ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വിഭവം ഏതാണെന്നു ചോദിച്ചാൽ സംശയിക്കേണ്ട അത് ബിരിയാണി ആണ്. ബിരിയാണി തന്നെ പല തരത്തിൽ തയ്യാറാക്കാം. എല്ലാവർക്കും ഇഷ്ടമാവുന്ന ചിക്കൻ ദം ബിരിയാണി എങ്ങനെ ഉണ്ടാക്കാമെന് നോക്കാം.

ചേരുവകൾ:

തൊലിപൊളിച്ച് വൃത്തിയാക്കിയ ചിക്കൻ ഒന്നര കിലോ

തക്കാളി 8-10 എണ്ണം ചോപ്പ് ചെയ്തത്

ടൊമോറ്റോ പേസ്റ്റ് 2 ചെറിയ കപ്പ്

സവാള 4 വലുത്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ

തൈര് അര കപ്പ്

മുളകുപൊടി, നെയ്യ്, പുദിന, വയണയില, മിക്സഡ് ബിരിയാണി മസാല, ഗരം മസാല, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി ഇവയെല്ലാം അളവനുസരിച്ച്

ബസ്മതി റൈസ് 3 കപ്പ് (6 പേർക്ക്)

ഓറഞ്ച് ഫുഡ് കളർ

തക്കോലം, കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, പച്ച ഏലയ്ക്ക, എണ്ണ, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

അരി വൃത്തിയായി കഴുകിയ ശേഷം അര മണിക്കൂർ കുതിർത്തു വയ്ക്കുക.

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ മിക്സ് ചെയ്ത ശേഷം തൈരും ചേർത്ത് വൃത്തിയാക്കി നുറുക്കി വച്ചിരിക്കുന്ന ചിക്കനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി സവാള ഇട്ട് ഗോൾഡൻ നിറമാകും വരെ വഴറ്റുക. ശേഷം ഗരം മസാല, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ഇവ ഇട്ട് രണ്ട് മിനിറ്റ് കൂടി വഴറ്റുക.

ഇതിലേക്ക് തക്കാളി ചേർത്ത് പിന്നെയും പച്ചമണം മാറും വരെ വഴറ്റുക. ശേഷം മാരിനേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും ടൊമാറ്റോപേസ്റ്റും ഇട്ട് വഴറ്റിയ ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക.

തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് വയ്ക്കണം. ഇതേ സമയം മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. കുതിർത്ത അരി ചേർക്കുക. ശേഷം വയണയിലയും തക്കോലവും ചേർത്ത് ഒന്ന് ഒന്നിനോട് ഒട്ടിപ്പോകാത്ത പാകത്തിൽ ചോറ് വേവിക്കുക.

വാ വട്ടമുള്ള ഒരു പാത്രത്തിൽ വേവിച്ച ചിക്കനും ബസ്മതി ചോറും ഓരോ ലെയറായി വച്ച് ഓറഞ്ച് ഫുഡ്കളറും ചേർത്ത് ഗാർണിഷിംഗിനായി മാറ്റി വച്ചിരിക്കുന്ന ചേരുവകൾ വിതറി എയർ ടൈറ്റാക്കി ദം ചെയ്

തെടുക്കുക. വേവിക്കുന്ന സമയത്ത് ചൂടാക്കിയ ദോശക്കല്ലോ കനലോ പാത്രത്തിന് മുകളിൽ വയ്ക്കുന്നത് നല്ലതാണ്. അടുപ്പത്ത് നിന്നിറക്കി കുറച്ച് സമയം വച്ചശേഷം അടപ്പ് തുറന്ന് മിക്സ് ചെയ്ത് പാത്രത്തിൽ സർവ്വ് ചെയ്യാം. സ്വാദൂറും ബിരിയാണി റെഡി!

और कहानियां पढ़ने के लिए क्लिक करें...