സുനിത ചേച്ചി എന്തു ധരിച്ചാലും നല്ല ചേലാണ്. പക്ഷേ പുള്ളിക്കാരിയണിഞ്ഞ അതേ തരത്തിലുള്ള ചുരിദാർ ഞാനിട്ടപ്പോൾ ഒരു ഭംഗിയും ഇല്ല. പ്രവീണയുടെ പരാതി.. ചിലപ്പോഴെങ്കിലും നിങ്ങളും ഉന്നയിച്ചിട്ടുണ്ടാവില്ലേ? ഭംഗി തോന്നുന്നത് സുനിത ചേച്ചിയുടെ കുറ്റമല്ല. അത് നിങ്ങളുടെ തന്നെയാണ്. കാരണം, ഓരോ ശരീര പ്രകൃതിയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പഠിക്കണം. തടി തോന്നിപ്പിക്കാനും നീളക്കൂടുതൽ തോന്നാനും തടി തോന്നാതിരിക്കാനും ഉയരം കുറവ് തോന്നിപ്പിക്കാനും വസ്ത്രങ്ങൾക്ക് ചില ഗുട്ടൻസ് ഉണ്ട്.
ശരീര ഷെയ്‌പിന് ക്ലോത്തിംഗ് ടെക്‌നിക്ക്
- സ്വന്തം ഫിഗറിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളെ ഹൈലൈറ്റ് ചെയ്യുക.
- ഏറ്റവും ഇണങ്ങുന്ന ലെംഗ്തിലുള്ള വേഷം തെരഞ്ഞെടുക്കാം.
- ഒരേ നിറത്തിലുള്ള ഡ്രസ്സ് തെരഞ്ഞെടുക്കാം. ഉദാ: സാരി ബ്ലൗസ് അല്ലെങ്കിൽ സൽവാർ കമ്മീസ് എന്നിവ ഒരേ നിറത്തിലുളള്ളതായിരിക്കണം. ഇത് ഉയരം കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കും.
- വളരെ നേർത്തതും നല്ല മെറ്റീരിയലിലുളളതുമായ ഡ്രസ്സുകൾ തെരഞ്ഞടുക്കാം.
- ചെറിയ പ്രിന്‍റുകളുള്ള വസ്‌ത്രങ്ങൾ ഉയരക്കൂടുതൽ തോന്നിപ്പിക്കും.
- പ്ലെയിൻ സാരികളും ഡ്രസ്സുകളും അണിയുന്നത് ഉയരവും ആകർഷണീയതയും തോന്നിപ്പിക്കാനുള്ള കുറുക്കു വഴികളാണ്.
- ചെറിയ ബോർഡറുകളുള്ള സാരിയോ ഡ്രെസ്സോ തെരഞ്ഞെടുക്കാം.
- ഡ്രസ്സിന്‍റെ ഒരു ഭാഗത്ത് കോൺട്രാസ്‌റ്റ് കളർ സ്‌റ്റൈൽ അവലംബിക്കാം. ടോപ്പ് ഒരു കളർ, ബോട്ടം മറ്റൊരു കളർ എന്ന രീതി വേണ്ട.
- ഭംഗിയുള്ള നെക്ക് ഡിസൈനുകൾ വഴി വേഷം ആകർഷണീയമാക്കാം.
- ഡ്രസ്സിന്‍റെ അതേ നിറത്തിലുള്ളതും വീതികുറഞ്ഞതുമായ ബെൽറ്റ് തെരഞ്ഞെടുക്കാം.
- ലൈറ്റ് ആന്‍റ് ഡെലിക്കേറ്റ് ജ്വല്ലറി, ആകർഷണീയത പകരും.
- പോയിന്‍റഡ് ഷൂ ധരിച്ചാൽ ഉയരം തോന്നിക്കും.
