നമ്മുടെ നാട്ടിൽ ഒത്തു ചേരലുകളുടെ അർത്ഥം തന്നെ മധുരമാണ്. അതിനാൽ ഈ ദിവസങ്ങളിൽ  മധുരപലഹാരങ്ങൾ  ഉണ്ടാക്കാൻ അധികം പരിശ്രമം ആവശ്യമില്ല. വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളുടെ ഏറ്റവും വലിയ നേട്ടം, അവയിൽ മായം ചേർക്കുന്നില്ല എന്നതാണ്, മാത്രമല്ല അവ വീട്ടിലുണ്ടാക്കുമ്പോൾ പണ ചിലവും  കുറയും. ബൂന്ദിയിൽ നിന്ന് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രണ്ട് റെസിപ്പികളാണ് ഇവിടെ പറയുന്നത്. മാർക്കറ്റിൽ നിന്ന് വാങ്ങി കൊണ്ടുവരുന്ന റെഡിമെയ്ഡ് ബൂന്ദിയാണ്  ഈ റെസിപ്പി ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ വീട്ടിലും ബൂന്ദി ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.

ബൂന്ദി പെന കോട്ട

4 പേർക്ക്

ഉണ്ടാക്കാൻ എടുക്കുന്ന സമയം 30 മിനിറ്റ്

ചേരുവകൾ

റെഡിമെയ്ഡ് ബൂന്ദി 1 കപ്പ്

കുതിർത്ത പിസ്ത 1 കപ്പ്

അമുൽ ക്രീം 1 ടീസ്പൂൺ

പാൽ 2 ടീസ്പൂൺ

ഒലിവ് ഓയിൽ 1/2 ടീസ്പൂൺ

പൊടിച്ച പഞ്ചസാര 1/4 ടീസ്പൂൺ

കോൺഫ്ലോർ 1/8 ടീസ്പൂൺ

ഏലക്കാപ്പൊടി 1/4 ടീസ്പൂൺ

ചെറുതായി അരിഞ്ഞ പിസ്ത 1 ടീസ്പൂൺ

ഗ്രീൻ കളർ 1 തുള്ളി

ഉണങ്ങിയ റോസ് ഇലകൾ 4

തയ്യാറാക്കുന്ന വിധം

പിസ്ത 12 മണിക്കൂർ മുമ്പ് കുതിർത്ത് വെക്കുക. ശേഷം അതിന്‍റെ പുറംതൊലി മാറ്റി മിക്‌സിയിൽ എണ്ണയോടൊപ്പം തരി തരിയായി പൊടിച്ചെടുക്കുക. ഇനി അതിലേക്ക് പാലും ക്രീമും ചേർത്ത് വീണ്ടും 2- 3 തവണ ബ്ലെൻഡ് ചെയ്യുക. അരച്ചെടുത്ത മിശ്രിതം ഒരു പാനിൽ ഇട്ട് പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഗ്രീൻ കളർ (ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക), കോൺഫ്ലോർ എന്നിവ ചേർത്ത് 10 മിനിറ്റ് തുടർച്ചയായി ഇളക്കി വേവിക്കുക. മിശ്രിതം അല്പം കട്ടിയാകുമ്പോൾ, ഗ്യാസ് ഓഫ് ചെയ്യുക. തണുക്കുമ്പോൾ ഒരു ഐസ്ക്രീം ബൗളിലോ ഉയരമുള്ള ഗ്ലാസിലോ ആദ്യം 1 ടീസ്പൂൺ ബൂന്ദി ചേർക്കുക, എന്നിട്ട് കണ്ടൻസ്ഡ് പിസ്ത പാൽ ചേർത്ത് മുകളിൽ ബൂന്ദി വയ്ക്കുക. അരിഞ്ഞ പിസ്തയും റോസ് ഇതളുകളും കൊണ്ട് അലങ്കരിച്ച് വിളമ്പുക. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചും ഉപയോഗിക്കാവുന്നതാണ്.

ബൂന്ദി ഫഡ്ജ്

8 പേർക്ക്

ഉണ്ടാക്കാൻ എടുക്കുന്ന സമയം 30 മിനിറ്റ്

ചേരുവകൾ

റെഡിമെയ്ഡ് ബൂന്ദി 250 ഗ്രാം

പാൽപ്പൊടി 1 കപ്പ്

ഫുൾ ക്രീം പാൽ 1 കപ്പ്

കാരറ്റ് 500 ഗ്രാം

പഞ്ചസാര 2 ടീസ്പൂൺ

നെയ്യ് 1/4 ടീസ്പൂൺ

ഏലക്ക പൊടി 1/8 ടീസ്പൂൺ

നന്നായി വറുത്ത ഡ്രൈ ഫ്രൂട്ട്സ് 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

പാൽ, നെയ്യ്, 1 ടീസ്പൂൺ പഞ്ചസാര, ഏലയ്ക്കാപ്പൊടി, പാൽപ്പൊടി എന്നിവ ഒരുമിച്ച് കലർത്തി മിശ്രിതം മാവ് പോലെ കട്ടിയാകുന്നതുവരെ ഗ്യാസിൽ വേവിക്കുക. ഇനി ഈ തയ്യാറാക്കിയ മിശ്രിതം നെയ് പുരട്ടിയ ട്രേയിൽ പരത്തുക. ഈ മിശ്രിതത്തിനു മുകളിൽ ബൂന്ദി വിതറുക.

മറ്റൊരു പാനിൽ 1/4 ടീസ്പൂൺ നെയ്യ് ഒഴിച്ച് ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർക്കുക. കാരറ്റ് വഴന്നു വരുമ്പോൾ ബാക്കിയുള്ള ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് വേവിക്കുക. കാരറ്റ് വെള്ളം പൂർണ്ണമായും വറ്റിക്കഴിയുമ്പോൾ, ഈ കാരറ്റ് മിശ്രിതം ബൂന്ദിയുടെ മുകളിൽ നന്നായി പരത്തുക. ശേഷം മുകളിൽ ഇഷ്ടാനുസരണം ഡ്രൈ ഫ്രൂട്ട്സ് അരിഞ്ഞത് വിതറി 2 മണിക്കൂർ നേരം ഫ്രിഡ്ജിൽ വയ്ക്കുക. 2 മണിക്കൂറിന് ശേഷം ചതുരക്കഷ്ണങ്ങളാക്കി മുറിച്ച് വിളമ്പുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...