ഏതെങ്കിലും നിറങ്ങൾ തിരിച്ചറിയപ്പെടാതിരിക്കുന്നതു മൂലം നിത്യജീവിതത്തിൽ ഒട്ടേറെ പ്രയാസങ്ങൾക്കും വൻ അപകടങ്ങൾക്കുവരേയും ഇടയാക്കുന്ന ഈ വില്ലൻ 1875 ൽ സ്വീഡനിൽ ഒരു തീവണ്ടി അപകടത്തിനു തന്നെ കാരണക്കാരനായി. എഞ്ചിൻ ഡ്രൈവർ കളർ ബ്ലൈൻഡ് ആയിരുന്നതാണ് അപകടകാരണമെന്ന് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാകുകയുണ്ടായി.

ഡ്രൈവിംഗ് ലൈസൻസ് നൽകുമ്പോൾ നമ്മുടെ നാട്ടിൽ കളർ ബ്ലൈൻഡ്നസ് ടെസ്റ്റ് നടത്താറില്ല. ഡ്രൈവർമാരിൽ 4 ശതമാനം പേർക്ക് വർണ്ണാന്ധതയ്ക്ക് സാധ്യതയണ്ടെന്ന കണക്കുകളുടെ വെളിച്ചത്തിലാണ് ഇത് എത്രത്തോളം അപകടകരമാണെന്ന് ബോദ്ധ്യപ്പെടുക. റോഡ് സിഗ്നലുകളും ട്രാഫിക് ലൈറ്റുകളും ശരിയായ നിറത്തിലായിരിക്കില്ല ഇക്കൂട്ടർ മനസ്സിലാക്കുന്നത്.

നിറങ്ങൾക്ക് വളരെയേറെ പ്രാധാന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് ഈ രോഗം ബുദ്ധിമുട്ടുകൾ മാത്രമല്ല, പരാജയം തന്നെ വരുത്തി വയ്ക്കുന്നു. പെയിന്‍റിംഗ്, ഡിസൈനിംഗ്, പ്രിന്‍റിംഗ് തുടങ്ങി നിരവധി മേഖലകളിൽ നിറങ്ങൾക്ക് മർമ്മ പ്രാധാന്യമുണ്ട്.

വർണ്ണാന്ധതയ്ക്ക് ചികിത്സ ലഭ്യമല്ല. എന്നാൽ വർണ്ണാന്ധത തിരിച്ചറിയുന്ന ഒരാൾക്ക് മുൻകരുതലുകളെടുക്കാനും അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും. വളരെ ലളിതമായ പരിശോധന വഴി വർണ്ണാന്ധത തിരിച്ചറിയാൻ കഴിയും. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ ചെയ്യുന്ന ഈ പരിശോധനയ്ക്ക് അധിക സമയവും ആവശ്യമില്ല. പരിശോധന വഴിയല്ലാതെ വർണ്ണാന്ധത സ്ഥീരികരിക്കാൻ കഴിയില്ല.

വർണ്ണാന്ധത ഉണ്ടാകുന്നത്

റെറ്റിനയിലുള്ള കോൺ എന്ന റിസപ്റ്ററുകളാണ് വർണ്ണങ്ങൾ തിരിച്ചറിയുവാൻ ഒരാളെ സഹായിക്കുന്നത്. ചുവപ്പ്, പച്ച, നീല എന്നീ വർണ്ണങ്ങളിലുള്ള പ്രകാശം റെറ്റിനയിൽ പതിയ്ക്കുമ്പോൾ പ്രതികരിക്കുന്ന കോണുകൾ കോണുകളിലുണ്ട്. ഒരു കോണിൽ ഒരു പിഗ്മെന്‍റ് മാത്രമേ കാണുകയുള്ളൂ. ഈ മൂന്നുതരം കോണുകളിൽ ഏതിന്‍റെയെങ്കിലും കുറവോ അസാന്നിദ്ധ്യമോ വർണ്ണാന്ധതയിലേയ്ക്ക് നയിക്കുന്നു. ഏതുതരം കോണുകളാണ് കുറവ് എന്നതിനനുസരിച്ച് പലതരം വർണ്ണാന്ധത ബാധിക്കുന്നു.

പ്രോട്ടനോമലി: ചുവപ്പു നിറം തിരിച്ചറിയാൻ പ്രയാസപ്പെടുകയോ തിരിച്ചറിയാതിരിക്കുകയോ ചെയ്യുന്നു. ഇവർക്ക് ചുവപ്പ് നിറം വയലറ്റ്, നീലയുടെ വകഭേദം മാത്രമായേ കാണാൻ കഴിയുകയുള്ളൂ. ഇവർ ടെലിവിളന്‍റെ കളർ അഡ്ജസ്റ്റ് ചെയ്താൽ ചുവപ്പ് വളരെയധികം കൂടിയതായി മറ്റുള്ളവർക്ക് അനുഭവപ്പെടും. അതുകൊണ്ട് ഉണ്ടാകാവുന്ന അപകടസാദ്ധ്യത വ്യക്തമാണല്ലോ. നൂറ് പുരുഷന്മാരിൽ ഒരാൾക്ക് ഇത് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഡ്യൂട്ടറനോമലി: പച്ചനിറം തിരിച്ചറിയാൻ കഴിയാതിരിക്കുകയോ പ്രയാസം തോന്നുകയോ ചെയ്യുന്നു. ഇവർ ടെലിവിളന്‍റെ കളർ അഡ്ജസ്റ്റ് ചെയ്താൽ പച്ച നിറം വളരെയധികം കൂടിയതായി മറ്റുള്ളവർക്ക് അനുഭവപ്പെടും. നൂറ് പുരുഷന്മാരിൽ അഞ്ചു പേർക്ക് ഇത് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പ്രോട്ടനോപിയയും ഡ്യൂട്ടറനോപിയയും: ഇവർക്ക് ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച എന്നിവ തമ്മിൽ കാര്യമായ വ്യത്യാസമൊന്നും തോന്നുകയില്ല. നൂറ് പുരുഷന്മാരിൽ  രണ്ട് പേർക്ക് ഇത് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അനുഭവപ്പെടാനിടയുള്ള ബുദ്ധിമുട്ടുകൾ

ട്രാഫിക് ലൈറ്റുകളിൽ വിവിധ വർണ്ണങ്ങൾ തിതിച്ചറിയാൻ കഴിയില്ല. അപകടസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മിന്നിമിന്നി പ്രകാശിക്കുന്ന കോഷൻ ലൈറ്റുകളെ തിരിച്ചറിയാനാണ് ഏറെ ബുദ്ധിമുട്ടനുഭവപ്പെടുക. പ്രകാശിക്കുന്നത് ചുവപ്പാണോ മഞ്ഞയാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല. തുണികൾ തെരഞ്ഞെടുക്കുവാൻ പ്രയാസമനുഭവപ്പെടും.

കുട്ടികൾ പെയിന്‍റിംഗ് ചെയ്യുമ്പോൾ ബുദ്ധിമുട്ടുന്നതായി കാണാം. കടലിനെ പിങ്ക് നിറത്തിൽ പെയിന്‍റ് ചെയ്യാനിടയുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...