മേൽക്കൂരയുണ്ടെങ്കിൽ വീടായി. വീടായാൽ മുറികളും ചുമരുകളും വേണം. ചുവരുകൾ സുന്ദരവും ആകർഷകവും ആക്കുന്നതിനായി ഇടയ്ക്ക് ഫോട്ടോഗ്രാഫും പെയിന്‍റിംഗും വോൾ ഹാങ്ങിങ്ങും ഉപയോഗിക്കാം. ചിത്രങ്ങൾ ഫ്രെയിം ചെയ്‌ത് ചുവരിൽ വയ്ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ ഫ്രെയിം തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഇതിനെ കുറിച്ച് ശരിയായ അറിവുണ്ടായിരിക്കണം.
കലാരൂപങ്ങൾ അല്ലെങ്കിൽ പെയിന്‍റിംഗ് വച്ച് അലങ്കരിക്കാൻ ഏറ്റവും അനുയോജ്യമായ സ്‌ഥലം ഡ്രോയിംഗ് റൂമാണ്. ഇതിനായി ഏറ്റവും ശ്രേഷ്ഠമായ പെയിന്‍റിംഗ് അഥവാ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ തെരഞ്ഞെടുക്കാം.
ഇറ്റാലിയൻ ലെതർ, ആന്‍റിക്ക്, ഗോൾഡ്, സിൽവർ കൊത്തുപണികളോടു കൂടിയ ഫ്രെയിമുകൾ മാർക്കറ്റിൽ എളുപ്പത്തിൽ ലഭിക്കും. ചുവരുകളിൽ ചിത്രങ്ങൾ വച്ചു പിടിപ്പിക്കുന്നതിനു മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.
- കുട്ടികളുടെ മുറിയിൽ വുഡൻ ഫ്രെയിം അല്ലെങ്കിൽ ലൈലാക്ക് ഫ്രെയിമിനു മുകളിൽ ചിത്രങ്ങൾ വച്ച് അലങ്കരിക്കാം.
- സ്റ്റഡി റൂമിനു നല്ലത് ലതർ ഫ്രെയിമുകളാണ്. വീടിന്‍റെ ഗാലറി അഥവാ കോറിഡോറിൽ റാറ്റ് അയറിൻ ഫ്രെയിമോടു കൂടിയ ചിത്രങ്ങൾ ഉപയോഗിക്കാം.
- മുറിയിൽ ഒരു വലിയ ചിത്രം തൂക്കുവാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ മുറിയിൽ പ്രവേശിക്കുന്ന ഉടനെ കാണുന്ന രീതിയിൽ വയ്ക്കണം.
- സോഫയുടെ പുറകിൽ ഫ്രെയിം ചെയ്‌തിരിക്കുന്ന പെയിന്‍റിംഗ് ഓരോ തവണ സോഫയിൽ നിന്ന് എഴുന്നേൽക്കുമ്പോഴും ഇരിക്കുമ്പോഴും തലയിൽ മുട്ടാത്ത രീതിയിലായിരിക്കണം വച്ച് അലങ്കരിക്കേണ്ടത്. പെയിന്‍റിംഗിന്‍റെ നിറം ചുവരിന് അനുയോജ്യം ആയിരിക്കണം.
- വ്യത്യസ്ത സ്റ്റൈലുകളോടു കൂടിയ ഫ്രെയിമുകൾ ഒരേ മുറിയിൽ മിക്സ് ചെയ്തു വയ്ക്കരുത്.
- വീതി കൂടിയ ഫ്രെയിമുകൾ മുറിയുടെ ചുവരുകൾക്ക് ഇണങ്ങുന്നതായിരിക്കും.
- വുഡ് ഫ്രെയിമുകൾ ദിവസവും വൃത്തിയാക്കേണ്ടതും ആവശ്യമാണ്. യഥാസമയം ട്രാൻസ്പരന്‍റ് പോളിഷ് ചെയ്യേണ്ടതാണ്.
- റീസൈക്കിൾ മെറ്റീരിയിൽ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഫ്രെയിമുകൾ സുന്ദരവും ഈടുറ്റതും ആയിരിക്കും. ഇത് അധികം ശ്രദ്ധ നല്‍ക്കേണ്ട കാര്യമില്ല.
- ഇന്ന് കസവു പണികളുള്ളതും ബ്രോക്കെറ്റ് ഫ്രെയിമുകളും പ്രചാരത്തിലുണ്ട്. ഇത് വളരെ വിലപിടിപ്പുള്ളവയാണ്. എന്നാൽ ഇത്തരം ഫ്രെയിമുകള്‍ മുറികൾക്ക് രാജകീയ സൗന്ദര്യം പ്രദാനം ചെയ്യുന്നു.
- ഫ്രെയിം ചെയ്തിരിക്കുന്ന എല്ലാ ചിത്രങ്ങളും മുറിയുടെ ചുവരുകളിൽ സമാന്തര ഉയരത്തിൽ തൂക്കുവാൻ ശ്രദ്ധിക്കണം.
- താങ്കളുടെ ഭാവനയും കലാവൈഭവവുമനുസരിച്ച് വേണം ഫ്രെയിം തെരഞ്ഞെടുക്കുവാൻ.