ചുട്ടു പൊള്ളുന്ന വേനൽ മാസങ്ങളിൽ അസഹനീയമായ ചൂടും ഈർപ്പവും ഉണ്ടാകുക സാധാരണമാണ്. ഇത് ചർമ്മം വരണ്ട് പോകാനും ഇരുണ്ടതാകാനും കാരണമാകും. സൺ ടാൻ ചർമ്മത്തെ അടരുകളുള്ളതും വിളറിയതുമാക്കുകയും അതിന്‍റെ സ്വാഭാവിക തിളക്കം ഇല്ലാതാക്കുകയും ചെയ്യും. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തെ ഇരുണ്ടതാക്കും (ടാൻ) മാത്രമല്ല, കറുത്ത പാടുകൾ, ഹൈപ്പർ പിഗ്മെന്‍റേഷൻ ഒപ്പം സൂര്യതാപം പോലുള്ള മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ വീടിനകത്തായാലും പുറത്തായാലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് പ്രധാനമാണ്.

സൺബ്ലോക്ക് അല്ലെങ്കിൽ സൺക്രീം എന്നും അറിയപ്പെടുന്ന സൺസ്ക്രീൻ, സൂര്യന്‍റെ അൾട്രാവയലറ്റ് വികിരണം ആഗിരണം ചെയ്തോ അല്ലെങ്കിൽ പ്രതിഫലിപ്പിച്ചോ മുഖത്തിനും ശരീരത്തിനുമുള്ള ഒരു ഫോട്ടോ പ്രൊട്ടക്റ്റീവ് ടോപ്പിക്കൽ ഉൽപ്പന്നമാണ്. സൺടാൻ, സൂര്യതാപം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ സഹായിക്കുന്നു. ചർമ്മ കാൻസറിനുള്ള സാധ്യതകളെ തടയുന്നു.

ലോഷൻ, ക്രീം, സ്പ്രേ, ജെൽ, പൊടി എന്നിങ്ങനെയുള്ള രൂപങ്ങളിലാണ് സൺസ്ക്രീനുകൾ വരുന്നത്. അതുപോലെ വസ്ത്രങ്ങൾ, സൺഗ്ലാസുകൾ, സൺഹാറ്റുകൾ പ്രത്യേക സൂര്യ സംരക്ഷണ വസ്ത്രങ്ങൾ, കുടകൾ പോലുള്ളവയൊക്കെ പ്രൊട്ടക്ഷന്‍റെ മറ്റ് സാധാരണ രൂപങ്ങളാണ്. സൺസ്ക്രീനിന്‍റെ ശ്രദ്ധാപൂർവമായ ഉപയോഗം ചുളിവുകൾ, കറുത്ത പാടുകൾ, അയഞ്ഞ ചർമ്മം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഫലപ്രദമായി ചെറുക്കും.

ഒരു സൺസ്ക്രീൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

സൂര്യന്‍റെ ദോഷകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മകോശങ്ങളെ സംരക്ഷിക്കുന്ന സജീവ ഘടകങ്ങൾ അടങ്ങിയ ചർമ്മ സംരക്ഷണ പരിഹാരങ്ങളാണ് സൺസ്ക്രീനുകൾ. രാസ അല്ലെങ്കിൽ മറ്റ് സജീവ ഘടകങ്ങൾ (അല്ലെങ്കിൽ രണ്ടും കൂടിച്ചേർന്ന്) സംയോജിപ്പിച്ച് അവ അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയാണ് ചെയ്യുക.

സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) എത്രമാത്രം ഉയർന്നതാണോ അത്രയും നല്ലത്. സൺസ്ക്രീൻ പ്രയോഗിക്കുമ്പോൾ യുവിബി കിരണങ്ങളെ ദീർഘസമയം വരെ ഫലപ്രദമായി തടയുന്ന ഘടകമാണ് സൺ പ്രൊട്ടക്ഷൻ ഫാക്ടർ. അതുകൊണ്ടാണ് കുറഞ്ഞ എസ്പിഎഫ്, 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സൺസ്ക്രീൻ ഉപയോഗിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നത്.

