ഉറ്റവർക്ക് സമ്മാനം കൊടുക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ സുന്ദരങ്ങളായ ആഭരണങ്ങളാവും ആദ്യം നാം പ്രിഫർ ചെയ്യുക. ആഭരണങ്ങൾ ലഭിക്കുന്നത് എല്ലാവർക്കും സന്തോഷം പകരുന്ന കാര്യമാണല്ലോ.

ആഭരണങ്ങളിലും ഇപ്പോൾ ഫാഷൻ തരംഗമാണ്. ആധുനിക ജീവിതത്തിന്‍റെ സ്റ്റൈൽ ഐക്കണാണ് ഡിസൈനർ ആഭരണങ്ങൾ. മുമ്പ് നില നിന്നിരുന്ന രാജകീയ സ്റ്റൈലുകൾ മോഡേൺ ജ്വല്ലറി ഡിസൈനിംഗിലും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. നൈസാമിന്‍റെ വജ്ര ആഭരണങ്ങളും ജയ്പൂർ രാജ കുടുംബാംഗങ്ങളുടെ ആഭരണങ്ങളും തനിമ തുളുമ്പുന്നവയാണ്. ഓരോ രാജ വംശത്തിനും ഓരോ സ്റ്റൈൽ ഉണ്ടായിരുന്നു. അത്തരം സ്റ്റൈലുകളെ മാതൃക ആക്കിയാണ് ഇപ്പോൾ മോഡേൺ ആഭരണങ്ങൾ രുപകൽപന ചെയ്യുന്നത്. വടക്കേ ഇന്ത്യയിലെ പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങൾ ചില്ലറ മാറ്റങ്ങൾ വരുത്തി ആധുനിക സ്ത്രീകളുടെ അഭിരുചിക്ക് അനുസരിച്ച് ഡിസൈൻ ചെയ്യുന്ന ട്രെൻഡും ഉണ്ട്. പാരമ്പര്യവും ആധുനികതയയും ഒത്തിണങ്ങിയ ഡിസൈനുകൾക്ക് ആണ് സ്ത്രീകൾക്ക് ഇടയിൽ കൂടുതൽ പ്രചാരം.

പുതുമ തേടുന്നവർക്ക്

ഔട്ട്ഫിറ്റിന് യോജിച്ച രീതിയുള്ള ആഭരണങ്ങളാണ് അണിയുന്നത് എങ്കിൽ നിങ്ങളുടെ വ്യക്തിത്വം പത്തരമാറ്റ് വർദ്ധിക്കും. ഗോൾഡ്. സിൽവർ, പ്ലാറ്റിനം, ബീഡ്സ് ആഭരണങ്ങൾക്ക് ഒപ്പം സ്റ്റോൺ ആഭരണങ്ങളും ഹിറ്റ് ആവുന്നതിന്‍റെ കാരണം ഇതാണ്.

പുതുമ തേടുന്നവർക്ക് കോമ്പിനേഷൻ ജ്വല്ലറിയും പരീക്ഷിക്കാവുന്നതാണ്. ആഭരണങ്ങൾ ഫ്യൂഷൻ മാതൃകയിൽ തയ്യാറാക്കുന്ന രീതിയാണിത്. പാരമ്പര്യ തനിമയും മോഡേൺ ലുക്കും ലഭിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉദാ: ലേഡി വിക്ടോറിയൻ ജ്വല്ലറിയ്ക്ക് ഒപ്പം കുന്ദൻ വർക്ക് കുട്ടിയിണക്കുന്നതു പോലെ. ഒരു രാജ്ഞിയെ പോലെ തിളങ്ങാൻ ഇത്തരം കോമ്പിനേഷൻ നിങ്ങളെ സഹായിക്കും.

ഇൻഡോ വെസ്റ്റേൺ സ്റ്റൈൽ

മുത്തുകൾ പതിപ്പിച്ച ആഭരണങ്ങൾക്ക് ഒപ്പം ഇൻഡോ വെസ്റ്റേൺ സ്റ്റൈലുകളോടും ആളുകൾക്ക് താൽപര്യം വർദ്ധിച്ചിട്ടുണ്ട്. ഈ ഫാഷൻ ഒരിക്കലും പഴഞ്ചൻ ആവില്ല എന്നതാണ് കാരണം. ഇതിന് ഒരു റോയൽ ലുക്ക് ആണ് ഉള്ളത്.

“വ്യത്യസ്ത ആകാരങ്ങളിൽ ഉള്ള കളർ സ്റ്റോണുകൾക്ക് ഒപ്പം മുത്തുകൾ കോർത്ത് ഇണക്കിയ ആഭരണങ്ങളും പെൻഡന്‍റ്, മോതിരങ്ങൾ, ബ്രേസ്‍ലെറ്റ്, നെക്ക്ലേസ്, ടോപ്സ് തുടങ്ങിയവ ഒക്കയെും എല്ലാ പ്രായക്കാരും ഇഷ്ടപ്പെടുന്നവ ആണ്. ഈവനിംഗ് പാർട്ടികളിൽ സ്ലീവ്‍ലെസ് ഡ്രസ്സിനൊപ്പം ആംലെറ്റ്സും ഹാൾട്ടർ ടോപ്പിന്‍റെ കൂടെ ചോക്കർ ബീഡ്സ്, സരോക്സി പിടിപ്പിച്ച ബെൽറ്റും മറ്റും ഫാഷൻ ഭ്രമക്കാരായ സ്ത്രീകൾക്ക് ഇടയിൽ ഏറെ പോപ്പുലറാണ്.” ജ്വല്ലറി ഡിസൈനർ നികിത പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...