ഇട തൂർന്ന മുടി ഇഴ എടുത്ത് മെടഞ്ഞിട്ട് ഒരു തുളസി കതിരും ചൂടി നാണത്താൽ കൂമ്പിയ മിഴിയുമായി നടന്ന് വരുന്ന പെൺകുട്ടികൾ വംശനാശം വന്നുപോയിട്ട് കാലം ഏറെയായി. ഇനി അങ്ങനെ ഒരു പെൺകുട്ടി സിറ്റിയിലോ, തിയേറ്ററിലെ വലിയ സ്‌ക്രീനിലോ പ്രത്യക്ഷപ്പെട്ടാൽ ഇവളേത്… അന്യഗ്രഹത്തിൽ നിന്നു വരുന്നോ... എന്ന മട്ടിലാണ് കോളേജ് പിള്ളേരുടെ നോട്ടം. ന്യൂ ജെൻ പിള്ളേരെ പറഞ്ഞിട്ടും കാര്യമില്ല. ഇത് തോളൊപ്പം വെട്ടിയ ബ്രൗൺ കളർ മുടിയുമായി ആത്മവിശ്വാസത്തോടെ തലയുയർത്തി പിടിച്ച് ആൾക്കൂട്ടത്തെ കടന്ന് പോകുന്ന നല്ല സ്‌മാർട്ട് ഗേൾസിന്‍റെ കാലമാണ്. മുടിയുടെ നീളം കുറയും തോറും ആത്മവിശ്വാസം കൂടുമെന്ന ഒരു പുത്തൻ ചൊല്ലും സ്‌മാർട്ട് ഗേൾസ്‌ ഇതിനകം കണ്ടുപിടിച്ചു കഴിഞ്ഞു.

അതുകൊണ്ടെന്താ, നാട്ടിലെ ബാർബർമാർക്കൊക്കെ ഇപ്പോൾ നല്ല കാലം. ഔട്ട് ഓഫ് ഫാഷനായ ബാർബർ ഷോപ്പെന്ന പേരൊക്കെ എടുത്തു കളഞ്ഞ് ഹെയർ ഡിസൈനേഴ്‌സ് ഷോപ്പ്, ഹെയർ  സലൂൺ, ഹെയർ ക്ലിനിക്ക് തുടങ്ങിയ സ്‌റ്റൈലിഷ് ഫ്‌ളക്‌സ് ബോർഡുകൾ ആണിപ്പോൾ നാടായ നാടൊക്കെ. സിനിമയിലെ ഹെയർ ഡിസൈനറായ വിജി തന്‍റെ സ്‌റ്റുഡിയോയ്‌ക്ക്‌ പേരിട്ടതും ഇത്തിരി പുതുമയോടെ തന്നെ. ഫെയർ ഇന്‍റർ നാഷണൽ ഹെയർ സ്‌റ്റുഡിയോ. മുടിക്കൊരു സ്‌റ്റുഡിയോ! “അമ്പട മുടിയേ, നിന്‍റെയൊരു ഡിമാന്‍റ്”എന്നു സമ്മതിക്കുക തന്നെ വേണം. “പഴയതിനേക്കാൾ ആളുകൾ മുടിയുടെ കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. ഹെയർ സ്‌റ്റൈലുകളുടെ കാര്യത്തിലും ഏറ്റവും പുത്തനായവ പിന്തുടരാനാണ് ആളുകൾക്ക് താല്‌പര്യം.” വിജി പറയുന്നു.

ബൗൺസിംഗ് ആന്‍റ് പേമിംഗ്‌

ബൗൺസിംഗാണ് ട്രെൻഡ്. ബൗൺസി ഹെയർ കട്ടിൽ കളറിംഗ് കൂടിയാകുമ്പോൾ സംഗതി കലക്കൻ. കട്ടി കൂടുതലുള്ള മുടിയുടെ കട്ടി കുറയ്‌ക്കാനും കട്ടി കുറവുള്ള മുടിയുടെ കട്ടി കൂട്ടാനുമൊക്കെ ബൗൺസിംഗ് ഫലപ്രദമായ രീതിയാണ്. ബൗൺസിംഗിന് ഒപ്പം തന്നെ പ്രചാരമുണ്ട് പേമിംഗിനും. സ്ഥിരമായി മുടി ചുരുട്ടുന്നതാണ് പേമിംഗ്. നീളമുള്ള മുടിയിലാണ് പേമിംഗ് കൂടുതൽ ഭംഗി.

ഹെയർ സ്‌ട്രെയിറ്റനിംഗ്

ഹെയർ സ്‌ട്രെയിറ്റനിംഗിന്‍റെ കാലം കഴിഞ്ഞെന്നു തന്നെ പറയാൻ കഴിയില്ലെങ്കിലും അൽപം ക്രേസ് കുറഞ്ഞെന്ന് പറായം. കേൾ ചെയ്‌ത മുടിയഴകിൽ ഉടക്കി പോയിരിക്കുകയാണ് മിക്ക ഫാഷൻ പ്രേമികളുടെയും മനസ്സ്. നീളമുള്ള മുടിയുള്ളവർ മുടിയുടെ അടിഭാഗം മാത്രം കേൾ ചെയ്‌ത് സ്റ്റൈലാക്കി ഇടുന്നു. റോയൽ ലുക്കിന് ഏറ്റവും യോജിച്ചതും ഇതുതന്നെ. ഇറ്റാലിയൻ കട്ടാണ് യുവത്വത്തിന്‍റെ മറ്റൊരു പ്രിയപ്പെട്ട സ്‌റ്റൈൽ. യു കട്ടിനും വി കട്ടിനുമൊക്കെ ഇന്നും ഡിമാൻറുണ്ട്. സ്ക്വയർ ഷെയ്‌പ് മുഖമുള്ളവർക്ക് ഏറ്റവും ഇണങ്ങിയത് ബ്ലന്‍റ് ബാംഗ്സ് ആണ്. കൂടുതൽ കവിൾ ഉള്ളവരുടെ ഫെയ്‌സ്‌ ബാലൻസ് ചെയ്യാനും ബ്ലന്‍റ് ബാംഗ്സ്‌ സഹായിക്കും. ഇത് മോഡേൺ, സോഫിസ്‌റ്റിക്കേറ്റഡ് ലുക്ക് നൽകും. മുടി ബോബ് ചെയ്യുക എന്നത് പഴയ പോലെ തന്നെ ക്രേസ് ആണിപ്പോഴും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...