സൗന്ദര്യ പരിചരണം ആഗ്രഹിക്കാത്ത സ്‌ത്രീകൾ ഉണ്ടാവില്ല. കല്യാണത്തിനു പോകുമ്പോഴും രോഗിയെ കാണാൻ ആശുപത്രിയിൽ പോകുമ്പോഴും മേക്കപ്പ് ചെയ്യാൻ ആരും മറക്കാറില്ലല്ലോ. എന്തിന്, വീട്ടിനുള്ളിൽ തന്നെ ചമഞ്ഞ് നടക്കാൻ കൊതിക്കുന്നവരാണ് ആധുനിക സ്‌ത്രീകൾ. എന്നാൽ ഭൂരിഭാഗം പേർക്കും സ്വന്തം സൗന്ദര്യം എങ്ങനെയാണ് പരിചരിക്കേണ്ടതെന്നറിയില്ല. കണ്ണിൽ കണ്ട ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കും. അതുകൊണ്ട് മനസ്സാഗ്രഹിക്കും വിധമുള്ള റിസൾട്ടും ലഭിച്ചെന്നു വരില്ല. എണ്ണമയമുള്ള ചർമ്മത്തിന് ഓയിൽ ബേസ്‌ഡ് ഉൽപന്നം ഉപയോഗിച്ചാൽ തീർച്ചയായും അത് ചർമ്മത്തിന് ദോഷം ചെയ്യും.

എല്ലാ ഉൽപന്നങ്ങളും ചർമ്മത്തിന് ഇണങ്ങണമെന്നില്ല. സ്വന്തം ചർമ്മത്തിന്‍റെ സ്വഭാവവും രീതിയമനുസരിച്ചാണ് ഓരോ ഉൽപന്നങ്ങളും വാങ്ങി ഉപയോഗിക്കേണ്ടത്. മറ്റൊരു കാര്യവുമുണ്ട്. സ്വന്തം മുഖത്ത് എണ്ണയോ ഡ്രൈനസ്സോ കണ്ടാൽ നമ്മളുടൻ വിധിയെഴുതും, ഓയിലി സ്‌കിൻ അല്ലെങ്കിൽ ഡ്രൈ സ്‌കിൻ എന്ന്.

ഒരു പ്രത്യേക ഉൽപന്നം ഉപയോഗിക്കുന്നതിലൂടെയോ അല്ലെങ്കിൽ കാലാവ സ്‌ഥ  മാറുന്നതിനാലോ ആന്തരികവും ബാഹ്യവുമായ മറ്റ് കാരണങ്ങളാലോ ആണ് നമ്മുടെ ചർമ്മം ഓയിലിയോ ഡ്രൈയോ ആകുക.

ചർമ്മ സ്വഭാവം

പ്രധാനമായും 5 തരം ചർമ്മം ഉണ്ട്.

  1. ഓയിലി സ്‌കിൻ
  2. ഡ്രൈ സ്‌കിൻ
  3. നോർമൽ സ്‌കിൻ
  4. കോമ്പിനേഷൻ സ്‌കിൻ
  5. സെൻസിറ്റീവ് സ്‌കിൻ

ചുവടെ കൊടുത്തിരിക്കുന്ന ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി നിങ്ങളുടെ ചർമ്മം ഏത് വിഭാഗത്തിൽ പെടുമെന്ന് തീരുമാനിക്കാം.

സാധാരണ ഫേസ് വാഷോ സോപ്പോ ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെന്താണ് അനുഭവപ്പെടുക

  1. ചർമ്മത്തിൽ അമിതമായി വലിച്ചിൽ അനുഭവപ്പെടും
  2. ചർമ്മം എണ്ണമയമുള്ളതും മൃദുവുമാകുന്നു
  3. വരണ്ടതാകുന്നു. ഒപ്പം അങ്ങിങ്ങായി ചൊറിച്ചിൽ അനുഭവപ്പെടുന്നു
  4. സാധാരണയായി വളരെ സൗമ്യമായി തോന്നുന്നു
  5. ചില സ്‌ഥാനങ്ങളിൽ എണ്ണമയം ഉണ്ടാകുന്നു. പ്രത്യേകിച്ച് ടീസോൺ, മൂക്ക്, നെറ്റി എന്നിവിടങ്ങളിൽ

