ശരീരഭാരം കൂടുന്നത് ഒരു രോഗം ആയിരിക്കുന്നതു പോലെ, കുറയുന്നതും ഒരു രോഗമാണ്. ശരീരം വളരെ ദുർബലവും മെലിഞ്ഞതും ആണെങ്കിൽ, എല്ലാവരും കളിയാക്കും. ചിലപ്പോഴൊക്കെ പരിഹാസപാത്രം ആകുകയും ചെയ്യും.
ഭാരക്കുറവ് മറികടക്കാൻ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചില പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തണം. ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വണ്ണം വെയ്ക്കാൻ കഴിയുമെന്ന് നോക്കാം.
- ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് കാർബോഹൈഡ്രേറ്റിന്‍റെ പൂർണ്ണ ഉറവിടമാണ്, ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം വർദ്ധിപ്പിക്കുന്നു. ഉരുളക്കിഴങ്ങ് പാകം ചെയ്ത് പാലിനൊപ്പം കഴിക്കണം, ഇത് വളരെ പെട്ടെന്ന് ഗുണം ചെയ്യും.
- മാതളനാരങ്ങ
വിറ്റാമിനുകളുടെ നല്ല ഉറവിടമായി മാതളനാരങ്ങ കണക്കാക്കപ്പെടുന്നു. ധാരാളം ഗുണങ്ങളാൽ സമ്പന്നമായ മാതളനാരങ്ങ ശരീരത്തിലെ രക്തത്തിന്‍റെ ആളവും വർദ്ധിക്കാൻ സഹായിക്കുന്നു. മിക്ക ആരോഗ്യ ഉപദേഷ്ടാക്കളും ഇതിനെ ഒരു പ്രധാന പഴമായി കണക്കാക്കുന്നു. പതിവായി മാതളനാരങ്ങ കഴിക്കുന്നത് രക്തചംക്രമണത്തിന്‍റെ വേഗത വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ബദാം
എല്ലാ ദിവസവും രാത്രി അഞ്ച് മുതൽ ഏഴ് വരെ ബദാം വെള്ളത്തിൽ കുതിർത്ത് രാവിലെ തൊലി കളഞ്ഞതിന് ശേഷം പൊടിച്ച് അതിൽ ഏകദേശം 30 ഗ്രാം വെണ്ണയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ഈ മിശ്രിതം റൊട്ടി അല്ലെങ്കിൽ ചപ്പാത്തി ഉപയോഗിച്ച് കഴിക്കുക. ശരീരഭാരം കൂട്ടാനായി പ്രാതൽ കഴിച്ചതിനുശേഷം ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കുകയും ചെയ്യാം. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നതിനൊപ്പം ഓർമ്മശക്തിയും വർദ്ധിക്കും.
- പാലും അപ്പവും
ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് ദിവസവും പാലും റൊട്ടിയും കഴിക്കാം. പാലും അപ്പവും പഞ്ചസാര ചേർത്ത് കഴിക്കുന്നതും വണ്ണം കൂട്ടാൻ നല്ലതാണ്.
- നെയ്യ്
അമിതവണ്ണത്തിന് നെയ്യ് വളരെ ഗുണകരവും അത്യന്താപേക്ഷിതവുമാണ്. അതുപോലെ തന്നെ തടി കൂടാൻ ചെറുചൂടുള്ള ചോറ് പരിപ്പും നെയ്യും ചേർത്തു കഴിക്കണം. ഇതുകൂടാതെ പഞ്ചസാര നെയ്യിൽ ചേർത്തു കഴിക്കുന്നതും വണ്ണം കൂട്ടുന്നു.
- പനീർ
പനീർ കഴിക്കാൻ സ്വാദിഷ്ടമായതിനു പുറമേ, പ്രോട്ടീന്‍റെ നല്ലൊരു ഉറവിടം കൂടിയാണ്. അതിനാൽ നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, പനീർ പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കാൻ തുടങ്ങുക.
- ഈന്തപ്പഴം
പോഷക ഘടകങ്ങളാൽ സമ്പന്നമായ ഈന്തപ്പഴം ശരീരത്തിൽ രക്തം ഉണ്ടാകാനും വണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുകയും ചെയ്യുന്നു. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഉണങ്ങിയ ഈന്തപ്പഴം ഒരു ഗ്ലാസ് പാലിൽ തിളപ്പിച്ച് കുടിക്കുന്നത് തടി കൂട്ടുകയും ശരീരത്തിന് ആരോഗ്യമുള്ളതായി തോന്നുകയും ചെയ്യും.
- പയർവർഗ്ഗങ്ങളും പച്ചക്കറികളും
വണ്ണം വേണമെന്ന് ആഗ്രഹിക്കുന്നവർ തൊലി കളഞ്ഞ ഉലുവ, മുളപ്പിച്ച പയർ, ഉഴുന്ന്, കടല, കാരറ്റ് ജ്യൂസ്, നെല്ലിക്ക തുടങ്ങിയവ കൂടുതൽ അളവിൽ കഴിക്കണം. ഇതെല്ലാം ശരീരഭാരം കൂട്ടാനുള്ള ഭക്ഷണങ്ങളായിട്ടാണ് കണക്കാക്കുന്നത്.
- സോയാബീൻ
സോയാബീനിൽ കലോറി, പ്രോട്ടീൻ, കാൽസ്യം, നാരുകൾ, വിറ്റാമിൻ ബി, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തടി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ് സോയാബീൻ.