ആഘോഷങ്ങളും ഉത്സവങ്ങളും പൊതുവെ ചുറ്റിലും സന്തോഷം പകരുന്ന വേളകളാണല്ലോ. ഓരോ ആഘോഷങ്ങളും കടന്നു വരുമ്പോഴാണല്ലോ വീട് പുതുതായി അലങ്കരിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനെ പറ്റിയുമൊക്കെ എല്ലാവരും ആലോചിച്ച് തുടങ്ങുക. മനോഹരമായ നിറങ്ങൾ മുറിയുടെ സ്വന്ദര്യം കൂട്ടുകയാണ് ചെയ്യുക. അത്തരമൊരു അന്തരീക്ഷം മനസിനും ശരീരത്തിനും സൃഷ്ടിക്കുന്ന ശാന്തതയും സന്തോഷവും വിവരണാതീതമാണ്.
ചുവരുകൾക്ക് കടും വർണ്ണങ്ങൾ
ചിലർക്കാകട്ടെ കടുംവർണ്ണങ്ങളോടായിരിക്കും താൽപ്പര്യം. മഴ, മഞ്ഞ് കാലത്ത് കടും വർണ്ണങ്ങൾ വീടിന് കൂടുതൽ ബ്രൈറ്റ് ലുക്ക് നൽകും. അത്തരം ചില നിറങ്ങളെ അറിയാം.
വെള്ള
മഴക്കാലത്തും മഞ്ഞുകാലത്തും വെള്ള നിറം കൂടുതൽ ഹൃദ്യത പകരുന്നു. ആവശ്യമെങ്കിൽ വെള്ള നിറത്തിനൊപ്പം വ്യത്യസ്തങ്ങളായ മറ്റ് നിറങ്ങളും ചേർത്ത് വീടിന് മോടി പകരാം. ചൂട് കാലത്ത് വീടിന് കുളിർമ പകരാൻ വെളുപ്പ് നിറം സഹായിക്കും.
ക്രിംസൺ
ലിവിംഗ് റൂമിന് ഏത് നിറം പകരണമെന്നത് പലപ്പോഴും വെല്ലുവിളിയായി ഉയരുന്ന ഒരു ചോദ്യമാണ്. എന്നാൽ അതിന് ഏറ്റവും അനുയോജ്യമായ നിറമാണ് ക്രിംസൺ. ലിവിംഗ് റൂമിൽ പ്രവേശിക്കുന്ന ഏതൊരാളിലും പ്രത്യേ കാനുഭൂതി നിറയ്ക്കുന്ന നിറമാണിത്.
നീല നിറം
ഏത് കാലാവസ്‌ഥയിലും ഗാംഭീര്യം പുലർത്തുന്ന നിറമാണിത്. ക്യൂട്ടായ ഈ നിറം ചുവരുകൾക്ക് ഹൃദ്യമായ ഒരു ഫീൽ നിറയ്ക്കുന്നു. ഇതിൽ തന്നെ ബ്രൈറ്റ് ലൈറ്റ് ഷെയ്ഡുകളിലുള്ള നിറങ്ങൾ മഴക്കാലത്ത് യോജിച്ചതാണ്.
ചാര നിറം
ഏത് കാലാവസ്‌ഥയിലും പ്രിയമേറിയ ഒരു വർണ്ണം. അതിന് ഒരു കാരണവുമുണ്ട് ചുവരുകളിൽ പറ്റിപിടിക്കുന്ന അഴുക്കിനെ അത് എടുത്ത് കാട്ടുകയില്ല. മറ്റൊന്ന് വളരെ അനായാസം വൃത്തിയാക്കാമെന്നതാണ്.
യെല്ലോ നിറം (ലെമൺ യെല്ലോ)
വളരെ സൂതിംഗ് ആയ ഒരു നിറമാണ് യെല്ലോ. ഇതിൽ വ്യത്യസ്തങ്ങളായ ഷെയ്ഡുകൾ ലഭ്യമാണ്. മനസിനെ ആകർഷിക്കുന്ന പ്രശാന്ത സുന്ദരമായ നിറമാണിത്.
