ഒരു പാട്ട് മൂളിക്കൊണ്ട് സുന്ദരമായ ബാത്ത്റൂമിൽ വിസ്തരിച്ചൊന്ന് കുളിക്കുക. പകൽ സമയത്തെ തിരക്കുകൾ മൂലം തളർന്ന ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവും ഉത്സാഹവും നിറയുo അത് അനുഭവിച്ചറിയാം. ഇങ്ങനെയൊരു “രാജകീയ' കുളിക്ക് സ്‌ഥല സൗകര്യവുമുള്ള ഒരു സുന്ദരൻ ബാത്ത്റും ഉണ്ടായിരിക്കണമല്ലോ!
ആധുനിക ഗൃഹസങ്കല്പത്തിൽ സ്വീകരണമുറിയ്ക്ക് നല്‌കുന്ന അതേ പ്രാധാന്യം ബാത്ത്റൂമിനുമുണ്ട്. ബാത്ത്റൂമിന് ഒരു റോയൽ ടച്ച് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഗൃഹനിർമ്മാണ വേളയിൽ ടോയ്‌ലറ്റിനും ബാത്ത്റൂമിനുമായി മികച്ചയിനം ടൈലുകളും പൈപ്പ് ഫിറ്റിംഗുകളും തെരഞ്ഞെടുക്കാൻ ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
ചിലരെ സംബന്ധിച്ച് നിത്യവും പുതിയ പുതിയ ചിന്തകളും വിചാരങ്ങളും പിറവികൊള്ളുന്ന ഒരു 'തിങ്കിംഗ് ഏരിയ' കൂടിയാണിത്. ഒരുപക്ഷേ, ഇക്കാരണത്താലാവാം ബാത്ത്റൂമിന് 'തിങ്കിംഗ് റൂം' എന്ന വിശേഷണം ലഭിക്കാൻ ഇടയായതും.
നിങ്ങളുടെ 'തിങ്കിംഗ് റും' എങ്ങനെയുള്ളതാവണം? അതിനുള്ള ചില നിർദ്ദേശങ്ങളിതാ:
- ബാത്ത്റൂമിലെ ലൈറ്റ് ഫിറ്റിംഗ്, പൈപ്പ്, ടൈൽസ്, കാബിനറ്റ്, മറ്റ് ആക്സസറിസ് എന്നിവയുടെ ഗുണനിലവാരവും വിലയും മനസ്സിലാക്കി ബജറ്റ് തയ്യാറക്കുക.
- ചെറിയ ബാത്ത്റൂമിനും വലിപ്പം തോന്നി പ്പിക്കാൻ മേൽക്കൂരയിൽ ഇളം നിറത്തിലുള്ള പെയിന്‍റടിക്കാം.
- ബാത്ത്റും ചുവരുകൾക്ക് വെളുത്തനിറം പൂശുന്നതിന് പകരം ലൈറ്റ് ബ്രൗൺ, ഗ്രേ, ലൈറ്റ് ബ്ലൂ, പീച്ച്, ഗ്രീൻ തുടങ്ങിയ ആകർഷകങ്ങളായ നിറങ്ങൾ തെരഞ്ഞെടുക്കാം.
- വേണ്ടത്ര സ്പേസ് ഇല്ലാത്ത ബാത്ത്റൂമിൽ മുന്നിലും പിന്നിലും കണ്ണാടി ഘടിപ്പിച്ചാൽ വലിപ്പം തോന്നിക്കും. ഗ്ലാസ് സ്‌ഥാപിക്കുമ്പോൾ വെള്ളം വീഴാത്തിടമാണെന്ന് ഉറപ്പുവരുത്തണം.
- ബാത്ത്റൂം ചുവരുകളിലും നിലത്തും ടൈലുകൾ പതിപ്പിക്കുന്നതാണ് ഉചിതം. ബാത്ത്റൂം വിശാലവും വലുതുമായി തോന്നിപ്പിക്കാനും ഇത് സഹായിക്കും. മുകൾഭാഗം വരെ ടൈൽ ഒട്ടിക്കാനുള്ള സാമ്പത്തികമില്ലെങ്കിൽ ചുവരിന്‍റെ പകുതിവരെയാക്കി നിർത്താം.
- ബാത്ത്‌റൂമിന്‍റെ ഒരു മൂലയിൽ ഷെൽഫ് നിർമ്മിക്കാം. ലോഷൻ, സോപ്പ്, ടൂത്ത്പേസ്‌റ്റ്, ബ്രഷ്, വാഷിംഗ് പൗഡർ തുടങ്ങിയവ വയ്ക്കാൻ ഇത് ഉപയോഗപ്പെടുത്താം.
