞ്ഞെടുക്കണം. ഒപ്പം ചില ഹെവി ആക്സസറികളും ധരിക്കാം.

വൂളൻ ടോപ് വിത്ത് പാന്‍റ്

ഡേറ്റിംഗിന് അൽപം സ്റ്റൈലിഷ് ലുക്ക് പകരുന്നതിന് പാനന്‍റിനൊപ്പം ഒരു ചെറിയ വൂളൻ ടോപ്പും ധരിക്കാം. ഇതിനൊപ്പം ബൂട്ടും ധരിക്കാം. ജീൻസും ലോങ് കോട്ടിനുമൊപ്പം ബൂട്ടും ധരിക്കുന്നത് സ്റ്റൈലിഷ് ലുക്ക് നൽകും. ബൂട്ടിനൊപ്പം ജീൻസും ടോപ്പും കോട്ടും ധരിക്കുന്നത് വ്യത്യസ്തമായ ലുക്ക് നൽകുമെന്ന് മാത്രമല്ല, നിങ്ങളെ കൂടുതൽ സ്മാർട്ടുമാക്കും.

സാറ്റിൻ

സാറ്റിൻ ഫാബ്രിക് ഡ്രസ് തികച്ചും ഫാൻസി ആണെങ്കിലും സിംപിളും ക്ളാസിയും ആയ ലൂക്കിന് പ്ലെയിൻ സാറ്റിൻ വസ്ത്രം അനുയോജ്യമാണ്. നിങ്ങളുടെ സോഫ്റ്റ് ഫിഗറിന് ഇത് മനോഹാരിത നൽകും. റെഡ്, യെല്ലോ അല്ലെങ്കിൽ മെറൂൺ പോലെ അൽപ്പം ബ്രൈറ്റ് ആയ നിറം തിരഞ്ഞെടുക്കുക. ഒപ്പം പേൾ കമ്മലുകൾ ധരിക്കുക. പമ്പ് ഹീൽസും കാലിൽ അണിയുക.

സീക്വൻസ് ഡ്രസ്

ജീവിതത്തിലെ മനോഹരമായ നിമിഷത്തിനായി അൽപം ആഡംബരം വേണമെന്നുള്ളവർക്ക് സീക്വൻസ് ഡ്രസ് പരീക്ഷിക്കാം. സീക്വൻസ് ഡ്രസ് ഡേറ്റ്- നെറ്റിന് അനുയോജ്യമാണ്. ഒപ്പം മേക്കപ്പിനായി സ്മോക്കി ഐ ലുക്കും ചുണ്ടുകൾക്ക് ന്യൂഡ് ഷേഡും തിരഞ്ഞെടുക്കാം. കൂടാതെ, മുടി ലൂസായി ഇടുന്നത്‌ ഈ ലൂക്കിനു മാറ്റു പകരും.

സൺഡ്രസ്

സെക്‌സിയും കംഫർട്ടബിളും ആയ ഒരു വസ്ത്രം ധരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സൺഡ്രസ് തിരഞ്ഞെടുക്കുക. റൊമാന്‍റിക് ഔട്ട്‌ഡോർ ബ്രഞ്ചിനെ സവിശേഷമാക്കാൻ ഈ വസ്ത്രം നല്ലൊരു ചോയ്‌സ് ആണ്. അത്തരമൊരു സാഹചര്യത്തിൽ, പങ്കാളിയ്‌ക്കൊപ്പം സ്വതന്ത്രമായി ഒഴുകുന്ന സൺഡ്രസ് ധരിച്ച് ഒരു റൊമാന്‍റിക് ഡേറ്റിന് പോകുകയാണെങ്കിൽ ആ ദിവസം കൂടുതൽ മനോഹരമാകും. സൺഡ്രസ് സുഖപ്രദമായത് മാത്രമല്ല ആകർഷകവുമാണ്.