ഉയരക്കുറവ് തോന്നിപ്പിക്കാൻ
5 അടി 9 ഇഞ്ചിലധികമാണ് ഉയരമെങ്കിൽ സാധാരണയിലപേക്ഷിച്ച് ഉയരം നിങ്ങൾക്ക് ഉണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് നിർഭയം അവലംബിക്കാം. ഉയരക്കുറവ് തോന്നിപ്പിക്കാൻ വേഷത്തിൽ ചില സൂത്രപ്പണികൾ സ്വീകരിക്കേണ്ടി വരും.
- ഒരേ നിറത്തിലുള്ള വേഷം വേണ്ട.
- തോള് ചരിച്ച് നടക്കാതിരിക്കുക.
- താഴോട്ട് വരകളുള്ള ഡ്രസ്സുകൾ അണിയരുത്.
- മുന്നിൽ സ്‌ട്രെയിറ്റ് ബട്ടനുകളുള്ള വേഷം വേണ്ട.
- സ്‌റ്റൈലിഷായ ഫാഷനുകൾ അവലംബിക്കാം.
എന്ത് ധരിക്കാം
- ഒരേ സമയം രണ്ടും മൂന്നും നിറങ്ങളുള്ള ഡ്രസ്സണിയാം.
- റെഡ് ഷർട്ട്, ബ്ലാക്ക് സൽവാർ, മൾട്ടി കളേഡ് ദുപ്പട്ടാ അല്ലെങ്കിൽ റെഡ് ടീഷർട്ട്, റെഡ് ബെൽറ്റ്, ബ്ലാക്ക് ട്രൗസർ, യെല്ലോ ജാക്കറ്റ്... ഇത്തരം വേഷങ്ങൾ അണിയാം. പല നിറങ്ങളിലുള്ള കോമ്പിനേഷൻ ഉയരം കുറച്ചു കാട്ടും.
- ബ്രൈറ്റ് നിറങ്ങളിലുള്ള ഡ്രസ്സുകൾ ധരിക്കാം.
- ലൂസ് ഫിറ്റിംഗിലുള്ള ഡ്രസ്സുകൾ എലഗന്‍റ് ലുക്ക് പകരും.
- ഡബിൾ ബ്രസ്‌റ്റഡ് ഷർട്ടുകൾ, ടോപ്‌സ്, ജാക്കറ്റുകൾ എന്നിവ ഉയരക്കാരെ സംബന്ധിച്ച് അനുഗ്രഹീത വേഷങ്ങളാണ്.
- ബോൾഡ് ഡിസൈനുകളുള്ള ഷോൾ, സാരി, ഡ്രസ്സുകൾ എന്നിവയും ഇത്തരക്കാർക്ക് നന്നായി ഇണങ്ങും.
- വലിയ പാറ്റേണുകളും പ്രിന്‍റുകളുള്ളവയും ധൈര്യമായി തെരഞ്ഞെടുക്കാം.
- കുറുകെ വരകളുള്ള വേഷങ്ങൾ ഉയരക്കുറവ് തോന്നിക്കാൻ സഹായിക്കും.
- ഹെവി ബോൾഡ് ജ്വല്ലറി ഉയരക്കാർക്ക് ഇണങ്ങും.
- ഏത് സൈസിലും ഷെയ്‌പിലുമുള്ള ബെൽറ്റുകൾ ഇണങ്ങും.
- കോൺട്രാസ്‌റ്റ് കളർ ലെയറുകളും പ്രിന്‍റുകളും ഉയരക്കാരുടെ വേഷവിധാനത്തെ ആകർഷകമാക്കും.
സ്ലിം ലുക്കിന്
സ്ലിം ആന്‍റ് സ്‌മാർട്ട് ലുക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ എല്ലാവരും. എന്നാൽ എല്ലാവർക്കും ആകർഷകമായ ശരീരഘടന കിട്ടണമെന്നുമില്ല. അല്‌പം തടിച്ച ശരീരപ്രകൃതം ആകർഷണീയതയ്‌ക്ക് തടസ്സമായി തീരണമെന്നുമില്ല.