നല്ല വടിവൊത്ത ശരീരം, സുന്ദരമായ മുഖം... ഇതെല്ലാം സൗന്ദര്യത്തിന്‍റെ ലക്ഷണങ്ങൾ തന്നെ. പക്ഷേ, ഫിഗറിനെ വികലമാക്കാൻ വയർ അൽപം തള്ളി നിന്നാൽ എന്താകും അവസ്ഥ. സൗന്ദര്യം പോയത് തന്നെ.
മെലിഞ്ഞ് ഇരുന്നാൽ അയ്യോ ഇവളൊന്നും കഴിക്കാറില്ലേ എന്നും തടിച്ചവരെ കണ്ടാൽ നീ ഇതെന്താ തിന്ന് കൂട്ടുന്നത് എന്ന് ചോദിക്കും. ഇങ്ങനെ ചിന്തിക്കുന്നവരുടെയും ചോദിക്കുന്നവരുടെയും വായ അടിപ്പിക്കാൻ ചില വഴികൾ ഉണ്ട്.
ശരിയായ ഫിഗറിന്
- അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ ഭക്ഷണം കഴിച്ച ശേഷം ഉടനടി ഉറങ്ങുകയോ ചെയ്താൽ വയർ തള്ളി വരും. ഭക്ഷണം കഴിച്ച ഉടനെയുള്ള ഉറക്കം ഒഴിവാക്കുക. രാത്രി ഭക്ഷണത്തിന് ശേഷം അൽപനേരം സാവധാനം നടക്കുന്നതും നല്ലതാണ്.
- പ്രധാന ഭക്ഷണം ഒഴിവാക്കി ഇടയ്ക്കിടെ കൊറിക്കുന്ന ശീലം ഉണ്ടെങ്കിൽ അതും ഒഴിവാക്കുക. ഇത് വയർ നിറയ്ക്കുന്നതിന് പകരം കൊഴുപ്പ് അടിഞ്ഞുകൂടാൻ വഴിയൊരുക്കും.
- ശരീരത്തിൽ ഗ്യാസ് ഉണ്ടാക്കുന്നതും കൊഴുപ്പ് വർദ്ധിപ്പിക്കുന്നതുമായ ഭക്ഷ്യവസ്തുക്കൾ അമിത അളവിൽ കഴിച്ചാൽ വയറിന്‍റെ ആകാരഭംഗി നഷ്ടപ്പെടും. അതിനാൽ ഇത്തരം ഭക്ഷ്യവസ്തുക്കൾ രാത്രിയിൽ കഴിക്കരുത്.
- ഉദ്യോഗസ്ഥർ ലഞ്ച് വീട്ടിൽ നിന്നും കൊണ്ടുപോകാൻ ശ്രദ്ധിക്കുക. ഹോട്ടൽ/ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിൽ രുചിയും നിറവും വർദ്ധിപ്പിക്കാൻ അജിനോമോട്ടോയും കളറുകളും ചേർക്കാറുണ്ട്, അവയൊക്കെ ശരീരത്തിന് ഹാനികരമാണ്.
- മൂത്രം പിടിച്ചുനിർത്തുന്നതും വയറിനെ വികലമാക്കും.
- വ്യായാമത്തിന് ശേഷം ദാഹം തോന്നുമ്പോൾ അമിതമായി വെള്ളം കുടിക്കുന്നത് വയർ തള്ളി വരാൻ കാരണമാകും. കുറഞ്ഞത് 15 മിനിറ്റിന് ശേഷം വെള്ളം കുടിക്കുക.
- നാഭിക്ക് താഴെയായി വസ്ത്രം മുറുക്കി കെട്ടുന്നതും വയർ തള്ളാൻ ഇടവരുത്തും. അതിനാൽ വസ്ത്രം ടൈറ്റാകാതെ നോക്കുക.
- ദിവസവും നടക്കുക. നടക്കുമ്പോൾ ശ്വാസം ഉള്ളിലേക്ക് എടുത്ത് വയർ ഉള്ളിലേക്ക് ചിരുക്കി പിടിച്ച് നടക്കുക.
- ഭക്ഷണം കഴിക്കുന്ന വേളയിൽ വെള്ളം കുടിക്കരുത്. ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷം വേണം ഇളം ചൂട് വെള്ളം കുടിക്കാൻ.
- ആഴ്ചയിൽ ഒരു തവണ വയറിൽ ലേപനം പുരട്ടി കുളിക്കുക. ചർമ്മത്തിന് മുറുക്കം കിട്ടും.
- ഇരിക്കുന്ന കാര്യത്തിലും വേണം ശ്രദ്ധ. ഓഫീസിൽ ഏറെ നേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നതിനാൽ ഇരുപ്പിന്‍റെ പോസിഷനുകളിൽ മാറ്റം വരുത്താം.
- ഗർഭകാലത്ത് എണ്ണ ഉപയോഗിച്ച് പതിയെ വയർ തടവുക. പ്രസവശേഷം വയർ തള്ളി വരാതിരിക്കാൻ ബെൽറ്റ് കെട്ടാം.
- ആഴ്ടയിൽ ഒരു തവണ ചൂടി/ തണുത്ത വെള്ളം ഉപോയഗിച്ച് വയർ ഒപ്പുക. ഇത് ഉദര ചർമ്മത്തിൽ മുറുക്കം സൃഷ്ടിക്കും.
ഡ്രസ്സുകൾ
ഏത് വേഷം അണിഞ്ഞാലും ശരീരത്തിന് ഇണങ്ങുന്ന നിറങ്ങളും ഡിസൈനുകളും തെരഞ്ഞെടുക്കുക. അങ്ങനെ ചെയ്യുന്നത് വഴി വയറിലേക്കുള്ള മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാൻ കഴിയും.
- താഴോട്ട് വരകൾ ഉള്ള ഡ്രസ്സുകൾ അണിയുന്നത് വയർ കുറച്ച് കാട്ടാൻ സഹായിക്കും.
- വയർ തള്ളി നിൽക്കുന്നവർ നേർത്ത സാരി ധരിക്കരുത്. നനഞ്ഞാൽ അത്തരം സാരി ശരീരത്തിൽ ഒട്ടി പിടിച്ച് വയർ തള്ളി നിൽക്കുന്നത് അറിയാൻ ഇടവരും.
- സൽവാർ കമ്മീസ് അമിതമായി ഇറുകിയതോ അയഞ്ഞതോ ആകരുത്.
- വലിയ വയർ ഉള്ളവർ ബ്ലൗസിന്‍റെ ഏറ്റവും താഴത്തെ ഹുക്ക്/ ബട്ടൺ ടൈറ്റായി ഇടരുത്. ഇത് വയർ അമിതമായി തള്ളി നിൽക്കുന്നതായി തോന്നിപ്പിക്കും.
- നല്ല നീളമുള്ളതും ധാരാളം പ്ലീറ്റുകൾ വരുന്നതുമായ സാരി അണിയരുത്.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और