എ ലൈൻ വസ്ത്രം

വിശേഷ ദിവസത്തിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായി കാണപ്പെടാനും പ്രിയപ്പെട്ടവന്‍റെ ഹൃദയം കവരാനും ആഗ്രഹിക്കുന്നുവെങ്കിൽ അരക്കെട്ട് ഹൈലൈറ്റ് ചെയ്യുന്ന ഒരു എ-ലൈൻ വസ്ത്രം തിരഞ്ഞെടുക്കുക, ആ വസ്ത്രത്തിൽ നിങ്ങളെപ്പോലെ മനോഹരിയായി മറ്റാരും ഉണ്ടാകില്ല. സ്പെഷ്യൽ ഡേയ്‌ക്കായി റെഡ് കളറിലുള്ള എ-ലൈൻ വസ്ത്രം തിരഞ്ഞെടുക്കുക, മൃദുവായ ഫാബ്രിക്കിലുള്ളതാകണം ഡ്രസ്. ലുക്ക് ഗംഭീരമാക്കാൻ ന്യൂട്രൽ ആക്സസറികൾ ധരിക്കുക. ടിയർ ഡ്രസ് സ്റ്റൈൽ ഈ ദിവസത്തിന് വളരെ ആകർഷകമായ ഓപ്ഷനാണ്, കാരണം അതിലുള്ള ലെയറുകൾ നിങ്ങളുടെ രൂപത്തെ വളരെ ആകർഷകമാക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

ഡെനിം

കാഷ്വൽ ഔട്ടിംഗിന് ഡെനിം ജാക്കറ്റും ബെൽറ്റും ഉപയോഗിച്ച് ജോടിയാക്കാം. കട്ടൗട്ട് വസ്ത്രം, കട്ടൗട്ട് ഡ്രസ് ട്രെൻഡിയായ ഒന്നാണ്. ഇത് നിങ്ങളുടെ സെക്‌സി ലുക്ക് വർദ്ധിപ്പിക്കു൦. ഏറെ വിശേഷപ്പെട്ട ദിനത്തിൽ, അത്തരമൊരു വസ്ത്രം ധരിക്കുന്നത് ഹോട്ട് അവതാർ ലുക്ക് നൽകാൻ സഹായിക്കും. അതിനായി, ബോൾഡ് പ്രിന്‍റ് ഉള്ള ഫ്ലോയി മെറ്റീരിയലിൽ ഉള്ള ഒരു വസ്ത്രം തിരഞ്ഞെടുക്കുക. അതിന്‍റെ സ്ലീവ് നീളമുള്ളതായിരിക്കണം എന്നതും ഓർക്കുക. ഈ വസ്ത്രം സുഖകരവും ആകർഷകവുമായിരിക്കും.

സ്ലിപ്പ് ഡ്രസ്

സ്ലിപ്പ് ഡ്രസ് വളരെ ആകർഷകമാണ്. സെക്‌സി, ബോൾഡ് ലുക്ക് ലഭിക്കുന്നതിന് ഈ വസ്ത്ര൦ അനുയോജ്യമാണ്. ഡേറ്റിംഗിന്‌ ഇത് നല്ലൊരു ചോയ്‌സാണ്. ശ്രദ്ധാപൂർവ്വം നിറം തിരഞ്ഞെടുക്കുക. അല്പം തിളങ്ങുന്ന അല്ലെങ്കിൽ റെഡ് കളർ നല്ലതായി കാണപ്പെടും. നൈറ്റ് ഔട്ടിംഗിന്‌ ഈ വസ്ത്രം നല്ല ഒരു ഓപ്ഷനും കൂടിയാണ്.

സ്റ്റൈലിഷ് സ്കർട്ട് ടോപ്പ് ലുക്ക്

സ്കർട്ട് ടോപ്പ് ലുക്കും തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ വിശേഷാവസരത്തിന് അനുയോജ്യമായതും സൗകര്യപ്രദവുമാണ്. പോണിടെയിലിന് പകരം മുടി ലൂസായി അഴിച്ചിടുക, വാച്ചിന് പകരം വളകൾ ധരിക്കുക.

