നാടക രംഗത്തു നിന്ന് തന്‍റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ 35 വർഷമായി മോഡലിംഗിലും സീരിയലുകളിലും സിനിമകളിലും സജീവ സാന്നിധ്യമറിയിച്ച കിട്ടു ഗിഡ്വാനി ഹിന്ദിയ്ക്ക് പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലുമായി തിളക്കമാർന്ന അഭിനയം കാഴ്ച വച്ച നടിയാണ്. ഇപ്പോൾ പോട്ട്ലക്ക് എന്ന ഹിന്ദി വെബ് സീരിസിൽ കിട്ടു സജീവമാണ്.

ആക്ടിംഗ് കരിയറിനെ എങ്ങനെ വിലയിരുത്തുന്നു?

എന്‍റെ ആക്ടിംഗ് കരിയർ വളരെ മനോഹരവും ക്രിയേറ്റീവുമായിരുന്നു. തീയറ്റർ, ടിവി, സിനിമ, ഒടിടി പ്ലാറ്റ്ഫോം അടക്കം എല്ലാ പ്ലാറ്റ്ഫോമുകളിലും എനിക്ക് മികച്ച രീതിയിൽ ജോലി ചെയ്യാൻ സാധിച്ചു. എന്നിൽ യാതൊരു വിധത്തിലുമുള്ള ഇമേജ് അടിച്ചേൽപ്പിക്കപ്പെട്ടില്ല. തീയറ്റർ രംഗത്ത് ജോലി ചെയ്യാൻ ഇഷ്ടമാണ്. സിനിമയും അതുപോലെ തന്നെ.

ഫാഷൻ അടക്കമുള്ള ചില സിനിമകളിൽ ജോലി ചെയ്തപ്പോഴുണ്ടായ അതെ സന്തോഷം തന്നെയാണ് സ്വാഭിമാൻ, ജുനൂൻ, എയർഹോസ്റ്റസ്, ഖോജ് പോലെയുള്ള സീരിയലുകൾ ചെയ്‌തപ്പോഴുണ്ടായത്. എന്നെപോലെ എല്ലാ മീഡിയത്തിലും ജോലി ചെയ്യാൻ മറ്റുള്ള കലാകാരന്മാർക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ലണ്ടനിലും പാരീസിലും പോയി ഞാൻ തീയറ്റർവർക്കും സിനിമയും ചെയ്‌തിട്ടുണ്ട്. ലണ്ടനിൽ ഒരു ഇംഗ്ലീഷ് നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. ഫ്രാൻസിൽ 2 ഫ്രഞ്ച് സിനിമകളിലും അഭിനയിച്ചു.

1985 ൽ കരിയറിന് തുടക്കം കുറിച്ചു. അന്ന് ചെയ്തിരുന്ന സീരിയലുകളെ അപേക്ഷിച്ച് ഇപ്പോഴത്തെ സീരിയലുകളിൽ ഉണ്ടായ മാറ്റങ്ങൾ?

1995 ലാണ് സ്വാഭിമാൻ ചെയ്‌തത്. അതിന് മുമ്പാണ് എയർഹോസ്റ്റസ് അടക്കം മറ്റ് പല സീരിയലുകളും ചെയ്‌തത്. കാലത്തിനനുസരിച്ച് കുറെ മാറ്റം വന്നിട്ടുണ്ട്. ആളുകളുടെ കാഴ്ചപ്പാടും മാറിയിട്ടുണ്ട്. എക്സ്പോഷർ എത്രയധികം ഉണ്ടോ അത്രയധികം മാറ്റങ്ങളുമുണ്ടാകും. ഉദാ: പോട്ട്ലക്ക് അപ്പർ മീഡിൽ ക്ലാസ് കുടുംബത്തെ അടിസ്‌ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് പോട്ട്ലക്കിനെ ബന്ധപ്പെടുത്തി കൊണ്ട് സ്വാഭിമാനിനെ കാണാൻ കഴിയില്ല. സ്വാഭിമാൻ ഉന്നത ശ്രേണിയിലുള്ളവരുടെ കഥയാണ്. ആ സമയത്ത് ഞങ്ങളുടെ സംഭാഷണങ്ങൾ എല്ലാം ഹിന്ദിയിലായിരുന്നു. ഇപ്പോഴാണെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും ചേർന്ന സംഭാഷണരീതിയാണ് സീരിയലുകളിൽ. ഓരോ കാലത്തും അതിേൻറതായ നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. അതുകൊണ്ട് ഒരു കാലത്തെ സീരിയലുകളെ മറ്റൊരു കാലത്തെ സീരിയലുകളുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല.

കലാകാരിയെന്ന നിലയിൽ സന്തുഷ്ടയാണോ?

കലാകാരിയെന്ന നിലയിലുള്ള സന്തോഷം സ്വാഭിമാനിൽ നിന്നും കിട്ടിയിരുന്നു. ജുനൂനിലും അതെ അവസ്‌ഥ തന്നെയായിരുന്നു. ഞാൻ ജോലിയെ വളരെയധികം ആസ്വദിച്ചിരുന്നു. ഇപ്പോൾ പോട്ട്ലക്ക് ചെയ്യുമ്പോഴും വളരെയധികം സന്തോഷം തോന്നുന്നു. പ്രൊജക്ട് നല്ലതായിരിക്കണമെന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. എന്നാലെ ഞാനത് സ്വീകരിക്കുകയുള്ളൂ.

തീയറ്ററിനെ സംബന്ധിച്ചായാലും സിനിമയായാലും സീരിയലായാലും വെബ്സീരിസായാലും ഓരോ പ്രൊജക്ടിനും അതിന്‍റേതായ ഒരു ഐഡന്‍റിറ്റിയുണ്ട്. എല്ലാ കലാകാരന്മാരും സന്തോഷത്തിനാവും മുൻതൂക്കം നൽകുകയെന്നതാണ് എന്‍റെ അഭിപ്രായം.

പോട്ട്ലക്ക് എന്ന വെബ്സീരിസ് സ്വീകരിക്കാൻ താങ്കളെ പ്രേരിപ്പിച്ച ഘടകമെന്താണ്?

അതിന്‍റെ സ്ക്രിപ്റ്റ് വളരെ മനോഹരമാണ്. ഡയറക്ടർ വളരെ കഴിവുറ്റയാളാണ്. അമേരിക്കയിൽ 10 വർഷക്കാലം ജീവിച്ച ശേഷം ഇന്ത്യയിൽ വന്നയാളാണ്. അതുപോലെ സംഭാഷണങ്ങൾ വളരെ നാച്ചുറലാണ്. ഇക്കാര്യങ്ങൾ തന്നെയാണ് എന്നെ ഈ പ്രോജക്ടിലേക്ക് എത്തിച്ചത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...