ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് എവിടെയും നടത്തുന്നത് സൗകര്യപ്രദമാണ്. പണമില്ലാത്തപ്പോൾ പോലും അവശ്യവസ്തുക്കൾ എളുപ്പത്തിൽ സ്വന്തമാക്കാം. എന്നാൽ നിങ്ങൾ ഇത് വിവേകപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ വളരെയധികം കുഴപ്പങ്ങൾ ഉണ്ടാകാം. അത് എന്താണെന്ന് കൃത്യമായ ധാരണ ഇല്ലെങ്കിൽ ജീവിതം താറുമാറാകും. നിങ്ങൾക്കറിയാമോ 500, 1000 നോട്ട് നിരോധനത്തിന് ശേഷം നമ്മുടെ എല്ലാം ജീവിതത്തിൽ ക്രെഡിറ്റ് കാർഡിന് കൂടുതൽ പ്രാധാന്യമുണ്ട്. അതിന്‍റെ കാരണങ്ങൾ എന്തു തന്നെ ആയാലും ശരി കോവിഡിന് ശേഷം ആളുകൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. അതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോഗവും കൂടുന്നു.
ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡ് വാങ്ങുമ്പോൾ അൽപ്പം അത്യാഗ്രഹം തോന്നുന്നത് സ്വാഭാവികം ആണ്. കയ്യിൽ പണമില്ലെങ്കിലും ഇഷ്ടമുള്ളത് എല്ലാം വാങ്ങിച്ചു കൂട്ടാൻ ഉള്ള പ്രേരണ ഉണ്ടാകും. പിന്നീട് ഈ സ്വഭാവം സ്വയം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ് എന്നതും സത്യമാണ് അങ്ങനെ എങ്കിൽ. അത്തരമൊരു സാഹചര്യത്തിൽ, കുറച്ച് ധാരണ കാണിക്കേണ്ടത് ആവശ്യമാണ്. ഒറ്റയടിക്ക് നിങ്ങൾ ക്രെഡിറ്റ കാർഡിന്‍റെ മുഴുവൻ പരിധിയും തീർക്കുകയും പിന്നീട് ഇൻസ്റ്റാൾമെന്‍റ് നൽകിയതിന് ശേഷം നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വരികയോ ആവശ്യമായ ചിലവുകൾ നിർത്തുകയോ ചെയ്യേണ്ടതായി വരാറുണ്ട്.
ക്രെഡിറ്റ് കാർഡ് ഒരു നേട്ടമായി ഉപയോഗിക്കാൻ കഴിയുന്ന ടിപ്സ് അറിയുക, നല്ല ഷോപ്പിംഗിനൊപ്പം ക്രെഡിറ്റ് കാർഡ് എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്ന് ആ ടിപ്സ് പറയും.
- ഓരോ തവണയും നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോൾ റിവാർഡ് പോയിന്‍റുകൾ നേടുക. പലപ്പോഴും 100-250 വാങ്ങുമ്പോൾ നിങ്ങൾക്ക് 1 പോയിന്‍റ് ലഭിക്കും. ഇത് വ്യത്യസ്ത കാർഡുകളെയും ബാങ്കുകളെയും ആശ്രയിച്ചിരിക്കുന്നുവെങ്കിലും ശേഖരിച്ച് പോയിന്‍റുകൾ അപ്ഡേറ്റ് ചെയ്ത് ഷോപ്പിംഗിനായി പണമടയ്ക്കുമ്പോൾ അവ ഉപയോഗിക്കുന്നതാണ് ബുദ്ധി. ഇതുവഴി നിങ്ങൾക്ക് ധാരാളം സമ്പാദ്യം ലഭിക്കും.
- ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയ ശേഷം, നിങ്ങളുടെ മൊബൈലിൽ എല്ലാ പേയ്മെന്‍റ് വിശദാംശങ്ങളുടെയും ഇൻസ്റ്റാൾ മെൻറിന്‍റെയും ഓർമ്മപ്പെടുത്തൽ സജ്ജീകരിക്കുക, അതുവഴി നിങ്ങൾ നിശ്ചിത തീയതിക്ക് മുമ്പ് അത് ക്ലിയർ ചെയ്യണമെന്ന് ഓർക്കുന്നു. അങ്ങനെ ചെയ്താൽ പിന്നീട് പലിശയുടെ ഭാരം വഹിക്കേണ്ടതില്ല. നിങ്ങൾ അതാത് മാസത്തെ പണമടയ്ക്കുന്നത് വരെ കൂടുതൽ ഷോപ്പിംഗ് നടത്താതിരിക്കാൻ ശ്രമിക്കുക.
- അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രമിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബംപർ ഓഫറുകളോ വിൽപ്പനയോ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. കമ്പനികളും ബ്രാൻഡുകളും പലപ്പോഴും ഓഫറുകളുമായി വരുമെന്ന് എപ്പോഴും ഓർക്കുക. അത്തരമൊരു സാഹചര്യത്തിൽ, അത്യാഗ്രഹം ഒഴിവാക്കുക അത് നിങ്ങളെ ഭാവിയിൽ രക്ഷിക്കും. അല്ലെങ്കിൽ, പിന്നീട് പലിശ ഉൾപ്പെടെയുള്ള ഭാരം നിങ്ങളുടെ പോക്കറ്റിൽ വന്നേക്കാം.
- ബജറ്റിനേക്കാൾ അൽപ്പം കുറച്ച് ചെലവഴിക്കാൻ ഒരു ടാർഗെറ്റ് ഉണ്ടാക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധി 1 ലക്ഷം ആണെങ്കിൽ, 80,000 ൽ മാത്രം ഷോപ്പിംഗ് പൂർത്തിയാക്കാൻ ശ്രമിക്കുക. ഇത് ചെയ്യുന്നതിലൂടെ ആവശ്യമുള്ള സമയത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയും.
- എല്ലാ മാസവും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്‍റ് ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നത് ശീലമാക്കുക. ക്രെഡിറ്റ് കാർഡ് വഴി വാങ്ങുന്ന സാധനങ്ങളുടെ ബിൽ പേയ്മെന്‍റ് ക്ലിയർ ആകുന്നത് വരെ എപ്പോഴും സൂക്ഷിക്കേണ്ട ഒരു നല്ല മാർഗ്ഗം കൂടിയാണിത്. ഇതോടെ, അധിക ചാർജുണ്ടോ അതോ മറ്റ് പൊരുത്തക്കേടുകളുണ്ടോ എന്ന് എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും.
- ഇതു കൂടാതെ സൈബർ സുരക്ഷയും വലിയ പ്രശ്നമാണ്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പിൻ നമ്പറും സുരക്ഷാ കോഡും ഒരിക്കലും ആർക്കും നൽകരുത്. അല്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടമാകാൻ സാധ്യത ഏറെയാണ്.
- ശരിയായ പർച്ചേസ് കാർഡ്- നിങ്ങൾക്ക് ഒന്നിലധികം ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ആവശ്യത്തെ അടിസ്ഥാനമാക്കി ഉപയോഗിക്കുക. ഉദാഹരണത്തിന് ഇന്ധനച്ചെലവ് കൂടുതൽ ഉള്ള വ്യക്‌തി ആണെങ്കിൽ ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. നിരവധി ഇളവുകൾ, പോയിന്‍റുകൾ ലഭിക്കുന്നതിലൂടെ കുറച്ച് പണം സേവ് ചെയ്യാനും കഴിയും.
- വലിയ പർച്ചേസുകൾ ഇഎംഐകളായി മാറ്റി വാങ്ങുക. യഥാസമയം അടയ്ക്കുക.