സ്പെഷ്യൽ ഇന്ത്യൻ ലുക്ക് ഫോർ സ്പെഷ്യൽ ഡേ

വിശേഷാവസരത്തിന് എന്തെങ്കിലും ഇന്ത്യൻ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ പാന്‍റും സ്ട്രെയ്റ്റ് കുർത്തയും തിരഞ്ഞെടുക്കാം, ഈ കോമ്പിനേഷൻ ഒട്ടുമിക്കവർക്കും ക്യൂട്ട് ലുക്ക് നൽകും. ഇതിനൊപ്പം ജൂട്ടിയോ കോലാപുരിയോ ധരിക്കുക, ഒപ്പം ലൈറ്റ് കമ്മലുകൾ ഇടുക. പാന്‍റിന്‍റെയും അനാർക്കലിയുടെയും ക്ലാസ്സി ലുക്കും പരീക്ഷിക്കാം. ഷൂസ്, കമ്മലുകൾ, മെസ്സി ബൺ സ്റ്റൈൽ എന്നിവ ഉപയോഗിച്ച് ലുക്ക് പൂർത്തിയാക്കുക. നാച്ചുറൽ മേക്കപ്പ് ചെയ്യുന്നത് ഈ ലുക്കിനെ കൂടുതൽ മനോഹരമാക്കും.

ലോ൦ഗ് സ്കർട്ട് വിത്ത് ടോപ്പ്

സ്പെഷ്യൽ ദിനത്തിന്, ലോ൦ഗ് സ്കര്ട്ടും നല്ലൊരു ചോയ്‌സാണ്. ലോ൦ഗ് സ്കർട്ട് ഇപ്പോൾ ട്രെന്‍റിയാണ്. ഈ വസ്ത്രത്തിൽ ലുക്ക് പൂർണ്ണമായും മാറുന്നു. സ്കർട്ടിനൊപ്പം ഒരു ഷോർട്ട് ടോപ്പോ ഏതെങ്കിലും വൂളൻ ടോപ്പോ ധരിക്കാം. ലളിതമായ ടോപ്പിനൊപ്പം സ്റ്റൈലിഷ് ജാക്കറ്റും കൂടിയാകുമ്പോൾ ലുക്ക് ഗംഭീരം.

ഹാൾട്ടർ നെക്ക്

ഹാൾട്ടർ നെക്ക് വസ്ത്രവും സെക്‌സി ലുക്ക് നൽകുന്ന ഒരു വസ്ത്രമാണ്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മുടി സ്ട്രെയ്റ്റ് ആയിരിക്കുന്നതാണ് നല്ലത്. മേക്കപ്പ് അൽപ്പം ബോൾഡാക്കാം. ഒപ്പം ക്ലോവ് ചെയിൻ കമ്മലുകൾ ധരിക്കാം.

ഡാഷിംഗ് ഡെനിം

സെക്‌സി ലുക്ക് വേണമെന്ന് ആഗ്രഹമില്ലാത്തയാവർക്ക് ഡാഷിംഗ് ഡെനിം ലുക്കിൽ സ്റ്റൈലിഷ് ആയി കാണുന്നതിന് വളരെയധികം പരിശ്രമിക്കേണ്ടതില്ല. മാത്രവുമല്ല ഇന്ന് മിക്കവരുടെയും കൈവശം ഡെനിം, ടി-ഷർട്ട്, കണ്ണട, ബൂട്ട്, ബ്ലേസർ എന്നിവയൊക്കെ ഉണ്ടാകും. സ്വന്തം വ്യക്തിത്വവുമായി ഏകോപിപ്പിച്ച് ഇത് ധരിക്കുക. പങ്കാളിയോടൊപ്പം എവിടെയെങ്കിലും പിക്നിക്കിന് പോകുകയാണെങ്കിൽ ഡെനിം ധരിക്കാം. അത് ഒരു ഡെനിം വസ്ത്രമോ ഡെനിം ഷോർട്ട്സോ സ്കർട്ടോ ആകാം. ഒരു ലേസി ടോപ്പ് ഇതിനൊപ്പം അണിയുന്നത് ലൂക്കിനെ മികച്ചതാക്കും. ഇതോടൊപ്പം ഗോൾഡ് ബെൽറ്റും നിങ്ങളുടെ ലുക്ക് വർദ്ധിപ്പിക്കും.

