അടുത്തിടെ പുറത്തിറങ്ങിയ സുന്ദരിയായ ഗ്ലാമറസ് നടി അവിക ഗൗറിന്‍റെ ചിത്രങ്ങൾ കാണുമ്പോൾ, ബാലിക വധു സീരിയലിൽ കണ്ട 11 വയസ്സുള്ള ആ കുട്ടി തന്നെയോ ഇതെന്ന് അദ്ഭുതം തോന്നും.

ബാലിക വധു എന്ന ടിവി സീരിയലിലെ ആനന്ദിയായി അഭിനയിച്ച് വീടുവീടാന്തരം പരിചിതയായ നടി അവിക ഗൗറിനെ അറിയാത്തവരായി ആരും തന്നെയില്ല. അക്കാലത്ത് ജനിച്ച പെൺകുട്ടികളുടെ പേരുകൾ ആനന്ദി എന്ന് ഇടാൻ പല മാതാപിതാക്കൾക്കും ഇഷ്ടമായിരുന്നു. നാട്ടിൽ നടക്കുന്ന ശൈശവ വിവാഹത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ഈ ഷോ കാണിക്കുന്നതിന്‍റെ ഉദ്ദേശം. ആളുകൾ ഇന്നും ഓർക്കുന്ന 11 വയസ്സുള്ള ബാലതാരം അവിക വളരെ ഗൗരവത്തോടെയാണ് ഈ വേഷം ചെയ്തത്. ഇതിന് ശേഷം അവിക 'സസുരാൽ സിമർ കാ'യിൽ റോളിയായി അഭിനയിച്ചു, ആ സീരിയലും വളരെ ജനപ്രിയമായി.

കുടുംബത്തിലെ ഏക പെൺകുട്ടിയായ അവികയുടെ മാതാപിതാക്കൾ ബിസിനസുകാരാണ്. അവികയ്ക്ക് അവളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴും നൽകിയിട്ടുണ്ട്. അഭിനയത്തിന്‍റെ കരുത്തിൽ വ്യത്യസ്തമായ ഒരു ഇമേജ് ഉണ്ടാക്കിയതിന്‍റെ കാരണവും ഇതാണ്. സീരിയലുകൾക്കൊപ്പം വളർന്ന് യുവത്വത്തിലെത്തിയ അവിക ഗ്ലാമറസ് നടിയുടെ രൂപവും കൈവരിച്ചു. ഇതുവരെ 15 വർഷമാണ് അവിക ഇൻഡസ്ട്രിയിൽ ചെലവഴിച്ചത്. എൻ‌ജി‌ഒ നടത്തുന്ന ഹൈദരാബാദ് നിവാസിയായ മിലിന്ദ് ചാന്ദ്‌വാനുമായി അവർ ഇപ്പോൾ ബന്ധത്തിലാണ്.

ചോദ്യം- ഇപ്പോൾ എന്താണ് ചെയ്യുന്നത്, ഏത് പ്രൊജക്റ്റിലാണ് തിരക്കിലായിരിക്കുന്നത്?

ഉത്തരം- ഞാൻ ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തിലാണ്. ഇക്കാരണത്താൽ, ഞാൻ മുംബൈയിലേക്ക് മാറി. എനിക്ക് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു, കാരണം കൊറോണ സമയത്ത് കുറേനാൾ വീട്ടിൽ ഇരിക്കേണ്ടിവന്നല്ലോ. മൂന്ന് സിനിമകൾ റിലീസിനൊരുങ്ങുകയാണ്. ഇത് കൂടാതെ രണ്ട് തെലുങ്ക് സിനിമകളും ഒരുങ്ങുന്നുണ്ട്, അതുകൊണ്ട് ഞാൻ ഇപ്പോൾ കുറച്ച് തിരക്കിലാണ്. എന്‍റെ പ്രൊഡക്ഷൻ ഹൗസിന്‍റെ ജോലികൾ ഞാൻ തന്നെ ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ അച്ഛന്‍റെ സഹായം സ്വീകരിക്കും. ഞാൻ താമസിക്കുന്നത് മുംബൈയിലാണ്, പക്ഷേ എന്‍റെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിലാണ്.

ചോദ്യം- അഭിനയത്തിനുള്ള പ്രചോദനം എങ്ങനെ ലഭിച്ചു?

ഉത്തരം- എന്‍റെ ജീവിതത്തിൽ എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്. ബാലികാവധു എന്ന വലിയ ഷോ എനിക്ക് ചെറുപ്പത്തിൽ തന്നെ കിട്ടി. അതൊരു പ്ലാൻ ആയിരുന്നില്ല, കാരണം ഞങ്ങളുടെ കുടുംബത്തിൽ ആരും സിനിമാ മേഖലയിൽ നിന്നുള്ളവരായിരുന്നില്ല. ചെറുപ്പത്തിൽ സ്കൂൾ കഴിഞ്ഞ് ഷൂട്ടിങ്ങിന് പോകാൻ വലിയ ആവേശമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം എനിക്ക് അത് നന്നായി ചെയ്യാൻ കഴിയുമെന്ന് തോന്നി, ഞാൻ അഭിനയം എന്‍റെ എല്ലാം ആയി ഏറ്റെടുത്തു.

ചോദ്യം- എങ്ങനെയാണ് നിങ്ങൾക്ക് ആദ്യ ലഭിച്ചത്?

ഉത്തരം- ഞാൻ അഭിനയം ആരംഭിച്ചത് 7 വയസ്സ് മുതലാണ്. മുംബൈയിൽ, ഞാൻ 4 വയസ്സ് മുതൽ നൃത്തം പഠിച്ചു, ഞങ്ങളുടെ ഗുരു അക്കാലത്ത് നിരവധി ഷോകൾ നടത്തിയിരുന്നു. ഞാൻ ഒരു മാളിൽ പ്രകടനം നടത്തുകയായിരുന്നു. അവിടെ വെച്ച് ഒരാൾ എന്നെ കണ്ട് എന്‍റെ മാതാപിതാക്കളോട് അഭിനയം താല്പര്യം ഉണ്ടോ എന്ന് അന്വേഷിച്ചു അപ്പോൾ അച്ഛൻ നോക്കാം എന്ന് മാത്രം പറഞ്ഞു. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫോട്ടോ ഷൂട്ടിനായി അവരുടെ ഫോൺ വന്നു. ഇതോടൊപ്പം ഞാനും ചില ഓഡിഷനുകൾ കൊടുക്കാൻ തുടങ്ങി. അവസാനം ബാലികാ വധുവിന്‍റെ റോൾ കിട്ടി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...