ദിനംപ്രതി ട്രെൻഡ് മാറി വരുകയാണ്. വീടിന്‍റെ അകത്തങ്ങളിലും മാറ്റത്തിന്‍റെ ഈ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിലെ പുതുമകളും പരീക്ഷണങ്ങളുമാണ് ഇതിന് കാരണം. മോഡേൺ സ്റ്റൈൽ, ഫാഷനബിൾ ട്രെൻഡി അക്സസറീസ്... ഒന്ന് ക്രിയേറ്റീവായി ചിന്തിച്ചാൽ വീടിനും യംഗ് ലുക്ക് പകരാനാകും.

ഡിസൈനർ ചുവരുകൾ

പെയിന്‍റിംഗിലെ പുതുയ രീതികൾ അവലംബിച്ച് ചുവരുകൾക്ക് നൂതനഭംഗി പകരാനാകും. കലാവസ്തുക്കൾ അലങ്കരിച്ച് വച്ചും പുതിയ ലുക്ക് നൽകാം.

മോഡേൺ പെയിന്‍റിംഗ് ട്രെൻഡ്

ഇപ്പോൾ കോമ്പിനേഷൻ കളറിംഗിന് പ്രചാരമേറുകയാണ്. ഉദാ- കടുംചുവപ്പിനൊപ്പം വെളുത്തനിറം, കാപ്പി നിറത്തിനൊപ്പം വെള്ള അല്ലെങ്കിൽ ബേയ്ജ് നിറമുള്ള പെയിന്‍റ്. മുറിയിലെ രണ്ട് ചുവരുകൾക്ക് ഇളം നിറവും രണ്ട് ചുവരുകൾക്ക് കടും നിറവും നൽകുന്ന കോമ്പിനേഷൻ കളറിംഗും പ്രിയമേറുകയാണ്.

ഗ്രാഫിക്കൽ പെയിന്‍റിംഗ്

ഗ്രാഫിക്കൽ പെയിന്‍റിംഗ് ചുവരുകൾക്ക് ചാരുത പകരും. പല നിറത്തിലുള്ള പെയിന്‍റ് ഉപയോഗിച്ച് ഡോട്ട്സ്, സർക്കിൾസ്, ക്യൂബ്, സ്ട്രൈപ്പ് ഡിസൈനുകൾ നൽകുന്നത് ചുവരുകൾക്ക് ആകർഷണീയത പകരും.

സ്റ്റൈലിഷ് വാൾപേപ്പർ

നിറം മങ്ങിയ, ചെറിയ പൊട്ടലോ പാടുകളോ ഉള്ള ചുവരുകളിൽ വാൾപേപ്പർ ഒട്ടിച്ച് അഭംഗി മറയ്ക്കാനാകും. ആനിമൽ പ്രിന്‍റഡ്, വുഡ് ലുക്കിംഗ്, വെൽവെറ്റ് ഫ്ളോക്ക്ഡ്, നേച്ചർ, ബ്രിക്സ് ആൻഡ് സ്റ്റോൺ വാൾപേപ്പർ ഇവയൊക്കെ വീടിന് ട്രെൻഡി ലുക്ക് നൽകും. ഫർണിച്ചർ നിറത്തിന് ചേരുന്നതാകണം എന്നുമാത്രം. പെയിന്‍റിന് പകരമായാണ് വാൾപേപ്പർ ഉപയോഗിക്കുന്നത്. എളുപ്പം വൃത്തിയാക്കാൻ സാധിക്കുമെന്നത് എടുത്ത് പറയേണ്ട സവിശേഷതയാണ്. മുറിയിലെ ഒരു ചുവരിൽ സ്റ്റോൺ, ടൈൽസ്, വുഡ്‍വർക്ക് ഡിസൈൻ നൽകാവുന്നതാണ്.

സ്മാർട്ട് ഫ്ളോറിംഗ്

നല്ല ഫ്ളോറിംഗ് വീടിന്‍റെ ലുക്ക് തന്നെ മാറ്റിമറിക്കും. ലാമിനേറ്റഡ് വുഡ് ഫ്ളോറിംഗിനും പ്രചാരം കൂടിവരുകയാണ്. വൃത്തിയാക്കാൻ എളുപ്പമാണെന്ന് മാത്രമല്ല പെട്ടെന്ന് സ്ക്രാച്ച് വീഴുകയുമില്ല. ഇത് കൂടാതെ മാർബിൾ ടൈൽസ് ഫ്ളോറിംഗ് ആകർഷകമായ നിറങ്ങളിലും ഷേയ്പിലും ലഭിക്കും. അക്രലിക് കാർപെറ്റ്, എംബ്രോയ്ഡറി സ്റ്റോൺ വർക്ക് കാർപെറ്റ് നിലത്തിന് അലങ്കാരമാണ്.

ലൈറ്റിംഗ്

വീടിന് ലക്ഷ്വറി ലുക്ക് നൽകണോ എങ്കിൽ ഹാംഗിംഗ് പെൻഡന്‍റ്, ഷാന്‍റലെയർ, വാൾലാന്‍റ്, വാൾ ലൈറ്റ്സ് ഇവ പിടിപ്പിക്കുക. സാധാരണയായി ഡ്രോയിംഗ് റൂം ഹൈലൈറ്റ് ചെയ്യാനാണ് ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്നത്. എസെന്‍റ് ലൈറ്റ്സ് ഉപയോഗിച്ച് മുറിയിലെ ഏതെങ്കിലും പ്രത്യേകഭാഗം ഹൈലൈറ്റ് ചെയ്യാം. ഈ അറേഞ്ചേമെന്‍റ്സ് ലിവിംഗ് റൂമിനാണ് ഏറെ ഇണങ്ങുക.

ആർക്കിടെക്റ്റും ഇന്‍റീരിയർ ഡിസൈനറുമായ മോഹൻ പറയുന്നു “ബെഡിറൂമിൽ ഡിം ലൈറ്റാണ് നല്ലതെങ്കിലും ഫുട്‍ലൈറ്റിന് പ്രചാരമേറുകയാണ്. സിഎഫ്എൽ പോലുള്ള ഇക്കോഫ്രണ്ട്‍ലി ലൈറ്റുകളാണ് കൂടുതൽ നല്ലത്.”

ഫങ്കി ഫർണിച്ചർ

കളർ കോമ്പിനേഷനും ക്രിയേറ്റീവ് ഷേയ്പ്പുമാണ് ഇതിന്‍റെ സവിശേഷത. ഇത് പലതരം സ്റ്റൈലിഷ് ഷെയ്പുകളിൽ ലഭ്യമാണ്. ഉദാ- റൗണ്ട്, ഫ്ളവർ, ലീഫ്, സോഫാ കം ബെഡ്, അലമാര, ഡ്രസിംഗ് ടേബിൾ എന്നിവ വിപണിയിൽ ലഭിക്കും. ഇളം നിറത്തിലുള്ള ഫ്ളോറിംഗാണ് മുറിക്ക് എങ്കിൽ കടും നിറത്തിലുള്ള ഫർണിച്ചർ ഇണങ്ങും. മോഹൻ നിർദ്ദേശിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...