സൗഹൃദങ്ങൾ വിളക്കി ചേർക്കുന്നതിലും നിലനിർത്തുന്നതിലും ആധുനിക സാങ്കേതിക വിദ്യയും സോഷ്യൽ മീഡിയയും നിർവഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ തിരക്കേറിയ ജീവിതശൈലി, ഉപരിപ്ലവമായ ആശയവിനിമയം, വ്യാജമായ അടുപ്പം എന്നിവ യഥാർത്ഥ സൗഹൃദങ്ങൾ വളർത്തിയെടുക്കാനും നിലനിർത്താനും തടസ്സം സൃഷ്ടിക്കും.

ജീവിതത്തെ സമ്പന്നമാക്കുകയും പോസിറ്റീവ് എനർജി പകരുകയും ആവശ്യമുള്ള സാഹചര്യങ്ങളിൽ സഹായഹസ്തങ്ങളായി മാറുകയും ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ആ സൗഹൃദങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്താൻ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.

സമയം കണ്ടെത്താം

നല്ല സൗഹൃദങ്ങൾ ജീവിതത്തിൽ ലഭിക്കുന്ന അമൂല്യ സമ്പത്താണ്. അവയെ ചേർത്തു പിടിക്കുകയെന്നത് ഏറ്റവും ആവശ്യം തന്നെ. ദൃഢമായ ഒരു അടിത്തറയാണ് സൗഹൃദത്തിന് വേണ്ടത്. അഭിപ്രായവ്യത്യാസങ്ങളും തെറ്റിദ്ധാരണകളും പരിഹരിക്കുക. സൗഹൃദത്തിന് വില കല്പിക്കുക. ഇത്തരം കാര്യങ്ങളാണ് സുസ്ഥിരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുന്നത്. ഓൺലൈനിൽ മാത്രമല്ല, ഓഫ്‍ലൈനിലും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തേണ്ടത് ആവശ്യമാണ്.

ജോലി സ്ഥലത്തെ സമയപരിധികൾ കൈകാര്യം ചെയ്യുക, കുടുംബത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുക, സ്‌ഥലങ്ങൾ ചുറ്റി സഞ്ചരിക്കുക അല്ലെങ്കിൽ ഹോബികൾ പിന്തുടരുക എന്നിങ്ങനെയുള്ള തിരക്കുകൾക്കിടയിൽ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ സുഹൃത്തുക്കളെ നിലനിർത്തണമെങ്കിൽ അവർക്കായി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ബന്ധം നിലനിർത്തുന്നതിൽ മൊബൈൽ കോളുകൾ, ഇമെയിലുകൾ, ഓൺലൈൻ ചാറ്റിംഗ് എന്നിവ ഉൾപ്പെടും. ബന്ധം ആഴമുള്ളതാകുന്നതിനും നിലനിർത്തുന്നതിനും പരസ്പരം കൂടിക്കാഴ്ച നടത്തുന്നതിന് സമയം കണ്ടെത്താം.

പാർട്ടികളിലേക്കും സന്തോഷകരമായ ആഘോഷാവസരങ്ങളിലേക്കും അവരെ ക്ഷണിക്കുന്നത് ബന്ധം നിലനിർത്തുന്നതിന്‍റെ ഭാഗമാണെങ്കിലും ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ആസ്വദിക്കാൻ കൂട്ടുകാർ മാത്രമുള്ള ഒത്തുചേരലുകൾ അല്ലെങ്കിൽ ചെറിയ ഗ്രൂപ്പ് മീറ്റിംഗുകൾ ഉൾപ്പെടുത്തുന്നത് സൗഹൃദത്തെ ഊഷ്മളമാക്കും. അടുത്തുള്ള മനോഹരമായ റെസ്റ്റോറന്‍റിലെ സാറ്റർഡേ ലഞ്ച്, ജോലിക്ക് മുമ്പുള്ള ഒരു കോഫി ചാറ്റ് അല്ലെങ്കിൽ വെള്ളിയാഴ്ച വൈകുന്നേരമുള്ള ബാഡ്മിന്‍റൺ ഗെയിം എന്നിവയായാലും ഒത്തുചേരാൻ ഒരു തീയതി നിശ്ചയിക്കുക.

അതിരുകൾ നിശ്ചയിക്കാം

സുഹൃത്ത് പ്രയാസകരമായ സമയത്തിലൂടെ കടന്നു പോകുമ്പോഴോ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴോ പിന്തുണയ്ക്കായി നിങ്ങളെ എങ്ങനെ, എപ്പോൾ ബന്ധപ്പെടണമെന്ന് അവളെ/ അവനെ അറിയിക്കുക. നിശ്ചിത സമയങ്ങളിൽ മാത്രം ടെലിഫോൺ കോളുകൾക്ക് മറുപടി നൽകാൻ കഴിയുന്നുള്ളുവെങ്കിൽ ഉച്ചഭക്ഷണ ഇടവേളയിൽ അവരുടെ സന്ദേശങ്ങളോട് പ്രതികരിക്കുകയോ അല്ലെങ്കിൽ സൗകര്യപ്രദമായ സമയം അറിയിക്കുകയോ ചെയ്യാം. അതുപോലെ, നിങ്ങളുടെ സുഹൃത്തിനെ അനവസരങ്ങളിൽ വിളിക്കുന്നത് ഒഴിവാക്കാം. (അവളിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ സമ്മതം ഇല്ലെങ്കിൽ) എത്ര അടുപ്പമുള്ള സൗഹൃദമായാലും നിരന്തരമായ പരാതിയും വാശിയും സൗഹൃദത്തിന്‍റെ ദീർഘകാല നിലനിൽപ്പിനെ ദുർബലമാക്കും. നല്ല സുഹൃത്തുക്കളോട് സ്വന്തം സങ്കടങ്ങളെയും പ്രയാസങ്ങളെയും കുറിച്ച് പങ്കുവയ്ക്കുന്നത് സ്വാഭാവികവും ആരോഗ്യകരവുമാണ്. എന്നാൽ അതിന്‍റെ പേരിൽ അവരെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക തന്നെ വേണം. യഥാർത്ഥ സുഹൃദ്ബന്ധങ്ങൾ നിലനിർത്തുന്നതിന് ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കുന്നതും ബഹുമാനിക്കുന്നതും പ്രധാനമാണ്.

പ്രതികരണം തുറന്ന മനസ്സോടെ

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...