ഹെർബ് കോൺ
ചേരുവകൾ
കോൺ - രണ്ടെണ്ണം
ബട്ടർ - 70 ഗ്രാം
പാഴ്സലെ ഉണങ്ങിയത് - അൽപം
ഒറിഗാനോ, ബേസിൽ - അൽപം
ഉപ്പ്, കുരുമുളക് – ആവശ്യത്തിന്
പച്ച പാഴ്സലെ - ഗാർണിഷ് ചെയ്യുന്നതിന്.
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഉണങ്ങിയ പാഴ്സലെ, ഒറിഗാനോ, ബേസിൽ, ഉപ്പ്, കുരുമുളക് എന്നിവയെല്ലാം ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ഇനിയൊരു പാത്രത്തിൽ ബട്ടർ ചൂടാക്കുക. അതിൽ കോൺ ഇടുക. അതിനുശേഷം മിക്‌സ് ചെയ്‌ത് വച്ചിരിക്കുന്ന മസാല അതിന് മീതെ വിതറുക. തീ കുറച്ച് വച്ച് കോൺ തിരിച്ചും മറിച്ചു മിട്ട് മൊരിച്ചെടുക്കുക. പാഴ്സലെ ഇല അലങ്കരിച്ച് സർവ്വ് ചെയ്യാം.
പിയർ ഫ്ളോട്ട്
ചേരുവകൾ:
പിയർ - ഒരെണ്ണം
മിക്‌സഡ് ഫ്രൂട്ട് ജ്യൂസ് – അര കപ്പ്
നാരങ്ങാനീര് - ഒരു ചെറിയ സ്പൂൺ
സോഡ - ഒരു കപ്പ്
ഐസ് ക്യൂബ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പിയർ വളരെ നേർത്തതായി മുറിച്ച് 5 മിനിറ്റ് നേരം ഫ്രിഡ്ജിൽ വയ്‌ക്കുക. ഒരു ഗ്ലാസിൽ ആദ്യം മിക്‌സഡ് ഫ്രൂട്ട് ജ്യൂസ് ഒഴിച്ച് ഗ്ലാസിന് മുകളിൽ വരെ നിറയെ ഐസ് ക്യൂബ് ഇടുക. ഇനി നാരങ്ങാനീര് ഒഴിച്ച് പിയർ സ്ലൈസ് നിരത്തുക. സോഡ മിക്‌സ് ചെയ്‌ത് സർവ്വ് ചെയ്യാം.
ബ്രൗണി ട്രഫൽ
ചേരുവകൾ
വാൽനട്ട് ബ്രൗണി - 30 ഗ്രാം
ചോക്ക്ളേറ്റ് - 10 ഗ്രാം
ക്രീം - ഒരു സ്പൂൺ
വാനില ഐസ്ക്രീം - 25 ഗ്രാം
തയ്യാറാക്കുന്ന വിധം
ചോക്ക്ളേറ്റും ഐസ്ക്രീമും ചേർത്ത് സ്മൂത്ത് ചോക്ക്ളേറ്റ് സോസ് തയ്യാറാക്കാം. വാൽനട്ട് ബ്രൗണി കഷണങ്ങളാക്കുക.
ഒരു പുഡ്ഡിംഗ് ഗ്ലാസിൽ അൽപം ബ്രൗണി കഷണങ്ങൾ ഇടുക. അതിനു ശേഷം മീതെ ഒരു സ്ക്കൂപ്പ് വാനില ഐസ്ക്രീം ഇട്ട് ചോക്ക്ളേറ്റ് സോസു കൊണ്ട് ടോപ്പിംഗ് ചെയ്യാം.
ഒരു വട്ടവും കൂടി ഈ ലെയർ ആവർത്തിക്കുക. ചോക്ക്ളേറ്റ് സോസു കൊണ്ട് കവർ ചെയ്‌ത് സർവ്വ് ചെയ്യാം.
ബെൽജിയം വേഫിൾസ്
ചേരുവകൾ
ഗോതമ്പ് മാവ് - 150 ഗ്രാം
മൈദ - 20 ഗ്രാം
മുട്ട - രണ്ടെണ്ണം
ബേക്കിംഗ് പൗഡർ - അൽപം
വാനില എസൻസ് - ഒരു ചെറിയ സ്പൂൺ
എണ്ണ - ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ട, പഞ്ചസാര, ഗോതമ്പ് മാവ്, ബേക്കിംഗ് പൗഡർ, ഉപ്പ്, മൈദ, അൽപം എണ്ണ എന്നിവയിട്ട് നന്നായി കുഴയ്ക്കുക.
തയ്യാറാക്കിയ മിശ്രിതത്തിൽ പാലും വാനില എസൻസും ചേർത്ത് വളരെ മൃദുവായ ചേരുവ തയ്യാറാക്കി 10 മിനിറ്റ് നേരം വയ്ക്കുക.
ഇനി വേഫിൾ ട്രേ ചൂടാക്കി അതിൽ എണ്ണ പുരട്ടുക. അതിൽ മിശ്രിതം ഇട്ട് വേഫിൾ തയ്യാറാക്കാം. വേഫിളിൽ സ്വന്തം ഇഷ്‌ടമനുസരിച്ചുള്ള ഐസ്ക്രീം വച്ച് സർവ്വ് ചെയ്യാം.