ചില സ്‌ത്രീകളുടെ കാര്യം മഹാ കഷ്‌ടമാണ്. ചിരിച്ചാൽ മൂത്രം പോകും. തുമ്മിയാലും ചുമച്ചാലും തഥൈവ. ചിലർക്ക് മണിക്കൂർ തോറും മൂത്രമൊഴിക്കണം... ഇത്തരക്കാരുടെ ജീവിതം എത്ര ദുരിതമായിരിക്കുമെന്ന് ആലോചിച്ചു നോക്കുക. നാൽപതു കഴിഞ്ഞ സ്‌ത്രീകളിൽ 40 ശതമാനത്തിനു ഈ പ്രശ്നമുണ്ടെങ്കിലും അവരെ അത് ഇത്രത്തോളം വലയ്‌ക്കാറില്ല. ഗർഭധാരണം, പ്രസവം, ആർത്തവം, സ്‌ത്രീകളുടെ ഘടന തുടങ്ങിയ പ്രത്യേകതകൾ മൂലമാണ് പുരുഷന്മാരേക്കാളധികം ഈ പ്രശ്നം സ്‌ത്രീകളെ ബാധിക്കുന്നത്.

സ്‌ത്രീകളുടെ കാര്യത്തിൽ ഇതുണ്ടാക്കുന്ന മാനഹാനിയും മാനസിക പ്രശ്നങ്ങളും ചില്ലറയല്ല. ഇക്കാരണങ്ങൾ കൊണ്ട് സൗഹൃദം, സാമൂഹ്യ പരിപാടികൾ പോലും ഒഴിവാക്കുന്ന സ്‌ത്രീകൾ നിരവധിയാണ്. ദീർഘദൂര യാത്ര ഒഴിവാക്കുന്ന സ്‌ത്രീകളുടേയും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ മൂത്രം പോകുന്ന സ്‌ത്രീകളുടേയും മാനസിക സംഘർഷം വിവരണാതീതമാണ്. ഈ പ്രശ്നമുള്ള സ്‌ത്രീകൾക്ക് മൂത്രമൊഴിക്കുമ്പോൾ ചിലപ്പോൾ അത് നിയന്ത്രിക്കാനാവില്ല. ചിലർക്ക് അറിയാതെ നേരിയ തോതിൽ മൂത്രം പോയേക്കാം. മറ്റു ചിലർക്ക് മൂത്രമൊഴിക്കാനുള്ള പ്രേരണ സ്‌ഥിരമായി അനുഭവപ്പെടാം. അതിനെ അടക്കി നിർത്താനും കഴിയില്ല.

അനിയന്ത്രിതമായി മൂത്രം പോക്ക് ഉണ്ടോ എന്ന് പരിശോധിക്കാൻ ചില ചോദ്യങ്ങളുണ്ട്.

  • ചുമയ്‌ക്കുമ്പോഴോ ചിരിക്കുമ്പോഴോ ഉയർത്തുമ്പോഴോ നിങ്ങളിൽ നിന്ന് മൂത്രം പുറത്തു പോകുന്നുണ്ടോ?
  • ശക്‌തമായ പ്രേരണയാൽ ബാത്ത്‌റൂമിലേക്ക് പോകുമ്പോൾ തന്നെ അറിയാതെ മൂത്രം പോകുമോ?
  • ഉറങ്ങാൻ കിടന്നതിനു ശേഷം മൂത്രമൊഴിക്കാൻ വേണ്ടി നിങ്ങൾ എഴുന്നേൽക്കാറുണ്ടോ? മൂത്രമൊഴിക്കാനുള്ള പ്രേരണയാണോ നിങ്ങളെ ഉറക്കത്തിൽ നിന്ന് ഉണർത്തുന്നത്?
  • ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ എപ്പോഴെങ്കിലും നിങ്ങൾക്ക് മൂത്രം പോയിട്ടുണ്ടോ?
  • നിങ്ങളുടെ പാഡുകളിലോ വസ്‌ത്രങ്ങളിലോ എന്നെങ്കിലും മൂത്രം കണ്ടിട്ടുണ്ടോ? നിങ്ങൾ അറിയാതെയാണോ മൂത്രം പോയത്. ഈ ചോദ്യങ്ങളിൽ ഏതെങ്കിലുമൊന്നിന് അതേ എന്നാണ് ഉത്തരമെങ്കിൽ അനിയന്ത്രിതമായ മൂത്രം പോക്ക് എന്ന അവസ്‌ഥ നിങ്ങളിലുണ്ടാകാം. സാധാരണഗതിയിൽ രണ്ടുതരത്തിലാണ് ഈ പ്രശ്നം കാണപ്പെടുന്നത്

