സ്റ്റൈലിഷ് ഹെയർ കട്ടും ഹെയർ കളറിംഗും ചെയ്യാൻ എല്ലാ പെൺകുട്ടികളും ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ബ്രൗൺ, റെഡ്, ബ്ലോണ്ട് എന്നിവ എപ്പോഴും ട്രെൻഡിലുള്ളവയാണെങ്കിലും ഓരോ വർഷവും ഈ ട്രെൻഡിൽ മാറ്റം വരും. ഇതനുസരിച്ച് പെൺകുട്ടികളുടെ ചോയിസും മാറിക്കൊണ്ടിരിക്കും. ഈ ചോയിസ് അനുസരിച്ച് സ്റ്റൈലിസ്റ്റുകൾ പുത്തൻ ഹെയർ ട്രെൻഡുകൾ അവതരിപ്പിക്കുകയും ചെയ്യും. ഹെയർ കളറിംഗ് വ്യക്തിത്വത്തെ മാറ്റുക മാത്രമല്ല മറിച്ച് വേറിട്ടൊരു ആത്മവിശ്വാസം നിറയ്ക്കുമെന്നതാണ് ഈ ട്രെൻഡിന് പിന്നിലുള്ള സീക്രട്ട്.

സീസണിന്‍റെയും അവസരത്തിന്‍റെയും അടിസ്‌ഥാനത്തിലാണ് പലപ്പോഴും ഹെയർ കളറുകൾ ചെയ്യുക. മുടിയുടെ നിറം നോക്കി വ്യക്തി എങ്ങനെയുള്ള ആളാണെന്ന് ആർക്കും ഊഹിക്കാനാവും. ശരിയായ ഹെയർ കളർ തെരഞ്ഞെടുക്കാൻ എക്സ്പെർട്ടിന്‍റെ സഹായം തേടാം.

ട്രെൻഡിലുള്ള നിറം ഏതെന്ന് മനസിലാക്കാൻ അൽപം ശ്രമകരമാണ്. അതിനായി പെൺകുട്ടികളുടെ ആവശ്യങ്ങൾ മനസിലാക്കണം. ഏത് വിഭവത്തിനും വ്യത്യസ്തമായ രുചി നൽകാൻ ഉപയോഗിക്കുന്ന ഗരംമസാലകൾ പോലെ വ്യത്യസ്തമാണ് ഹെയർ കളറുകൾ. കാഴ്ചക്കാർക്ക് ഇത് വ്യത്യസ്ത രുചിയാണ് നൽകുന്നത്.

മുടിയുടെ നിറം ബാലൻസ് ചെയ്യുക

ഹെയർ കളറിൽ ബാലൻസ് നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ചിലർ. ചിലർ കടും നിറങ്ങൾ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർ ഇളം നീല നിറമാണ് ഇഷ്ടപ്പെടുക. അവരുടെ ഇഷ്ടം അനുസരിച്ചാണ് നിറങ്ങൾ തെരഞ്ഞെടുക്കുന്നതും. കറുവാപ്പട്ട, ജാതിക്ക, കുങ്കുമനിറം, കടുക് എന്നിങ്ങനെയുള്ള നിറങ്ങൾ ട്രെൻഡിലുണ്ട്.

നരയുള്ള സ്ത്രീകളും ഹെയർ കളർ ചെയ്ത് സ്റ്റൈലിഷ് ആകാറുണ്ട്. അതിനായി മുഴുവൻ മുടിയും നിറം പകരേണ്ടി വരികയില്ല. നരച്ച മുടിയിൽ നീണ്ട സ്ട്രിപ്പുകൾ മനോഹരമായി കാണപ്പെടുന്നു. നരച്ച മുടിയിൽ ജാതിക്ക നിറം പകരുന്നത് ബ്രൗൺ, ഇളം തവിട്ട് ഫലം നൽകും. ഇത് ഗംഭീര ലുക്കാണ് നൽകുക. ചുവപ്പ് നിറം നേർത്ത സ്ട്രിപ്പുകളാക്കി മുത്തുകൾ കൊണ്ട് അലങ്കരിക്കാം.