ലേസി അല്ലെങ്കിൽ ലിറ്റിൽ ഫ്രില്ലി ഡ്രസ്

ഡേ ടൈം പാർട്ടിക്ക് പോകുകയാണെങ്കിൽ, നല്ലൊരു ലെയ്സി അല്ലെങ്കിൽ ലിറ്റിൽ ഫ്രില്ലി ഡ്രസ് ധരിക്കാം. റെഡ് കളറിലുള്ള വസ്ത്രങ്ങൾ കൂടാതെ, കോൺട്രാസ്റ്റ് നിറങ്ങളായ മജന്ത, മെറൂൺ അല്ലെങ്കിൽ റോസി പിങ്ക് നിറങ്ങളിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഒരു ലെയ്സി ടോപ്പ്, പ്ലെയിൻ സ്കർട്ട് അല്ലെങ്കിൽ സോളിഡ് കളർ ട്രൗസർ പോലെയുള്ള എന്തെങ്കിലും ധരിക്കാം. ഇതിനൊപ്പം പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ വെഡ്ജുകൾ, ബ്രാൻഡഡു വളകൾ എന്നിവ ഉപയോഗിച്ച് ലൂക്കിനെ ഗംഭീരമാക്കാം.

ഗൗൺ

ഒരു നൈറ്റ് പാർട്ടിക്ക് പോകാനുള്ള പ്ലാനിൽ ആണെങ്കിൽ പ്ലെയിൻ, സോളിഡ് നിറത്തിലുള്ള ഗൗൺ ധരിക്കാം. ലൈറ്റ് വർക്ക് ഉള്ള ഗൗൺ. ഹെവി കമ്മലുകളും നെക്ക് പീസും ധരിച്ച് ഇത് ബാലൻസ് ചെയ്യാം. നെക്ക്പീസ് വളരെ ഹെവി ആണെങ്കിൽ ലൈറ്റ് കമ്മലുകൾ ധരിക്കുക.

വൈഡ് ജീൻസുള്ള ഓഫ്‌ഷോൾഡർ ടോപ്പ്

ഈ കോമ്പിനേഷനും വളരെ മനോഹരമാണ്. ഇതിൽ ഒരു സ്റ്റൈലിഷ് ഓഫ് ഷോൾഡർ ടോപ്പുള്ള വൈഡ് ജീൻസ് ഉപയോഗിച്ച് സ്റ്റൈൽ ചെയ്യാം. ഇനി ഒരു ബോസി ലുക്ക് വേണമെങ്കിൽ ഈ വസ്ത്രത്തിനൊപ്പം ഒരു സ്ലിംഗ് ബാഗും ഗ്ലാസുകളും കൊണ്ടുപോകാൻ മറക്കരുത്.

ഇവ കൂടി ശ്രദ്ധിക്കുക

  • റെഡ് ടീ ഷർട്ട് മാത്രം ധരിച്ചാൽ പോലും റെഡ് കളർ പങ്കാളിയെ ഒരു കാന്തം പോലെ നിങ്ങളിലേക്ക് ആകർഷിക്കു൦. വസ്ത്രത്തിനൊപ്പം ഏതെങ്കിലും ചുവന്ന ഷേഡ് ലിപ്സ്റ്റിക് ഉപയോഗിക്കാം.
  • ഹാർട്ട് ക്യാപ്പോ സ്വെറ്ററോ ധരിക്കുന്ന പ്രവണത ഓൾഡ് ട്രെൻഡ് ആണെങ്കിലും ഇപ്പോഴും അത് ജനപ്രിയമാണ്.
  • ഇതിനെല്ലാം പുറമേ, ഇപ്പോൾ കോർസെറ്റുകൾ ട്രെന്‍റിയായിക്കൊണ്ടിരിക്കുകയാണ്. സ്പെഷ്യൽ ദിനത്തിൽ പ്രിയ നിറത്തിലുള്ള ഒരു കോർസെറ്റ് പരീക്ഷിക്കാവുന്നതാണ്. കോർസെറ്റിനൊപ്പം കോട്ട് അല്ലെങ്കിൽ പഫർ ജാക്കറ്റിന്‍റെ കോമ്പിനേഷൻ വളരെ രസകരമായിരിക്കും.
  • സ്കർട്ട് ധരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ലെതർ സ്കർട്ട്, ഫിറ്റ്ഡു കാർഡിഗൻ, ഹീലുള്ള ബൂട്ട് എന്നിവ ഫാഷനിൽ ഉൾപ്പെടുത്താം. എന്നിട്ടും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, ടി-ഷർട്ടും ജീൻസും മാത്രം ധരിക്കാം. അത് മികച്ച ചോയ്‌സ് ആണെന്ന് മാത്രമല്ല കംഫർട്ടും ആണ്.

