ചെറുതായി ദേഷ്യപ്പെടുമ്പോൾ മുഖം ചുവക്കുന്നവരെ നമുക്ക് ഇഷ്ടമാണ്. പക്ഷേ ദേഷ്യം മൂത്ത് പൊട്ടിത്തെറിച്ച് ചൂടാവുന്ന വരെ സഹിക്കാൻ ആർക്കു കഴിയും? നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉള്ളതുപോലെ നല്ല ദേഷ്യവും ചീത്ത ദേഷ്യവും ഉണ്ടെന്ന് വേണം പറയാൻ. സംഗതി ഇതൊക്കെയാണെങ്കിലും ദേഷ്യം പ്രകടിപ്പിക്കാത്തവരായി ഈ ലോകത്ത് ആരെങ്കിലും കാണുമോ?

ഓരോ വ്യക്‌തിയിലും ദേഷ്യമെന്ന വികാരത്തിന്‍റെ തോത് കൂടിയും കുറഞ്ഞുമിരിക്കാം. വളരെ സാധാരണവും ആരോഗ്യകരവുമായ ഒരു മനുഷ്യവികാരമാണ് ഇത്. എന്നാൽ ഇതേ ദേഷ്യം കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാകുമ്പോഴാണ് ധാരാളം പ്രശ്നങ്ങൾ ഉണ്ടാവുക. വ്യക്‌തിപരമായും അല്ലാതെയും അത് പ്രശ്നങ്ങൾ സൃഷ്ടിക്കാം.

എന്തുകൊണ്ട് ദേഷ്യമുണ്ടാകുന്നു? എന്താണ് അതിനുള്ള കാരണങ്ങൾ?

ഇതേക്കുറിച്ച് ഡൽഹിയിലെ ഫോർട്ടിസ് ഹെൽത്ത് കെയർ സെന്‍ററിലെ മെന്‍റൽ ഹെൽത്ത് ആന്‍റ് ബിഹേവിയൽ സയൻസിലെ ഡോക്ടർ സാമിർ പറയുന്നതിങ്ങനെ, “ദേഷ്യത്തിന് പല കാരണങ്ങളുണ്ട്. വർദ്ധിക്കുന്ന തിരക്ക്, പിരിമുറുക്കം, നിരാശ, ആഗ്രഹിച്ച ലക്ഷ്യം നേടുന്നതിലുള്ള പരാജയം, സ്വന്തം കഴിവിനേക്കാൾ ഉപരിയായ പ്രതീക്ഷ ഇവയെല്ലാം ദേഷ്യത്തിനുള്ള കാരണങ്ങളാണ്. ഒപ്പം ദൈനംദിന ജീവിതത്തിൽ ജോലി സൃഷ്ടിക്കുന്ന സമ്മർദ്ദവും മാനസികമായി കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഇക്കാരണത്താൽ തങ്ങൾ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് വേർതിരിച്ചറിയാനാവാതെയും വരാം.

മനസ്സിനിണങ്ങാത്തവരോട് വളരെ കടുത്തതായി പ്രതികരിക്കാം. നമുക്കിഷ്ടമുള്ളവർ മാത്രം നമ്മുടെ ജീവിതത്തിലുണ്ടായാൽ മതിയെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണത്.

“വളരെ അനായാസം ഒരു വ്യക്‌തിയെ സ്വാധീനിക്കുന്ന വികാരമാണ് ദേഷ്യം. ഒരു പരിധി വരെ ദേഷ്യം ഉണ്ടാകുന്നത് വലിയ പ്രശ്നമല്ല. എന്നാൽ ജോലിയേയും ബന്ധങ്ങളെയും അത് മോശമാക്കുകയാണെങ്കിൽ ദേഷ്യം നിയന്ത്രിച്ചേ പറ്റൂ.

ആർക്കാണ് ദേഷ്യം വരിക 

ദീർഘസമയം മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർ ജീവിതത്തിൽ സന്തുഷ്ടി നിറഞ്ഞ അവസരങ്ങൾ കുറവായിട്ടുള്ളവർ... എന്നിവരുടെ മസ്തിഷ്ക കോശങ്ങളിൽ ദേഷ്യമെന്ന വികാരത്തിന് അനുകൂലമായ പരിതസ്ഥിതിയുണ്ടാവുന്നു. നിസ്സാരകാര്യങ്ങൾ മതി ഇത്തരക്കാർ പൊട്ടിത്തെറിക്കാൻ.

ദേഷ്യത്തിനുള്ള കാരണം പോലും ചുറ്റുമുള്ളവർക്ക് മനസ്സിലാകണമെന്നുമില്ല. ദേഷ്യമടങ്ങുന്നതോടെ ആ വ്യക്‌തി അപരിഷ്കൃതനാവുന്നു. ദേഷ്യപ്പെടുന്ന വേളയിൽ പ്രശ്നം വളരെ പോസിറ്റീവായ രീതിയിലൂടെ പരിഹരിക്കാമെന്നോ ദേഷ്യം കൊണ്ട് ഉണ്ടാകുന്ന പരിണാമത്തെക്കുറിച്ചോ വ്യക്‌തി ബോധവാനയിരിക്കുകയില്ല. അസ്വസ്ഥമായിരിക്കുന്നതു കൊണ്ടും സഹനശക്‌തി കുറവായതിനാലും ദേഷ്യത്തിന്‍റെ തോത് കൂടുതലാവാം. കുട്ടിക്കാലം തൊട്ടെ ഷോർട്ട് ടെംപേഡ് ആയിട്ടുള്ളവരുമുണ്ട്. ചെറിയ കാര്യങ്ങൾ മതി ഇത്തരക്കാർക്ക് ദേഷ്യം വരാൻ. ഇത്തരം കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയാൽ ഭാവിയിലെ ദേഷ്യസ്വഭാവം നിയന്ത്രണവിധേയമാക്കാം.

ദേഷ്യം വരുമ്പോൾ കൈകാലുകളിൽ രക്‌തപ്രവാഹം അതിശക്‌തമാകും. നെഞ്ചിടിപ്പും വർദ്ധിക്കും. അഡ്രിനാലിൻ ഹോർമോൺ വളരെവേഗം റിലീസാവുന്നതോടൊപ്പം ശരീരത്തെ കടുത്ത നിലയിൽ പ്രതികരിക്കാൻ സജ്‌ജമാക്കും. അതിനുശേഷം ദേഷ്യം ആ വ്യക്‌തിയെ കീഴടക്കുന്നു.

ശരീരത്തിൽ ചില കെമിക്കലുകൾ ഉണ്ടാകാൻ ഇതിടയാക്കുകയും ഏതാനും നിമിഷങ്ങളിലേക്കായി ശരീരത്തിൽ ഊർജ്‌ജം സംഭരിക്കപ്പെടുകയും ചെയ്യുന്നു. കോർട്ടിസോൾ അടങ്ങിയ ചില കെമിക്കലുകളാണ് റിലീസ് ചെയ്യുന്നത്. ഈ കെമിക്കലുകൾ ശരീരത്തിലും മസ്തിഷ്ക്കത്തിലും ദീർഘ സമയം വരെ സ്വാധീനം ചെലുത്താം. മസ്തിഷ്ക്കത്തെ ഉത്തേജിതമായ അവസ്ഥയിൽ നിലനിർത്താൻ ഈയവസ്ഥ കാരണമാകുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...