സമ്മർദ്ദം കൊണ്ടുണ്ടാകുന്നത്

ചുമയ്‌ക്കുമ്പോഴും ചിരിക്കുമ്പോഴും തുമ്മുമ്പോഴും മറ്റെന്തെങ്കിലും ചലനം ഉണ്ടാക്കുമ്പോഴും നിങ്ങളുടെ മൂത്രാശയത്തിൽ അത് സമ്മർദ്ദം സൃഷ്‌ടിക്കും. അറിയാതെ മൂത്രം പോകാൻ ഇത് ഇടവരുത്തുന്നു. ഗർഭധാരണം, പ്രസവം, ആർത്തവം എന്നിവ മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങളാണ് ഇതിലേയ്‌ക്ക് വഴി തെളിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്.

പ്രേരണ നിമിത്തമുണ്ടാകുന്നത്

പെട്ടെന്ന് മൂത്രമൊഴിക്കാനുള്ള പ്രേരണയുണ്ടാവുകയും പ്രത്യക്ഷമായ കാരണങ്ങളൊന്നുമില്ലാതെ മൂത്രം പോകുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഇത്തരമൊരു പ്രശ്നമുണ്ടെന്ന് കരുതാം. ഉറക്കത്തിൽ നിങ്ങളുടെ മൂത്രസഞ്ചി കാലിയാവുകയും ചെറിയൊരളവ് വെള്ളം കുടിച്ചു കഴിയുമ്പോൾ അല്ലെങ്കിൽ വെള്ളത്തിൽ നിങ്ങൾ സ്‌പർശിക്കുമ്പോൾ അതുമല്ലെങ്കിൽ പാത്രം കഴുകുമ്പോഴോ, മറ്റാരെങ്കിലും കുളിക്കുമ്പോൾ വെള്ളം ഒഴുകുന്ന ശബ്‌ദം കേൾക്കുകയോ ചെയ്യുമ്പോൾ ആയിരിക്കും മൂത്രമൊഴിക്കാനുള്ള പ്രേരണയുണ്ടാകുന്നത്.

സ്‌ത്രീകളിൽ മൂത്രം പോക്കിനുള്ള കാരണങ്ങൾ

  • യോനിയിലെയോ, മൂത്രനാളിയിലെയോ ചർമ്മം നേർത്തതാകുന്നതും വരണ്ടു പോകുന്നതും, പ്രത്യേകിച്ച് ആർത്തവത്തിനു ശേഷമായിരിക്കും ഇത് അനുഭവപ്പെടുക.
  • പ്രസവത്തിനു ശേഷം വസ്‌തി പ്രദേശത്തെ പേശികൾ ദുർബലമാകുകയോ വലിയുകയോ ചെയ്യുന്നത്.
  • ചില മരുന്നുകളുടെ ഉപയോഗം.
  • പൊണ്ണത്തടി, അധികഭാരം എന്നിവ. ഇവ മൂലം മൂത്രസഞ്ചിക്കു അതിനെ നിയന്ത്രിക്കുന്ന പേശികൾക്കും സമ്മർദ്ദം വർദ്ധിക്കുന്നതാണ് കാരണം.
  • മൂത്രാശയത്തിലെ അണുബാധ.
  • സിരാ രോഗങ്ങൾ.
  • പ്രമേഹം, അൾഷിമേഴ്‌സ്, വ്യാപകമായ മരവിപ്പ്.

ചികിത്സ

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...