വേനൽകാല വസ്ത്രങ്ങൾ എങ്ങനെയായിരിക്കണം

വേനൽക്കാലം വന്നിരിക്കുന്നു. ചർമ്മത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ട സമയം കൂടിയാണിത്. അതേസമയം, വേനൽക്കാലത്ത് നിങ്ങൾ ഏതുതരം വസ്ത്രങ്ങൾ ധരിക്കുന്നു, ഏതുതരം ആഭരണങ്ങൾ ധരിക്കുന്നു എന്നീ കാര്യങ്ങളും ചർമ്മസംരക്ഷണത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ഫാഷനെക്കുറിച്ച് പറയുമ്പോൾ ഏത് ഫാഷൻ ടിപ്പുകൾ പിന്തുടരണമെന്നുള്ള കൺഫ്യൂഷൻ ഉണ്ടാകാം. അത്തരം ഫാഷൻ ടിപ്പുകൾ അറിയുന്നതുവഴി വേനൽക്കാലത്തും നിങ്ങൾക്ക് കൂൾ ആന്‍റ് സ്റ്റൈലിഷ് ആയി നടക്കാം. വേനൽക്കാലത്ത് കൂളായും സ്റ്റൈലിഷായും നടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ ചേർത്തിട്ടുള്ള ഈ ടിപ്‌സുകൾ പിന്തുടരുക.

വസ്ത്രങ്ങൾ

വേനൽക്കാലത്ത് ഏതുതരം വസ്ത്രങ്ങൾ ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സമയത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് ഒരു മികച്ച ഓപ്ഷനാണ്. കാരണം, വസ്ത്രം ശരീരത്തിൽ എത്രത്തോളം ഒട്ടിയിരിക്കാതിരിക്കുന്നോ അത്രത്തോളം അത് നമ്മളെ തണുപ്പിക്കാൻ സഹായിക്കും.

ഫാബ്രിക് ശ്രദ്ധിക്കുക

വേനൽക്കാലത്ത് ഏതെങ്കിലും വസ്ത്രങ്ങൾ വാങ്ങുന്നതിനുമുമ്പ്, അതിന്‍റെ ഫാബ്രിക് ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. റയോൺ, പോളിസ്റ്റർ, നൈലോൺ തുടങ്ങിയ തുണിത്തരങ്ങൾ ഈ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. വേനൽക്കാലത്ത് പരുത്തി വസ്ത്രങ്ങളാണ് അനുയോജ്യം. ഇതുകൂടാതെ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം.ഇത് ശരീരത്തിന് കുളിർമ്മ നൽകും.

ഫുൾ കവർ

വേനൽക്കാലത്ത്, കൂൾ ഫീൽ ഉണ്ടാകാൻ കട്ട് സ്ലീവ് അല്ലെങ്കിൽ ഷോർട്ട്സ് ധരിക്കുന്നതിനെക്കുറിച്ച് ആളുകൾ പലപ്പോഴും ചിന്തിക്കാറുണ്ട്, എന്നാൽ അത് ചർമ്മത്തിൽ നല്ല സ്വാധീനം ചെലുത്താറില്ല. ചർമ്മത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കേണ്ടത് പ്രധാനമാണ്, അതിനാൽ നിങ്ങളുടെ ശരീരം എത്രത്തോളം മറയ്ക്കുന്നുവോ അത്രത്തോളം അത് നിങ്ങൾക്ക് ഗുണം ചെയ്യും. കഴുത്തോ മുഖമോ മറയ്ക്കാൻ കോട്ടൺ സ്കാർഫ് ഉപയോഗിക്കുക. കുട നിർബന്ധമായും ഉപയോഗിക്കുക. സൺഗ്ലാസും ആവശ്യമെങ്കിൽ ധരിക്കാം.

