മേക്കപ്പ്, ഹെയർ സ്റ്റൈൽ, ഡ്രസ്സ് ഒക്കെ ഉഗ്രനായിട്ടുണ്ട്. പക്ഷേ ഈ വിണ്ടുകീറിയ പാദങ്ങൾ... പരസ്യ വാചകം ഒന്നുമല്ല. പലർക്കും ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നിരിക്കും. അനാകർഷകമായ പാദങ്ങൾ സൗന്ദര്യത്തിന് മാറ്റ് കുറയ്ക്കുമെന്ന് നിസ്സംശയം പറയാം.

കണ്ണാടിയിൽ നോക്കി മുഖമൊന്നു മിനുക്കിയാൽ എല്ലാം ഓകെയായി എന്നതാണ് പൊതുവേയുള്ള കാഴ്ചപ്പാട്. ഏതൊരു വ്യക്തിയുടെയും പേഴ്സണാലിറ്റി ആകർഷകമാക്കുന്നതിൽ പാദങ്ങളുടെ പങ്ക് പ്രധാനമാണ്. തെല്ലൊരു ശ്രദ്ധയും പരിചരണവും പാദങ്ങൾക്കും നൽകി നോക്കൂ...

കുളിക്കുമ്പോൾ പതിവായി 5 മിനിറ്റ് പാദം പരിചരിക്കുന്നതിനുവേണ്ടി മാറ്റി വയ്ക്കുക. പ്യുമിക് സ്റ്റോൺ കൊണ്ട് ഉപ്പൂറ്റി നന്നായി ഉരച്ചു കഴുകുക. സോപ്പു പുരട്ടിയ ശേഷം സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് വിരലുകളും പാദങ്ങളുടെ മുകൾ ഭാഗവും വൃത്തിയാക്കണം. സോപ്പുപത കഴുകി കളഞ്ഞ് വൃത്തിയുള്ള തുണി കൊണ്ട് കാലിലെ ഈർപ്പം തുടച്ചു മാറ്റി ഫുട് ക്രീം പുരട്ടുക.

ആഴ്ചയിൽ ഒരു തവണ

ഒരു ടബ്ബിൽ ഇളം ചൂട് വെള്ളം എടുത്ത് ഒലിവ് ഓയിലോ വെളിച്ചെണ്ണയോ നാരാങ്ങാനീരോ ചേർത്ത് നന്നായി യോജിപ്പിക്കുക. പത്തുപതിനഞ്ചു മിനിറ്റോളം പാദങ്ങൾ ഈ ലായനിയിൽ മുക്കി വയ്ക്കുക. പ്യുമിക് സ്റ്റോണോ സ്ക്രബ്ബറോ ഉപയോഗിച്ച് ഉരച്ചു കഴുകി ശുദ്ധജലത്തിൽ കഴുകി വൃത്തിയുള്ള തുണി കൊണ്ട് തുടച്ച ശേഷം ഗുണനിലവാരമുള്ള ഫുട് ക്രീം പുരട്ടുക. അവധി ദിവസങ്ങളിലോ രാത്രി ഉറങ്ങുന്നതിനു മുമ്പോ പാദങ്ങൾ വൃത്തിയാക്കാൻ സമയം കണ്ടെത്തണം.

ഏവൺ ഫുട് റിഫ്രഷിംഗ് സിട്രസ് ഫുട് സോപ്പ്, ഫോറസ്റ്റ് എസ്സൻഷ്യൽസ് ലക്ഷ്വറി ഫുട് ക്രീം എന്നിവ ഉപയോഗിക്കാം.

വരണ്ട പാദങ്ങൾക്ക് ബദാം അടങ്ങിയ ക്രീമുകളും എ കുളിംഗ് ലോഷനുകളും ഉപയോഗിക്കാം.

ശരീരത്തിലെ ഏറ്റവും ചലനാത്മകമായ ശരീരഭാഗങ്ങളാണ് കാലും പാദങ്ങളും. ശരീരഭാരം മുഴുവനും താങ്ങി നിർത്തുന്നതും പാദങ്ങൾ ആണെന്നതിനാൽ ഇവയുടെ ആരോഗ്യവും പരിചരണവും പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

ഇതേക്കുറിച്ച് സ്പാ എക്സ്പെർട്ട് പറയുന്നു, “മണ്ണും പൊടിപടലങ്ങളുമായി അടുത്ത സമ്പർക്കം ഉണ്ടാവുന്നുതിനാൽ പാദങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യം തന്നെ, ഇതിനായി പാദങ്ങൾ ഇളം ചൂട് വെള്ളത്തിൽ മുക്കി വെച്ച ശേഷം വീര്യം കുറഞ്ഞ ലോഷനോ ബേബി സോപ്പോ പുരട്ടി സ്ക്രബ്ബർ കൊണ്ട് ഉരച്ചു കഴുകുക. അഴുക്കും മൃതചർമ്മവും നീങ്ങി പാദങ്ങൾ സുന്ദരമാകും.”

പെഡിക്യൂർ

പാദങ്ങളുടെ ശുചിത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തെറാപ്പിസ്റ്റ് ശ്വേത പറയുന്നത് ഇപ്രകാരമാണ്, “നമ്മുടെ കാലിലെ ഞരമ്പുകൾ ശരീരത്തിന്‍റെ ഇതരഭാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാലാണ് പാദങ്ങൾ മസാജ് ചെയ്യുമ്പോൾ മസ്തിഷ്കത്തിനും ശരീരത്തിനു മുഴുവനും ഉണർവ്വും ഉന്മേഷവും ലഭിക്കുന്നത്.”

മാസത്തിൽ രണ്ടു തവണയോ 20 ദിവസം കൂടുമ്പോഴോ പെഡിക്യൂർ ചെയ്യണം. ഇതുവഴി രക്തചംക്രമണം വർദ്ധിക്കും പാദങ്ങൾക്ക് ദൃഢതയും ആരോഗ്യവും കൈവരും.

കാലാവസ്ഥാ വ്യതിയാനവും കാലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഇത് നിസ്സാരമെന്നു കരുതി അവഗണിക്കരുത്. പാദങ്ങളുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കുന്നതിന് മാസത്തിലൊരിക്കൽ ബ്ലീച്ച് ചെയ്യുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...