വെജിറ്റേറിയൻ സ്വാദ് കൂടുതൽ ഇഷ്ടമാകാൻ ഈ സ്പൈസി, സ്വീറ്റീ, വിഭവം തന്നെ ഉണ്ടാക്കി നോക്കാം
ചേരുവകൾ
എണ്ണ ഒരു ടീസ്‌പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്‌പൂൺ
സവാള ചെറുതായി അരിഞ്ഞത് കാൽ കപ്പ്
കാപ്സികം ചെറുതായി അരിഞ്ഞത് കാൽ കപ്പ്
ബ്രോക്കോലി അല്ലെങ്കിൽ ക്വാളിഫ്‌ളവർ അല്ലികൾ കാൽ കപ്പ്
മുളപ്പിച്ച ചെറുപയർ ഒരു കപ്പ്
കാരറ്റ് അരിഞ്ഞത് കാൽ കപ്പ്
പഞ്ചസാര ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ആവശ്യാനുസരണം
ചില്ലി സോസ് രണ്ട് ടേബിൾ സ്‌പൂൺ
ചീസ് ചെറുതായി കഷണങ്ങളാക്കിയത് ഒരു ടേബിൾ സ്‌പൂൺ
ഗോതമ്പ് ചപ്പാത്തി 4 എണ്ണം
ചുട്ടെടുക്കാൻ എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നോൺസ്‌റ്റിക് ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. അതിൽ വെളുത്തുള്ളി ഇട്ട് തീ കുറച്ച് വച്ച് വഴറ്റുക.
ഉള്ളി, കാപ്സികം, ബ്രോക്കോലി, മുളപ്പിച്ച ചെറുപയർ, കാരറ്റ് എന്നിവ കൂടി ചേർത്ത് വഴറ്റുക.
പഞ്ചസാര, ഉപ്പ്, കുരുമുളക്, ചില്ലി സോസ് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇനി ചീസ് ചേർക്കുക. തണുത്ത ശേഷം ഫില്ലിംഗിനായി തുല്യ ഭാഗങ്ങളായി വേർതിരിച്ചു വയ്‌ക്കുക.
പരത്തി വച്ചിരിക്കുന്ന ചപ്പാത്തികളിലോരോന്നിലായി ഈ ഫില്ലിംഗ് നിറച്ച് റോൾ ചെയ്‌തെടുക്കുക. തവ ചൂടാക്കി എണ്ണ തൂവി ചപ്പാത്തി സ്വർണ്ണ നിറമാകും വരെ നന്നായി ചുട്ടെടുക്കുക..