മഴക്കാലത്ത് വീടിന്‍റെ സംരക്ഷണം ഏറ്റവും പ്രധാനമാണ്, കാരണം രോഗങ്ങൾ ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. മഴ പെയ്താൽ വീടിനുള്ളിൽ ഈർപ്പം അടിഞ്ഞുകൂടുന്നു. അങ്ങനെ ഫർണിച്ചറുകൾ, സോഫാ കവറുകൾ, ആഭരണങ്ങൾ, ഗാഡ്‌ജെറ്റുകൾ, ഇലക്‌ട്രോണിക് സാധനങ്ങൾ എന്നിവ കേടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ചില മുൻകരുതലുകൾ എടുക്കുന്നതിലൂടെ നിങ്ങളുടെ വീട്ടുപകരണങ്ങൾ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയും.

  1. വസ്ത്രങ്ങളും വാർഡ്രോബും

മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കുന്നത് വളരെ ശ്രമകരം ആണ്.മിക്ക വീട്ടുകാരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ഇത്. വസ്ത്രങ്ങൾ ശരിയായി ഉണക്കിയില്ലെങ്കിൽ ഒരു വിചിത്രമായ മണം ഉണ്ടാകുന്നു. അത് അടുത്ത കഴുകൽ വരെ പോകില്ല. നിങ്ങളുടെ അലമാരയിലെ ഈർപ്പം ഒഴിവാക്കുന്നതിന് ഈർപ്പം ആഗിരണം ചെയ്യുന്ന കർപ്പൂര ഗുളികകൾ അതിൽ സൂക്ഷിക്കുക.

മഴക്കാലത്ത് അലമാര വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അതിൽ പൂപ്പൽ വളരും. വസ്ത്രങ്ങൾ നന്നായി ഉണങ്ങുമ്പോൾ മാത്രം അലമാരയിൽ സൂക്ഷിക്കുക.

  1. ചിതൽ ശല്യം

മഴയുള്ള ദിവസങ്ങളിൽ കീടങ്ങളും ചിതലും വലിയ പ്രശ്നമാണ്. കർപ്പൂര ഗുളികകൾ, ഗ്രാമ്പൂ, വേപ്പില എന്നിവ വഴി നിങ്ങൾക്ക് അവയെ അകറ്റി നിർത്താം. ഈ സീസണിൽ നിങ്ങൾ പുതിയ ഫർണിച്ചറുകൾ വാങ്ങാൻ തയ്യാറെടുക്കുകയാണെങ്കിൽ പൂപ്പൽ, ചിതൽ എന്നിവയെ പ്രതിരോധിക്കുന്ന ഫർണിച്ചറുകൾ മാത്രം ഉപയോഗിക്കുക.

നിങ്ങൾ കുറച്ച് ദിവസത്തേക്ക് വീടിന് പുറത്ത് പോകുകയാണെങ്കിൽ ഫർണിച്ചറുകൾക്ക് ഈർപ്പം പറ്റാതിരിക്കാൻ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടുക. ഫർണിച്ചറുകൾ വൃത്തിയായി സൂക്ഷിക്കുന്നതും വളരെ പ്രധാനമാണ്. താപനിലയിലും ഈർപ്പത്തിലും ഉണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കാൻ നിങ്ങൾക്ക് ഗ്ലിസറിൻ, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാം. മരം വെള്ളം കൊണ്ട് വീർക്കുകയാണെങ്കിൽ, അസെറ്റോൺ ഉപയോഗിക്കുക. ഇത് വെള്ളം വേഗത്തിൽ ആഗിരണം ചെയ്യുന്നു. തടി വസ്തുക്കൾ തുടയ്ക്കാൻ ഉണങ്ങിയ തുണി ഉപയോഗിക്കുന്നത് ഉറപ്പാക്കുക.

  1. ഷൂ റാക്കിൽ ബൾബ് ഇടുക

കാലാകാലങ്ങളിൽ ഷൂ ക്ലോസറ്റ് വൃത്തിയാക്കണം ഷൂസും സ്ലിപ്പറുകളും വലിയ അളവിൽ ഈർപ്പം ആഗിരണം ചെയ്യും നനഞ്ഞാൽ കാലിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അലമാരയിൽ കുറഞ്ഞ പവർ ബൾബ് ഇടുക അതിലൂടെ പുറത്തുവരുന്ന ചൂട് ഷൂസ്, സ്ലിപ്പറുകൾ എന്നിവയിൽ നിന്ന് ഈർപ്പം ആഗിരണം ചെയ്യും.

  1. കർട്ടനുകളും കാർപെറ്റുകളും

മഴക്കാലത്ത് കാർപെറ്റ് ഉപയോഗിക്കരുത്. അവ മടക്കി അലമാരയിൽ വയ്ക്കുക. എന്നിരുന്നാലും പരവതാനികൾ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത നിങ്ങൾക്ക് ശരിക്കും തോന്നുന്നുവെങ്കിൽ അവ ഉണങ്ങിയാതായിരിക്കാൻ ശ്രമിക്കുക. പരവതാനിയിൽ നടക്കുന്നതിന് മുമ്പ് നിങ്ങളുടെ പാദങ്ങൾ നന്നായി കഴുകുക.

പരവതാനിയിൽ പൊടിയും അഴുക്കും ഉണ്ടെങ്കിൽ ബ്രഷ് ഉപയോഗിച്ച് നന്നായി ബ്രഷ് ചെയ്ത് കഴുകുക. കർട്ടൻ മടക്കി ഒരു ചരട് കൊണ്ട് കെട്ടുക. നനഞ്ഞാൽ അവയ്ക്ക് ദുർഗന്ധം ഉണ്ടാകും. ഇതോടൊപ്പം രോഗങ്ങളുടെ വിരുന്നാവും. കർട്ടനുകളിൽ പൊടിയും മണ്ണും അടിഞ്ഞുകൂടുന്നു, അതിനാൽ ഇടയ്ക്കിടെ കഴുകുക. വെയിൽ ഉള്ളപ്പോൾ കർട്ടനുകളും റഗ്ഗുകളും പുറത്ത് ഉണക്കാൻ ശ്രദ്ധിക്കുക

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...