പ്രശസ്ത നടി തമന്ന ഭാട്ടിയ, മിർസാപൂർ ഫെയിം വിജയ് വർമ്മയോടുള്ള തന്‍റെ പ്രണയം സോഷ്യൽ മീഡിയയിലൂടെ ഇതാദ്യമായി തുറന്ന് പറഞ്ഞു.

മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടിയാണ് തമന്ന ഭാട്ടിയ. കുറച്ചു ദിവസം മുൻപാണ് അവർ മിർസാപൂർ ഫെയിം നടൻ വിജയ് വർമ്മയോടുള്ള തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞത്. തെന്നിന്ത്യൻ സിനമാലോകത്ത് സജീവമായ നടി തമന്നയും ബോളിവുഡ് നടന്‍ വിജയ് വര്‍മയും തമ്മിലുള്ള ബന്ധം ഇതുവരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇരുവരും ഡേറ്റിങ്ങിലാണോ എന്ന ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. തമന്നയും വിജയ് വര്‍മ്മയും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, കേട്ടതെല്ലാം ഗോസിപ്പല്ലെന്നും താനും വിജയ് വർമയും പ്രണയത്തിലാണെന്നും സമ്മതിച്ചിരിക്കുകയാണ് തമന്ന.

താൻ വിജയ് വർമ്മയുമായി ഡേറ്റിംഗിലാണെന്ന് നടി തമന്ന ഭാട്ടിയ തന്നെ സ്ഥിരീകരിച്ചു.

ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും സുന്ദരിയായ നടിമാരിൽ ഒരാളായ തമന്ന ഒരുപാട് തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. തമന്ന ഭാട്ടിയ തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ചും ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ഒരുപാടു വെളിപ്പെടുത്താറുണ്ടായിരുന്നില്ല. അടുത്തിടെ തമന്നയുടെ വരാനിരിക്കുന്ന സീരീസ് 'ലസ്റ്റ് 2'ന്‍റെ ടീസർ പുറത്തിറങ്ങി. അതൊക്കെ ആളുകൾ ഒരുപാട് ഇഷ്ടപ്പെട്ടു.

ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റ് കാണുക

Bollywood Buzz (@bollytellybuzz) പങ്കിട്ട ഒരു പോസ്റ്റ്

 

View this post on Instagram

 

A post shared by Bollywood Buzz (@bollytellybuzz)

തമന്ന ഭാട്ടിയയും വിജയ് വർമ്മയും അവരുടെ വെബ് സീരീസായ 'ലസ്റ്റ് 2'ൽ ഒരുമിച്ച് വരുകയാണ്. ഈ സീരിസിൽ വെച്ചാണ് രണ്ട് താരങ്ങളും പ്രണയത്തിലായത്. 'ലസ്റ്റ് 2' എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് ഞങ്ങളുടെ പ്രണയം തുടങ്ങിയതെന്ന് തമന്ന ഭാട്ടിയ പറഞ്ഞു. ഒരു അഭിമുഖത്തിൽ ആണ് അവർ ഇക്കാര്യം തുറന്ന് പറഞ്ഞത്.

“ഞാൻ അദ്ദേഹത്തെ ഇഷ്ട്ടപ്പെട്ടത് എന്‍റെ കോ ആക്ടർ ആയത് കൊണ്ടാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഒരുപാട് പേരോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട് നിങ്ങൾക്ക് ഒരാളോട് പ്രണയം തോന്നാൻ തുടങ്ങുമ്പോൾ നിങ്ങൾ ആ വ്യക്തിയോട് അടുക്കുമെന്ന് ഞാൻ കരുതുന്നു” തമന്ന പറയുന്നു. ഇതുകൂടാതെ വിജയ്‌യുമായി വളരെ സവിശേഷമായ ഒരു ബന്ധം പങ്കിടുന്നതായും തമന്ന പറഞ്ഞു. കൂടാതെ വിജയ് ഇപ്പോൾ എന്‍റെ സന്തോഷത്തിന്‍റെ ഇടമായി മാറിയിരിക്കുന്നു. ഒരു അഭിമുഖത്തിനിടയിലാണ് തന്‍റെ പ്രണയ വിവരങ്ങൾ തമന്ന വെളിപ്പെടുത്തിയത്. കൂടെ അഭിനയിച്ചു എന്നു കരുതി ഒരു സഹതാരവുമായി അടുപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തമന്ന പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ് 2- ന്‍റെ സെറ്റിൽ വെച്ചാണ് വിജയ് വർമ്മയുമായി അടുപ്പത്തിലായതെന്നും താൻ തേടിക്കൊണ്ടിരുന്നയാളാണ് അദ്ദേഹമെന്നും തമന്ന തുറന്ന് പറഞ്ഞു.

“വളരെയേറെ സ്വാഭാവികമായി ഉടലെടുത്ത ബന്ധമായിരുന്നു അത്. ഞാൻ ആഴത്തിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അതെ, അദ്ദേഹം എന്‍റെ സന്തോഷത്തിന്‍റെ ഇടമാണ്” തമന്ന പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...