യാത്രാവേളകളിൽ ദിവസം മുഴുവൻ സൗന്ദര്യം നിലനിർത്താൻ നിങ്ങളാഗ്രഹിക്കാറുണ്ടോ? എങ്കിൽ ചില പൊടിക്കൈ പ്രയോഗങ്ങളിലൂടെ സൗന്ദര്യം നിലനിർത്താം. യാത്ര ഹാപ്പിയുമാക്കാം.

പലപ്പോഴും നിസ്സാരമെന്ന് തള്ളിക്കളയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാം.

“യാത്രാവേളയിൽ കഴിയുന്നതും ലൈറ്റ് മേക്കപ്പിടണം. അധികം പകിട്ടുള്ളതും കട്ടികൂടിയതുമായ മേക്കപ്പ് നിങ്ങളെ ഒരു ഹാസ്യകഥാപാത്രമാക്കി മാറ്റും” ബ്യൂട്ടീഷൻ സുനില പറയുന്നു.

യാത്രയ്‌ക്കിടയിൽ ഒഴിവു സമയമുണ്ടെങ്കിൽ അൽപ നേരം കണ്ണടച്ചിരിക്കാം. ഉദ്ദിഷ്‌ട സ്‌ഥലത്തെത്തുന്നതിന് 25-30 മിനിറ്റു മുമ്പ് മേക്കപ്പ് ചെയ്യാൻ തുടങ്ങാം. മേക്കപ്പ് ഫ്രഷായിരിക്കും. മാത്രമല്ല, നിങ്ങൾക്കും ഈ ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യും. സംസാരിച്ചും ചിരിച്ചും യാത്ര ചെയ്‌താൽ മേക്കപ്പിന്‍റെ കുറവു തീർച്ചയായും നികത്താം. ഉദാസീനയും ദുഃഖിതയുമായിരിക്കാതെ ഫ്രഷായിട്ടിരിക്കണം.

യാത്രയ്‌ക്കിടയിലെ മേക്കപ്പ്

  • ഏറ്റവുമാദ്യം മുഖം ക്ലെൻസിംഗ് ചെയ്‌ത് യാത്രയിലും മേക്കപ്പ് നിലനിർത്താം.
  • ത്വക്ക് എണ്ണമയമുള്ളതാണെങ്കിൽ മുഖത്ത് പഞ്ഞി ഉപയോഗിച്ച് ആസ്‌ട്രജൻറ് ലോഷൻ പുരട്ടണം. ചർമ്മം ഉണങ്ങിയതാണെങ്കിൽ സ്‌കിൻ ലോഷനുപയോഗിക്കാം.
  • ഫൗണ്ടേഷൻ വളരെക്കുറച്ച് ഉപയോഗിക്കണം.
  • ഐ ലൈനറിനു പകരം ഐബ്രോ പെൻസില്‍ ഉപയോഗിക്കാം. ലൈറ്റായിട്ടുള്ള ലിപ്‌സ്‌റ്റിക്ക് ഉപയോഗിക്കണം. ഇതിൽ ബ്രഷുപയോഗിച്ച് ലിപ്‌ഗ്ലോസ് പുരട്ടാം. ഇതുമൂലം ലിപ്‌സ്‌റ്റിക് ചുണ്ടിൽ കുറേ നേരം തങ്ങി നിൽക്കുമെന്നു മാത്രമല്ല ഇതിന്‍റെ തിളക്കവും നഷ്‌ടപ്പെടുകയുമില്ല.
  • നെറ്റിക്കനുയോജ്യമായ രീതിയിൽ പൊട്ടു തൊടണം.
  • മുഖ ശോഭ വർദ്ധിപ്പിക്കുന്നതിനായി ഫേസ് ഗ്ലോ സ്‌റ്റിക് ഉപയോഗിക്കാം.
  • കവിളിലും മുഖത്തിന്‍റെ മറ്റു ഭാഗങ്ങളിലും വിരലുകള്‍ ഉപയോഗിച്ച് ഫേസ് ഗ്ലീമർ പുരട്ടണം.

