തൈര് പോഷക സമ്പന്നമായ ഭക്ഷണം മാത്രമല്ല, സൗന്ദര്യ വർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. താരൻ അകറ്റാനും മുടി മൃദുവും തിളക്കം ഉള്ളതാക്കാനും പലരും തൈര് ഉപയോഗിക്കുന്നു.
സാധാരണയായി ആവശ്യാനുസരണം തൈര് എടുത്ത് അൽപം അടിച്ചതിന് ശേഷം മുടിയിൽ പുരട്ടാറുണ്ട്. എന്നാൽ ഇത് മാത്രം ചെയ്താൽ പോരാ. നിങ്ങൾ മുടിയിൽ തൈര് പുരട്ടുകയാണെങ്കിൽ, ഓരോ പ്രശ്‌നത്തിനും തൈര് വ്യത്യസ്ത രീതിയിൽ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
മുടിയുടെ ഭംഗി നിലനിർത്താൻ തൈര് ഇതുപോലെ ഉപയോഗിക്കുക.
മനോഹരമായ മുടി
തൈര് ഒരു പ്രകൃതിദത്ത കണ്ടീഷണറാണ്. തൈര് എടുത്ത് നന്നായി അടിച്ച ശേഷം മുടി മുഴുവൻ നന്നായി പുരട്ടുക. അതിനുശേഷം മുടി കെട്ടി വെയ്ക്കുക. 30 മിനിറ്റ് ഇതുപോലെ വയ്ക്കുക. ശേഷം കഴുകുക. ഈ പ്രക്രിയയിലൂടെ നിങ്ങളുടെ മുടി മനോഹരമാകും.
മൃദുവായ മുടി
തൈരിൽ തേൻ കലർത്തി പുരട്ടുക. ഈ പേസ്റ്റ് നിങ്ങൾക്ക് ഒരു ഹെയർ മാസ്കായി ഉപയോഗിക്കാം. 15- 20 മിനിറ്റിനു ശേഷം മുടി കഴുകുക. ഇത് മുടിയെ വളരെ മൃദുലമാക്കും.
മനോഹരമായ കട്ടിയുള്ള മുടി
നിങ്ങളുടെ മുടിയുടെ അറ്റത്ത് നിന്ന് കേടുപാടുകൾ സംഭവിക്കുക ആണെങ്കിൽ, തൈര് ഉപയോഗിച്ചു കൊണ്ട് ഉണ്ടാക്കിയ ഏത് മാസ്കും നിങ്ങൾക്ക് ഗുണം ചെയ്യും. ആഴ്ചയിൽ രണ്ടുതവണ മാസ്ക് പ്രയോഗിക്കുക. ഇത് മുടിയുടെ അറ്റം പിളരുന്ന പ്രശ്നം ശരിയാക്കും.
താരൻ പ്രശ്നം ഇല്ലാതാക്കാൻ തൈര്
നിങ്ങളുടെ തലയിൽ താരൻ ഉണ്ടെങ്കിൽ തൈരിൽ കുറച്ച് തുള്ളി നാരങ്ങ നീര് ചേർക്കുക. ഈ പേസ്റ്റ് തലയിൽ പുരട്ടി കുറച്ചു നേരം വെക്കുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിച്ചാൽ താരൻ പ്രശ്‌നം ഒഴിയും .
കറുത്ത മുടി
മുടി കൊഴിയുന്നുണ്ടെങ്കിൽ തൈരിൽ കുറച്ച് കറിവേപ്പില ചേർക്കുക. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും മുടി കറുപ്പിക്കുകയും ചെയ്യും.
മുടി വളർച്ച വർദ്ധിപ്പിക്കും
മുടിയുടെ വളർച്ചയ്ക്കും തൈര് ഉപയോഗിക്കുന്നത് നല്ലതാണ്. തൈരിൽ അൽപം വെളിച്ചെണ്ണയും ഏതാനും ചെമ്പരത്തി പൂവിന്‍റെ ഇലയും കലർത്തി മുടിയിൽ പുരട്ടുക. ഗുണം ചെയ്യും.