ക്രീം, ജെൽ ഫേസ്‌വാഷ് ഉപയോഗിക്കുക വഴി എന്താണ് അനുഭവപ്പെടുക

  1. സാധാരണ ഫേസ്‌വാഷിനെ അപേക്ഷിച്ച് മികച്ചതും സുഖപ്രദവുമായി തോന്നും
  2. ഒട്ടൽ അനുഭവപ്പെടും. സുഖപ്രദം
  3. ചിലപ്പോൾ സൗമ്യവും മറ്റു ചിലപ്പോൾ ചൊറിച്ചിലുമുണ്ടാകുന്നു
  4. അമിതമായ എണ്ണമയം
  5. ചില സ്‌ഥാനങ്ങളിൽ എണ്ണമയവും മറ്റിടങ്ങളിൽ സൗമ്യവുമാകുന്നു

മുഖം പകൽ സമയത്ത് പ്രത്യേകിച്ചും ഉച്ചയ്‌ക്ക് എങ്ങനെയാവും ഉണ്ടാവുക

  1. പാച്ചിപാച്ചി
  2. ഫ്രഷും നല്ല വൃത്തിയും
  3. മുഖത്ത് ചില ഇടങ്ങളിൽ പാച്ചി ഉണ്ടാവും മറ്റ് ഇടങ്ങളിൽ ചുവന്നുമിരിക്കും.
  4. എണ്ണമയത്തോടെയുള്ള തിളക്കം.
  5. നെറ്റിയിലും മൂക്കിലും എണ്ണമയം കലർന്ന തിളക്കം

നിങ്ങളുടെ മുഖത്തുള്ള മുഖക്കുരു പ്രശ്നത്തിന്‍റെ സമയവും സ്‌ഥാനവും

  1. വല്ലപ്പോഴും മാത്രം
  2. ചിലപ്പോൾ മാസമുറയ്‌ക്ക് മുമ്പ് അല്ലെ ങ്കിൽ ശേഷം
  3. ചിലപ്പോൾ മുഖക്കുരു ഉണ്ടാവും മറ്റ് ചിലപ്പോൾ ഇല്ല
  4. എപ്പോഴും
  5. എപ്പോഴും ടീസോൺ ഏരിയയിൽ മാത്രം

മുഖത്ത് ടോണറും ആസ്‌ട്രിജന്‍റും ഉപയോഗിക്കുമ്പോൾ എന്താണ് തോന്നുക

  1. എരിച്ചിലും വലിച്ചിലും
  2. നോർമൽ
  3. നീറ്റലും ചൊറിച്ചിലും
  4. നവോൻമേഷവും സൗമ്യതയും
  5. ചിലയിടങ്ങളിൽ ഫ്രഷ്‌നസ്സും മറ്റു ചിലയിടങ്ങളിൽ വലിച്ചിലും

രാവിലെ ഉണരുമ്പോൾ നിങ്ങളുടെ മുഖം എങ്ങനെയാണ് ഇരിക്കുക

  1. ടൈറ്റായിരിക്കുക
  2. നേരത്തെ പോലെ നോർമലായി
  3. നേരിയതായി വരണ്ടതും ചുവന്നതും
  4. മുഖം പൂർണ്ണമായും ഓയിലിയായി
  5. ടീസോൺ ഏരിയ ഓയിലിയായി

എല്ലാ ചോദ്യങ്ങൾക്കുമുള്ള നിങ്ങളുടെ ഉത്തരം നമ്പർ ഒന്നാണെങ്കിൽ നിങ്ങളുടെ ചർമ്മം വരണ്ടതാണെന്ന് ഉറപ്പിക്കാം.

എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്പർ 2 ആണെങ്കിൽ നോർമലും ഉത്തരം 3 ആണെങ്കിൽ സെൻസിറ്റീവും നമ്പർ 4 ആണെങ്കിൽ ഓയിലിയായ സ്‌കിന്നും ആണെന്നും തീരുമാനിക്കാം. എന്നാൽ ഉത്തരമെല്ലാം നമ്പർ 5 ആണെങ്കിൽ നിങ്ങളുടെ ചർമ്മം കോമ്പിനേഷൻ സ്‌കിൻ കാറ്റഗറിയിൽപ്പെടും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...