ഐവറി
മഴ സീസണിൽ ബെസ്റ്റ് നിറമാണിത്. വീടിന് തിളക്കം പകരുന്ന ഈ നിറം ലിവിംഗ് റൂമിനും ബെഡ്റൂമിനും ഏറ്റവും അനുയോജ്യമാണ്.
പച്ച
നയനങ്ങൾക്ക് സുഖം പകരുന്ന നിറങ്ങളിലൊന്നാണ് പച്ചനിറം. ഇതിന്‍റെ ലൈറ്റ് ഷെയ്ഡ് മുറികൾക്ക് വലിപ്പം തോന്നിപ്പിക്കാൻ സഹായിക്കും.
റോസ് നിറം
വീടിനും വരാന്തയ്ക്കും ബ്രൈറ്റ് ലുക്ക് നൽകുന്ന നിറമാണിത്.
ചുവന്ന നിറം
വീടിനും മുറികൾക്കും ഉജ്ജ്വലമായ ലുക്ക് നൽകുന്ന നിറമാണിത്. റെഡിനൊപ്പം മറ്റേതെങ്കിലും നിറം മാച്ച് ചെയ്ത് ഉപയോഗിച്ച് വീടിന് ആകർഷണീയത പകരാം. വളരെ റൊമാന്‍റിക്കായ നിറമാണിത്. കിടപ്പുമുറിയ്ക്ക് ഏറ്റവും ഹൃദ്യത പകരുന്ന നിറം കൂടിയാണിത്.
ചുവരുകളുടെ നിറമനുസരിച്ച് കർട്ടനുകൾ
വിപണിയിൽ ഇന്ന് വ്യത്യസ്തങ്ങളായ നിറങ്ങളിലുള്ള കർട്ടനുകൾ ലഭ്യമാണ്. എന്നാൽ അത് ഏത് തരത്തിൽ, ഏത് കാലാവസ്‌ഥയിൽ, എങ്ങനെയുള്ള ഫാബ്രിക്ക് എന്നിവയൊക്കെ സ്വന്തമിഷ്ടം അനുസരിച്ചുള്ളതാവണം. തണുപ്പ് കാലത്ത് അനുയോജ്യമായ കർട്ടൻ നിറങ്ങൾ ഏതെന്ന് അറിയാം.
സാന്‍റ് കളർ
വലിപ്പമുള്ള മുറികൾക്ക് ഏറെ ആകർഷണീയത പകരുന്ന നിറമാണിത്. ചെറിയ മുറികളാണെങ്കിൽ വലിപ്പം കൂടുതലായി തോന്നിക്കാൻ ഈ നിറം യോജിച്ചതാണ്. സാധാരണ കർട്ടനുകളെ അപേക്ഷിച്ച് ഇത്തരം നിറത്തിലുള്ള കർട്ടനുകൾ അൽപ്പം വിലയേറിയതാവാം. ചുവരുകളുടെ ഡിസൈനിനനുസരിച്ച് മാച്ച് ചെയ്യുന്ന കർട്ടൻ സെലക്റ്റ് ചെയ്യാം. മഴക്കാലത്ത് ഇത്തരം ടെക്സ്ച്ചറിലുള്ള കർട്ടനുകൾ ഏറെ മനോഹാരിത പകരും.
മഞ്ഞ നിറം
തണുപ്പ് കാലത്ത് ഏറെ ചൂട് പകരുന്ന ഈ നിറം കാലാവസ്‌ഥയ്ക്ക് അനുസരിച്ച് പെർഫക്റ്റ് ലുക്ക് നൽകും. മഞ്ഞനിറം മുറികൾക്ക് ജീവൻ പകരുന്ന നിറമാണ്. ഇതിൽ ഡാർക്ക് നിറം ഇഷ്ടമല്ലാത്തവർക്ക് ലൈറ്റ് നിറം തെരഞ്ഞെടുക്കാം.പുറത്തു നിന്നും ആവശ്യത്തിനുള്ള വെളിച്ചം ഉള്ളിൽ കടക്കാൻ ഈ നിറം സഹായിക്കും. ഒപ്പം പുത്തൻ ലുക്കും നൽകും.
ഓറഞ്ച്
വളരെ പെർഫക്റ്റായ ഒരു നിറം. വിടീന് ഫംഗി ആന്‍റ് ട്രെന്‍റി ലുക്കിൽ നിന്ന് വേറിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഓറഞ്ച് കർട്ടൻ യോജിച്ചതാണ്. വീടിന് മൊത്തത്തിൽ ഫ്രഷ് ലുക്ക് നൽകും.