ആഭരണം

വേനൽക്കാലത്ത് കഴിയുന്നത്ര ചെറിയ ആഭരണങ്ങൾ ധരിക്കാൻ ശ്രമിക്കുക. ആഭരണങ്ങൾ ധരിക്കണമെങ്കിൽ ചെറിയ കമ്മലുകളും പെൻഡന്‍റുകളുമാണ് ഉപയോഗിക്കാം. ആഭരണങ്ങൾ ചർമ്മവുമായി അധികമായി സമ്പർക്കം പുലർത്താതിരിക്കാൻ ഇത് സഹായിക്കും. ഇത് നിങ്ങളുടെ ചർമ്മത്തെ സുരക്ഷിതമായി നിലനിർത്തും. സാധ്യമെങ്കിൽ, വളകൾ, മോതിരങ്ങൾ, ലോഹ ആഭരണങ്ങൾ എന്നിവ ഒഴിവാക്കുക.

മോഡേൺ വസ്ത്രങ്ങൾക്കൊപ്പം ട്രഡീഷണൽ ജ്വല്ലറി

വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. പല അവസരങ്ങളിലും വ്യത്യസ്തതരം വേഷങ്ങൾ അണിയുന്ന ഒരു സംസ്കാരം തന്നെ നമുക്കുണ്ട്. പണ്ട് കാലങ്ങളിൽ പുരുഷന്മാർ ദോത്തിയും കുർത്തയും സ്ത്രീകൾ ബ്ലൗസും സാരിയുമാണ് അണിഞ്ഞിരുന്നത്. കാലം കടന്നുപോയതോടെ മനുഷ്യന്‍റെ വേഷവിധാനങ്ങളും മാറ്റം വന്നു തുടങ്ങി. മാത്രവുമല്ല വെസ്റ്റേൺ ഫാഷനുകളും നമ്മുടെ ഭാഗമായി തീർന്നു. വേഷത്തിൽ ഇത്രയെല്ലാം മാറ്റങ്ങൾ ഉണ്ടായിട്ടും ആഭരണങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കാർ പാരമ്പര്യം കാത്തുസൂക്ഷിച്ചു. അതുകൊണ്ടാണ് വെസ്റ്റേൺ വേഷങ്ങളോടൊപ്പം ട്രഡീഷണൽ ജ്വല്ലറി അണിയുന്ന രീതി ഇപ്പോൾ ഫാഷനായി കൊണ്ടിരിക്കുന്നത്.

സ്റ്റേറ്റ്മെന്‍റ് ജ്വല്ലറിയുടെ കാലമാണിത്. ട്രഡീഷണൽ ആഭരണങ്ങൾ വെസ്റ്റേൺ വേഷത്തിനൊപ്പം അണിയുന്ന രീതിയാണിത്. ഈ ഫാഷൻ രീതിയിൽ പെൺകുട്ടികൾക്ക് പുത്തൻ ലുക്ക് പകരും.

ഇന്ന് പലർക്കും വളരെ വിപുലമായി മേക്കപ്പിടാൻ ഒന്നും സമയം കിട്ടി എന്ന് വരില്ല. ഈ സാഹചര്യത്തിൽ സുന്ദരിയാകാൻ ഒരു എളുപ്പ വിദ്യയുണ്ട്. വെസ്റ്റേൺ വിയർന്നോടൊപ്പം ഒരു ട്രഡീഷണൽ ജ്വല്ലറി പീസ് അണിയുക. ഏത് അവസരത്തിലും ഫോളോ ചെയ്യാവുന്ന ഒരു ഫാഷൻ ആണിത്. ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ഈ ഫാഷൻ പിന്തുടരാം. ബ്ലാക്ക് ടീഷർട്ട് ജീൻസിനൊപ്പം ട്രഡീഷണൽ മാല, വീതിയേറിയ വള, മിഞ്ചി തുടങ്ങിയവ എലഗന്‍റ് ലുക്ക് പകരും. വളരെ വിരളമായി ലഭിക്കുന്ന പാരമ്പര്യ തനിമയുള്ള ആഭരണങ്ങൾ അണിഞ്ഞ് നിങ്ങൾക്ക് ശ്രദ്ധാ കേന്ദ്രമാകാം. ഇത് നിങ്ങൾക്ക് നേരിട്ട് ലുക്ക് പകരും. ഹെവി ആഭരണങ്ങളിൽ ചോക്കർ നെക്ലസ് സാരി, സൽവാർ കമ്മീസിനോടൊപ്പം അനുയോജ്യമായിരിക്കും. ഇത്തരം ട്രഡീഷണൽ ആഭരണങ്ങൾ വിപണിയിൽ സുലഭമായി ലഭ്യമാണ് ഇപ്പോൾ.

