ശരിയായ എനർജി ലെവൽ നില നിർത്തുന്നതിന് ഹെൽത്തി സ്നാക്സ് കഴിക്കേണ്ടത് ആത്യാവശ്യമാണ്. ഭക്ഷണത്തിന് ഇടയ്ക്കുള്ള ഇടവേള നികത്തുമെന്ന് മാത്രമല്ല അത് ശരീരത്തിന് പുത്തനുണർവ്വും നൽകുന്നു.
ജോലി തിരക്കുകൾ മൂലം ഉദ്യോഗസ്ഥകളായ സ്ത്രീകൾക്ക് ഇടയിൽ ഹെൽത്തി ഈറ്റിംഗ് (ആരോഗ്യകരമായ ഭക്ഷണരീതി) ശീലം താരതമ്യേന കുറഞ്ഞു വരുന്നതായാണ് കാണുന്നത്. സമയക്കുറവും മൂലം കൈയിൽ കിട്ടുന്നത് എന്തും കഴിക്കുന്ന അവസ്ഥ. ചിലപ്പോൾ അത് ബ്രെഡോ പിസ്സയോ സമോസയോ ചിപ്സോ എന്തെങ്കിലും ആയിരിക്കാം. പകൽ സമയം 3 തവണ ഭക്ഷണം കഴിച്ചതിനു ശേഷവും പലപ്പോഴും വിശപ്പ് അനുഭവപ്പെടാം. പ്രത്യേകിച്ച് 4 മണി മുതൽ 5 മണി വരെയുള്ള സമയം. ഈ സമയത്ത് എന്തെങ്കിലും ലൈറ്റായി കഴിക്കണം എന്നു തോന്നാം.
പ്രധാന ഭക്ഷണത്തിന് ഇടയ്ക്കുള്ള ഇടവേളയെ പൂർണ്ണമാക്കുകയാണ് സ്നാക്സ് ചെയ്യുന്നത്. ആ സമയത്ത് കൈയിൽ കിട്ടുന്ന എന്തും കഴിക്കരുത്. ആരോഗ്യത്തിന് ദോഷം ചെയ്യാത്ത ലഘു ഭക്ഷണം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ എത്ര കലോറി ഉണ്ട് എന്ന കാര്യം പ്രത്യേകിച്ച് അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ഒരു സമയത്ത് 100 മുതൽ 200 കലോറി വരെയുള്ള ലഘു ഭക്ഷണം എടുക്കുന്നതാണ് നല്ലത്. കൊഴുപ്പില്ലാത്ത സ്നാക്സ് കഴിക്കാം. സീറോ ട്രാൻസ് ഫാറ്റുള്ള സ്നാക്സ് തെരഞ്ഞെടുക്കാൻ ശ്രമിക്കുക. മൾട്ടി ഗ്രെയിൻ ചേർന്നതും ഫൈബർ അടങ്ങിയതുമായ സ്നാക്സ് ഊർജ്ജം നൽകുന്നവയാണ്. അതുകൊണ്ട് തന്നെ കടുത്ത വിശപ്പ് അനുഭവപ്പെടുകയും ഇല്ല. വണ്ണം കുറയുകയും ചെയ്യും. മസാല ചേർന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക. മസാല അടങ്ങിയിട്ടില്ലാത്ത സ്നാക്സ് മാത്രം തെരഞ്ഞടുക്കാൻ ശ്രദ്ധിക്കുക.
റെഡിമെയ്ഡ് സ്നാക്സ്
എനർജി ലെവലിനെ നില നിർത്തുന്നതിന് ഇന്ന് ധാരാളം ലോ ഫാറ്റ് ഉൽപന്നങ്ങൾ വിപണിയിൽ ലഭിക്കുന്നുണ്ട്. അതിൽ കൊഴുപ്പിന്‍റെ അളവ് തീരെ കുറവായിരിക്കും. എന്നാൽ പ്രോട്ടീന്‍റെ അളവ് കൂടുതലായി ഉണ്ടായിരിക്കും.
ലൈഫ്സ്റ്റൈൽ മാറുന്നതിന് അനുസരിച്ച് സ്നാക്സ് നിർമ്മാണ കമ്പനികൾ മൾട്ടി ഗ്രെയിൻ ബിസ്ക്കറ്റ്, സീറോ കാലോറി ചിപ്സ്, ലോ ഫാറ്റ് ഡ്രിങ്ക്സ്, എനർജി ബാർ, മില്ലറ്റ് കുക്കീസ് തുടങ്ങി പലതരം വിഭവങ്ങൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഇത് രുചികരമാണ് എന്നു മാത്രമല്ല ആരോഗ്യപ്രദവും വയർ നിറഞ്ഞു എന്ന് തോന്നുന്നവയും ആണ്.
ഹോം സ്നാക്സ്
ഓഫീസിലേക്ക് ലഞ്ച് കൊണ്ടുപോകുന്നതിന് ഒപ്പം വീട്ടിൽ തയ്യാറാക്കിയ സ്നാക്സും കരുതിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ഒരു പരിധി വരെ സൂക്ഷിക്കാം.
മുളപ്പിച്ച ധാന്യങ്ങൾ, സോയാബീൻ സാലഡ്, ഡ്രൈ അല്ലെങ്കിൽ സോൾട്ടി ഓട്ട്മീൽ, റവ ഹൽഹ, മൾട്ടി ഗ്രെയിൻ അട എന്നിവ വൈകുന്നേരത്തെ ടീ ടൈമിനെ കൂടുതൽ ഹെൽത്തിയാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ്. ഇവ തയ്യാറാക്കുന്നതിന് വളരെ കുറച്ച് സമയവും മതി.
ഊർജ്ജസ്വലത
ഇതേക്കുറിച്ച് ഫിറ്റ്നസ് ആന്‍റ് വെൽനെസ് എക്സ്പെർട്ട് അനുരാധ ഇപ്രകാരം പറയുന്നു.