ബോൾഡ് നിറത്തിലുള്ള കളർ
വീട് അല്ലെങ്കിൽ മുറികൾക്ക് ഇളം നിറമാണെങ്കിലോ അതിൽ മറ്റൊരു ടെക്സ്ച്ചറുമില്ലെങ്കിൽ കർട്ടൻ ബോൾഡ് നിറത്തിലുള്ളത് തെരഞ്ഞെടുക്കാം.
മെറൂൺ, വിന്‍റർ ബ്ലൂ
മഴ സീസണിൽ യോജിച്ച ഓപ്ഷനാണ് മെറൂൺ നിറം. ഇത് പ്രകാശത്തെ ഉള്ളിൽ കടക്കാതെ മുറിക്ക് ചൂട് പകരും. വിന്‍റർ ബ്ലൂ കർട്ടനുകൾ കുട്ടികളുടെ മുറികൾക്കോ അല്ലെങ്കിൽ സിറ്റൗട്ട് ഏരിയയിലോ അനുയോജ്യമായ നിറമാണ്. മഴ സീസണിലും ഹോട്ട് സീസണിലും ഈ നിറം പെർഫക്റ്റാണ്. സ്വന്തം ഇഷ്ടത്തിനും അഭിരുചിക്കുമനുസരിച്ച് പല കോമ്പിനേഷനുകളും കർട്ടനുകളിൽ ട്രൈ ചെയ്‌തും വേറിട്ട ഭംഗി തീർക്കാം.
പല വർണ്ണ ചെടികൾ
ഏത് സീസണിലും ബഹുവർണ്ണ പൂക്കളും ഇലച്ചെടികളും വീടിനും അന്തരീക്ഷത്തിനും ഉണ്ടാക്കുന്ന ഫീൽ വേറിട്ടതാണ്. വീടിനകത്തും പുറത്തും പലവർണ്ണങ്ങളിലുള്ള ചെടികളും ഇലചെടികളും നട്ടുപിടിപ്പിക്കുന്നത് വീടിന്‍റെ മൊത്തം ലുക്കിനെ മാറ്റി മറിക്കും. ഓരോ സീസണിനനുസരിച്ചുള്ള ചെടികൾ നടുന്നത് കൂടുതൽ സൗന്ദര്യം പകരും. സീസൺ ചെടികളുടെ നിറവും ആകൃതിയും മറ്റും വ്യത്യസ്തമായിരിക്കും.
കാലൻഡ്യൂല
മഞ്ഞ തുടങ്ങി ഇരുണ്ട നിറങ്ങളിൽ വരെ പൂക്കൾ വിടരുന്ന ഒരു ചെടിയാണിത്.
മുല്ലപ്പൂവ്
മുല്ലപ്പൂവിന്‍റെ ഹൃദ്യമായ സുഗന്ധം ആർക്കാണ് ഇഷ്ടമല്ലാത്തത്. മുല്ലച്ചെടികൾ തോട്ടത്തിൽ വച്ചുപിടിപ്പിക്കുന്നത് ചുറ്റിലും ഹൃദ്യമായ അന്തരീക്ഷമൊരുക്കും.
പെറ്റുണിയ
തണുപ്പ് കാലത്തും വേനൽക്കാലത്തും പൂന്തോട്ടം അതിമനോഹരമാക്കാൻ വെളുപ്പ്, മഞ്ഞ, റോസ്, ഇരുണ്ട ക്രിംസൺ, ഡാർക്ക് വയലറ്റ് നിറങ്ങളിലുള്ള പെറ്റുണിയ അനുയോജ്യമായിരിക്കും.
ഇംഗ്ലീഷ് പ്രിംറോസ്
വെളുപ്പ്, മഞ്ഞ, ലെമൺ യെല്ലോ തുടങ്ങി നീല, റോസ്, വയലറ്റ് തുടങ്ങി ഒട്ടുമിക്ക എല്ലാ നിറങ്ങളിലും പൂക്കൾ ഉണ്ടാകുന്ന ചെടിയാണിത്.