ഹെയർ കളർ സ്റ്റൈലിംഗ്

ഇന്ത്യൻ ലുക്കിന് ചെമ്പ് നിറം അത്ര നല്ലതായി കണക്കാക്കാറില്ല. കാരണം ഇതൊരു വാം കളറാണ്. എന്നാൽ ഇത് ഹൈലൈറ്റായി ഉപയോഗിക്കുന്നത് വളരെ മനോഹരവുമായിരിക്കും. സ്വർണ്ണ നിറവും വളരെ ജനപ്രിയമാണ്. കൂടാതെ എല്ലാ പ്രായത്തിലുമുള്ള പെൺകുട്ടികൾക്ക് അനുയോജ്യവുമാണ്. ഗോൾഡൻ കളർ നെറുക ഭാഗത്ത് പ്രയോഗിക്കുന്നത് എലഗന്‍റ് ലുക്ക് നൽകും. എല്ലാ പെൺകുട്ടികൾക്കും ഇത് അനായാസം ചെയ്യാനാവും. ഇത്തരം ഹെയർ കളർ സ്റ്റൈലിംഗ് ചെയ്യുകയെന്നത് അത്രയെളുപ്പവുമല്ല.

ഓപ്പൺ ഹെയർ, പോണിടെയിൽ, മെസ്സിബൺ, ബൺ തുടങ്ങി ഏത് തരത്തിലുമുള്ള ഹെയർ സ്റ്റൈലും ഈ ഹെയർ കളറുകളിൽ ഗംഭീര ലുക്ക് നൽകും. ഹെയർ കളർ ചെയ്യിക്കാൻ സലൂണിൽ പോകേണ്ടി വരുമെങ്കിലും സ്റ്റൈലിംഗ് വീട്ടിൽ ചെയ്യാനാകും. 3- 4 മാസം വരെ ഈ ലുക്ക് മികച്ചതായി നിലനിൽക്കും. ചിലതരം ഹെയർ കളർ ട്രെൻഡുകൾ പരിചയപ്പെടാം.

വേവി മിന്‍റ് ഗ്രീൻ ഹെയർ

ബീച്ചി വേവിനൊപ്പം പെസ്റ്റൽ ഷേഡായ മിന്‍റ് ഗ്രീൻ ലുക്ക് തീർത്തും ബാർബി ഡോൾ പോലെയുള്ള ലുക്ക് നൽകും.

റേവൺ ഹെയർ വിത്ത് ഹൈലൈറ്റ്സ്

മുടിയിഴകളിൽ റേവൺ അഥവാ ഗ്ലോസി ബ്ലാക്ക് കളറിനൊപ്പം പിങ്ക്, പർപ്പിൾ, ബ്ലൂ ഷെയിഡുകളുടെ സ്ട്രോക്ക് നൽകിയുള്ള ഹെയർ സ്റ്റൈലിംഗ് ആണിത്.

യൂണികോൺ ഹെയർ ഗോർജിയസും

മാജിക്കൽ അപ്പീൽ പകരുന്ന ഗ്രേ അഥവാ പർപ്പിൾ കളറിന്‍റെ ഈ സ്ട്രാൻസ് ടീനേജുകാരുടെ ഫേവറൈറ്റ് ആണ്.

ഡെനീം ബ്ലൂ ഹെയർ കളർ

പേര് സൂചിപ്പിക്കും പോലെ ഹെയർ കളറിംഗിന്‍റെ ഈ കൂൾ ന്യൂ പാറ്റേൺ ഡെനീം ജീൻസിനെ ഓർമ്മിപ്പിക്കും.

റെയിൻ ബോ ഹെയർ

മുടിയിൽ മൾട്ടിപ്പിൾ കളേഴ്സ് യൂസ് ചെയ്‌ത് നിങ്ങൾക്ക് റെയിൻ ബോ ലുക്ക് നേടിയെടുക്കാം.

ടർക്വായിഷ് ബ്ലാക്ക് ഹെയർ

ടർക്വായിഷ് കളറും ബ്ലാക്കും ചേർന്ന കോംബിനേഷൻ ലോംഗ് സ്ട്രാഡ്സിനൊപ്പം മികച്ച ലുക്ക് നൽകും.

और कहानियां पढ़ने के लिए क्लिक करें...