വേനൽ വരുമ്പോഴേക്കും വാടുന്നവരാണധികവും. ഓരോ വർഷവും ചൂട് കൂടി കൂടി വരുന്നത് പലർക്കും താങ്ങാനാവുന്നില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ചർമ്മ പ്രശ്നങ്ങളും തലവേദനയും വരുന്നു. പകൽ പത്തു മണി മുതൽ വൈകുന്നേരം 3.30 വരെ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്. വേനലിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കാം.

  • വേനൽക്കാലത്ത് കുടയില്ലാതെ പുറത്തിറങ്ങുകയേ ചെയ്യരുത്.
  • ഗ്ലിസറിൻ ചേർത്ത മൈൽഡ് സോപ്പ് ഉപയോഗിച്ച് രണ്ട് നേരം കുളിക്കുക.
  • ദിവസവും രണ്ട് നേരം സൺ ബ്ലോക്ക് ക്രീം ഉപയോഗിക്കുക. ഇത് യുവി കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകും.
  • സൺ ബ്ലോക്ക് ക്രീം വാങ്ങുമ്പോൾ സൺ പ്രൊട്ടക്ഷൻ ഫാക്ടർ, എസ്പിഎഫ് അടങ്ങിയതാണെന്ന് ഉറപ്പാക്കുക.

വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ

  • ലൈറ്റ് കളറിലുള്ള വസ്ത്രങ്ങൾ മാത്രം അണിയുക. ചൂട് അധികം അനുഭവപ്പെടില്ല. കാണാനും അഴകായിരിക്കും.
  • ഇറുകിയ വസ്‌ത്രങ്ങൾ തീർത്തും ഒഴിവാക്കണം. സാരി, ജീൻസ്, പാന്‍റ്സ് എന്നിവ വേണ്ട. സാരി അധികവും ഡാർക്ക് കളറിലുള്ളതാവും ഉണ്ടാവുക.
  • അരക്കെട്ടിനു മുകളിലേയ്‌ക്കുള്ള വസ്‌ത്രങ്ങളുടെ നിറം ഒരിക്കലും ഡാർക്ക് ആവരുത്.
  • ജോലിയ്ക്ക് പോകുന്നവരാണെങ്കിൽ കോട്ടൺ വസ്‌ത്രങ്ങൾ അണിയാം.
  • ഷിഫോൺ, ക്രേപ്പ്, ജോർജറ്റ് വസ്‌ത്രങ്ങൾ അണിയാവുന്നതാണ്. ഫ്ളോറൽ ഡിസൈനിലുള്ളതും പുള്ളിക്കുത്തുള്ളതുമായ വസ്‌ത്രങ്ങൾ ആശ്വാസദായകമായിരിക്കും.
  • ഗ്രേസ് ഫുൾ ലുക്കിനായി കോട്ടൺ വസ്‌ത്രത്തിനൊപ്പം ഷിഫോൺ ഉപയോഗിക്കാം.
  • ലിനൻ വസ്ത്രങ്ങളും വേനലിന് അനുയോജ്യമാണ്. കാറ്റ് കടക്കുന്ന തരം മെറ്റീരിയൽ ആയതിനാൽ വളരെ നന്ന്.
  • എല്ലാ സീസണിലും അണിയാൻ സാധിക്കുന്ന വസ്‌ത്രമാണ് ഡെനിം, പക്ഷേ വേനലിൽ ഡെനിം വസ്ത്രങ്ങൾ അണിയണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നേർത്ത ഡെനിം മെറ്റീരിയൽ തെരഞ്ഞെടുക്കണം.

മേക്കപ്പ്

  • ജെൽ അടങ്ങിയ ഫൗണ്ടേഷൻ ഉപയോഗിക്കാം.
  • കഠിനമായ വേനലിൽ വാട്ടർപ്രൂഫ് മേക്കപ്പാണ് അനുയോജ്യം.
  • കഴുത്തിനും ക്രീം പുരട്ടാം. എന്നാൽ അത് ഗ്രീസിടൈപ്പ് ആവാതെ നോക്കണം. റോസ്, വയലറ്റ് നിറത്തിലുള്ളത് സൗന്ദര്യം വർദ്ധിപ്പിക്കും. വേനലിൽ വെള്ളിയാഭരണങ്ങളും മുത്ത് കൊണ്ടുള്ളതും അണിയാം.
और कहानियां पढ़ने के लिए क्लिक करें...