മഴയെന്നാൽ സൗന്ദര്യവും സമൃദ്ധിയും മാത്രമല്ല ഈർപ്പം, ദുർഗന്ധമുള്ള വസ്ത്രങ്ങൾ, ക്യാബിനറ്റുകളിലെ ഫംഗസ്, അണുബാധ എന്നിവയും അതിലേറെയും ഉണ്ട്. മൺസൂൺ തകർത്ത് പെയ്ത മഴ ആസ്വദിക്കുന്നതിന്‍റെ സന്തോഷം മറ്റൊന്നാണ് എന്നാൽ മഴവെള്ളം വീടുകളിൽ കയറിയാൽ പ്രശ്‌നമാകും. ഇത് മാത്രമല്ല, ചോർച്ച ചിലപ്പോൾ വലിയ നാശത്തിന് കാരണമാകുന്നു.

മഴക്കാലത്ത് വീടുകളിലെ ഈർപ്പം വർദ്ധിക്കുന്നു. പാറ്റകൾ വളരാൻ ഏറ്റവും അനുകൂലമായ സമയമാണിത്. അടുക്കളയും സ്റ്റോർ റൂമുമാണ് അവർ കൂടുതലായി വളരുന്ന സ്ഥലങ്ങൾ.

മഴക്കാലത്ത് വീടിന്‍റെ സംരക്ഷണം വളരെ പ്രധാനമാണ് പ്രത്യേകിച്ച് തടികൊണ്ടുള്ള ഫർണിച്ചറുകളും വാതിലുകളും ജനലുകളും. അല്ലാത്തപക്ഷം മൺസൂണിന് ശേഷം അവയുടെ ആകൃതിയും നിറവും കേടായേക്കാം. മഴക്കാലത്തു നിങ്ങളുടെ വീട് ഒരുക്കിയില്ലെങ്കിൽ ഈ കാലാവസ്ഥ വളരെയധികം കുഴപ്പങ്ങൾ ഉണ്ടാക്കും.

മഴക്കാലത്ത് പലപ്പോഴും വീടിനുള്ളിൽ ഒരു വിചിത്രമായ ഗന്ധം ഉണ്ടാകാറുണ്ട് അത് വീടിന്‍റെ അന്തരീക്ഷത്തെയും മാനസികാവസ്ഥയെയും നശിപ്പിക്കുന്നു.

  1. ശുചിത്വം

ദിവസവും വീട് വൃത്തിയാക്കണം. ഇതുമൂലം വീട്ടിൽ ഈർപ്പമോ ദുർഗന്ധമോ ഉണ്ടാകില്ല.

  1. ഡ്രെയിനേജുകൾ വൃത്തിയാക്കൽ

വീടിനകത്തും പുറത്തുമുള്ള അഴുക്കുചാലുകൾ ശരിയായി വൃത്തിയാക്കുക, അങ്ങനെ അവിടെ അഴുക്ക് ഉണ്ടാകില്ല. മലിനജല സംവിധാനവും ശരിയായിരിക്കണം.

  1. വാതിലുകൾ ശരിയാക്കുക

മഴക്കാലത്ത് വീടിനുള്ളിൽ നനവിന്‍റെ പ്രശ്‌നമുണ്ടെങ്കിൽ തടിയിൽ വെള്ളം കയറി വീർക്കാൻ ഇടയാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ വാതിലുകൾ നീക്കം ചെയ്ത് വീണ്ടും ഉറപ്പിക്കുകയും അതിൽ വെള്ളം വീണാൽ വീർക്കാതിരിക്കാൻ പെയിന്‍റ് ചെയ്യുകയോ പ്ലാസ്റ്റിക് സ്ട്രിപ്പ് ഇടുകയോ ചെയ്യണം.

  1. ചുവരുകൾ ലൈറ്റ് പെയിന്‍റ് ചെയ്യുക

മഴയിൽ പ്രാണികൾ വരാറുണ്ട്. ഇരുണ്ട നിറങ്ങൾ പ്രാണികൾക്ക് കൂടുതൽ ഇഷ്‌ടമുള്ളതിനാൽ, ചുവരുകളിൽ വെള്ളയോ ഇളം നിറങ്ങളോ മാത്രം പെയിന്‍റ് ചെയ്യുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...