ഓരോ ചർമ്മവും വ്യത്യസ്ത തരത്തിലുള്ളതാണ്. അതിനാൽ          ഓരോരുത്തർക്കും ഏറ്റവും യോജിച്ചത് ഏതെന്നു അറിയാൻ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കാം. മുഖക്കുരു, മുഖക്കുരു പൊട്ടൽ എന്നീ പ്രശ്നങ്ങൾ വഷളാകാതെ ചർമ്മത്തെ സംരക്ഷിക്കുന്നതിന് ശരിയായ സൺസ്ക്രീൻ സഹായിക്കും.

എന്തുകൊണ്ടാണ് സൺസക്രീൻ ഉപയോഗിക്കേണ്ടത്?

വേനൽക്കാലത്തു പുറത്ത് പോകുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും കുറച്ച് സൺസ്ക്രീൻ മുഖത്തും കൈകളിലും പുരട്ടാം. സൺസ്ക്രീനുകൾക്ക് ധാരാളം ഗുണങ്ങളുണ്ട്. എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.

  1. അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നു. ഓസോൺ പാളിയുടെ ശോഷണം കാരണം ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ചർമ്മത്തിന് സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സൺസ്ക്രീൻ പുരട്ടുന്നത് ഈ രശ്മികളെ തടയുകയും സൂര്യതാപം ഏൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
  2. സ്കിൻ കാൻസർ സാധ്യത കുറയ്ക്കുന്നു. സമീപകാലത്ത് ഏറ്റവും സാധാരണമായ കാൻസറാണ് സ്കിൻ കാൻസർ. ഓരോ ദിവസവും വീടിനകത്തും പുറത്തും സൺസ്ക്രീൻ പുരട്ടുന്നത് വഴി സ്കിൻ കാൻസർ പിടിപെടാനുള്ള സാധ്യത പകുതിയായി കുറയ്ക്കാം.
  3. ചർമ്മത്തിന്‍റെ നിറം തുല്യമായി നിലനിർത്താൻ സഹായിക്കുന്നു. സൂര്യാഘാതം മൂലമുണ്ടാകുന്ന നിറവ്യത്യാസം കറുത്ത പാടുകളും തടയാൻ സൺസ്ക്രീൻ സഹായിക്കുന്നു. ചർമ്മത്തിന്‍റെ നിറം മിനുസമാർന്നതും സൗമ്യവുമാകുന്നതിന് സഹായിക്കുന്നു. സൺസ്ക്രീൻ അപ്ലൈ ചെയ്‌തതിനു ശേഷം ചർമ്മം എണ്ണമയമുള്ളതായി തോന്നുന്നുവെങ്കിൽ യോജിച്ച സൺസ്ക്രീൻ ഉപയോഗിക്കാം.
  4. ചർമ്മത്തിന്‍റെ അകാല വാർദ്ധക്യം തടയുന്നു. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സൂര്യാഘാതം ചർമ്മത്തിന്‍റെ ഫോട്ടോ ഏജിംഗിനു കാരണമാകുന്നു. ഇത് കൊളാജൻ വിഘടിപ്പിച്ച് ചർമ്മത്തിന്‍റെ നിറം മാറുന്നതിന് കാരണമാകുന്നു. വരകൾക്കും ചർമ്മം അയഞ്ഞു തൂങ്ങുന്നതിനും ചുളിവുകൾക്കും കാരണമാകുന്നു. സ്‌ഥിരമായി സൺസ്ക്രീൻ പുരട്ടുന്ന 55 വയസ്സിന് താഴെയുള്ളവരിൽ വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത 24 ശതമാനം കുറവാണ്.
  5. വീക്കും കുറയ്ക്കുന്നു. സൂര്യന്‍റെയും അൾട്രാവയലറ്റ് രശ്മികളുടെയും അമിതമായ സമ്പർക്കം ചർമ്മത്തിൽ കടുത്ത ചുവപ്പിനും മുറിവിനും കാരണമാകും. ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമ്മത്തിനു ഉണ്ടാകുന്ന വീക്കം, ചുവപ്പ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. എന്നിരുന്നാലും. ചർമ്മത്തിന് സെൻസിറ്റീവ് ആയ ഒരു സൺസ്ക്രീൻ തെരഞ്ഞെടുക്കുന്നതും പ്രധാനമാണ്.

വേനൽക്കാലത്ത് കർശനമായും സൺസ്ക്രീൻ ഉപയോഗിക്കുക. ഇത് പല തരത്തിൽ സഹായകമാകും. ചുവപ്പ് അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള ചർമ്മ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ച് യോജിച്ചത് തെരഞ്ഞെടുക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...