- ബാത്ത്റൂമിൽ ഷവർ ഏരിയയെ ടോയ്‌ലറ്റ് ഏരിയയിൽ നിന്ന് വേർതിരിച്ചുവേണം നിർമ്മിക്കാൻ. ഷവർ ഏരിയയ് ക്കായി ഒരു പ്ലാറ്റ്ഫോം തയ്യാറാക്കണം.
- ബാത്ത്റൂമിനകം തിങ്ങി നിറഞ്ഞതായി തോന്നാതിരിക്കാൻ ഒരു ബക്കറ്റും കപ്പും മാത്രം ഉപയോഗിക്കുക. ജലക്ഷാമമുള്ള പ്രദേശമാണെങ്കിൽ സ്റ്റെയിൻലെസ് സ്‌റ്റീലോ ഫൈബറോ കൊണ്ടുള്ള ടാങ്ക് സ്‌ഥാപിക്കാം.
- മുഷിഞ്ഞ തുണി ഇട്ടുവയ്ക്കാനായി ലോൺട്രി ബാഗ് കരുതിയാൽ നന്ന്.
- ലോൺട്രി ബാഗ് നനയാതിരിക്കാനായി ബാത്ത്റൂമിന്‍റെ ചുവരിലോ സ്‌റ്റോർ റൂമിലോ ബെഡ്‌റൂമിന്‍റെ ഏതെങ്കിലും കോണിലോ വെയ്ക്കാം.
ശുചിത്വം
- ബാത്ത്റൂമിലെ വാഷ്‌ബേസിന് തിളക്കമേകാൻ നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ മതി.
- ബാത്ത്റൂമിനകത്തേക്ക് വെളിച്ചം കടക്കാനായി വെന്‍റിലേഷൻ ഉണ്ടായിരിക്കണം. കൂടാതെ ആവശ്യത്തിന് ശുദ്ധ വായു കടക്കാനും ഇതു സഹായിക്കും. വെന്‍റിലേഷൻ ഒരുക്കാനുള്ള സൗകര്യം ബാത്ത്റൂമിലില്ലെങ്കിൽ എക്സ്ഹോസ്‌റ്റ് ഫാൻ ഘടിപ്പിക്കാം.
- ബാത്ത്റൂമിൽ വെള്ളം ശേഖരിച്ചുവെയ് ക്കുന്നുണ്ടെങ്കിൽ അത് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ കീടങ്ങളും മറ്റും വെള്ളത്തിൽ വീഴാനും കൊതുകുകൾ പെരുകാനും ഇടയാക്കും.
- ബാത്ത്റൂമിൽ വുഡൻ കാബിനറ്റുകളാണ് നിർമ്മിക്കുന്നതെങ്കിൽ നല്ല നിറത്തിലുള്ള പെയിന്‍റടിക്കാം.
- വാഷ്‌ബേസിന്‍റെയോ സിങ്കിന്‍റെയോ ദ്വാരം അടഞ്ഞു പോയിട്ടുണ്ടെങ്കിൽ രാത്രി കിടക്കാൻ നേരത്ത് 2 സ്‌പൂൺ ബേക്കിംഗ് സോഡയും 2 സ്‌പൂൺ വിനാഗിരിയും ഒഴിക്കുക. രാവിലെ വെള്ളമൊഴിച്ച് നന്നായി വൃത്തിയാക്കാം.
- സ്‌റ്റിൽ സിങ്ക് വൃത്തിയാക്കണമെന്നുണ്ടെങ്കിൽ ബേക്കിംഗ് സോഡയുപയോഗിച്ച് കഴുകിയാൽ മതി.
- ബാത്ത്റൂമിലുള്ള കണ്ണാടിയിൽ അഴുക്ക് പുരണ്ടിട്ടുണ്ടെങ്കിൽ തേയിലച്ചണ്ടിയുപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ചോക്ക് പൗഡറിൽ സ്പ്രിന്‍റ് ചേർത്തോ അല്പം ചൂടുവെള്ളത്തിൽ നാലുതുള്ളി സ്പ്രിന്‍റ് ചേർത്തോ വൃത്തിയാക്കാം. കണ്ണാടിക്ക് നല്ല തിളക്കം കിട്ടും.
അലങ്കാരം