യാത്രയിലും മേക്കപ്പ് നിലനിർത്താം

  • മേക്കപ്പ് ചെയ്യുന്നതിനു മുമ്പ് മുഖം ഐസു കട്ടകൊണ്ട് ഉരസണം.
  • ദീർഘ ദൂര യാത്ര ചെയ്യുമ്പോൾ ഡ്രൈ മേക്കപ്പ് ചെയ്യാൻ ശ്രദ്ധിക്കുക. ഉദാഹരണമായി ഡ്രൈ റൂഷ്. ഡ്രൈ ഐ ഷാഡോ കോംപാക്‌റ്റ്, ഐബ്രോ പെൻസിൽ, പെയിൽ ലിപ്‌സ്‌റ്റിക് മുതലായവ.
  • ഐ ഷാഡോ അഥവാ ബ്ലഷര്‍ ഉപയോഗിക്കുന്നതിനു മുമ്പ് പൗഡറുപയോഗിക്കണം. മൃദുവായ സ്‌പോഞ്ച് ഉപയേഗിച്ച് മുഖം പതുക്കെ തുടയ്‌ക്കണം. ഇതുകൊണ്ട് പൗഡർ മുഖത്ത് തന്നെ പിടിച്ചു നിൽക്കുന്നു.
  • യാത്ര പുറപ്പെടുന്നതിനു മുമ്പ് ഡൈ, ബ്ലീച്ച്, ഹെയർ കളർ എന്നിവ ഉപയോഗിക്കരുത്.
  • ലൈനർ അഥവാ കണ്മഷി പരക്കുവാൻ തുടങ്ങിയാൽ അത് തുടച്ച് ടാൽക്കമുള്ള ടിഷ്യൂ പേപ്പറുപയോഗിച്ച് പതുക്കെ ഒപ്പിയെടുക്കണം.
  • യാത്രയ്‌ക്കിടയിൽ എണ്ണമയം അധികം തോന്നുന്ന മേക്കപ്പ് ഉപയോഗിക്കരുത്.
  • താടി, മേൽച്ചുണ്ട്, പുരികം എന്നിവിടങ്ങളിലെ മുടി നീക്കം ചെയ്യുന്നതിന് പ്ലക്കിംഗ് രീതിയാവാം.
  • നഖങ്ങൾ നെയിൽ കട്ടറും നെയിൽ ഫൈലറുപയോഗിച്ച് ഷേപ്പ് ചെയ്യണം.
  • യാത്രയ്‌ക്കിടയിൽ മുഖത്തിലെ എണ്ണമയം കുറയ്‌ക്കുന്നതിന് പരുപരുത്ത ടവ്വലിന്‍റെ ഒരറ്റത്ത് സോപ്പു പതയെടുത്ത് മുഖത്തിന്‍റെ കീഴ്‌ഭാഗത്ത് തൊട്ട് മുകൾ ഭാഗത്തേക്ക് പതുക്കെ തടവണം. ഇനി നനഞ്ഞ ടവ്വലുപയോഗിച്ച് തുടയ്‌ക്കണം.
  • യാത്രയ്‌ക്കിടയിലെ പൊടിപടലങ്ങൾ, വിയർപ്പ് എന്നിവ ഒഴിവാക്കാൻ യാത്ര ചെയ്യുന്നതിനു മുമ്പ് കുളി കഴിഞ്ഞ് ബോഡി ലോഷൻ അഥവാ മൊയ്‌സ്‌ചുറൈസർ ഉപയോഗിക്കണം.

യാത്രയ്‌ക്കിടയിൽ മുടി ഭംഗിയാക്കാം

മുടി പൊട്ടിപ്പോകാത്ത രീതിയിൽ കെട്ടിവയ്‌ക്കണം. മുടി അഴിഞ്ഞു കിടക്കാത്ത രീതിയിൽ ഒതുക്കി കെട്ടി വയ്‌ക്കാം. നീളമുള്ള മുടി അഴിച്ചിടാതെ പിന്നിയിടുകയോ കൊണ്ട കെട്ടി വയ്‌ക്കുകയോ ചെയ്യണം. മുടി കെട്ടി വയ്‌ക്കുന്നതിനായി കറുത്ത കട്ടിയുള്ള ബാന്‍റ് ഉപയോഗിക്കണം. ഇനി കട്ടിയുള്ള ഹെയർബാൻഡ് ഉപയോഗിക്കുവാൻ ഇഷ്‌ടമല്ലെങ്കിൽ സാധാരണ പോലെ കെട്ടി വച്ച് നെറ്റിട്ട് ഒതുക്കി വെയ്‌ക്കാം. യാത്രയ്‌ക്കിടയിൽ ഏറ്റവും അനുയോജ്യമായ ഹെയർ സ്‌റ്റൈൽ തിരഞ്ഞെടുക്കണം. മുടി നല്ലതുപോലെ മുകളിലേക്കെടുത്തു കെട്ടി വയ്‌ക്കുക. ഇതിനായി മുടി നല്ലതു പോലെ വലിച്ച് മുകളിലേക്കെടുത്ത് അൽപം അയച്ച് റബർ ബാന്‍റിടണം. പിന്നീട് മുടി വട്ടത്തിലെടുത്ത് കൊണ്ട കെട്ടി പിൻ ചെയ്യണം. സൈഡ് റോൾ കേശാലങ്കാരവും ചെയ്യാം. ഇതിൽ മുടി മുഴുവനും ചെവിയുടെ വശങ്ങളിലേക്ക് കൊണ്ടു വരണം. ഇനി ഇതിനേറ്റവും അറ്റത്തായി റബർ ബാന്‍റിടണം. റബർ ബാന്‍റിട്ടിരിക്കുന്ന ആ അറ്റം പിടിച്ച് അകത്തേക്ക് മടക്കി റോൾ ചെയ്യണം. മുടി ചെവിയുടെ അടുത്തെത്തുമ്പോൾ ഉള്ളിലേക്ക് അൽപം വലിച്ച് പിൻ ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...