നെറ്റി ചുട്ടി

വിശേഷ അവസരങ്ങളിൽ നെറ്റി ചുട്ടി സൽവാർ കമ്മീസ്, സാരി, ഗൗൺ അല്ലെങ്കിൽ ഷർട്ടിനൊപ്പം അണിയാം.

ഇയർ റിംഗ്

മുത്തുകൾ പതിപ്പിച്ച ഇയർ റിംഗ് വെസ്റ്റേൺ ഔട്ട്ഫിറ്റ്നൊപ്പം ഗ്ലാമറസ് ലുക്ക് നൽകും.

ജ്വല്ലഡ് ഹെയർ കോമ്പ്

ഹെയർ സ്റ്റൈലിന് ഗ്ലാമർ ലുക്ക് നൽകുന്നതിന് ഈ ഹെയർ കോമ്പ് യോജിച്ചതാണ്. മെസ്സി ബൺ ഫിക്സ് ചെയ്ത് അതിനുമീതെ ജ്വല്ലേഡ് ഹെയർ കോമ്പുകൾ വച്ചാൽ കിടിലൻ ലുക്കായി.

നെക്ക്ലെസ് അല്ലെങ്കിൽ മാല

ജീൻസ്, ടീഷർട്ട്, പലാസോ പാന്‍റ്, ഫ്രോക്ക്, സ്കർട്ട് തുടങ്ങിയവയ്ക്ക് ഒപ്പം ലോംഗ് ചെയിൻ അല്ലെങ്കിൽ നെക്ക് പീസ് സ്മാർട്ട് ലുക്ക് പകരും.

ഇയർ പഫ്

ഇത്തരം ഇയർപീസ് കാതിനെ മൊത്തത്തിൽ കവർ ചെയ്യുന്നു. ഒപ്പം വലുതായി തോന്നിപ്പിക്കുകയും ചെയ്യുമെങ്കിലും ഇത് ലൈറ്റ് ആയിരിക്കും. വെസ്റ്റേൺ ഔട്ട്ഫിറ്റിനൊപ്പം ഇത് ട്രെൻഡി ആയിരിക്കും.

മൂക്കുത്തി

വളരെ ട്രഡീഷണൽ ആയ ആഭരണമാണ് മൂക്കുത്തി. മുഖ സൗന്ദര്യം കൂട്ടുന്ന ഈ ആഭരണം ഗൗൺ, ലോംഗ് സ്കർട്ട്, ജീൻസ്, ടീഷർട്ട് എന്നിവയ്ക്കൊപ്പം അണിയാം. അതുപോലെ മുത്തു പതിപ്പിച്ച മൂക്കുത്തിയും വെസ്റ്റേൺ വിയറിന് മാച്ചിംഗ് ആയിരിക്കും.

കാശുമാല/ നെക്ലേസ്

വളരെ ട്രഡീഷണൽ ആയ ആഭരണമാണ് കാശുമാല. ഏതെങ്കിലും വിശേഷപ്പെട്ട ആഘോഷ വേളകളിൽ അണിയാവുന്ന ആഭരണം ആണിത്. ഏതെങ്കിലും ഹെവി ആഭരണം അണിയുക വഴി നിങ്ങൾക്ക് ആഘോഷവേളയിലെ താരമായി തിളങ്ങാം.

കാൽത്തള

വെള്ളി, സ്വർണ്ണം എന്നിവയിൽ ഇത് ലഭ്യമാണ്. സ്കർട്ട്, ഫ്രോക്ക് എന്നിവക്കൊപ്പം ഒരു കാലിൽ ചെയിൻ/ തള അണിയുന്നത് ഇപ്പോൾ ലേറ്റസ്റ്റ് ഫാഷൻ ട്രെൻഡ് ആണ്. വെസ്റ്റേൺ ഔട്ട്ഫിറ്റിനൊപ്പം ഇത് അണിഞ്ഞ് കൂടുതൽ ട്രെൻഡി ആകാം.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें