ചിലപ്പോൾ, ഓഫീസിൽ ജോലി ചെയ്യുമ്പോൾ, പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ മാനസികാവസ്ഥ പെട്ടെന്ന് മോശമാകുന്നു. വീട്ടിലെ പുതിയതോ പഴയതോ ആയ കാര്യങ്ങൾ ഓർത്ത് മനസ്സ് അസ്വസ്ഥമായതാവാം അല്ലെങ്കിൽ ആരെങ്കിലും അല്പം മുഷിഞ്ഞു സംസാരിച്ചതാവം... അതോടെ സകല മൂഡും പൊയ്പ്പോയ്... നിങ്ങളുടെ പതിവ് ജീവിതം അനാവശ്യമായി അസ്വസ്ഥമാകുന്നതായി തോന്നുന്ന ആ സമയത്ത് നിങ്ങൾ ജാഗരൂകരായിരിക്കണം.

ഷെഡ്യൂൾ ചെയ്ത ജോലി കൃത്യസമയത്ത് ചെയ്യാൻ കഴിയുന്നില്ല, ചിലർക്ക് വിശപ്പ് കൂടുതലോ കുറവോ അനുഭവപ്പെടുന്നു, ആവശ്യത്തിന് ഉറങ്ങാൻ കഴിയുന്നില്ല, വീട്ടിൽ നിങ്ങൾ സംസാരിക്കുമ്പോൾ എല്ലാം ഭർത്താവിനോടും കുട്ടികളോടും ദേഷ്യം പ്രകടിപ്പിക്കുന്നു, ഇത്തരം മാറ്റങ്ങൾ സ്വയം തോന്നുന്നുണ്ടോ എങ്കിൽ മനസിലാക്കുക, തീർച്ചയായും നിങ്ങളുടെ തലച്ചോറിലെ കോശങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. ഇത് പലർക്കും അറിയാത്ത ഒരു കാരണമാണ്, പക്ഷേ ഇത് തീർച്ചയായും വലിയൊരു പ്രതിസന്ധി തന്നെ ആണ്.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിങ്ങൾ ഇരയാകുകയാണെങ്കിൽ, നിങ്ങളുടെ ചില ശീലങ്ങൾ നിങ്ങളുടെ മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നത് ഉറപ്പാണ്, അത് നിങ്ങൾ തിരിച്ചറിയുന്നില്ല എന്ന് മാത്രം. എന്നാൽ കൃത്യസമയത്ത് ആ ശീലങ്ങൾ എന്തൊക്കെ എന്ന് മനസിലാക്കി മെച്ചപ്പെടുത്തുകയാണെങ്കിൽ, എല്ലാം നിങ്ങളുടെ നിയന്ത്രണത്തിലാക്കാനും കഴിയും.

എന്താണ് മസ്തിഷ്ക കോശങ്ങൾ

മസ്തിഷ്ക കോശങ്ങൾ നമ്മുടെ ശരീരത്തിന്‍റെ ഏറ്റവും പ്രധാന ഭാഗമാണ്. എല്ലാ വികാരങ്ങളെയും കുറിച്ച് നമ്മളെ ബോധവത്കരിക്കുക മാത്രമല്ല, അതിനൊപ്പം എങ്ങനെ മിടുക്കരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. ലളിതമായി പറഞ്ഞാൽ 2 തരം ബ്രെയിൻ സെല്ലുകൾ നമുക്കുണ്ട് ആദ്യത്തെ മസ്തിഷ്ക കോശങ്ങളെ റിസപ്റ്ററുകൾ എന്ന് വിളിക്കുന്നു, അവയുടെ പ്രവർത്തനം എല്ലാം സ്വീകരിക്കുന്നതാണ്, രണ്ടാമത്തേത് തലച്ചോറിനെ പ്രവൃത്തിയിലേക്ക് നയിക്കുന്ന കോശങ്ങൾ ആണ്. ഒരു ഉദാഹരണത്തിലൂടെ ഇത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും, നമ്മൾ ചൂടുള്ള എന്തെങ്കിലും വസ്തുവിൽ കൈകൾ വയ്ക്കുമ്പോൾ, റിസപ്റ്റർ മുഖേന നമുക്ക് ചൂട് അനുഭവപ്പെടുന്നു, കൂടാതെ ആ ചൂടുള്ള വസ്തുവിൽ നിന്ന് ഉടൻ തന്നെ കൈകൾ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്യുന്നു .ഇവിടെ രണ്ട് പ്രവർത്തനങ്ങൾ നടക്കുന്നു. രണ്ടും ചെയുന്നത് രണ്ട് തരം ബ്രെയിൻ സെല്ലുകൾ ആണ്.

ദോഷകരമായ ശീലങ്ങൾ

നമ്മുടെ ശീലങ്ങൾ മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്നുണ്ടോ? ഇതിനുള്ള ഉത്തരം അതെ എന്നാണ്. പ്രത്യേകിച്ച് മോശം ശീലങ്ങൾ നമുക്കുണ്ടെങ്കിൽ മസ്തിഷ്ക കോശങ്ങൾ കേടാകുകയും നമ്മെ കുഴപ്പത്തിലാക്കുകയും ചെയ്യും. ഈ ദോഷകരമായ ശീലങ്ങൾ സമയബന്ധിതമായി മനസ്സിലാക്കിയാൽ, ജീവിതം വളരെ എളുപ്പമാകും.

ചിലപ്പോൾ നമ്മൾ സമ്മർദ്ദം സ്വയം ഏറ്റെടുക്കുന്നു, അത് സാഹചര്യത്തിന്‍റെ ഫലമായിട്ടാകാം. മാനസിക സമ്മർദ്ദത്തിൽ നിന്ന് സ്വയം രക്ഷിക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, അത് ഒരു ശീലമാക്കിയാൽ, മസ്തിഷ്ക കോശങ്ങളുടെ ബാലൻസ് കുറയാൻ തുടങ്ങും. നമ്മൾ മാനസിക സമ്മർദ്ദത്തിലാകുമ്പോൾ, ശരീരം കോർട്ടിസോൾ എന്ന രാസവസ്തു ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു, ഇത് മസ്തിഷ്ക കോശങ്ങൾക്ക് വളരെയധികം നാശമുണ്ടാക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...