കുറേ നാളുകൾക്ക് മുമ്പ് ഡൽഹിയിൽ ഏവരേയും നടുക്കിയ ഒരു സംഭവം നടന്നു. 27 നും 35 നും ഇടയിൽ പ്രായമുള്ള നാലു പേർ ചേർന്ന് ഒരു പെട്രോൾ പമ്പ് കൊള്ളയടിച്ചു. വില വർദ്ധനയും സാമ്പത്തിക മാന്ദ്യവും കൊറോണ മഹാമാരിയും എല്ലാം ചേർന്ന് സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയാണത്രേ അവരെ പെട്രോൾ മോഷണത്തിലേയ്ക്ക് നയിച്ചത്. അവരിൽ രണ്ടു പേർ ഉയർന്ന പലിശ നിരക്കിൽ കാർ ലോൺ എടുത്തവരായിരുന്നു. ലോണിന്‍റെ തവണകൾ അടയ്ക്കാനുള്ള ബുദ്ധിമുട്ടും മറ്റ് സാമ്പത്തിക പ്രയാസങ്ങളും അവരെ കുറ്റവാളികളാക്കുകയായിരുന്നു.

കാർ ലോൺ എടുക്കുന്നവരെല്ലാം ഇത്തരം ഏടാകൂടങ്ങളിൽ ചെന്നുചാടുമെന്നല്ല ഇതിനർത്ഥം. ലോൺ എടുത്ത് കടം കയറി ഭൂരിഭാഗം പേരും കുറ്റവാളികളായി മാറുകയുമില്ല. ലോണുമായി ബന്ധപ്പെട്ട ഒരു കേസിൽ ഹൈകോടതി ഇപ്രകാരം ചൂണ്ടിക്കാട്ടുകയുണ്ടായി. ബാങ്കുകൾ വ്യവസ്ഥകൾ ലളിതമാക്കിയതോടെ ആളുകൾ കടക്കെണിയിൽ അകപ്പെടുന്ന പ്രവണതയാണ് കാണുന്നത്. കാർ വിപണിയിൽ 99.8% കാറുകളും ലോൺ വഴിയാണ് വിൽക്കപ്പെടുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാർ വാങ്ങുന്നവരുടെ കൈയിൽ എപ്പോഴും പണമുണ്ടെന്നല്ല അതിനർത്ഥം.

കഴിഞ്ഞ കുറേ വർഷമായി സാമ്പത്തിക രംഗത്തുണ്ടായ വികാസവും യുവപ്രൊഫഷണലുകളുടെ എണ്ണത്തിലുണ്ടായ വർദ്ധനയും കാർ വിപണിയെ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

ലോൺ അടവ്

“ജോലി കിട്ടി രണ്ട് വർഷം തികയുമ്പോഴാണ് കാർ വാങ്ങാൻ അനുയോജ്യമായ സമയം. ജോലി സ്ഥിരതയുള്ളത് ആയിരിക്കണം എന്നുമാത്രം. എടുക്കാൻ ഉദ്ദേശിക്കുന്ന ലോൺ ശമ്പളവും ശമ്പളത്തിലുണ്ടാകാവുന്ന വർദ്ധനയേക്കാളും കൂടുതലാവാനും പാടില്ല.” സാമ്പത്തിക വിദഗ്ദ്ധനായ രാജീവ് കുമാർ പറയുന്നു.

ഇതുതന്നെയാണ് ബാങ്കുകളുടെ ക്രൈറ്റീരിയയും. ഭൂരിഭാഗം ബാങ്കുകളും വാർഷിക ശമ്പളത്തിന്‍റെ 2.5 മുതൽ 3 ഇരട്ടി വരെ ലോൺ നൽകുന്നുണ്ട്. സെൽഫ് എംപ്ലോയ്ഡ് ആണെങ്കിൽ വാർഷിക വരുമാനത്തിന്‍റെ 6 ഇരട്ടി വരെ ലോൺ എടുക്കാം. കാറിന്‍റെ വില അല്ല, ലോൺ തിരിച്ചടയ്ക്കാനുള്ള കഴിവ് അടിസ്ഥാനമാക്കിയാണ് അത് നിജപ്പെടുത്തുന്നത്.

“ലേൺ എടുക്കുമ്പോൾ ഇ.എം.ഐയെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. പലപ്പോഴും ഇ.എം.ഐ തുക കണക്കാക്കുന്നതിൽ വീഴ്ച വരുത്താറുണ്ട്. ആദ്യത്തെ ഇൻസ്റ്റോൾമെന്‍റ് ലോൺ തുടങ്ങുന്നതിനൊപ്പം ബാങ്കധികൃതർ ഈടാക്കും. എന്നാൽ പലിശയാകട്ടെ ഒരു മാസത്തിന് ശേഷമാണ് ഈടാക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തണം. പരസ്യങ്ങൾ കണ്ട് ലോൺ എടുക്കാൻ ഏതെങ്കിലും സ്വകാര്യ ബാങ്കിനെയോ ധനകാര്യ സ്ഥാപനങ്ങളെയോ ആശ്രയിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. തുടക്കത്തിൽ ആകർഷകങ്ങളായ ഓഫറുകൾ വാഗ്ദാനം ചെയ്യുമെങ്കിലും ലോണെടുത്ത ശേഷമാവും നിങ്ങൾ ശരിക്കും വെട്ടിലായ വിവരമറിയുക.” രാജീവ് പറയുന്നു.

മുൻകരുതലുകൾ

20,000 കോടിയിലധികം രൂപയുടേതാണ് കാർ ലോൺ വിപണി. പരസ്യങ്ങളുടെ പിൻബലത്തോടെ ലോൺ വിപണി കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം ചില അപകടങ്ങളും പതിയിരിപ്പുണ്ട്.

ഐ.ഡി. പ്രൂഫ്, റെസിഡൻസ് പ്രൂഫ്, ഇൻകം പ്രൂഫ്, ലോണെടുക്കുന്നയാളിന്‍റെ 3 കളർ ഫോട്ടോ, ഉദ്യോഗസ്ഥരാണെങ്കിൽ പേ സ്ലിപ്പും വാർഷിക വരുമാനം സംബന്ധിച്ചുള്ള വിവരങ്ങളും, സ്വന്തം ബിസിനസ്സ് ആണെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്‍റ്, സിഗ്നേച്ചർ പ്രൂഫ് എന്നീ രേഖകൾ ഹാജരാക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...