കോളേജിൽ പഠിക്കുമ്പോൾ എനിക്ക് 100 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു അന്നൊന്നും തടിയുടെ പേരിൽ പരിഹാസം കേട്ടിട്ടില്ല. എന്നാൽ ഞാൻ ചലച്ചിത്ര മേഖലയിൽ എത്തിയപ്പോൾ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നു... പറയുന്നത് ബോളിവുഡ് താരം സരീൻ ഖാൻ..

ലുക്കിൽ കത്രീന കൈഫുമായി സറീനെ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. മുഖം മാത്രമേ കത്രിനയുമായി സാമ്യം ഉള്ളു. തടി അല്പം കൂടുതല്‍ ഉള്ളതിനാൽ ഫത്രിന എന്നാണ് കളിയാക്കി വിളിച്ചു വരുന്നത്.

അഭിനയം ആരംഭിച്ചതിന് ശേഷം തനിക്ക് വണ്ണം ഉണ്ടെന്ന പേരിൽ ബോഡി ഷേമിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരീൻ ഖാൻ വെളിപ്പെടുത്തി. സൽമാൻ ഖാന്‍റെ വീർ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സരീൻ അതിനു ശേഷം റെഡി, ഹൗസ്‌ഫുൾ 2, 1921 തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

"സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ 100 കിലോഗ്രാമിൽ കൂടുതൽ ഭാരം ഉണ്ടായിരുന്നു. പക്ഷേ ആരും അന്ന് എന്നോട് ഒന്നും പറയാൻ ധൈര്യം ഉണ്ടായില്ല കാരണം. കളിയാക്കിയവരെ അന്ന് ഞാൻ കായികമായി പോലും നേരിടാൻ തയ്യാറായിട്ടുമുണ്ട്. ഒരാളുടെ ശരീരത്തിന്‍റെ പേരിൽ അയാളെ കളിയാക്കുന്നത് നല്ല പ്രവണത അല്ല.

100 കിലോയിൽ കൂടുതൽ ഭാരം ഉള്ള സമയത്ത് പോലും ഞാൻ ഇതിനെ ഇത്രയും പ്രശ്നം അഭിമുഖീകരിച്ചില്ല, ഇപ്പോൾ എനിക്ക് ഭാരം കുറഞ്ഞു. അപ്പോഴും അവർ എന്നെ ഫാറ്റി എന്ന് വിളിക്കുന്നു!'

"ഇത് വിചിത്രമാണ്... പക്ഷേ ഇതൊന്നും എന്നെ ബാധിക്കുന്നില്ല. ഞാൻ ഒരു നടിയാണ്, എന്‍റെ അഭിനയ ശേഷി നോക്കി എന്നെ വിലയിരുത്തു... എന്‍റെ ഭാരം, നിറം, ഉയരം എന്നിവ പരിഗണിക്കണ്ട. ബോഡി ഷേമിംഗ് ചെയ്യാൻ പാടില്ല എന്ന് പറയുമ്പോഴും ബോളിവുഡിന് സീറോ സൈസ് നായികമാരെ മാത്രമേ ആവശ്യമുള്ളൂ.

അതേസമയം വീർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സിനിമയ്ക്ക് വണ്ണം ഉള്ള നായിക വേണമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ രാജ്ഞി എന്ന ആധികാരികത നിലനിർത്താൻ അവർ ആഗ്രഹിച്ചതിനാൽ നിർമ്മാതാക്കൾ എന്നോട് ഭാരം കൂട്ടാൻ ആവശ്യപ്പെട്ടതാണ്, ആ സമയം ആളുകൾ എന്നെ 'ഫത്രീന' എന്നാണ് വിളിച്ചിരുന്നത്, .

തന്നെ ബോഡിയുടെ പേരിൽ പരിഹസിക്കുന്ന ആളുകളെ അവഗണിക്കാൻ താൻ പഠിച്ചുവെന്നും കരിയറിലെ പ്രാരംഭ പരാജയം തന്നെ ശക്തയാക്കിയെന്നും സരീൻ ഖാൻ പറയുന്നു

“ഇപ്പോൾ ചെയ്യുന്ന ജോലികളിൽ ഞാൻ വളരെ സന്തുഷ്ടയാണ്, മാത്രമല്ല ഹിന്ദി സിനിമയിൽ മാത്രം ഞാന്‍ എന്നെ പരിമിതപ്പെടുത്തുന്നില്ല. എനിക്ക് പഞ്ചാബി, തമിഴ്, തെലുങ്ക് ചലച്ചിത്ര രംഗത്ത് നിന്ന് കൂടുതൽ ഓഫറുകൾ ലഭിക്കുന്നുണ്ട്. അവിടെ വണ്ണം വലിയ പ്രശ്നം ആകാറില്ല.. താരം പറയുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...